< Liczb 33 >
1 Teć są ciągnienia synów Izraelskich, którzy wyszli z ziemi Egipskiej według hufów swych pod sprawą Mojżesza i Aarona.
൧മോശെയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഗണംഗണമായി ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ട യിസ്രായേൽ മക്കളുടെ പ്രയാണ ഘട്ടങ്ങൾ ഇപ്രകാരമാണ്:
2 I spisał Mojżesz wychodzenia ich, i stanowiska ich według rozkazania Pańskiego. A teć są ciągnienia ich, i stanowiska ich:
൨മോശെ യഹോവയുടെ കല്പനപ്രകാരം പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ രേഖപ്പെടുത്തി; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ഇപ്രകാരമാണ്:
3 Naprzód wyciągnąwszy z Ramesses, miesiąca pierwszego, piętnastego dnia tegoż pierwszego miesiąca, nazajutrz po święcie przejścia, wyszli synowie Izraelscy ręką wyniosłą przed oczyma wszystkich Egipczanów;
൩ഒന്നാം മാസം പതിനഞ്ചാം തീയതി അവർ രമെസേസിൽനിന്ന് പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽ മക്കൾ എല്ലാ ഈജിപ്റ്റുകാരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
4 Gdy Egipczanie grzebli one, które był Pan między nimi pomordował, to jest, wszystko pierworodztwo, i gdy nad bogami ich wykonał Pan sądy.
൪ഈജിപ്റ്റുകാർ, യഹോവ അവരുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
5 Ruszywszy się tedy synowie Izraelscy z Ramesses, położyli się obozem w Suchot.
൫യിസ്രായേൽ മക്കൾ രമെസേസിൽനിന്ന് പുറപ്പെട്ട് സുക്കോത്തിൽ പാളയമിറങ്ങി.
6 Ruszywszy się z Suchot, położyli się obozem w Etam, które jest przy końcu puszczy.
൬സുക്കോത്തിൽനിന്ന് അവർ പുറപ്പെട്ട് മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
7 A ruszywszy się z Etam, nawrócili się do Fihahyrot, które jest przeciw Baalsefon, i położyli się obozem przed Migdolem.
൭ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനെതിരെയുള്ള പീഹഹീരോത്തിന് തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന് കിഴക്ക് പാളയമിറങ്ങി.
8 A ruszywszy się z Fihahyrot, przeszli przez pośrodek morza na puszczą, i uszedłszy trzy dni drogi po puszczy Etam, położyli się obozem w Mara.
൮പീഹഹീരോത്തിന് കിഴക്കുനിന്ന് പുറപ്പെട്ട് കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്ന് ദിവസത്തെ വഴിനടന്ന് മാറായിൽ പാളയമിറങ്ങി.
9 A ruszywszy się z Mara, przyszli do Elim; a w Elim było dwanaście źródeł wód, i siedemdziesiąt drzew palmowych, i położyli się tam obozem.
൯മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ട് നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ പാളയമിറങ്ങി.
10 A ruszywszy się z Elim, położyli się obozem nad morzem czerwonem.
൧൦ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികെ പാളയമിറങ്ങി.
11 A ruszywszy się od morza czerwonego, położyli się obozem na puszczy Syn.
൧൧ചെങ്കടലിനരികെനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിൽ പാളയമിറങ്ങി.
12 A ruszywszy się z puszczy Syn, położyli się obozem w Dafka.
൧൨സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമിറങ്ങി.
13 A ruszywszy się z Dafka, położyli się obozem w Alus.
൧൩ദൊഫ്കയിൽ നിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി.
14 A ruszywszy się z Alus, położyli się obozem w Rafidym, gdzie nie miał lud wód dla napoju.
൧൪ആലൂശിൽ നിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന് കുടിക്കുവാൻ വെള്ളമില്ലായിരുന്നു.
15 A ruszywszy się z Rafidym, położyli się obozem na puszczy Synaj.
൧൫രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമിറങ്ങി.
16 A ruszywszy się z puszczy Synaj, położyli się obozem w Kibrot hataawa.
൧൬സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.
17 A ruszywszy się z Kibrot hataawa, położyli się obozem w Hezerot.
൧൭കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമിറങ്ങി.
18 A ruszywszy się z Hezerot, położyli się obozem w Retma.
൧൮ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്ത്മയിൽ പാളയമിറങ്ങി.
19 A ruszywszy się z Retma, położyli się obozem w Remmon Fares.
൧൯രിത്ത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-പേരെസിൽ പാളയമിറങ്ങി.
20 A ruszywszy się z Remmon Fares, położyli się obozem w Lebna.
൨൦രിമ്മോൻ-പേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നയിൽ പാളയമിറങ്ങി.
21 A ruszywszy się z Lebna, położyli się obozem w Ressa.
൨൧ലിബ്നയിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമിറങ്ങി.
22 A ruszywszy się z Ressa, położyli się obozem w Kieelata.
൨൨രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമിറങ്ങി.
23 A ruszywszy się z Kieelata, położyli się obozem na górze Sefer.
൨൩കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർമലയിൽ പാളയമിറങ്ങി.
24 A ruszywszy się z góry Sefer, położyli się obozem w Charada.
൨൪ശാഫേർമലയിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമിറങ്ങി.
25 A ruszywszy się z Charada, położyli się obozem w Makelot.
൨൫ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമിറങ്ങി.
26 A ruszywszy się z Makelot, położyli się obozem w Tahat.
൨൬മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമിറങ്ങി.
27 A ruszywszy się z Tahatu, położyli się obozem w Tare.
൨൭തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമിറങ്ങി.
28 A ruszywszy się z Tare, położyli się obozem w Metka.
൨൮താരഹിൽനിന്ന് പുറപ്പെട്ട് മിത്ത്ക്കയിൽ പാളയമിറങ്ങി.
29 A ruszywszy się z Metka, położyli się obozem w Hesman.
൨൯മിത്ത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമിറങ്ങി.
30 A ruszywszy się z Hesman, położyli się obozem w Moserot.
൩൦ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മോസേരോത്തിൽ പാളയമിറങ്ങി.
31 A ruszywszy się z Moserot, położyli się obozem w Benejaakan.
൩൧മോസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേയാക്കാനിൽ പാളയമിറങ്ങി.
32 A ruszywszy się z Benejaakan, położyli się obozem w Horgidgad.
൩൨ബെനേയാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
33 A ruszywszy się z Horgidgad, położyli się obozem u Jotbata.
൩൩ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്ബാഥയിൽ പാളയമിറങ്ങി.
34 A ruszywszy się z Jotbata, położyli się obozem w Habrona.
൩൪യൊത്ബാഥയിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമിറങ്ങി.
35 A ruszywszy się z Habrona, położyli się obozem w Asyjongaber.
൩൫അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി.
36 A ruszywszy się z Asyjongaber, położyli się obozem na puszczy Syn, która jest Kades.
൩൬എസ്യോൻ-ഗേബെരിൽനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.
37 A ruszywszy się z Kades, położyli się obozem na górze Hor, na granicach ziemi Edomskiej.
൩൭അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോംദേശത്തിന്റെ അതിരിൽ ഹോർപർവ്വതത്തിൽ പാളയമിറങ്ങി.
38 Tedy wstąpił Aaron kapłan na górę Hor według rozkazania Pańskiego, i tam umarł roku czterdziestego po wyjściu synów Izraelskich z ziemi Egipskiej, miesiąca piątego, pierwszego dnia onego miesiąca.
൩൮പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടുപോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ച് മരിച്ചു.
39 A miał Aaron sto dwadzieścia i trzy lat, gdy umarł na górze Hor.
൩൯അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ചപ്പോൾ അവന് നൂറ്റിയിരുപത്തിമൂന്ന് വയസ്സായിരുന്നു.
40 Tam usłyszał Chananejczyk, król Arad, który mieszkał na południe, w ziemi Chananejskiej, że ciągnęli synowie Izraelscy.
൪൦എന്നാൽ കനാൻദേശത്തിനു തെക്ക് പാർത്തിരുന്ന കനാന്യനായ അരാദ് രാജാവ് യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ച് കേട്ടു.
41 A ruszywszy się z góry Hor, położyli się obozem w Salmona.
൪൧ഹോർപർവ്വതത്തിൽനിന്ന് അവർ പുറപ്പെട്ട് സല്മോനയിൽ പാളയമിറങ്ങി.
42 A ruszywszy się z Salmona, położyli się obozem w Funon.
൪൨സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമിറങ്ങി.
43 A ruszywszy się z Funon, położyli się obozem w Obot.
൪൩പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.
44 A ruszywszy się z Obot, położyli się obozem przy pagórkach Abarym, na granicy Moabskiej.
൪൪ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.
45 A ruszywszy się z Abarym, położyli się obozem w Dybon Gat.
൪൫ഈയീമിൽനിന്ന് പുറപ്പെട്ട് ദീബോൻഗാദിൽ പാളയമിറങ്ങി.
46 A ruszywszy się z Dybon Gat, położyli się obozem w Helmon Dyblataim.
൪൬ദീബോൻഗാദിൽനിന്ന് പുറപ്പെട്ട് അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി.
47 A ruszywszy się z Helmon Dyblataim, położyli się obozem na górach Abarym, przeciwko Nebo.
൪൭അല്മോദിബ്ളാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിന് കിഴക്ക് അബാരീംപർവ്വതത്തിൽ പാളയമിറങ്ങി.
48 A ruszywszy się z gór Abarym, położyli się obozem na polach Moabskich, nad Jordanem, przeciw Jerychu.
൪൮അബാരീംപർവ്വതത്തിൽ നിന്ന് പുറപ്പെട്ട് യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി.
49 I tam się położyli nad Jordanem, od Betiesymot aż do Abelsytym, na polach Moabskich.
൪൯യോർദ്ദാനരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
50 I rzekł Pan do Mojżesza na polach Moabskich, nad Jordanem, przeciw Jerychu, mówiąc:
൫൦യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യഹോവ മോശെയോട് അരുളിച്ചെയ്തത്:
51 Mów do synów Izraelskich, a powiedz im: Gdy przejdziecie za Jordan do ziemi Chananejskiej,
൫൧“നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: ‘നിങ്ങൾ യോർദ്ദാനക്കരെ കനാൻദേശത്തേക്ക് പ്രവേശിച്ചശേഷം
52 Tedy wypędźcie wszystkie obywatele onej ziemi od oblicza waszego, i wytraćcie wszystkie malowania ich, i wszystkie obrazy bałwanów ich wygubcie, także wszystkie wyżyny ich spustoszcie.
൫൨ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളും ബിംബങ്ങളും എല്ലാം തകർത്ത് അവരുടെ സകലപൂജാഗിരികളും നശിപ്പിച്ചുകളയണം.
53 A wypędziwszy obywatele ziemi, mieszkać będziecie w niej; bom wam dał tę ziemię w dziedzictwo.
൫൩നിങ്ങൾ ദേശം കൈവശമാക്കി അതിൽ വസിക്കണം; നിങ്ങൾ കൈവശമാക്കേണ്ടതിന് ഞാൻ ആ ദേശം നിങ്ങൾക്ക് തന്നിരിക്കുന്നു.
54 I weźmiecie w dziedzictwo tę ziemię losem, według domów waszych; których więcej, tym większe dziedzictwo dacie, a których mniej, tym mniejsze dziedzictwo dacie, a które miejsce losem na kogo przypadnie, to mieć będzie; według pokolenia ojców waszych dziedzictwo brać będziecie.
൫൪നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കണം; ആളേറെയുള്ളവർക്ക് ഏറെയും കുറെയുള്ളവർക്ക് കുറവും അവകാശം കൊടുക്കണം; അവനവന് ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്ക് അവകാശം ലഭിക്കണം.
55 Ale jeźliż nie wypędzicie obywateli tej ziemi od oblicza waszego, tedy oni, które pozostawicie z nich, będą wam jako żądła w oczach waszych, i jako ciernie na boki wasze, i będą was trapić w tej ziemi, w której wy mieszkać będziecie.
൫൫എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്ന് നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ, നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ മുൾച്ചെടികളുമായി നിങ്ങൾ പാർക്കുന്ന ദേശത്ത് നിങ്ങളെ ഉപദ്രവിക്കും.
56 I stanie się, że com umyślił onym uczynić, wam uczynię.
൫൬അത്രയുമല്ല, ഞാൻ അവരോട് ചെയ്യുവാൻ നിരൂപിച്ചതുപോലെ നിങ്ങളോട് ചെയ്യും.