< Kapłańska 12 >
1 Zatem rzekł Pan do Mojżesza, mówiąc:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 Powiedz synom Izraelskim, i rzecz: Niewiasta, która by poczęła i urodziła mężczyznę, nieczysta będzie przez siedem dni: według dni, których odłączona bywa dla choroby swej, nieczysta będzie.
൨“നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ‘ഒരു സ്ത്രീ ഗർഭംധരിച്ച് ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കണം.
3 A dnia ósmego obrzezane będzie ciało nieobrzeski jego.
൩എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യണം.
4 Ale ona przez trzydzieści dni i trzy dni zostanie we krwi oczyszczenia; żadnej rzeczy świętej nie dotknie się, i ku świątnicy nie pójdzie, aż się wypełnią dni oczyszczenia jej.
൪പിന്നെ അവൾ മുപ്പത്തിമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുത്; വിശുദ്ധമന്ദിരത്തിലേക്കു വരുകയും അരുത്.
5 A jeźli dzieweczkę urodzi, nieczysta będzie przez dwie niedziele według oddzielenia swego, a sześćdziesiąt dni i sześć dni zostanie we krwi oczyszczenia swego.
൫പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കണം.
6 A gdy się wypełnią dni oczyszczenia jej po synu albo po córce, przyniesie baranka rocznego na ofiarę całopalenia, i gołąbiątko, albo synogarlicę na ofiarę za grzech do drzwi namiotu zgromadzenia do kapłana;
൬മകനുവേണ്ടിയോ മകൾക്കുവേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സു പ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7 Którego ofiarować będzie przed obliczem Pańskiem, i oczyści ją; a tak oczyszczona będzie od pływania krwi swojej. Tać jest ustawa tej, która porodziła mężczyznę albo dzieweczkę.
൭പുരോഹിതൻ അത് യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ട് അവൾ ശുദ്ധയാകും. ഇത് ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിച്ചവൾക്കുള്ള പ്രമാണം.
8 A jeźli nie przemoże dać baranka, tedy weźmie parę synogarlic, albo parę gołąbiąt, jedno na ofiarę całopalenia a drugie na ofiarę za grzech; i oczyści ją kapłan, a tak oczyszczona będzie.
൮ആട്ടിൻകുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റതിനെ പാപയാഗത്തിനുമായി കൊണ്ടുവരണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവൾ ശുദ്ധയാകും’”.