< Psalmów 69 >

1 Przedniejszemu śpiewakowi na Sosannim psalm Dawidowy. Wybaw mię, o Boże! boć przyszły wody aż do duszy mojej.
ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
2 Pogrążony jestem w głębokiem błocie, gdzie dna niemasz; przyszedłem w głębokości wód, a nawałność ich porwała mię.
ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകുന്നു.
3 Spracowałem się wołając, wyschło gardło moje; ustały oczy moje, gdym oczekiwał Boga mojego.
എന്റെ നിലവിളിയാൽ ഞാൻ തളൎന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാൻ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
4 Więcej jest tych, którzy mię mają w nienawiści bez przyczyny, niż włosów na głowie mojej; zmocnili się ci, którzy mię wygubić usiłują, a są nieprzyjaciółmi mymi niesłusznie; czegom nie wydarł, musiałem nagradzać.
കാരണംകൂടാതെ എന്നെ പകെക്കുന്നവർ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ കവൎച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
5 Boże! ty znasz głupstwo moje, a występki moje nie są tajne przed tobą.
ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങൾ നിനക്കു മറവായിരിക്കുന്നില്ല.
6 Niechajże nie będą zawstydzeni dla mnie ci, którzy na cię oczekują, Panie, Panie zastępów! niech nie przychodzą dla mnie do hańby ci, którzy cię szukają, o Boże Izraelski!
സൈന്യങ്ങളുടെ യഹോവയായ കൎത്താവേ, നിങ്കൽ പ്രത്യാശവെക്കുന്നവർ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവർ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
7 Bo dla ciebie ponoszę urąganie, a zelżywość okryła oblicze moje.
നിന്റെനിമിത്തം ഞാൻ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
8 Stałem się obcym braciom moim, a cudzoziemcem synom matki mojej,
എന്റെ സഹോദരന്മാൎക്കു ഞാൻ പരദേശിയും എന്റെ അമ്മയുടെ മക്കൾക്കു അന്യനും ആയി തീൎന്നിരിക്കുന്നു.
9 Przeto, że gorliwość domu twego zżarła mię, a urąganie urągających tobie przypadło na mię.
നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണിരിക്കുന്നു.
10 Gdym płakał i trapił postem duszę moję, stało mi się to pohańbienie.
ഞാൻ കരഞ്ഞു ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീൎന്നു;
11 Gdym wziął na się wór miasto szaty, byłem u nich przypowieścią.
ഞാൻ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാൻ അവൎക്കു പഴഞ്ചൊല്ലായ്തീൎന്നു.
12 Mówili o mnie ci, którzy siedzieli w bramie, a byłem piosnką u tych, którzy pili mocny napój.
പട്ടണവാതില്ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
13 Ale ja obracam modlitwę moję do ciebie, Panie! czas jest upodobania twego; o Boże! według wielkości miłosierdzia twego wysłuchajże mię, dla prawdy zbawienia twego.
ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാൎത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ.
14 Wyrwij mię z błota, abym nie był pogrążony; niech będę wyrwany od tych, którzy mię nienawidzą, jako z głębokości wód;
ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.
15 Aby mię nie zatopiły strumienie wód, i nie pożarła głębia i nie zawarła nademną studnia wierzchu swego.
ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
16 Wysłuchajże mię, Panie! boć dobre jest miłosierdzie twoje; według wielkiej litości twojej wejrzyj na mię.
യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
17 Nie zakrywajże oblicza twego od sługi swego, bom jest w utrapieniu; pośpieszże się, wysłuchaj mię.
അടിയന്നു തിരുമുഖം മറെക്കരുതേ; ഞാൻ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്കു ഉത്തരമരുളേണമേ.
18 Przybliż się do duszy mojej, a wybaw ją; dla nieprzyjaciół moich odkup mię.
എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടെടുക്കേണമേ.
19 Ty znasz pohańbienie moje, i zelżywość moję, i wstyd mój: przed tobąć są wszyscy nieprzyjaciele moi.
എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികൾ എല്ലാവരും നിന്റെ ദൃഷ്ടിയിൽ ഇരിക്കുന്നു.
20 Pohańbienie pokruszyło serce moje, z czegom był żałośny; oczekiwałem, azaliby się mię kto użalił, ale nikt nie był; azaliby mię kto pocieszył, alem nie znalazł.
നിന്ദ എന്റെ ഹൃദയത്തെ തകൎത്തു, ഞാൻ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാൻ നോക്കിക്കൊണ്ടിരുന്നു; ആൎക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
21 Owszem, miasto pokarmu podali mi żółć, a w pragnieniu mojem napoili mię octem.
അവർ എനിക്കു തിന്നുവാൻ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവർ എനിക്കു ചൊറുക്ക കുടിപ്പാൻ തന്നു.
22 Niechajże im będzie stół ich przed nimi sidłem, a szczęście ich na upadek.
അവരുടെ മേശ അവരുടെ മുമ്പിൽ കണിയായും അവർ സുഖത്തോടിരിക്കുമ്പോൾ കുടുക്കായും തീരട്ടെ.
23 Niech się zaćmią oczy ich, aby nie widzieli, a biodra ich niech się zawżdy chwieją.
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
24 Wylij na nich rozgniewanie swoje, a popędliwość gniewu twego niech ich ogarnie.
നിന്റെ ക്രോധം അവരുടെമേൽ പകരേണമേ; നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
25 Niech będzie mieszkanie ich puste, w namiotach ich niech nikt nie mieszka.
അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാൎക്കാതിരിക്കട്ടെ.
26 Bo tego, któregoś ty ubił, prześladują, a o boleści poranionych twoich rozmawiają.
നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു.
27 Przydajże nieprawość ku nieprawości ich, a niech nie przychodzą do sprawiedliwości twojej.
അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.
28 Niech będą wymazani z ksiąg żyjących, a z sprawiedliwymi niech nie będą zapisani.
ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
29 Jamci utrapiony, i zbolały; lecz zbawienie twoje, Boże! na miejscu bezpiecznem postawi mię.
ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയൎത്തുമാറാകട്ടെ.
30 Tedy będę chwalił imię Boże pieśnią, a będę je wielbił z dziękczynieniem.
ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
31 A będzie to przyjemniejsze Panu, niżeli wół albo cielec rogaty z rozdzielonemi kopytami.
അതു യഹോവെക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
32 To widząc pokorni rozradują się, szukając Boga, a ożyje serce ich;
സൌമ്യതയുള്ളവർ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
33 Iż wysłuchiwa Pan ubogich, a więźniami swymi nie gardzi.
യഹോവ ദരിദ്രന്മാരുടെ പ്രാൎത്ഥന കേൾക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
34 Niech go chwalą niebiosa i ziemia, morze i wszystko, co się w nich rucha.
ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
35 Bógci zaiste zachowa Syon, i pobuduje miasta Judzkie; i będą tam mieszkać, a ziemię tę dziedzicznie otrzymają.
ദൈവം സീയോനെ രക്ഷിക്കും; അവൻ യെഹൂദാനഗരങ്ങളെ പണിയും; അവർ അവിടെ പാൎത്തു അതിനെ കൈവശമാക്കും.
36 Także i nasienie sług jego dziedzicznie ją otrzyma, a którzy miłują imię jego, będą w niej mieszkać.
അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവർ അതിൽ വസിക്കും.

< Psalmów 69 >