< I Tymoteusza 3 >
1 Wiarygodne to słowa: Jeśli ktoś pragnie biskupstwa, pragnie dobrej pracy.
൧ഒരുവൻ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കിൽ നല്ലപ്രവൃത്തി ആഗ്രഹിക്കുന്നു എന്നുള്ളത് വിശ്വാസയോഗ്യം ആകുന്നു.
2 Biskup więc ma być nienaganny, mąż jednej żony, czujny, trzeźwy, przyzwoity, gościnny, zdolny do nauczania;
൨അതുകൊണ്ട് അദ്ധ്യക്ഷൻ കുറ്റമില്ലാത്തവനും ഏകഭാര്യയുടെ ഭർത്താവും സമചിത്തനും സുബോധശീലനും ആദരണീയനും അതിഥിപ്രിയനും ഉപദേശിക്കുവാൻ സമർത്ഥനും ആയിരിക്കണം;
3 Nieoddający się piciu wina, nieskłonny do bicia, niełakomy na brudny zysk, ale opanowany, niekłótliwy, niechciwy;
൩മദ്യപാനിയും കലഹക്കാരനും അരുത്; എന്നാൽ, ശാന്തനും സമാധാനകാംക്ഷിയും ദ്രവ്യാഗ്രഹമില്ലാത്തവനും
4 Dobrze rządzący własnym domem, trzymający dzieci w posłuszeństwie i wszelkim szacunku;
൪സ്വന്തകുടുംബത്തെ നന്നായി നിയന്ത്രിക്കുന്നവനും, മക്കൾ പൂർണ്ണബഹുമാനത്തോടെ അനുസരിക്കുന്നവരും ആയിരിക്കണം.
5 Jeśli bowiem ktoś nie umie rządzić własnym domem, jakże będzie mógł troszczyć się o kościół Boży?
൫സ്വന്തകുടുംബത്തെ നിയന്ത്രിക്കുവാൻ അറിയാത്തവൻ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
6 Nie nowicjusz, żeby nie wbił się w pychę i nie wpadł w potępienie diabelskie.
൬നിഗളിയായി തീർന്ന്, പിശാചിന് വന്നുഭവിച്ചതുപോലെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ പുതിയ ശിഷ്യനും അരുത്.
7 Musi też mieć dobre świadectwo od tych, którzy są na zewnątrz, żeby nie [ściągał na siebie] hańby i nie wpadł w sidła diabła.
൭കൂടാതെ, നിന്ദയിലും പിശാചിന്റെ കെണിയിലും അകപ്പെടാതിരിക്കുവാൻ പുറമേയുള്ളവരാൽ നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കണം.
8 Diakoni także [mają być] poważni, niedwulicowi, nienadużywający wina, niełakomi na brudny zysk;
൮അപ്രകാരം ശുശ്രൂഷകന്മാർ ആദരണീയർ ആയിരിക്കണം; ഇരുവാക്കുകാരും മദ്യപന്മാരും ദുർല്ലാഭമോഹികളും ആകരുത്.
9 Zachowujący tajemnicę wiary w czystym sumieniu.
൯അവർ വിശ്വാസത്തിന്റെ മർമ്മം ശുദ്ധമനസ്സാക്ഷിയോടെ സൂക്ഷിക്കുന്നവർ ആയിരിക്കണം.
10 I niech będą najpierw wypróbowani, a potem niech służą, jeśli są nienaganni.
൧൦അവരും ആദ്യം പരിശോധിക്കപ്പെടട്ടെ; കുറ്റമില്ലാത്തവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷ ഏല്ക്കട്ടെ.
11 [Ich] żony także [niech będą] poważne, nierzucające oszczerstw, trzeźwe, wierne we wszystkim.
൧൧അപ്രകാരം സ്ത്രീകളും ആദരണീയരും ഏഷണി പറയാത്തവരും എന്നാൽ സമചിത്തരും സകലത്തിലും വിശ്വസ്തമാരുമായിരിക്കണം.
12 Diakoni niech będą mężami jednej żony, rządzący dobrze dziećmi i własnymi domami.
൧൨ശുശ്രൂഷകന്മാർ ഏകഭാര്യയുള്ള ഭർത്താക്കന്മാരും മക്കളെയും സ്വന്തകുടുംബകാര്യങ്ങളെയും നന്നായി നിയന്ത്രിക്കുന്നവരും ആയിരിക്കണം.
13 Ci bowiem, którzy dobrze pełnią służbę, zyskują sobie zaszczytny stopień i wielką śmiałość w wierze, która jest w Chrystusie Jezusie.
൧൩എന്തെന്നാൽ നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവർ തങ്ങൾക്കുതന്നെ നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തിൽ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
14 Piszę ci to, mając nadzieję, że wkrótce przybędę do ciebie.
൧൪ഞാൻ വേഗത്തിൽ നിന്റെ അടുക്കൽ വരുവാൻ ആശിക്കുന്നു എങ്കിലും,
15 A gdybym się opóźniał, [piszę, abyś] wiedział, jak należy postępować w domu Bożym, który jest kościołem Boga żywego, filarem i podporą prawdy.
൧൫താമസിച്ചുപോയാലോ, തൂണും സത്യത്തിന്റെ അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തിൽ പെരുമാറേണ്ടത് എങ്ങനെയെന്ന് നീ അറിയുവാനായി എഴുതുന്നു.
16 A bez wątpienia wielka jest tajemnica pobożności: Bóg objawiony został w ciele, usprawiedliwiony w Duchu, widziany był przez anioły, głoszony był poganom, uwierzono mu na świecie, wzięty został w górę do chwały.
൧൬അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിനാൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്ക് പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം വലിയതാകുന്നു എന്ന് സമ്മതമാംവണ്ണം അംഗീകരിക്കുന്നു.