< I Samuela 9 >

1 Był pewien człowiek z [pokolenia] Beniamina, któremu na imię było Kisz – syn Abiela, syna Cerora, syna Bekorata, syna Afiacha, Beniaminita, dzielny mąż.
ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികൻ ഉണ്ടായിരുന്നു; അവൻ ബെന്യാമീന്യനായ അഫീഹിന്റെ മകനായ ബെഖോറത്തിന്റെ മകനായ സെറോറിന്റെ മകനായ അബീയേലിന്റെ മകൻ ആയിരുന്നു.
2 Miał on syna imieniem Saul, urodziwego młodzieńca. Nie [było] nikogo spośród synów Izraela przystojniejszego niż on. Wzrostem o głowę przewyższał cały lud.
അവന്നു ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാൾ കോമളനായ പുരുഷൻ ഇല്ലായിരുന്നു; അവൻ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവൻ ആയിരുന്നു.
3 A zaginęły oślice Kisza, ojca Saula. Wtedy Kisz powiedział do swego syna Saula: Weź teraz ze sobą jednego ze sług i wstań, idź, poszukaj oślic.
ശൗലിന്റെ അപ്പനായ കീശിന്റെ കഴുതകൾ കാണാതെപോയിരുന്നു. കീശ് തന്റെ മകനായ ശൗലിനോടു: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്നു കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.
4 Przeszedł więc przez górę Efraim i przez ziemię Szalisza, lecz [ich] nie znaleźli. Przeszli także przez ziemię Szaalim, ale [ich] nie [znaleźli]. Przeszli też przez ziemię Beniamina i [ich] nie znaleźli.
അവൻ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവർ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവൻ ബെന്യാമീൻദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല.
5 Kiedy przyszli do ziemi Suf, Saul powiedział do swego sługi, który z nim był: Chodź, wracajmy, by czasem mój ojciec nie zaniechał [troski] o oślice i nie martwił się o nas.
സൂഫ് ദേശത്തു എത്തിയപ്പോൾ ശൗൽ കൂടെയുള്ള ഭൃത്യനോടു: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പൻ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ടു നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.
6 Ten mu odpowiedział: Oto teraz w tym mieście [jest] mąż Boży, człowiek szanowany; wszystko, co mówi, spełnia się. Pójdźmy więc tam, może wskaże nam drogę, którą mamy iść.
അതിന്നു അവൻ: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷൻ ഉണ്ടു; അവൻ മാന്യൻ ആകുന്നു; അവൻ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്കു അവിടെ പോകാം; നാം പോകുവാനുള്ള വഴി അവൻ പക്ഷേ പറഞ്ഞുതരും എന്നു അവനോടു പറഞ്ഞു.
7 Wtedy Saul odpowiedział swemu słudze: Jeśli pójdziemy, cóż przyniesiemy temu człowiekowi? Chleb bowiem wyczerpał się już w naszych torbach i nie mamy podarunku, który moglibyśmy przynieść mężowi Bożemu. Cóż mamy?
ശൗൽ തന്റെ ഭൃത്യനോടു: നാം പോകുന്നു എങ്കിൽ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീർന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാൻ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
8 Sługa znowu odpowiedział Saulowi: Oto mam przy sobie ćwierć srebrnego sykla. Dam to mężowi Bożemu, aby oznajmił nam naszą drogę.
ഭൃത്യൻ ശൗലിനോടു: എന്റെ കയ്യിൽ കാൽശേക്കെൽ വെള്ളിയുണ്ടു; ഇതു ഞാൻ ദൈവപുരുഷന്നു കൊടുക്കാം; അവൻ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.‒
9 Dawniej w Izraelu, kiedy ktoś szedł poradzić się Boga, tak mówił: Chodźcie, pójdziemy do widzącego. Dzisiejszego proroka bowiem dawniej nazywano widzącym.
പണ്ടു യിസ്രായേലിൽ ഒരുത്തൻ ദൈവത്തോടു ചോദിപ്പാൻ പോകുമ്പോൾ: വരുവിൻ; നാം ദർശകന്റെ അടുക്കൽ പോക എന്നു പറയും; ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു.‒
10 Wtedy Saul powiedział do swego sługi: Słuszne [jest] twoje słowo, chodź, pójdziemy. I udali się do miasta, w którym był mąż Boży.
ശൗൽ ഭൃത്യനോടു: നല്ലതു; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.
11 A gdy wchodzili na górę do miasta, spotkali dziewczęta, które wyszły naczerpać wody. I zapytali je: Czy jest tu widzący?
അവർ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോൾ വെള്ളംകോരുവാൻ പോകുന്ന ബാല്യക്കാരത്തികളെ കണ്ടു അവരോടു: ദർശകൻ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.
12 One odpowiedziały im: Tak, oto jest przed tobą. Pośpiesz się, dziś bowiem przyszedł do miasta, gdyż dziś lud [składa] ofiary na wyżynie.
അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു.
13 Gdy wejdziecie do miasta, znajdziecie go, zanim pójdzie na wyżynę na posiłek. Lud bowiem nie będzie jadł, dopóki [on] nie przyjdzie, gdyż on błogosławi ofiarę. Dopiero potem jedzą zaproszeni. Idźcie więc, bo właśnie teraz go spotkacie.
നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു.
14 Ruszyli więc do miasta. A gdy wchodzili do miasta, oto Samuel wychodził im naprzeciw, udając się na wyżynę.
അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.
15 A PAN wyjawił Samuelowi na dzień przed przybyciem Saula, mówiąc mu:
എന്നാൽ ശൗൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി:
16 Jutro w tym czasie wyślę do ciebie człowieka z ziemi Beniamina. Jego namaścisz na wodza nad moim ludem Izraelem; a on wybawi mój lud z rąk Filistynów. Wejrzałem bowiem na swój lud, gdyż jego lament dotarł do mnie.
നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
17 A gdy Samuel zobaczył Saula, PAN mu powiedział: Oto człowiek, o którym ci powiedziałem. Właśnie on będzie panował nad moim ludem.
ശമൂവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.
18 Wtedy Saul zbliżył się do Samuela w bramie i powiedział: Proszę, powiedz mi, gdzie jest dom widzącego?
അന്നേരം ശൗൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദർശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.
19 Samuel odpowiedział Saulowi: Ja jestem widzący. Idź przede mną na wyżynę. Dziś będziecie jeść ze mną, a jutro rano odprawię cię i powiem ci wszystko, co jest w twoim sercu.
ശമൂവേൽ ശൗലിനോടു: ദർശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
20 A co do oślic, które ci zaginęły trzy dni temu, nie martw się, bo już się znalazły. I na kogo jest zwrócone wszelkie pragnienie Izraela? Czy nie na ciebie i na cały dom twego ojca?
മൂന്നു ദിവസം മുമ്പെ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്റെമേലും നിന്റെ സർവ്വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.
21 Saul odpowiedział: Czyż nie jestem Beniaminitą – z najmniejszego pokolenia Izraela? I czyż moja rodzina nie jest najmniejsza ze wszystkich rodzin pokolenia Beniamina? Dlaczego więc mówisz do mnie takie słowa?
അതിന്നു ശൗൽ: ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്തു എന്നു ഉത്തരം പറഞ്ഞു.
22 I Samuel zabrał Saula i jego sługę, zaprowadził ich do sali i dał im pierwsze miejsce wśród zaproszonych, a było ich około trzydziestu ludzi.
പിന്നെ ശമൂവേൽ ശൗലിനെയും അവന്റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്നു ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവർക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതുപേർ ഉണ്ടായിരുന്നു.
23 Wtedy Samuel powiedział do kucharza: Podaj tę część, którą ci dałem i o której ci mówiłem: Zatrzymaj ją u siebie;
ശമൂവേൽ വെപ്പുകാരനോടു: നിന്റെ പക്കൽ വെച്ചുകൊൾക എന്നു പറഞ്ഞു ഞാൻ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.
24 Kucharz przyniósł łopatkę i to, co było na niej, i położył przed Saulem, a [Samuel] powiedział: Oto co zostało, połóż to przed sobą i jedz, bo [kiedy] powiedziałem: Wezwałem lud – zostało [to] zachowane dla ciebie na tę chwilę. I Saul jadł razem z Samuelem tego dnia.
വെപ്പുകാരൻ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്നു ശൗലിന്റെ മുമ്പിൽവെച്ചു. നിനക്കായി സൂക്ഷിച്ചു വെച്ചിരിക്കുന്നതു ഇതാ; തിന്നുകൊൾക; ഞാൻ ഉത്സവത്തിന്നു ആളുകളെ ക്ഷണിച്ചിട്ടുണ്ടു എന്നു പറഞ്ഞുകൊണ്ടു ഇതു ഉത്സവത്തിന്നു വേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്നു ശമൂവേലിനോടു കൂടെ ഭക്ഷണം കഴിച്ചു.
25 A gdy zeszli z wyżyny do miasta, Samuel rozmawiał z Saulem na dachu.
അവർ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്കു ഇറങ്ങിവന്നശേഷം അവൻ വീട്ടിന്റെ മുകളിൽവെച്ചു ശൗലുമായി സംസാരിച്ചു.
26 Potem wstali wcześnie rano. I gdy zaczęło świtać, Samuel zawołał Saula na dach, mówiąc: Wstań, a wyprawię cię. Saul wstał więc i obaj wyszli z domu, on i Samuel.
അവർ അതികാലത്തു അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്നു ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാൻ നിന്നെ യാത്ര അയക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവർ രണ്ടുപേരും, അവനും ശമൂവേലും തന്നേ, വെളിയിലേക്കു പുറപ്പെട്ടു,
27 A gdy schodzili ku granicy miasta, Samuel odezwał się do Saula: Powiedz słudze, aby poszedł przed nami. I gdy ten poszedł, [dodał]: Ty zaś zatrzymaj się na chwilę, abym ci oznajmił słowo Boże.
പട്ടണത്തിന്റെ അറ്റത്തു എത്തിയപ്പോൾ ശമൂവേൽ ശൗലിനോടു: ഭൃത്യൻ മുമ്പെ കടന്നു പോകുവാൻ പറക; - അവൻ കടന്നുപോയി; - ഞാൻ നിന്നോടു ദൈവത്തിന്റെ അരുളപ്പാടു അറിയിക്കേണ്ടതിന്നു നീ അല്പം നില്ക്ക എന്നു പറഞ്ഞു.

< I Samuela 9 >