< Psalmów 60 >

1 Przedniejszemu śpiewakowi na Sussanedut złota pieśń Dawidowa do nauczania; Gdy walczył przeciw Syryjczykom Nacharaim, i przeciw Syryjczykom Soby; gdy się wrócił Joab, poraziwszy Edomczyków w dolinie solnej dwanaście tysięcy. Boże! odrzuciłeś nas, rozproszyłeś nas, i rozgniewałeś się; nawróćże się zasię do nas.
സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.” ദാവീദിന്റെ ഒരു സ്വർണഗീതം. അഭ്യസിപ്പിക്കുന്നതിന്. ദാവീദ് അരാം-നെഹറയിമ്യരോടും അരാം-സോബരോടും യുദ്ധംചെയ്യുകയും യോവാബ് ഉപ്പുതാഴ്വരയിൽവെച്ച് പന്തീരായിരം ഏദോമ്യരെ വധിച്ച് മടങ്ങിവരികയുംചെയ്തശേഷം രചിച്ചത്. ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ; അവിടന്ന് കോപാകുലനായിരിക്കുന്നല്ലോ—ഞങ്ങളെ പുനരുദ്ധരിക്കണമേ.
2 Zatrząsnąłeś był ziemią, i rozsadziłeś ją; uleczże rozpadliny jej, boć się chwieje.
അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു; അതിന്റെ പിളർപ്പുകൾ നന്നാക്കണമേ, കാരണം അത് ആടിയുലയുന്നു.
3 Okazywałeś ludowi twemu przykre rzeczy, napoiłeś nas winem zawrotu.
അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു; അവിടന്ന് പരിഭ്രമത്തിന്റെ വീഞ്ഞ് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
4 Ale teraz dałeś chorągiew tym, którzy się ciebie boją, aby ją wynieśli dla prawdy twej. (Sela)
എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു ശത്രുവിന്റെ വില്ലിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പതാകതന്നെ. (സേലാ)
5 Aby byli wybawieni umiłowani twoi; zachowajże ich prawicą twoją, a wysłuchaj mię.
ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
6 Bóg ci mówił w świętobliwości swojej; przeto się rozweselę, rozdzielę Sychem, i dolinę Sukkotską pomierzę.
ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു: “ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
7 Mojeć jest Galaad, mój i Manases, i Efraim moc głowy mojej; Juda zakonodawcą moim.
ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
8 Moab miednicą do umywania mego; na Edoma wrzucę buty moje; ty, Palestyno! wykrzykaj nademną.
മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”
9 Któż mię wprowadzi do miasta obronnego? kto mię przyprowadzi aż do Edom?
കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും? ഏദോമിലേക്ക് എന്നെ ആര് നയിക്കും?
10 Izali nie ty, o Boże! któryś nas był odrzucił, a nie wychodziłeś, Boże! z wojskami naszemi?
ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്! ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
11 Dajże nam ratunek w utrapieniu; boć omylny ratunek ludzki.
ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
12 W Bogu mężnie sobie poczynać będziemy, a on podepcze nieprzyjaciół naszych.
ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും, അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.

< Psalmów 60 >