< Księga Sędziów 5 >

1 I śpiewała Debora i Barak, syn Abinoemów, dnia onego, mówiąc:
അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:
2 Dla pomsty uczynionej w Izraelu, a iż się na to dobrowolnie lud ofiarował, błogosławcie Pana.
“പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും ജനം സ്വയം സമർപ്പിച്ചതിനും യഹോവയെ വാഴ്ത്തുക!
3 Słuchajcie królowie, bierzcie w uszy książęta, ja, ja Panu zaśpiewam, śpiewać będę Panu, Bogu Izraelskiemu.
“രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക! ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും; ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.
4 Panie, gdyś wyszedł z Seir, a przechodziłeś przez pole Edom, ziemia się wzruszyła, nieba też kropiły, a obłoki wydawały wody.
“യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ, ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു.
5 Góry się rozpłynęły od oblicza Pańskiego, a góra Synaj od oblicza Pana, Boga Izraelskiego.
മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു, ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ.
6 Za dni Samgara, syna Anatowego, i za dni Jaeli zaginęły ścieżki, a którzy szli w drogę, chodzili ścieżkami krzywemi.
“അനാത്തിൻ പുത്രൻ ശംഗരിൻനാളിലും യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി; യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു.
7 Spustoszały wsi w Izraelu, spustoszały, ażem powstała ja Debora, ażem powstała matką w Izraelu.
ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി.
8 Gdy Izrael obierał sobie bogi nowe, tedy bywała wojna w bramach; tarczy jednak nie było widać, ani drzewca między czterdziestą tysięcy w Izraelu.
യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു, ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ പരിചയും കുന്തവും കണ്ടതേയില്ല.
9 Serce moje nakłonione do książąt Izraelskich. Ochotni z ludu błogosławcież Pana.
എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു. യഹോവയെ വാഴ്ത്തുക!
10 Którzy jeździcie na oślicach białych, i zasiadacie na sądach, i którzy chodzicie po drogach, rozmawiajcie z sobą,
“പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന് വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ, പാതകളിലൂടെ നടന്നുനീങ്ങുന്നവരേ,
11 Że ucichł trzask strzelców między miejscami, gdzie czerpią wodę; tam niech opowiadają sprawiedliwości Pańskie, sprawiedliwości we wsiach jego w Izraelu; tedy zstąpi do bram lud Pański.
നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം. അവിടെ അവർ യഹോവയുടെ വിജയഗാഥകൾ, ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും. “അന്ന് യഹോവയുടെ ജനം നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12 Powstań Deboro, powstań, powstań, a zaśpiewaj pieśń; powstań Baraku, a pojmaj więźnie twoje, synu Abinoemów.
‘ഉണരൂ, ഉണരൂ, ദെബോറേ! ഉണരൂ, ഉണരൂ, ഉണർന്ന് ഗാനം ആലപിക്കൂ! ഉണരൂ ബാരാക്കേ! അബീനോവാമിന്റെ പുത്രാ, എഴുന്നേറ്റ് താങ്കളുടെ ബന്ധിതരെ പിടിച്ചുകൊണ്ടുപോയ്ക്കൊൾക.’
13 Teraz panować będzie potłoczony nad możnymi z ludu; Pan dopomógł mi panować nad mocarzami.
“അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു; യഹോവയുടെ ജനം യോദ്ധാക്കൾക്കെതിരേ എന്റെ അടുക്കൽ ഇറങ്ങിവന്നു.
14 Z Efraima wyszedł korzeń ich przeciw Amalekowi, za tobą (Efraimie, ) Benjamin między ludem twoim; z Machyru wyszli zakonodawcy, a z Zabulonu pisarze.
അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു; നിന്നെ അനുഗമിച്ചവരിൽ ബെന്യാമീൻ ഉണ്ട്. മാഖീരിൽനിന്നു സേനാപതികളും സെബൂലൂനിൽനിന്നു സൈന്യാധിപന്റെ ദണ്ഡുവഹിച്ചവരും വന്നു.
15 Książęta też Isaschar były z Deborą; Isaschar też jako i Barak w dolinę posłan jest pieszo; ale w dziale Rubenitów byli ludzie wysokich myśli.
യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ; അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു. രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
16 Czemuś siedział między dwiema oborami, słuchając wrzasku trzód? w dziale Rubenitów byli ludzie wysokich myśli.
ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട് നീ തീക്കുണ്ഡങ്ങൾക്കരികെ ഇരുന്നതെന്തിന്? രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
17 Galaad za Jordanem odpoczynął, a Dan przecz się bawił okrętami? Aser czemu siedział na brzegu morskim, a w skałach swoich mieszkał?
ഗിലെയാദ് യോർദാനക്കരെ പാർത്തു. ദാൻ കപ്പലുകൾക്കരികെ തങ്ങിനിൽക്കുന്നതുമെന്ത്? ആശേർ സമുദ്രതീരത്ത് നിശ്ചലനായി ഇരുന്നു; തുറമുഖങ്ങളിൽ വാസമുറപ്പിച്ചു.
18 Zabulon jest lud, który wydał duszę swą na śmierć, także i Neftalim, a to na wysokich polach.
സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം; നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ.
19 Przyszli królowie, walczyli; na ten czas walczyli królowie Chananejscy w Tanach u wód Magieddo, jednak korzyści srebra nie odnieśli.
“രാജാക്കന്മാർ വന്നു; അവർ പൊരുതി; കനാന്യരാജാക്കന്മാർ പൊരുതി. താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ. വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.
20 Z nieba walczono: gwiazdy z miejsc swoich walczyły z Sysarą.
ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി, സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി.
21 Potok Cyson porwał je, potok Kiedumim, potok Cyson; podeptałaś, o duszo moja, możne.
കീശോൻതോട്, പുരാതനനദിയായ കീശോൻതോട്, അവരെ ഒഴുക്കിക്കളഞ്ഞു, എൻ മനമേ, നീ ബലത്തോടെ മുന്നേറുക.
22 Tedy się popadały kopyta końskie od wielkiego tąpania mocarzów jego.
അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി; ആൺകുതിരകൾ കുതിച്ചു കുതിച്ചു പാഞ്ഞു.
23 Przeklinajcie Meroz, rzekł Anioł Pański, przeklinajcie przeklinając obywatele jego; albowiem nie przyszli na ratunek Panu, na ratunek Panu z mocarzami.
‘മെരോസിനെ ശപിക്കുക, അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി. ‘കാരണം അവർ യഹോവയ്ക്കു തുണയായി, ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’
24 Błogosławiona między niewiastami Jael, żona Hebera Cynejczyka; nad niewiasty w namiocie mieszkające błogosławiona będzie.
“കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ, സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ, കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ.
25 Prosił o wodę, a ona mleka dała, a na przystawce książęcej przyniosła masła.
അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു; രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു.
26 Lewą rękę swą do gwoździa ściągnęła, a prawicę swoję do młota kowalskiego, i uderzyła Sysarę, przebiła głowę jego, i przeraziła, i przekłuła skronie jego.
കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. സീസെരയെ അവൾ ആഞ്ഞടിച്ചു, അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു.
27 U nóg jej skurczył się, padł, leżał; u nóg jej skurczył się, padł; kędy się skurczył, tam upadł zabity.
അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു, വീണയാൾ അവിടെ വീണുകിടന്നു; അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു. വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.
28 Oknem wyglądała, a wołała matka Sysary przez kratę: Przeczże omieszkiwa wrócić się wóz jego? przecz się nie spieszą nogi woźników jego?
“സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു; ജാലകത്തിലൂടെ നിലവിളിച്ചുകൊണ്ട്: ‘അവന്റെ തേർ വരാൻ വൈകുന്നത് എന്ത്? രഥചക്രങ്ങളുടെ ഝടഝടാരവം താമസിക്കുന്നതെന്ത്?’
29 Przedniejsze i mędrsze niewiasty odpowiedziały, jako też i sama sobie odpowiadała:
അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു; അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു:
30 Snać trafili na łup, i dzielą go? Panienka jedna albo dwie dostaną się mężowi jednemu; łupy rozlicznych barw oddawają Sysarze, a łupy pstro haftowane, i łupy pstro z obu stron tkane dostawają się na szyję łupy biorących.
‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ? ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം, നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ; നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ, എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ— ഇതെല്ലാമല്ലയോ കൊള്ളമുതൽ?’
31 Tak niechaj zginą wszyscy nieprzyjaciele twoi, Panie, a ci, którzy ciebie miłują, niech będą jako słońce, gdy wschodzi w mocy swojej. I była w pokoju ziemia przez czterdzieści lat.
“യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ. എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!” ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.

< Księga Sędziów 5 >