< I Kronik 26 >
1 Co do zmiany odźwiernych: z Korachitów był Meszelemiasz, syn Koracha, z synów Asafa.
വാതിൽകാവല്ക്കാരുടെ കൂറുകളോ: കോരഹ്യർ: ആസാഫിന്റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവു.
2 A z synów Meszelemiasza: pierworodny Zachariasz, drugi Jediael, trzeci Zebadiasz, czwarty Jatniel;
മെശേലെമ്യാവിന്റെ പുത്രന്മാർ: സെഖര്യാവു ആദ്യജാതൻ; യെദീയയേൽ രണ്ടാമൻ; സെബദ്യാവു മൂന്നാമൻ, യത്നീയേൽ നാലാമൻ, ഏലാം അഞ്ചാമൻ;
3 Piąty Elam, szósty Jehochanan, siódmy Elioenaj.
യെഹോഹാനാൻ ആറാമൻ; എല്യോഹോവേനായി ഏഴാമൻ.
4 A z synów Obed-Edoma: pierworodny Szemajasz, drugi Jehozabad, trzeci Joach, czwarty Sakar, piąty Netaneel;
ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവു ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;
5 Szósty Ammiel, siódmy Issachar, ósmy Peulletaj. Bóg bowiem mu błogosławił.
അമ്മിയേൽ ആറാമൻ; യിസ്സാഖാർ ഏഴാമൻ; പെയൂലെഥായി എട്ടാമൻ. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
6 Również jego synowi Szemajaszowi urodzili się synowie, którzy rządzili swoim rodem. [Byli] bowiem bardzo dzielnymi ludźmi.
അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാർ ജനിച്ചിരുന്നു; അവർ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികൾ ആയിരുന്നു.
7 Synowie Szemajasza: Otni, Rafael, Obed, Elzabad i ich bracia, ludzie mocni – Elihu i Semakiasz.
ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്; -അവന്റെ സഹോദരന്മാർ പ്രാപ്തന്മാർ ആയിരുന്നു- എലീഹൂ, സെമഖ്യാവു.
8 Wszyscy ci byli z synów Obed-Edoma, oni, ich synowie i bracia, mężczyźni bardzo mocni i zdolni do służby, razem sześćdziesięciu dwóch z Obed-Edoma.
ഇവർ എല്ലാവരും ഓബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവർ; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിന്നുള്ളവർ അറുപത്തിരണ്ടുപേർ;
9 I Meszelemiasz miał synów i braci, ludzi mocnych – osiemnastu.
മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേർ.
10 Również Chosa, [który był] z synów Merariego, miał synów: Szimri zwierzchnik, bo chociaż nie był pierworodnym, jego ojciec ustanowił go zwierzchnikiem;
മെരാരിപുത്രന്മാരിൽ ഹോസെക്കു പുത്രന്മാർ ഉണ്ടായിരുന്നു; ശിമ്രി തലവൻ; ഇവൻ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പൻ അവനെ തലവനാക്കി;
11 Drugi Chilkiasz, trzeci Tebaliasz, czwarty Zachariasz. Wszystkich synów i braci Chosy [było] trzynastu.
ഹില്ക്കീയാവു രണ്ടാമൻ, തെബല്യാവു മൂന്നാമൻ, സെഖര്യാവു നാലാമൻ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേർ.
12 Spośród nich wyznaczono zmiany odźwiernych, spośród naczelników, którzy [pełnili] straż na przemian ze swoimi braćmi przy służbie w domu PANA.
വാതിൽകാവല്ക്കാരുടെ ഈ കൂറുകൾക്കു, അവരുടെ തലവന്മാർക്കു തന്നേ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്‌വാൻ തങ്ങളുടെ സഹോദരന്മാർക്കു എന്നപോലെ ഉദ്യോഗങ്ങൾ ഉണ്ടായിരുന്നു.
13 I rzucali losy o każdą bramę, tak mały, jak i wielki, według swoich rodów.
അവർ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
14 Los dla Szelemiasza padł na stronę wschodnią. Potem rzucili los dla jego syna Zachariasza, mądrego doradcy, i jego los padł na stronę północną;
കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
15 Dla Obed-Edoma – na południową, a jego synom [przypadła] składnica.
തെക്കെ വാതിലിന്റെതു ഓബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാർക്കും
16 Dla Szuppima i Chosy – na stronę zachodnią wraz z bramą Szalleket, przy drodze wiodącej ku górze, straż naprzeciw straży.
കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
17 Od wschodu [było] sześciu Lewitów, od północy czterech na dzień, od południa czterech na dzień i przy składnicy po dwóch.
കിഴക്കെ വാതില്ക്കൽ ആറു ലേവ്യരും വടക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്ക്കൽ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കൽ ഈരണ്ടുപേരും ഉണ്ടായിരുന്നു.
18 Przy Parbar na zachodzie: czterech przy drodze, [a] dwóch przy Parbar.
പർബാരിന്നു പടിഞ്ഞാറു പെരുവഴിയിൽ നാലുപേരും പർബാരിൽ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
19 Takie [są] zmiany odźwiernych spośród synów Koracha i spośród synów Merariego.
കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽകാവല്ക്കാരുടെ കൂറുകൾ ഇവ തന്നേ.
20 A z [pozostałych] Lewitów Achiasz [postawiony był] nad skarbcami domu Bożego i nad skarbcami rzeczy poświęconych.
അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേൽവിചാരകരായിരുന്നു.
21 Synowie Ladana, [którzy byli] z synów Gerszonity: z Ladana Gerszonity naczelnicy rodów, Jechiel.
ലയെദാന്റെ പുത്രന്മാർ: ലയെദാന്റെ കുടുംബത്തിലുള്ള ഗേർശോന്യരുടെ പുത്രന്മാർ: ഗേർശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാർ യെഹീയേല്യർ ആയിരുന്നു.
22 Synowie Jechiela: Zetam i jego brat Joel; [oni byli postawieni] nad skarbcami domu PANA.
യെഹിയേലിന്റെ പുത്രന്മാർ: സേഥാം; അവന്റെ സഹോദരൻ യോവേൽ; ഇവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേൽവിചാരകരായിരുന്നു.
23 Spośród Amramitów, Isharytów, Chebronitów i Uzzielitów:
അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നവരോ:
24 Szebuel, syn Gerszoma, syna Mojżesza, przełożony nad skarbcami.
മോശെയുടെ മകനായ ഗേർശോമിന്റെ മകൻ ശെബൂവേൽ ഭണ്ഡാരത്തിന്നു മേൽവിചാരകനായിരുന്നു.
25 A jego bracia, od strony Eliezera, to: jego syn Rechabiasz, jego syn Jeszajasz, jego syn Joram, jego syn Zikri i jego syn Szelomit.
എലീയേസെരിൽനിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോ: അവന്റെ മകൻ രെഹബ്യാവു; അവന്റെ മകൻ യെശയ്യാവു; അവന്റെ മകൻ യോരാം; അവന്റെ മകൻ സിക്രി; അവന്റെ മകൻ ശെലോമീത്ത്.
26 Szelomit i jego bracia [byli postawieni] nad wszystkimi skarbcami rzeczy poświęconych, które poświęcił król Dawid, naczelnicy rodów, tysiącznicy, setnicy i dowódcy wojska.
ദാവീദ് രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.
27 [To, co] zdobyli z wojen i łupów, poświęcali na utrzymanie domu PANA.
യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാൻ അവർ അവയെ നിവേദിച്ചിരുന്നു.
28 I wszystko, co poświęcił Samuel, widzący, [a także] Saul, syn Kisza, Abner, syn Nera, i Joab, syn Serui, oraz wszystko, co zostało poświęcone, [było] pod opieką Szelomita i jego braci.
ദർശകനായ ശമൂവേലും കീശിന്റെ മകൻ ശൗലും നേരിന്റെ മകൻ അബ്നേരും സെരൂയയുടെ മകൻ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.
29 Spośród Isharytów: Kenaniasz i jego synowie [zajmowali się] sprawami zewnętrznymi Izraela jako urzędnicy i sędziowie.
യിസ്ഹാര്യരിൽ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
30 Spośród Chebronitów: Chaszabiasz i jego bracia, ludzie dzielni, [było ich] tysiąc siedemset przełożonych nad Izraelem po zachodniej stronie Jordanu, odpowiadali za każdą sprawę PANA i służbę dla króla.
ഹെബ്രോന്യരിൽ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാർ യോർദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.
31 Spośród Chebronitów [pochodził] Jeriasz, naczelnik Chebronitów, według rodowodów jego ojców. W czterdziestym roku panowania Dawida szukano i znaleziono pośród nich bardzo dzielnych ludzi w Jazer w Gileadzie.
ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യർക്കു യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അനേഷിച്ചപ്പോൾ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.
32 A jego braci, ludzi dzielnych, [było] dwa tysiące siedmiuset naczelników rodów, których król Dawid ustanowił zwierzchnikami nad Rubenitami, nad Gadytami i nad połową pokolenia Manassesa, by byli odpowiedzialni za wszystkie sprawy Boże i sprawy króla.
അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ് രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികൾക്കും രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പാതിഗോത്രം എന്നിവർക്കു മേൽവിചാരകരാക്കി വച്ചു.