< I Kronik 2 >

1 Oto są synowie Izraela: Ruben, Symeon, Lewi i Juda, Issachar i Zebulon;
യിസ്രായേലിന്റെ പുത്രന്മാരാവിതു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,
2 Dan, Józef, Beniamin, Neftali, Gad i Aszer.
യിസ്സാഖാർ, സെബൂലൂൻ, ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
3 Synowie Judy: Er, Onan i Szela. Ci trzej urodzili mu się z córki Szui, Kananejki. Ale Er, pierworodny Judy, był zły w oczach PANA, dlatego go zabił.
യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ; ഇവർ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്നു അവന്നു ജനിച്ചു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു അവൻ അവനെ കൊന്നു.
4 Tamar zaś, jego synowa, urodziła mu Peresa i Zeracha. Wszystkich synów Judy było pięciu.
അവന്റെ മരുമകൾ താമാർ അവന്നു പേരെസ്സിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദയുടെ പുത്രന്മാർ ആകെ അഞ്ചുപേർ.
5 Synowie Peresa: Chesron i Chamul.
പേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
6 Synowie Zeracha: Zimri, Etan, Heman, Kalkol i Dara, wszystkich ich [było] pięciu.
സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചുപേർ.
7 Synowie Karmiego: Achar, który sprowadził nieszczęście na Izraela, gdy zgrzeszył przy rzeczach przeklętych.
കൎമ്മിയുടെ പുത്രന്മാർ: ശപഥാൎപ്പിതവസ്തുവിൽ അകൃത്യംചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാൻ തന്നേ.
8 Synowie Etana: Azariasz.
ഏഥാന്റെ പുത്രന്മാർ: അസൎയ്യാവു.
9 Synowie Chesrona, którzy mu się urodzili: Jerachmeel, Ram i Kelubaj.
ഹെസ്രോന്നു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
10 Ram zaś spłodził Amminadaba, a Amminadab spłodził Nachszona, księcia synów Judy.
രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കൾക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.
11 A Nachszon spłodził Salmę, a Salma spłodził Boaza.
നഹശോൻ ശല്മയെ ജനിപ്പിച്ചു; ശല്മാ ബോവസിനെ ജനിപ്പിച്ചു.
12 A Boaz spłodził Obeda, a Obed spłodził Jessego.
ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.
13 A Jesse spłodził swego pierworodnego Eliaba, [jako] drugiego – Abinadaba, trzeciego – Szimeę;
യിശ്ശായി തന്റെ ആദ്യജാതൻ എലിയാബിനെയും രണ്ടാമൻ അബിനാദാബിനെയും മൂന്നാമൻ
14 Czwartego – Netaneela, piątego – Raddaja;
ശിമെയയേയും നാലാമൻ നഥനയേലിനെയും
15 Szóstego – Osema, siódmego – Dawida.
അഞ്ചാമൻ രദ്ദായിയെയും ആറാമൻ ഓസെമിനെയും ഏഴാമൻ ദാവീദിനെയും ജനിപ്പിച്ചു.
16 A ich siostry to Seruja i Abigail. Synowie Serui: Abiszaj, Joab i Asahel – ci trzej.
അവരുടെ സഹോദരിമാർ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാർ: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നുപേർ.
17 Abigail zaś urodziła Amasę, ojcem Amasy [był] Jeter, Izmaelita.
അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പൻ യിസ്മായേല്യനായ യേഥെർ ആയിരുന്നു.
18 Kaleb, syn Chesrona, spłodził [dzieci] z Azubą, [swoją] żoną, i z Jeriotą. A jej synami byli: Jeszer, Szobab i Ardon.
ഹെസ്രോന്റെ മകൻ കാലേബ് തന്റെ ഭാൎയ്യയായ അസൂബയിലും യെരീയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാർ: യേശെർ, ശോബാബ്, അൎദ്ദോൻ.
19 A gdy Azuba umarła, Kaleb pojął sobie za żonę Efratę, która urodziła mu Chura.
അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവൾ അവന്നു ഹൂരിനെ പ്രസവിച്ചു.
20 A Chur spłodził Uriego, a Uri spłodził Besaleela.
ഹൂർ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.
21 Potem Chesron obcował z córką Makira, ojca Gileada, i wziął ją za żonę, mając sześćdziesiąt lat, a ta urodziła mu Seguba.
അതിന്റെ ശേഷം ഹെസ്രോൻ ഗിലെയാദിന്റെ അപ്പനായ മാഖീരിന്റെ മകളുടെ അടുക്കൽ ചെന്നു അവളെ വിവാഹം ചെയ്തപ്പോൾ അവന്നു അറുപതു വയസ്സായിരുന്നു. അവൾ അവന്നു സെഗൂബിനെ പ്രസവിച്ചു.
22 A Segub spłodził Jaira, który miał dwadzieścia trzy miasta w ziemi Gilead.
സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവന്നു ഗിലെയാദ്‌ദേശത്തു ഇരുപത്തിമൂന്നു പട്ടണം ഉണ്ടായിരുന്നു.
23 Zabrał bowiem Geszurze i Aramowi wsie Jaira oraz Kenat i przyległe do niego miasteczka: razem sześćdziesiąt miast. Wszystkie one [należały do] synów Makira, ojca Gileada.
എന്നാൽ ഗെശൂരും അരാമും യായീരിന്റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കയ്യിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്റെ അപ്പനായ മാഖിരിന്റെ പുത്രന്മാരായിരുന്നു.
24 Po śmierci Chesrona w Kaleb-Efrata, żona Chesrona, Abija, urodziła mu Aszura, ojca Tekoa.
ഹെസ്രോൻ കാലെബ്-എഫ്രാത്തയിൽവെച്ചു മരിച്ചശേഷം ഹെസ്രോന്റെ ഭാൎയ്യ അബീയാ അവന്നു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.
25 Synami Jerachmeela, pierworodnego Chesrona, byli: pierworodny Ram, następnie Buna, Oren, Ozem i Achiasz.
ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതൻ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവു.
26 Jerachmeel miał także drugą żonę imieniem Atara. [Była] ona matką Onama.
യെരഹ്മയേലിന്നു മറ്റൊരു ഭാൎയ്യ ഉണ്ടായിരുന്നു; അവൾക്കു അതാരാ എന്നു പേർ; അവൾ ഓനാമിന്റെ അമ്മ.
27 Synami Rama, pierworodnego Jerachmeela, [byli]: Maas, Jamin i Eker.
യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമീൻ, ഏക്കെർ.
28 Synami Onama byli Szammaj i Jada. Synami Szammaja: Nadab i Abiszur.
ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബിശൂർ.
29 Żona Abiszura miała na imię Abihail i urodziła mu Achbana i Molida.
അബിശൂരിന്റെ ഭാൎയ്യക്കു അബീഹയീൽ എന്നു പേർ; അവൾ അവന്നു അഹ്ബാനെയും, മോലീദിനെയും പ്രസവിച്ചു.
30 Synowie Nadaba: Seled i Appaim. Lecz Seled umarł bez potomstwa.
നാദാബിന്റെ പുത്രന്മാർ: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.
31 Synowie Appaima: Jiszi. Synowie Jisziego: Szeszan, a córka Szeszana: Achlaj.
അപ്പയീമിന്റെ പുത്രന്മാർ: യിശി. യിശിയുടെ പുത്രന്മാർ: ശേശാൻ. ശേശാന്റെ പുത്രന്മാർ:
32 Synowie Jady, brata Szammaja: Jeter i Jonatan. A Jeter umarł bez potomstwa.
അഹ്ലയീം. ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ; എന്നാൽ യേഥെർ മക്കളില്ലാതെ മരിച്ചു.
33 Synowie Jonatana: Pelet i Zaza. Byli oni synami Jerachmeela.
യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ.
34 Lecz Szeszan nie miał synów, tylko córki. Miał też Szeszan sługę Egipcjanina imieniem Jarcha.
ശേശാന്നു പുത്രിമാരല്ലാതെ പുത്രന്മാർ ഇല്ലായിരുന്നു. ശേശാന്നു മിസ്രയീമ്യനായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു; അവന്നു യർഹാ എന്നു പേർ.
35 Dał więc Szeszan swemu słudze Jarsze swoją córkę za żonę, a ona urodziła mu Attaja.
ശേശാൻ തന്റെ മകളെ തന്റെ ഭൃത്യനായ യർഹെക്കു ഭാൎയ്യയായി കൊടുത്തു; അവൾ അവന്നു അത്ഥായിയെ പ്രസവിച്ചു.
36 Attaj spłodził Natana, a Natan spłodził Zabada.
അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാൻ സാബാദിനെ ജനിപ്പിച്ചു.
37 Zabad spłodził Eflala, a Eflal spłodził Obeda.
സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;
38 Obed spłodził Jehu, a Jehu spłodził Azariasza.
എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസൎയ്യാവെ ജനിപ്പിച്ചു;
39 Azariasz spłodził Chelesa, a Cheles spłodził Eleasę.
അസൎയ്യാവു ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;
40 Eleasa spłodził Sismaja, a Sismaj spłodził Szalluma.
എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;
41 A Szallum spłodził Jekamiasza, a Jekamiasz spłodził Eliszamę.
ശല്ലൂം യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവു എലീശാമയെ ജനിപ്പിച്ചു.
42 Synami Kaleba, brata Jerachmeela, [byli]: jego pierworodny Mesza, który był ojcem Zifa, i synowie Mareszy – ojcem Chebrona.
യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അവന്റെ ആദ്യജാതനും സീഫിന്റെ അപ്പനുമായ മേശാ; ഹെബ്രോന്റെ അപ്പനായ മാരേശയുടെ പുത്രന്മാരും.
43 Synowie Chebrona: Korach, Tappuach, Rekem i Szema.
ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
44 Szema spłodził Rachama, syna Jorkoama, a Rekem spłodził Szammaja.
ശേമാ യൊൎക്കെയാമിന്റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.
45 Synem Szammaja [był] Maon, a Maon [był] ojcem Bet-Sura.
ശമ്മായിയുടെ മകൻ മാവോൻ. മാവോൻ ബെത്ത്-സൂറിന്റെ അപ്പനായിരുന്നു.
46 Efa, nałożnica Kaleba, urodziła Charana, Mosę i Gazeza, a Charan spłodził Gazeza.
കാലേബിന്റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാൻ ഗാസേസിനെ ജനിപ്പിച്ചു.
47 Synowie Jahdaja: Regem, Jotam, Geszan, Pelet, Efa i Szaaf.
യാദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്ത്, ഏഫാ, ശയഫ്.
48 Maaka, [druga] nałożnica Kaleba, urodziła Szebera i Tyrchanę.
കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിൎഹനയെയും പ്രസവിച്ചു.
49 Urodziła również Szaafa, ojca Madmanny, i Szewę, ojca Makbeny i Gibea. A córką Kaleba [była] Aksa.
അവൾ മദ്മന്നയുടെ അപ്പനായ ശയഫ്, മക്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്റെ മകൾ അക്സാ ആയിരുന്നു. ഇവരത്രേ കാലേബിന്റെ പുത്രന്മാർ.
50 Ci byli synami Kaleba, syna Chura, pierworodnego Efraty: Szobal, ojciec Kiriat-Jearima;
എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിൎയ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാൽ,
51 Salma, ojciec Betlejema, i Charef, ojciec Bet-Gadera.
ബേത്ത്ലേഹെമിന്റെ അപ്പനായ ശല്മാ, ബേത്ത്-ഗാദേരിന്റെ അപ്പനായ ഹാരേഫ്.
52 Szobal, ojciec Kiriat-Jearima, miał synów: Haroego i połowę Manachytów.
കിൎയ്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി.
53 A rodziny Kiriat-Jearima [to]: Jitryci, Putyci, Szumatyci i Mirzaici, od których wywodzą się Soreatyci i Esztaolici.
കിൎയ്യത്ത്-യെയാരീമിന്റെ കുലങ്ങളാവിതു: യിത്രീയർ, പൂത്യർ, ശൂമാത്യർ, മിശ്രായർ; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
54 Synowie Salmy: Betlejem, Netofatyci, Atrot, rodzina Joaba i połowa Manachytów, Soreici;
ശല്മയുടെ പുത്രന്മാർ: ബേത്ത്ലേഹെം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യർ.
55 Rodziny pisarzy mieszkających w Jabes: Tyratyci, Szimeatyci i Sukatyci. Ci są Kenitami, którzy wywodzili się od Chamata, ojca domu Rechaba.
യബ്ബേസിൽ പാൎത്തു വന്ന ശാസ്ത്രജ്ഞന്മാരുടെ കുലങ്ങളാവിതു: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ; ഇവർ രേഖാബ് ഗൃഹത്തിന്റെ അപ്പനായ ഹമാത്തിൽനിന്നുത്ഭവിച്ച കേന്യരാകുന്നു.

< I Kronik 2 >