< Liczb 5 >
1 I rzekł Pan do Mojżesza, mówiąc:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 Rozkaż synom Izraelskim, aby wyrzucili z obozu każdego trędowatego, i każdego, który cierpi płynienie nasienia, i każdego, który się splugawił nad umarłym;
൨“സകല കുഷ്ഠരോഗികളെയും, സ്രവക്കാരെയും ശവത്താൽ അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കുവാൻ യിസ്രായേൽ മക്കളോട് കല്പിക്കുക.
3 Tak mężczyznę jako i niewiastę wyrzucicie; precz za obóz wyrzucicie je, aby nie splugawili obozu tych, między którymi Ja mieszkam.
൩ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്ന് പുറത്താക്കണം; ഞാൻ അവരുടെ മദ്ധ്യത്തിൽ വസിക്കുന്നതിനാൽ അവർ അവരുടെ പാളയം അശുദ്ധമാക്കരുത്”.
4 I uczynili tak synowie Izraelscy, a wygnali je precz za obóz; jako rozkazał Pan Mojżeszowi, tak uczynili synowie Izraelscy.
൪യിസ്രായേൽ മക്കൾ അങ്ങനെ ചെയ്തു; അവരെ പാളയത്തിൽനിന്ന് പുറത്താക്കി; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ യിസ്രായേൽ മക്കൾ ചെയ്തു.
5 Nad to rzekł Pan do Mojżesza, mówiąc:
൫യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
6 Powiedz synom Izraelskim: Mąż albo niewiasta, gdyby popełnili jakikolwiek grzech ludzki, dopuściwszy się występku przeciwko Panu, a byłaby winna ona dusza:
൬“നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയുക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോട് ദ്രോഹിച്ച് മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ട് കുറ്റക്കാരായാൽ, ചെയ്ത പാപം
7 Tedy wyznają grzech swój, którego się dopuścili, i wrócą to, w czem by winni byli cale; a przydawszy jeszcze nad to piątą część, oddadzą onemu, przeciw któremu zgrzeszyli.
൭അവർ ഏറ്റുപറയുകയും തങ്ങളുടെ അകൃത്യത്തിന് പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, അകൃത്യം ചെയ്തവന് പകരം കൊടുക്കുകയും വേണം.
8 A jeźliby nie było tego, komu by szkodę trzeba nagrodzić, ona szkoda oddana będzie Panu, i zostanie kapłanowi oprócz barana oczyszczenia, przez którego ma być oczyszczony.
൮എന്നാൽ അകൃത്യത്തിന് പ്രായശ്ചിത്തം വാങ്ങുവാൻ അവന് ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രായശ്ചിത്തം യഹോവയ്ക്ക് കൊടുക്കുന്നത്, പുരോഹിതന് ആയിരിക്കണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കണം.
9 Każda też ofiara podnoszenia ze wszech rzeczy poświęconych od synów Izraelskich, którą przyniosą do kapłana, jemu się dostanie.
൯യിസ്രായേൽ മക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും മേന്മയായതൊക്കെയും അവന് ആയിരിക്കണം.
10 Owe rzeczy poświęcone od kogożkolwiek, jego będą; i kto by co oddał kapłanowi, jemu zostanie.
൧൦ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കളും പുരോഹിതന് കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കണം”.
11 Zatem rzekł Pan do Mojżesza, mówiąc:
൧൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്.
12 Mów do synów Izraelskich, a powiedz im: Każdy mąż, którego by żona wystąpiła, i dopuściłaby się grzechu przeciwko niemu;
൧൨“നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ഏതെങ്കിലും ഒരു പുരുഷന്റെ ഭാര്യ വഞ്ചിച്ച് അവനെ ദ്രോഹിച്ച്,
13 A złączyłby się inszy z nią złączeniem nasienia, a byłoby to skryte przed oczyma męża jej, i taiłaby się, będąc splugawioną, a świadka by nie było przeciwko niej, aniby jej zastano;
൧൩അവളോടുകൂടി ഒരാൾ ശയിക്കുകയും അത് അവളുടെ ഭർത്താവിന് മറവായിരിക്കുകയും അവൾ അശുദ്ധയാകുകയും അവൾക്ക് വിരോധമായി സാക്ഷിയില്ലാതിരിക്കുകയും
14 Jednak przypadłby nań duch zapalczywości, i miałby w podejrzeniu żonę swą, która by splugawiona była; albo żeby przypadł nań duch zapalczywości, i miałby w podejrzeniu żonę swą, która by splugawiona nie była:
൧൪അവൾ ക്രിയയിൽ പിടിക്കപ്പെടാതിരിക്കുകയും, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയായിരിക്കുകയും ചെയ്യുകയോ, ജാരശങ്ക അവനെ ബാധിച്ച് അവൻ ഭാര്യയെ സംശയിക്കുകയും അവൾ അശുദ്ധയല്ലാതിരിക്കുകയും ചെയ്താൽ
15 Tedy przywiedzie on mąż żonę swoję do kapłana, i przyniesie z nią ofiarę jej, dziesiątą część efy mąki jęczmiennej nie lejąc na nią oliwy, ani kładąc na nią kadzidła; albowiem jest ofiara podejrzenia, ofiara śniedna, pamiętna, przywodząca na pamięć grzech.
൧൫ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലണം; അവൾക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അത് സംശയത്തിന്റെ ഭോജനയാഗമല്ലോ; അപരാധസ്മാരകമായ ഭോജനയാഗം തന്നേ.
16 A tak będzie ją ofiarował kapłan, i stawi ją przed oblicznością Pańską.
൧൬പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തണം.
17 I weźmie kapłan wody świętej w naczynie gliniane, i prochu, który będzie na tle przybytku, weźmie kapłan, a wsypie do wody.
൧൭പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടണം.
18 Potem postawi kapłan niewiastę przed Panem, i odkryje głowę niewiasty, a da w ręce jej ofiarę śniedną pamiętną; ofiara to śniedna podejrzenia; a kapłan będzie miał w ręce wodę gorzką przeklęstwa.
൧൮പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ച് അപരാധസ്മാരകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കണം.
19 I poprzysięże ją kapłan, i rzecze do niewiasty: Jeźli nie spał kto inszy z tobą, a jeźliś się nie uniosła w grzech nieczysty przy mężu swym, bądź nienaruszona od tej wody gorzkiej przeklęstwa;
൧൯പുരോഹിതൻ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോട് പറയേണ്ടത്: ‘ആരും നിന്നോടുകൂടെ ശയിക്കുകയും നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്ക് തിരിയുകയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്ക് വരാതിരിക്കട്ടെ.
20 Ale jeźliżeś ustąpiła od męża twego, i jesteś splugawiona, a kto inny spał z tobą oprócz męża twego:
൨൦എന്നാൽ നിനക്ക് ഭർത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകുകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ’ -
21 Tedy poprzysięże kapłan niewiastę onę przysięgą przeklęstwa, i rzecze do niej: Niechaj cię poda Pan na złorzeczenie, i na przeklinanie między ludem twoim, przepuściwszy, aby łono twoje wypadło, i żywot twój opuchł:
൨൧അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ട് ശാപസത്യം ചെയ്യിച്ച് അവളോട്: ‘യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ഒരു കുഞ്ഞിനു ജന്മം കൊടുക്കുവാന്‍ സാധിക്കാതിരിക്കുകയും ചെയ്ത് നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും ആക്ഷേപവും ആക്കി തീർക്കട്ടെ.
22 Niechże przenikną te wody przeklęte wnętrzności twoje, aby opuchł żywot twój, i wypadło łono twoje; i odpowie niewiasta: Amen. Amen.
൨൨ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്ന് നിന്റെ ഉദരം വീർപ്പിക്കുകയും നിന്റെ നിതംബം ക്ഷയിപ്പിക്കുകയും ചെയ്യും’ എന്ന് പറയേണം. അതിന് സ്ത്രീ: ‘ആമേൻ, ആമേൻ’ എന്ന് പറയണം.
23 Tedy napisze te przeklęstwa kapłan na księgach, a omyje je oną wodą gorzką;
൨൩പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കണം.
24 I da się napić niewieście wody gorzkiej przeklęstwa, i przenikną ją wody przeklęstwa, i obrócą się w gorzkość.
൨൪അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും;
25 Potem weźmie kapłan z rąk niewiasty onej ofiarę śniedną podejrzenia, a będzie ją podnosił przed Panem, ofiarując ją na ołtarzu;
൨൫പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്ത് യാഗപീഠത്തിന്മേൽ അർപ്പിക്കണം.
26 Weźmie też kapłan na garść pamiętnego z ofiary śniednej, i spali to na ołtarzu, potem da wypić wodę niewieście.
൨൬പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കണം; അതിന്‍റെശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം.
27 A gdy się jej da napić onej wody, stanie się, jeźliby splugawiona była, i wystąpiła grzechem przeciwko mężowi swemu, że ją przenikną wody przeklęstwa, i obrócą się w gorzkość, i opuchnie żywot jej, i wypadnie łono jej, i stanie się niewiasta ona przeklęstwem między ludem swoim.
൨൭അവൾ അശുദ്ധയായി തന്റെ ഭർത്താവിനോട് ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്ന് കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കുകയും നിതംബം ക്ഷയിക്കുകയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കുകയും ചെയ്യും.
28 A jeźliby nie była splugawiona niewiasta, aleby czysta była, niewinna zostanie, i dziatki rodzić będzie.
൨൮എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്ക് ദോഷം വരുകയില്ല; അവൾ ഗർഭം ധരിക്കും.
29 Tać jest ustawa podejrzenia, gdyby ustąpiła żona od męża swego, i byłaby splugawiona;
൨൯ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
30 Albo żeby na męża przypadł duch zapalczywy, a miałby w podejrzeniu żonę swoję, i postawiłby ją przed Panem, a uczyniłby z nią kapłan wszystko według tej ustawy;
൩൦ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകുകയോ ജാരശങ്ക അവനെ ബാധിച്ച്, അവൻ ഭാര്യയെ സംശയിക്കുകയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമെല്ലാം അവളിൽ നടത്തണം.
31 Tedy nie będzie mąż on winien grzechu; ale niewiasta ona poniesie nieprawość swoję.
൩൧എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകുകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും”.