< Psalmów 87 >
1 Synom Korego psalm i pieśń. Fundament jego jest na górach świętych.
യഹോവ വിശുദ്ധപൎവ്വതത്തിൽ സ്ഥാപിച്ച നഗരത്തെ,
2 Umiłował Pan bramy Syońskie nad wszystkie przybytki Jakóbowe.
സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3 Sławne o tobie rzeczy powiadają, o miasto Boże! (Sela)
ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാൎയ്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. (സേലാ)
4 Wspomnę na Egipt, i na Babilon przed swymi znajomymi; oto i Filistyńczycy, i Tyryjczycy, i Murzyni rzeką, że się tu każdy z nich urodził.
ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവൻ അവിടെ ജനിച്ചു.
5 Także i o Syonie mówić będą: Ten i ów urodził się w nim; a sam Najwyższy ugruntuje go.
ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതൻ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6 Pan policzy narody, gdy je popisywać będzie, mówiąc: Ten się tu urodził. (Sela)
യഹോവ വംശങ്ങളെ എഴുതുമ്പോൾ: ഇവൻ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും (സേലാ)
7 Przetoż o tobie śpiewać będą z pląsaniem wszystkie siły żywota mego.
എന്റെ ഉറവുകൾ ഒക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.