< Zachariasza 1 >
1 Miesiąca ósmego roku wtórego Daryjusza stało się słowo Pańskie do mnie Zacharyjasza, syna Barachyjaszowego, syna Iddowego, proroka, mówiąc:
ദാര്യാവേശിന്റെ രണ്ടാംവർഷം എട്ടാംമാസത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി:
2 Rozgniewał się Pan na ojców waszych bardzo.
“യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു.
3 Przetoż rzecz do nich: Tak mówi Pan zastępów: Nawróćcie się do mnie, mówi Pan zastępów, a nawrócę się do was, mówi Pan zastępów.
അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
4 Nie bądźcież jako ojcowie wasi, na których wołali ojcowie pierwsi, mówiąc: Tak mówi Pan zastępów: Nawróćcież się teraz od złych dróg waszych, i od złych spraw waszych; ale nie usłuchali, ani dbali na mię, mówi Pan.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
5 Gdzież są ojcowie wasi, i prorocy? Izali na wieki żyć będą?
നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ?
6 Wszakże izali słowa moje i ustawy moje, którem rozkazał prorokom, sługom moim, nie zasięgły ojców waszych? tak, że nawróciwszy się rzekli: Jako nam Pan zastępów uczynić umyślił według dróg naszych i według uczynków naszych, tak nam uczynił.
എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ? “അപ്പോൾ അവർ അനുതപിച്ചു: ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അർഹിക്കുന്നതുതന്നെ സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്തിരിക്കുന്നു; അവിടന്ന് ചെയ്യാൻ തീരുമാനിച്ചതുപോലെതന്നെ’ എന്നു പറഞ്ഞു.”
7 Dnia dwudziestego i czwartego jedenastego miesiąca (ten jest miesiąc Sebat) roku wtórego Daryjuszowego stało się słowo Pańskie do Zacharyjasza, syna Barachyjaszowego, syna Iddowego, proroka, mówiąc:
സെബാത്തുമാസമായ പതിനൊന്നാംമാസത്തിന്റെ ഇരുപത്തിനാലാം തീയതി, ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.
8 Widziałem w nocy, a oto mąż jechał na koniu rydzym, który stał między mirtami, które były w nizinie, a za nim konie rydze, czarne i białe.
രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു.
9 Tedym rzekł: Co zacz są ci, panie mój? I rzekł do mnie Anioł rozmawiający zemną: Ja tobie okażę, co zacz są.
ഞാൻ ചോദിച്ചു: “യജമാനനേ, ഇവയെന്ത്?” എന്നോടു സംസാരിക്കുന്ന ദൂതൻ പറഞ്ഞു: “അവ എന്താണെന്നു ഞാൻ നിന്നെ കാണിക്കാം.”
10 I odpowiedział mąż, który stał między mirtami, i rzekł: Ci są, których posłał Pan, aby przeszli ziemię.
കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിന്ന പുരുഷൻ വിശദീകരിച്ചു: “യഹോവ ഭൂമിയിലെങ്ങും പോകുന്നതിന് അയച്ചിട്ടുള്ളവരാണ് അവർ.”
11 I odpowiedzieli Aniołowi Pańskiemu stojącemu między mirtami, i rzekli: Przeszliśmy ziemię, a oto wszystka ziemia bezpieczeństwa i pokoju używa.
കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിൽക്കുന്ന യഹോവയുടെ ദൂതനോട് അവർ വസ്തുത അറിയിച്ചു: “ഞങ്ങൾ ലോകമെങ്ങും സഞ്ചരിച്ചു. ലോകംമുഴുവനും സ്വസ്ഥമായും സമാധാനമായും ഇരിക്കുന്നതു കണ്ടു.”
12 Tedy odpowiedział Anioł Pański, i rzekł: O Panie zastępów! i dokądże się nie zmiłujesz nad Jeruzalemem, i nad miastami Judzkiemi, na któreś się gniewał już siedmdziesiąt lat?
അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവേ, കഴിഞ്ഞ എഴുപതു വർഷങ്ങൾ അങ്ങ് കോപിച്ചിരിക്കുന്ന ജെറുശലേമിനോടും യെഹൂദാനഗരങ്ങളോടും കരുണകാണിക്കാൻ ഇനിയും താമസിക്കുമോ?”
13 I odpowiedział Pan Aniołowi onemu, który mówił zemną, słowy dobremi, słowy pociesznemi.
എന്നോടു സംസാരിച്ച ദൂതനോട് യഹോവ ദയയോടും ആശ്വാസവാക്കുകളോടും സംസാരിച്ചു.
14 I rzekł do mnie Anioł, który mówił zemną: Wołaj a rzecz: Tak mówi Pan zastępów: Zapaliłem się za Jeruzalemem i za Syonem gorliwością wielką.
അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു, “ഈ വചനം വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജെറുശലേമിനെക്കുറിച്ചും സീയോനെക്കുറിച്ചും വളരെ തീക്ഷ്ണതയുള്ളവൻ ആയിരിക്കും.
15 A gniewam się bardzo na te narody, które używają pokoju; bo gdym się Ja trochę zagniewał, tedy one pomagały do złego.
എന്നാൽ സ്വയം സുരക്ഷിതരാണെന്നു കരുതിയിരുന്ന രാജ്യങ്ങളോടു ഞാൻ കോപിച്ചിരിക്കുന്നു. ഞാൻ അൽപ്പമേ കോപിച്ചുള്ളൂ, എന്നാൽ, അവരുടെ ശിക്ഷ വളരെ വലുതായിരുന്നു.’
16 Przetoż tak mówi Pan: Nawróciłem się do Jeruzalemu w miłosierdziu, dom mój zbudowany będzie w niem, mówi Pan zastępów, i sznur rozciągniony będzie na Jeruzalem.
“അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ ജെറുശലേമിലേക്കു മടങ്ങിവരും; അവിടെ എന്റെ ആലയം വീണ്ടും പണിയപ്പെടും. അളവുനൂൽ ജെറുശലേമിൽ വീഴും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
17 Jeszcze wołaj, mówiąc: Tak mówi Pan zastępów: Jeszcze się osadzą miasta moje dla obfitości dobrego; bo jeszcze Pan Syon pocieszy, i obierze jeszcze Jeruzalem.
“വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’”
18 Tedym podniósł oczy swe i ujrzałem, a oto cztery rogi.
അപ്പോൾ ഞാൻ മുകളിലേക്കുനോക്കി, എന്റെമുമ്പിൽ നാലുകൊമ്പുകൾ!
19 I rzekłem do Anioła, który mówił zemną: Cóż to jest? I rzekł do mnie: Teć są rogi, które rozrzuciły Judę i Izraela i Jeruzalem.
എന്നോടു സംസാരിച്ച ദൂതനോട്, “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു. ദൂതൻ എന്നോടു പറഞ്ഞു: “യെഹൂദ്യയെയും ഇസ്രായേലിനെയും ജെറുശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവതന്നെ.”
20 Ukazał mi też Pan czterech kowali.
പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.
21 I rzekłem: Cóż ci idą czynić? I odpowiedział, mówiąc: Teć są rogi, które rozrzuciły Judę, tak, iż żaden nie mógł podnieść głowy swojej; przetoż ci przyszli, aby je przestraszyli, i strącili rogi tych narodów, które podniosły róg przeciwko ziemi Judzkiej, aby ją rozrzuciły.
ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?” അവിടന്ന് ഉത്തരം പറഞ്ഞു: “ആരും തല ഉയർത്താതെ യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവയാണ്; എന്നാൽ ഈ കൊല്ലന്മാർ യെഹൂദാദേശത്തിനുനേരേ തങ്ങളുടെ കൊമ്പുകൾ ഉയർത്തി ജനത്തെ ചിതറിച്ചുകളഞ്ഞവരായ ഈ രാജ്യങ്ങളെ പേടിപ്പിച്ച് അവരെ തകർത്തുകളയാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.