< Liczb 24 >
1 A gdy obaczył Balaam, że się podobało Panu, aby błogosławił Izraelowi, już nie chodził, jako przedtem, raz i drugi dla wieszczby; ale obrócił ku puszczy twarz swoję.
൧യിസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്ക് പ്രസാദമെന്ന് ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു.
2 A podniósłszy Balaam oczy swe, obaczył Izraela mieszkającego według pokoleń swoich, i był nad nim Duch Boży.
൨ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നത് കണ്ടു; ദൈവത്തിന്റെ ആത്മാവ് അവന്റെമേൽ വന്നു;
3 I zaczął przypowieść swoję, a mówił:
൩അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: “ബെയോരിന്റെ മകനായ ബിലെയാം പറയുന്നു.
4 Rzekł Balaam, syn Beorów, rzekł mąż, którego oczy są otworzone, rzekł słyszący wymowy Boże, a który widzenie Wszechmocnego widział, który, kiedy padnie, otworzone ma oczy:
൪കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
5 Jako piękne są namioty twoje, o Jakubie! przybytki twoje, o Izraelu!
൫യാക്കോബേ, നിന്റെ കൂടാരങ്ങൾ, യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം!
6 Jako potoki rozciągnęły się, jako ogrody przy rzece, jako drzewa wonne, które Pan nasadził, jako cedry nad wodami.
൬താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നെ.
7 Popłynie woda z wiadra jego, a nasienie jego będzie nad wodami obfitemi, a będzie wywyższon nad Agaga król jego, a wyniesie się królestwo jego.
൭അവന്റെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന് വെള്ളം ധാരാളം; അവന്റെ രാജാവ് ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നെ.
8 Bóg wywiódł go z Egiptu, mocą jednorożcową był mu; pożre narody przeciwne sobie, a kości ich pokruszy, i strzałami swemi przerazi je.
൮ദൈവം അവനെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവരുന്നു; കാട്ടുപോത്തിന് തുല്യമായ ബലം അവനുണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.
9 Położył się, leży jako lwię, i jako lew silny; któż go obudzi? kto być błogosławił, błogosławiony, a kto by cię przeklinał, przeklęty będzie.
൯അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹിപോലെ തന്നെ; ആരവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.
10 Tedy się zapalił gniew Balaka na Balaama, a klasnąwszy rękami swemi, rzekł Balak do Balaama: Dla złorzeczenia nieprzyjaciołom moim przyzwałem cię, a oto im błogosławił już po trzy kroć.
൧൦അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈഞെരിച്ച് ബിലെയാമിനോട്: “എന്റെ ശത്രുക്കളെ ശപിക്കുവാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീ ഇവരെ ഈ മൂന്ന് പ്രാവശ്യവും ആശീർവ്വദിക്കുകയാണ് ചെയ്തത്.
11 Przetoż teraz uchodź na miejsce swoje; rzekłem ci był: Zacnie cię uczczę; ale oto pozbawił cię Pan tej czci.
൧൧ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോകുക; നിന്നെ ഏറ്റവും ബഹുമാനിക്കുവാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്ക് ബഹുമാനം മുടക്കിയിരിക്കുന്നു” എന്ന് പറഞ്ഞു.
12 I rzekł Balaam do Balaka: Izażem i posłom twoim, któreś słał do mnie, nie powiedział mówiąc:
൧൨അതിന് ബിലെയാം ബാലാക്കിനോട് പറഞ്ഞത്: “ബാലാക്ക് തന്റെ ഗൃഹം നിറച്ച് വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്യുവാൻ എനിക്ക് കഴിയുന്നതല്ല;
13 Choćby mi dał Balak pełen dom swój srebra i złota, nie będę mógł przestąpić słowa Pańskiego, abym czynił co dobrego albo złego sam z siebie; co mi opowie Pan, to będę mówił.
൧൩‘യഹോവ അരുളിച്ചെയ്യുന്നത് മാത്രമേ ഞാൻ പറയുകയുള്ളു’ എന്ന് എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോട് ഞാൻ പറഞ്ഞില്ലയോ?
14 A teraz oto ja odchodzę do ludu mego, jednak oznajmięć, co uczyni lud ten ludowi twemu na potem.
൧൪ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്ക് പോകുന്നു; വരുക, ഭാവികാലത്ത് ഈ ജനം നിന്റെ ജനത്തോട് എന്ത് ചെയ്യുമെന്ന് ഞാൻ നിന്നെ അറിയിക്കാം.
15 I zaczął przypowieść swoję i rzekł: Mówił Balaam, syn Beorów, mówił mąż, którego oczy są otworzone;
൧൫പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
16 Mówił ten, który słyszał wyroki Boże, a który ma umiejętność Najwyższego; który widział widzenie Wszechmocnego; który, kiedy padnie, otworzone ma oczy:
൧൬ദൈവത്തിന്റെ അരുളപ്പാട് കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണ് തുറന്നിരിക്കുന്നവൻ പറയുന്നത്:
17 Ujrzę go, ale nie teraz; oglądam go, ale nie z bliska; wynijdzie gwiazda z Jakuba i powstanie laska z Izraela, i pobije książęta Moabskie, i wytraci wszystkie syny Setowe.
൧൭ഞാൻ അവിടുത്തെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവിടുത്തെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അത് മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കുകയും ശേത്തിന്റെ എല്ലാ പുത്രന്മാരെ ഒക്കെയും സംഹരിക്കുകയും ചെയ്യും.
18 I przyjdzie Edom w opanowanie, a Seir będzie pod władzą nieprzyjaciół swoich, a Izrael będzie sobie poczynał mężnie.
൧൮ഏദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
19 I będzie panował, który wynijdzie z Jakuba, a wytraci ostatki z miast.
൧൯യാക്കോബിൽനിന്ന് ഒരുത്തൻ ഭരിക്കും; ശേഷിച്ചവരെ അവൻ നഗരത്തിൽനിന്ന് നശിപ്പിക്കും”.
20 A gdy spojrzał na Amaleka, zaczął przypowieść swoję, i rzekł: Początek narodów jest Amalek, a ostatek jego do szczętu zaginie.
൨൦അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: “അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ”.
21 Potem wejrzawszy na Kenejczyka zaczął przypowieść swoję i rzekł: mocneć jest mieszkanie twoje, a założyłeś na skale gniazdo twoje
൨൧അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: “നിന്റെ നിവാസം ഉറപ്പുള്ളത്: നിന്റെ കൂട് പാറയിൽ വച്ചിരിക്കുന്നു.
22 Wszakże spustoszony będzie Kenejczyk, aż cię Assur zaprowadzi do więzienia.
൨൨എങ്കിലും കേന്യന് നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോകുവാൻ ഇനിയെത്ര?”
23 Znowu zaczął przypowieść swoję, i rzekł: Ach! któż będzie żyw, gdy to uczyni Bóg?
൨൩പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയത്: “ഹാ, ദൈവം ഇത് നിവർത്തിക്കുമ്പോൾ ആര് ജീവിച്ചിരിക്കും?
24 Bo okręty przypłyną od brzegów Chyttymskich, i utrapią Assyryjany, utrapią Hebrejczyki; ale też same do szczętu zaginą.
൨൪കിത്തീംതീരത്തുനിന്ന് കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിർമ്മൂലനാശം ഭവിക്കും.
25 Wstał tedy Balaam i odszedł, a wrócił się na miejsce swoje; także i Balak poszedł w drogę swą.
൨൫അതിന്‍റെശേഷം ബിലെയാം പുറപ്പെട്ട് തന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്ക് പോയി.