< Liczb 12 >
1 Tedy mówiła Maryja i Aaron przeciw Mojżeszowi dla żony Murzyńskiej, którą pojął; bo żonę murzynkę był pojął;
മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു:
2 I mówili: Izali tylko przez Mojżesza mówił Pan? azaż też nie mówił przez nas? a to usłyszał Pan.
യഹോവ മോശെമുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.
3 A Mojżesz był mąż najpokorniejszy ze wszystkich ludzi, którzy mieszkali na ziemi.
മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൗമ്യനായിരുന്നു.
4 A natychmiast rzekł Pan do Mojżesza, i do Aarona, i do Maryi: Wynijdźcie was troje przed namiot zgromadzenia; i wyszli samo troje.
പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: നിങ്ങൾ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു.
5 Zatem zstąpił Pan w słupie obłokowym, i stanął we drzwiach namiotu, i zawołał Aarona i Maryi, i przyszli oboje.
യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു അഹരോനെയും മിര്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു.
6 I rzekł do nich: Słuchajcie teraz słów moich: Jeźli między wami będzie prorok, Ja Pan w widzeniu ukażę mu się we śnie będę mówił z nim;
പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും.
7 Ale nie taki jest sługa mój Mojżesz, który we wszystkim domu moim najwierniejszy jest.
എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു.
8 Usty do ust mawiam z nim: nie w widzeniu, ani w zagadaniu, ani w podobieństwach Pana widywa; czemużeście się nie bali, mówić przeciw słudze memu Mojżeszowi?
അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു?
9 A tak zapalił się gniewem przeciwko nim Pan, i odszedł.
യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവൻ മറഞ്ഞു.
10 Obłok także odstąpił od namiotu, a oto, Maryja otrędowaciała, zbielawszy jako śnieg; a wejrzawszy Aaron na Maryję, ujrzał trędowatą.
മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിര്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ഠരോഗിണി എന്നു കണ്ടു.
11 Potem rzekł Aaron do Mojżesza: Proszę panie mój, nie kładź teraz na nas grzechu tego, żeśmy głupio uczynili, a żeśmy zgrzeszyli.
അഹരോൻ മോശെയോടു: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ.
12 Niech proszę nie będzie jako martwy płód, który gdy wychodzi z żywota matki swej, połowa ciała jego zepsowana bywa.
അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു.
13 Tedy zawołał Mojżesz do Pana mówiąc: Boże, proszę uzdrów ją teraz.
അപ്പോൾ മോശെ യഹോവയോടു: ദൈവമേ, അവളെ സൗഖ്യമാക്കേണമേ എന്നു നിലവിളിച്ചു.
14 I odpowiedział Pan Mojżeszowi: Gdyby ojciec jej plunął na twarz jej, azażby nie miała się wstydać przez siedem dni? niech będzie wyłączona przez siedem dni z obozu, a potem przyjęta będzie.
യഹോവ മോശെയോടു: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം എന്നു കല്പിച്ചു.
15 I wyłączona była Maryja z obozu przez siedem dni; a lud się nie ruszył, aż była Maryja przyjęta.
ഇങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.
16 Potem ruszył się lud z Haserotu, a położyli się obozem na puszczy Faran.
അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.