< Objawienie 2 >
1 Aniołowi zboru Efeskiego napisz: To mówi ten, który trzyma siedm gwiazd w prawej ręce swojej, który się przechadza w pośród onych siedmiu świeczników złotych:
൧എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴ് നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ട് ഏഴ് പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്:
2 Znam uczynki twoje i pracę twoję, i cierpliwość twoję, a iż nie możesz cierpieć złych i doświadczyłeś tych, którzy się mienią być Apostołami, a nie są, i znalazłeś ich, że są kłamcami;
൨ഞാൻ നിന്റെ പ്രവൃത്തിയും കഠിനാദ്ധ്വാനവും സഹനവും കൊള്ളരുതാത്തവരെ നിനക്ക് സഹിക്കുവാൻ കഴിയാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരിശോധിച്ച് കള്ളന്മാർ എന്നു കണ്ടെത്തിയതും അറിയുന്നു.
3 I masz cierpliwość, i znaszałeś i pracowałeś dla imienia mego, a nie ustałeś.
൩കൂടാതെ നിന്റെ സഹനശക്തിയും എന്റെ നാമംനിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു.
4 Ale mam nieco przeciwko tobie, żeś miłość twoję pierwszą opuścił.
൪എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം എനിക്ക് നിന്നെക്കുറിച്ച് പറയുവാനുണ്ട്.
5 Pamiętajże tedy, skądeś wypadł, a pokutuj i czyń uczynki pierwsze; a jeźli nie chcesz, przyjdę przeciwko tobie rychło, a poruszę świecznik twój z miejsca swego, jeźlibyś nie pokutował.
൫അതുകൊണ്ട് നീ എവിടെനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്യുക; അല്ലെങ്കിൽ ഞാൻ നിന്റെ അടുക്കൽ വേഗം വരുകയും, നീ മാനസാന്തരപ്പെടാഞ്ഞതിനാൽ നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്ന് നീക്കി കളയുകയും ചെയ്യും.
6 Ale wżdy to masz, iż nienawidzisz uczynków Nikolaitów, których i ja nienawidzę.
൬എങ്കിലും നിക്കൊലാവ്യരുടെപ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു.
7 Kto ma uszy, niechaj słucha, co Duch mówi zborom: Temu, co zwycięży, dam jeść z drzewa żywota, które jest w pośrodku raju Bożego.
൭ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും.
8 A Aniołowi zboru Smyrneńskiego napisz: To mówi pierwszy i ostatni, który był umarł i ożył:
൮സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു എങ്കിലും വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്:
9 Znam uczynki twoje i ucisk, i ubóstwo, (aleś bogaty), i bluźnierstwo tych, którzy się powiadają być Żydami, a nie są, ale są bóżnicą szatańską.
൯ഞാൻ നിന്റെ പ്രവൃത്തിയും കഷ്ടതയും ദാരിദ്ര്യവും — നീ സമ്പന്നനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ലാത്ത, സാത്താനെ അനുസരിക്കുന്നവരുടെ കൂട്ടരായ പള്ളിക്കാരായവരുടെ ദൈവദുഷണവും അറിയുന്നു.
10 Nic się nie bój tego, co masz cierpieć. Oto wrzuci dyjabeł niektórych z was do więzienia, abyście byli doświadczeni; i będziecie mieli ucisk przez dziesięć dni. Bądź wierny aż do śmierci, a dam ci koronę żywota.
൧൦നീ സഹിക്കുവാനുള്ളതിനെ ഭയപ്പെടേണ്ടാ; ഇതാ; നിന്നെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിനക്ക് ഉപദ്രവം ഉണ്ടാകും; മരണംവരെ വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടംനിനക്ക് തരും.
11 Kto ma uszy, niechaj słucha, co Duch mówi zborom: Kto zwycięży, nie będzie obrażony od wtórej śmierci.
൧൧ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽദോഷം വരികയില്ല.
12 A Aniołowi zboru Pergameńskiego napisz: To mówi ten, który ma miecz on z obydwóch stron ostry;
൧൨പെർഗ്ഗമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂർച്ചയുള്ള ഇരുവായ്ത്തലവാൾ ഉള്ളവൻ അരുളിച്ചെയ്യുന്നത്:
13 Znam uczynki twoje i gdzie mieszkasz, to jest, gdzie jest stolica szatańska, a iż trzymasz imię moje i nie zaprzałeś się wiary mojej, i w one dni, w które Antypas, świadek mój wierny, zabity jest u was, gdzie szatan mieszka.
൧൩നിന്റെ പ്രവൃത്തിയും നീ എവിടെ താമസിക്കുന്നു എന്നും അത് സാത്താന്റെ സിംഹാസനം ഉള്ള സ്ഥലം എന്നും ഞാൻ അറിയുന്നു; എന്നിട്ടും നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയിൽ, സാത്താൻ താമസിക്കുന്നിടത്ത് തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസ് കൊല ചെയ്യപ്പെട്ട കാലത്തുപോലും നീ എന്നിലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
14 Ale mam nieco przeciwko tobie, iż tam masz tych, którzy trzymają naukę Balaamową, który uczył Balaka, aby wrzucił zgorszenie przed syny Izraelskie, żeby jedli rzeczy bałwanom ofiarowane i wszeteczeństwo płodzili.
൧൪എങ്കിലും നിന്നെക്കുറിച്ച് അല്പം കുറ്റം പറയുവാൻ എനിക്കുണ്ട്; യിസ്രായേൽ മക്കൾ വിഗ്രഹാർപ്പിതം ഭക്ഷിക്കേണ്ടതിനും ദുർന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പിൽ തടസ്സംവെപ്പാൻ ബാലാക്കിന്ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്നവർ അവിടെ നിനക്കുണ്ട്.
15 Także masz i tych, którzy trzymają naukę Nikolaitów, co ja mam w nienawiści.
൧൫അതുപോലെ ഞാൻ വെറുക്കുന്ന നിക്കൊലാവ്യരുടെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിനക്കും ഉണ്ട്.
16 Pokutujże: a jeźli nie będziesz, przyjdę przeciwko tobie w rychle i będę walczył z nimi mieczem ust moich.
൧൬അതുകൊണ്ട് മാനസാന്തരപ്പെടുക; അല്ലാതിരുന്നാൽ ഞാൻ വേഗത്തിൽ വന്നു എന്റെ വായിൽനിന്നു വരുന്ന വാളുകൊണ്ടു അവർക്കെതിരെ യുദ്ധം ചെയ്യും.
17 Kto ma uszy, niechaj słucha, co Duch mówi zborom: Temu, co zwycięży, dam jeść z onej manny skrytej i dam mu kamyk biały, a na onym kamyku imię nowe napisane, którego nikt nie zna, tylko ten, który je przyjmuje.
൧൭ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്നതിന്മാൻ കൊടുക്കും; ഞാൻ അവന് വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ മറ്റാരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ ഒരു നാമവും കൊടുക്കും.
18 A Aniołowi zboru Tyjatyrskiego napisz: To mówi syn Boży, który ma oczy swoje jako płomień ognia, a nogi jego podobne są mosiądzowi:
൧൮തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാല പോലെ കണ്ണും തേച്ചുമിനുക്കിയ വെള്ളോട്ടിന് സമമായ കാലും ഉള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നത്:
19 Znam uczynki twoje i miłość, i posługi, i wiarę, i cierpliwość twoję, i uczynki twoje, a że ostatnich rzeczy więcej jest niż pierwszych.
൧൯ഞാൻ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹനശക്തി എന്നിവയും നിന്റെ ഇപ്പോഴുള്ള പ്രവൃത്തി ആദ്യം ചെയ്തതിലും അധികമെന്നും അറിയുന്നു.
20 Ale mam nieco przeciwko tobie, iż niewieście Jezabeli, która się mieni być prorokinią, dopuszczasz uczyć i zwodzić sługi moje, żeby wszeteczeństwo płodzili i rzeczy bałwanom ofiarowane jedli.
൨൦എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്ന് സ്വയം അവകാശപ്പെടുകയും എന്റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു.
21 I dałem jej czas, aby pokutowała z wszeteczeństwa swego; ale nie pokutowała.
൨൧ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല.
22 Oto ja porzucę ją na łoże i tych, którzy z nią cudzołożą, w ucisk wielki, jeźliby nie pokutowali z uczynków swoich:
൨൨ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും.
23 A dzieci jej pobiję na śmierć; i poznają wszystkie zbory, żem ja jest ten, który się badam nerek i serc; i dam każdemu z was według uczynków waszych.
൨൩ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും.
24 A wam mówię i drugim, którzyście w Tyjatyrzech, którzykolwiek nie mają tej nauki i którzy nie poznali głębokości szatańskich, jako mówią: Nie włożę na was innego brzemienia.
൨൪എന്നാൽ നിങ്ങളോടും, ഈ ഉപദേശം സ്വീകരിക്കാതെയും അവർ പറയുന്നത് പോലെ സാത്താനെക്കുറിച്ച് ആഴമായ കാര്യങ്ങൾ ഗ്രഹിക്കാതെയും ഇരിക്കുന്ന തുയഥൈരയിലെ ശേഷമുള്ളവരോടും മറ്റ് വലിയ ഭാരം ഒന്നുംതന്നെ ഞാൻ ചുമത്തുന്നില്ല.
25 Wszakże to, co macie, trzymajcie, aż przyjdę.
൨൫എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ.
26 A kto zwycięży i zachowa aż do końca uczynki moje, dam mu zwierzchność nad poganami.
൨൬ജയിക്കയും എന്റെ പ്രവൃത്തികളെ അവസാനത്തോളം കാത്തുകൊള്ളുകയും ചെയ്യുന്നവന് എന്റെ പിതാവിൽനിന്നും എനിക്ക് ലഭിച്ചതുപോലെ ഞാൻ ജാതികളുടെമേൽ അധികാരം കൊടുക്കും.
27 I będzie ich rządził laską żelazną; jako statki garncarskie skruszeni będą, jakom i ja wziął od Ojca mego.
൨൭അവൻ ഇരുമ്പുചെങ്കോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവരെ ഉടച്ചുകളയും.
28 I dam mu gwiazdę poranną.
൨൮ഞാൻ അവന് ഉദയനക്ഷത്രവും കൊടുക്കും.
29 Kto ma uszy, niechaj słucha, co Duch mówi zborom.
൨൯ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.