< Ezechiela 1 >

1 I stało się w trzydziestym roku, w czwartym [miesiącu], piątego [dnia] tego miesiąca, gdy byłem wśród uprowadzonych nad rzeką Kebar, że otworzyły się niebiosa i miałem widzenie Boże.
എന്റെ ആയുസിന്റെ മുപ്പതാം ആണ്ട് നാലാംമാസം അഞ്ചാം തീയതി ഞാൻ കെബാർനദീതീരത്ത് പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ, സ്വർഗ്ഗം തുറക്കപ്പെട്ടു; ഞാൻ ദിവ്യദർശനങ്ങൾ കണ്ടു.
2 Piątego [dnia] tego miesiąca – [był] to piąty rok od uprowadzenia do niewoli króla Jojakina;
യെഹോയാഖീൻരാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാം ആണ്ടിൽ നാലാംമാസം അഞ്ചാം തീയതി തന്നെ,
3 Słowo PANA doszło wyraźnie do kapłana Ezechiela, syna Buziego, w ziemi Chaldejczyków nad rzeką Kebar, a była nad nim ręka PANA.
കല്ദയദേശത്ത് കെബാർനദീതീരത്തുവച്ച് ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാട് ഉണ്ടായി; അവിടെ യഹോവയുടെ കരവും അവന്റെമേൽ ഉണ്ടായിരുന്നു.
4 I spojrzałem, a oto gwałtowny wiatr nadszedł od północy, a [z nim] wielka chmura, ogień pałający oraz blask dokoła niego, a z jego środka [widoczne było] coś jakby blask bursztynu – ze środka ognia.
ഞാൻ നോക്കിയപ്പോൾ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും ഒരു വലിയ മേഘവും ആളിക്കത്തുന്ന തീയും വരുന്നത് കണ്ടു; അതിന്റെ ചുറ്റും ഒരു പ്രകാശവും അതിന്റെ നടുവിൽനിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ലസ്വർണ്ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.
5 Także ze środka [ukazało się] coś na kształt czterech istot żywych. A wyglądały tak: miały one postać człowieka.
അതിന്റെ നടുവിൽ നാല് ജീവികളുടെ രൂപസാദൃശ്യം കണ്ടു; അവയുടെ രൂപത്തിന് മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.
6 Każda z nich miała po cztery twarze i każda po cztery skrzydła.
ഓരോന്നിന് നാല് മുഖവും നാല് ചിറകും വീതം ഉണ്ടായിരുന്നു.
7 Ich nogi były proste, a ich stopy jak stopy u cielca; lśniły jak polerowany brąz.
അവയുടെ കാൽ നിവർന്നതും, പാദങ്ങൾ കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.
8 Pod skrzydłami, po czterech bokach, [miały] ręce ludzkie; a one cztery miały twarze i skrzydła.
അവയ്ക്കു നാല് ഭാഗത്തും ചിറകിന്റെ കീഴിലായി മനുഷ്യന്റെ കൈകൾ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇപ്രകാരം ആയിരുന്നു.
9 Ich skrzydła były złączone jedno z drugim; gdy szły, nie odwracały się, ale każda [istota] szła prosto przed siebie.
അവയുടെ ചിറകുകൾ പരസ്പരം തൊട്ടിരുന്നു; പോകുമ്പോൾ അവ തിരിയാതെ ഓരോന്നും നേരെ മുമ്പോട്ടു പോകും.
10 A ich twarze miały [taki] wygląd: wszystkie cztery miały [z przodu] twarz ludzką, z prawej strony – twarz lwa, z lewej strony wszystkie cztery [miały] twarze wołu, a także [z tyłu] miały wszystkie twarz orła.
൧൦അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്ത് സിംഹമുഖവും ഇടത്തുഭാഗത്ത് കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു.
11 A ich twarze i skrzydła [były] rozwinięte ku górze; dwa skrzydła każdej [istoty] łączyły się ze sobą, a dwa okrywały ich ciało;
൧൧ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങൾ; അവയുടെ ചിറകുകൾ മേൽഭാഗം വിടർന്നിരുന്നു; ഈ രണ്ടു ചിറകുകൾ തമ്മിൽ സ്പർശിച്ചും ഈ രണ്ടു ചിറകുകൾകൊണ്ട് ശരീരം മറച്ചും ഇരുന്നു.
12 A każda z istot szła prosto przed siebie. Dokądkolwiek duch zmierzał, tam szły, a gdy szły, nie odwracały się.
൧൨അവ ഓരോന്നും നേരെ മുമ്പോട്ടു പോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ട സ്ഥലത്തേക്ക് തന്നെ പോകും.
13 A wygląd tych istot był taki: wyglądały jak węgle rozżarzone w ogniu, jak palące się pochodnie. Ten ogień krążył między istotami, jaśniał blaskiem, a z niego wychodziła błyskawica.
൧൩ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അത് ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്ന് മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
14 Te istoty biegały tam i z powrotem jak błysk pioruna.
൧൪ജീവികൾ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
15 A gdy się przypatrywałem tym istotom żywym, oto znajdowało się jedno koło na ziemi przy tych czterech istotach mających cztery twarze;
൧൫ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്ത് ജീവികളുടെ അരികിൽ നാല് മുഖത്തിനും നേരെ ഓരോ ചക്രം കണ്ടു.
16 Wygląd tych kół i ich wykonanie były jak blask berylu i wszystkie cztery koła miały jednakowy kształt, a tak wyglądały i tak były wykonane, jakby [jedno] koło [było] w środku [drugiego] koła;
൧൬ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരേ ആകൃതി ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
17 Gdy się poruszały, szły w czterech kierunkach, a idąc, nie odwracały się.
൧൭അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിയുവാൻ ആവശ്യമില്ല.
18 Obręcze [były] tak wysokie, że wzbudzały strach, a te cztery obręcze miały pełno oczu wokoło.
൧൮അവയുടെ പട്ട പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്റെയും പട്ടകൾക്കു ചുറ്റും അടുത്തടുത്ത് കണ്ണുണ്ടായിരുന്നു.
19 A gdy istoty żywe szły, koła szły obok nich; gdy istoty żywe podnosiły się ponad ziemię, podnosiły się także koła.
൧൯ജീവികൾ പോകുമ്പോൾ ചക്രങ്ങളും ഒപ്പം പോകും; ജീവികൾ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും പൊങ്ങും.
20 Dokądkolwiek zmierzał duch, tam szły – właśnie [tam], gdzie zmierzał duch; a koła podnosiły się przed nimi, bo duch istot żywych był w kołach.
൨൦ആത്മാവിനു പോകേണ്ട സ്ഥലത്തെല്ലാം അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് ചക്രങ്ങൾ അവയോടുകൂടി പൊങ്ങും.
21 Gdy one szły, poruszyły się [i koła]; gdy one stawały, zatrzymywały się [i koła]; a gdy podnosiły się ponad ziemię, wraz z nimi podnosiły się też koła, bo duch istot żywych był w kołach.
൨൧ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോൾ ഇവയും പോകും; അവ നില്ക്കുമ്പോൾ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോൾ ചക്രങ്ങളും അവയോടുകൂടി പൊങ്ങും.
22 Nad głowami istot żywych [było] coś na kształt sklepienia jak blask straszliwego kryształu, rozpostartego w górze nad ich głowami.
൨൨ജീവികളുടെ തലയ്ക്കുമീതെ ഭയങ്കരമായ, പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കുമീതെ വിരിഞ്ഞിരുന്നു.
23 A pod sklepieniem skrzydła ich [były] podniesione, jedno z drugim [złączone]; każda [istota miała] po dwa, którymi okrywała [jedną stronę], i każda [miała] po dwa, którymi okrywała [drugą stronę] swego ciała.
൨൩വിതാനത്തിന്റെ കീഴിൽ അവയുടെ ചിറകുകൾ നേർക്കുനേരെ വിടർന്നിരുന്നു; ഓരോ ജീവിക്കും ശരീരത്തിന്റെ ഇരുഭാഗവും മൂടുവാൻ ഈ രണ്ടു ചിറകുകൾ വീതം ഉണ്ടായിരുന്നു.
24 I gdy szły, słyszałem szum ich skrzydeł jak szum wielkich wód, jak głos Wszechmocnego i głos huku, jak zgiełk wojska. [A gdy] stały, opuszczały swoje skrzydła.
൨൪അവ പോകുമ്പോൾ ചിറകുകളുടെ ശബ്ദം പെരുവെള്ളത്തിന്റെ ശബ്ദംപോലെയും സർവ്വശക്തനായ ദൈവത്തിന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവം പോലെയും ഉള്ള മുഴക്കമായി ഞാൻ കേട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
25 Gdy stały i opuszczały swoje skrzydła, rozległ się głos znad sklepienia, które [było] nad ich głową.
൨൫അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോൾ അവ ചിറകു താഴ്ത്തും.
26 A ponad sklepieniem, które było nad ich głową, było coś podobnego do tronu, z wyglądu jak kamień szafiru. I u góry, na tym, co było podobne do tronu, [znajdowało się] coś z wyglądu przypominające człowieka.
൨൬അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേൽ അതിന് മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു.
27 I widziałem jakby kolor bursztynu niczym ogień wewnątrz niego wokoło; od jego bioder wzwyż i od jego bioder w dół widziałem coś, co wyglądało jak ogień, a wokół niego blask.
൨൭അവിടുത്തെ അരമുതൽ മേലോട്ടുള്ള ഭാഗം തീ നിറമുള്ള ശുക്ലസ്വർണ്ണംപോലെ ഞാൻ കണ്ടു; അവിടുത്തെ അരമുതൽ കീഴോട്ട് തീപോലെ ഞാൻ കണ്ടു; അതിന്റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.
28 Jak widok tęczy, która pojawia się w chmurze w dzień deszczowy, tak wyglądał blask wokoło. To [było] widzenie podobieństwa chwały PANA. A gdy [ją] zobaczyłem, upadłem na twarz i usłyszałem głos mówiącego.
൨൮അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അത് കണ്ടിട്ട് ഞാൻ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുവന്റെ ശബ്ദവും ഞാൻ കേട്ടു.

< Ezechiela 1 >