< Amosa 3 >
1 Słuchajcie tego słowa, które PAN mówi przeciwko wam, synowie Izraela, przeciwko całemu pokoleniu, które wyprowadziłem z ziemi Egiptu:
ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക:
2 Tylko was uznałem spośród wszystkich rodów ziemi, dlatego was ukarzę za wszystkie wasze nieprawości.
“ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ; അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും ഞാൻ നിന്നെ ശിക്ഷിക്കും.”
3 Czy dwóch może chodzić razem, jeśli się nie zgadzają?
തമ്മിൽ യോജിച്ചിട്ടല്ലാതെ, രണ്ടുപേർ ഒരുമിച്ചു നടക്കുമോ?
4 Czy lew zaryczy w lesie, gdy nie ma łupu? [Czy] młody lew wyda swój głos ze swojego legowiska, jeśli nic nie złowił?
ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നും പിടിക്കാതിരിക്കുമ്പോൾ അതു ഗുഹയിൽ മുരളുമോ?
5 Czy ptak wpadnie w sidła na ziemi, jeśli nie ma pułapki? Czy podniesie się sidła z ziemi, jeśli nic nie schwytały?
കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ വീഴുമോ? എന്തെങ്കിലും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ?
6 Czy trąba zadmie w mieście, a lud się nie ulęknie? Czy w mieście zdarzy się nieszczęście, którego PAN by nie uczynił?
പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ ജനം വിറയ്ക്കുകയില്ലയോ? യഹോവ വരുത്തീട്ടല്ലാതെ ഒരു പട്ടണത്തിൽ അനർഥം വരുമോ?
7 Doprawdy, Pan BÓG nic nie czyni, jeśli nie objawi swojej tajemnicy swym sługom, prorokom.
തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല.
8 Lew ryknął, któż się nie ulęknie? Pan BÓG przemówił, któż nie będzie prorokował?
സിംഹം ഗർജിച്ചിരിക്കുന്നു, ആരെങ്കിലും ഭയപ്പെടാതിരിക്കുമോ? കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു, ആര് പ്രവചിക്കാതിരിക്കും?
9 Głoście w pałacach w Aszdodzie i w pałacach ziemi Egiptu i mówcie: Zbierzcie się na górach Samarii i zobaczcie w niej wielkie zamieszanie oraz cierpiących w niej ucisk;
അശ്ദോദിലെയും ഈജിപ്റ്റിലെയും കോട്ടകളിൽ വിളംബരംചെയ്യുക: “ശമര്യാപർവതങ്ങളിൽ കൂടിവരിക; അവളുടെ വലിയ അസ്വസ്ഥതയും അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക.
10 Nie umieją bowiem czynić tego, co jest prawe, mówi PAN. Zbierają w swoich pałacach skarby ze zdzierstwa i z grabieży.
“തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക് ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
11 Dlatego tak mówi Pan BÓG: Wróg otoczy tę ziemię i pozbawi cię twojej siły, i twoje pałace zostaną ograbione.
അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ശത്രു നിങ്ങളുടെ ദേശം കീഴടക്കും, അവൻ നിങ്ങളുടെ സുരക്ഷിതസ്ഥാനങ്ങൾ തകർക്കും നിങ്ങളുടെ കോട്ടകൾ കൊള്ളയടിക്കും.”
12 Tak mówi PAN: Jak pasterz wyrywa z lwiej paszczy dwie nogi lub kawałek ucha, tak zostaną wyrwani synowie Izraela, którzy mieszkają w Samarii na rogu łoża i w Damaszku na posłaniach.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ഇടയൻ, സിംഹത്തിന്റെ വായിൽനിന്ന് രണ്ടു കാലിന്റെ എല്ലുകളോ കാതിന്റെ ഒരു കഷണമോ വലിച്ചെടുക്കുന്നതുപോലെ, ശമര്യയിൽ കിടക്കയുടെ അറ്റത്തും ദമസ്കോസിൽ കട്ടിലുകളിലും ഇരിക്കുന്ന ഇസ്രായേൽജനം മോചിക്കപ്പെടും.”
13 Słuchajcie i oświadczcie w domu Jakuba, mówi Pan BÓG, Bóg zastępów;
“നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു.
14 Bo w tym dniu, w którym ukarzę Izraela za jego przestępstwa, ukarzę też ołtarze w Betel. I rogi ołtarza zostaną odcięte i upadną na ziemię.
“ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ, ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും; ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു നിലത്തു വീഴും.
15 I zburzę dom zimowy i dom letni, zginą domy z kości słoniowej i dla wielkich domów nastanie koniec, mówi PAN.
ഞാൻ വേനൽക്കാല വസതികളെയും ശൈത്യകാല വസതികളെയും പൊളിച്ചുകളയും; ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.