< Psalmów 114 >
1 Gdy wychodził Izrael z Egiptu i dom Jakóbowy z narodu obcego,
യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ
2 Stał się Juda poświęceniem jego, Izrael panowaniem jego.
യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീൎന്നു.
3 To widząc morze, uciekło a Jordan wrócił się nazad.
സമുദ്രം കണ്ടു ഓടി; യോൎദ്ദാൻ പിൻവാങ്ങിപ്പോയി.
4 Góry skakały jako barany, pogórki jako jagnięta.
പൎവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
5 Morze! cóż ci się stało, iżeś uciekło? O Jordanie! żeś się nazad wrócił?
സമുദ്രമേ, നീ ഓടുന്നതെന്തു? യോൎദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?
6 Góry! żeście skakały jako barany? pagórki! jako jagnięta?
പൎവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
7 Przed obliczem Pańskiem zadrżała ziemia, przed obliczem Boga Jakóbowego.
ഭൂമിയേ, നീ കൎത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.
8 Który obraca opokę w jezioro wód, a krzemień w źródło wód.
അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.