< II Kronik 27 >

1 Jotam miał dwadzieścia pięć lat, kiedy zaczął królować, i królował szesnaście lat w Jerozolimie. Jego matka miała na imię Jerusza, [była] córką Sadoka.
യോഥാം വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ പതിനാറ് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മ യെരൂശാ സാദോക്കിന്റെ മകൾ ആയിരുന്നു.
2 Czynił on [to, co] prawe w oczach PANA, według wszystkiego, co czynił jego ojciec Uzjasz, tylko nie wchodził do świątyni PANA. Ale lud [był] nadal zepsuty.
അവൻ തന്റെ അപ്പനായ ഉസ്സീയാവിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിൽ അവൻ പ്രവേശിച്ചില്ല. ജനം വഷളത്തം പ്രവർത്തിച്ചുകൊണ്ടിരുന്നു;
3 On zbudował bramę górną domu PANA i wykonał wiele prac na murach Ofelu.
അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ ദൂരം പണിതു.
4 Ponadto pobudował miasta w górach Judy, a w lasach pobudował zamki i wieże.
അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.
5 Walczył również z królem Ammonitów i pokonał ich. Synowie Ammona dali mu tego roku sto talentów srebra i dziesięć tysięcy kor pszenicy oraz dziesięć tysięcy [kor] jęczmienia. Tyle samo dali mu synowie Ammona w drugim i trzecim roku.
അവൻ അമ്മോന്യരുടെ രാജാവിനോട് യുദ്ധം ചെയ്ത് അവനെ ജയിച്ചു; അമ്മോന്യർ അവന് ആ ആണ്ടിൽ നൂറു താലന്ത് വെള്ളിയും പതിനായിരം കോർ ഗോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കണ്ടിവന്നു.
6 A tak Jotam umocnił się, gdyż przygotował swoje drogi przed PANEM, swoim Bogiem.
ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ തന്റെ നടപ്പ് ക്രമപ്പെടുത്തിയതുകൊണ്ട് അവൻ അത്യന്തം ബലവാനായിത്തീർന്നു.
7 A pozostałe dzieje Jotama, wszystkie jego wojny i jego drogi, są zapisane w księdze królów Izraela i Judy.
യോഥാമിന്റെ മറ്റുള്ള പ്രവർത്തികളും അവന്റെ സകല യുദ്ധങ്ങളും അവന്റെ ജീവിതരീതികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
8 Miał dwadzieścia pięć lat, kiedy zaczął królować, i królował szesnaście lat w Jerozolimie.
വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ പതിനാറ് സംവത്സരം യെരൂശലേമിൽ വാണു.
9 Potem Jotam zasnął ze swoimi ojcami i pogrzebano go w mieście Dawida. A jego syn Achaz królował w jego miejsce.
യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന് പകരം രാജാവായി.

< II Kronik 27 >