< Księga Sędziów 14 >
1 Szedł tedy Samson do Tamnaty, a ujrzał tam niewiastę z córek Filistyńskich.
൧അനന്തരം ശിംശോൻ തിമ്ന ഗ്രാമത്തിലേക്ക് ചെന്ന്, അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു.
2 A przyszedłszy oznajmił ojcu swemu i matce swojej, mówiąc; Niewiastem widział w Tamnacie z córek Filistyńskich; przetoż teraz weźmijcie mi ją za żonę.
൨അവൻ വന്ന് തന്റെ അപ്പനോടും അമ്മയോടും പറഞ്ഞത്: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ട് എടുക്കണം”.
3 I rzekł mu ojciec jego, i matka jego; Azaż nie masz między córkami braci twych, i we wszystkim ludu moim niewiasty, że chcesz iść a wziąć sobie żonę z Filistynów nieobrzezanych? Odpowiedział Samson ojcu swemu: Tę mi weźmijcie, bo się podobała oczom moim.
൩അവന്റെ അപ്പനും അമ്മയും അവനോട്: “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്ന് ഒരു ഭാര്യയെ എടുക്കാൻ തക്കവണ്ണം നിന്റെ സഹോദരന്മാരുടെ പുത്രിമാരിലും നമ്മുടെ സകലജനത്തിലും ആരുമില്ലയോ” എന്ന് ചോദിച്ചതിന് ശിംശോൻ തന്റെ അപ്പനോട്: “അവളെ എനിക്ക് ഭാര്യയായി വേണം; അവളെ എനിക്ക് ഇഷ്ടമായിരിക്കുന്നു” എന്ന് പറഞ്ഞു.
4 A ojciec jego i matka jego nie wiedzieli, że to było od Pana; bo on przyczyny szukał na Filistyny, gdy na on czas Filistyni panowali nad Izraelem.
൪ഇത് യഹോവയാൽ വന്നതാണെന്ന് അവന്റെ അപ്പനും അമ്മയും അറിഞ്ഞിരുന്നില്ല; ആ കാലത്ത് യിസ്രായേലിന്റെ മേൽ ഫെലിസ്ത്യർക്ക് ആധിപത്യം ഉണ്ടായിരുന്നതിനാൽ, യഹോവ അവർക്കെതിരെ അവസരം അന്വേഷിക്കയായിരുന്നു.
5 Tedy szedł Samson z ojcem swym i z matką swoją do Tamnaty, a przychodząc ku winnicom Tamnaty, oto, lew młody ryczący zabieżał mu.
൫അങ്ങനെ ശിംശോൻ അവന്റെ അമ്മയപ്പന്മാരോടു കൂടെ തിമ്നയിലേക്ക് പോയി; തിമ്നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു ബാലസിംഹം അവന്റെനേരെ അലറിവന്നു.
6 I przypadł nań Duch Pański, a rozdarł go, jakoby rozdarł koźlę, choć nic nie miał w rękach swych; i nie oznajmił ojcu swemu i matce swojej, co uczynił.
൬അപ്പോൾ യഹോവയുടെ ആത്മാവ് അവന്റെമേൽ വന്നു; അവന്റെ കയ്യിൽ ഒന്നും ഇല്ലാതിരുന്നിട്ടും അവൻ അതിനെ ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താൻ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.
7 Przyszedłszy tedy mówił z oną niewiastą, a podobała się oczom Samsonowym.
൭പിന്നെ അവൻ ചെന്ന് ആ സ്ത്രീയോട് സംസാരിച്ചു; അവളെ ശിംശോന് ഇഷ്ടമായി.
8 A wróciwszy się po kilku dniach, aby ją pojął, zstąpił, aby oglądał on ścierw lwi, a oto, rój pszczół był w ścierwie lwim, i miód.
൮കുറെക്കാലം കഴിഞ്ഞശേഷം അവൻ അവളെ വിവാഹം കഴിക്കുവാൻ തിരികെ പോയപ്പോൾ, സിംഹത്തിന്റെ ഉടൽ കാണേണ്ടതിന്, മാറിച്ചെന്ന് നോക്കി; സിംഹത്തിന്റെ ഉടലിന്നകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.
9 A wziąwszy go w ręce swoje szedł drogą i jadł, a przyszedłszy do ojca swego i do matki swojej, dał im, i jedli; ale im nie powiedział, że z ścierwu lwiego nabrał miodu.
൯അവൻ കുറച്ച് തേൻ കയ്യിൽ എടുത്ത് തിന്നുകൊണ്ട് നടന്ന്, അപ്പന്റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു; എന്നാൽ തേൻ ഒരു സിംഹത്തിന്റെ ഉടലിൽനിന്ന് എടുത്തതാണെന്ന് അവൻ അവരോട് പറഞ്ഞില്ല.
10 tedy szedł ojciec jego do onej niewiasty, i sprawił tam Samson wesele; bo tak czyniwali młodzieńcy.
൧൦അങ്ങനെ അവന്റെ അപ്പൻ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്ന് കഴിച്ചു; യൗവനക്കാർ അങ്ങനെ ചെയ്ക പതിവായിരുന്നു.
11 A gdy go ujrzeli Filistyni, wzięli trzydzieści towarzyszów, aby byli przy nim.
൧൧അവർ അവനെ കണ്ടപ്പോൾ അവനോടുകൂടെ ഇരിപ്പാൻ മുപ്പത് തോഴന്മാരെ കൊണ്ടുവന്നു.
12 Do których rzekł Samson: Zadam wam zagadkę, a jeźli ją zgadniecie przez siedem dni wesela i wyłożycie mi ją, tedy wam dam trzydzieści prześcieradeł, i trzydzieści szat odmiennych.
൧൨ശിംശോൻ അവരോട്: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴു ദിവസത്തിനകം നിങ്ങൾ അതിന്റെ ഉത്തരം ശരിയായി പറഞ്ഞാൽ, ഞാൻ നിങ്ങൾക്ക് മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷവസ്ത്രവും തരാം.
13 A jeźliż mi jej nie zgadniecie, tedy wy mnie dacie trzydzieści prześcieradeł, i trzydzieści szat odmiennych; którzy mu odpowiedzieli: Zadaj zagadkę twoję; a będziemy jej słuchali.
൧൩ഉത്തരം നിങ്ങൾക്ക് പറവാൻ കഴിഞ്ഞില്ലെങ്കിലോ നിങ്ങൾ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പത് വിശേഷവസ്ത്രവും തരേണം” എന്ന് പറഞ്ഞു. അവർ അവനോട്: “നിന്റെ കടം പറക; ഞങ്ങൾ കേൾക്കട്ടെ” എന്ന് പറഞ്ഞു.
14 I rzekł do nich: Z pożerającego wyszedł pokarm, a z mocnego wyszła słodkość; i nie mogli zgadnąć onej zagadki przez trzy dni.
൧൪അവൻ അവരോട്: “ഭോക്താവിൽനിന്ന് ഭോജനവും മല്ലനിൽനിന്ന് മധുരവും പുറപ്പെട്ടു” എന്ന് പറഞ്ഞു. എന്നാൽ ഉത്തരം പറവാൻ മൂന്നു ദിവസത്തോളം അവർക്ക് കഴിഞ്ഞില്ല.
15 I rzekli dnia siódmego do żony Samsonowej: Namów męża twego, aby nam powiedział zagadkę, byśmy snać nie spalili ciebie, i domu ojca twego ogniem; na tożeście nas wezwali, abyście posiedli majętność naszę, czy nie na to?
൧൫ഏഴാം ദിവസത്തിലോ അവർ ശിംശോന്റെ ഭാര്യയോട്: “ഞങ്ങൾക്ക് ഉത്തരം പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങൾക്കുള്ളത് കൈവശപ്പെടുത്തേണ്ടതിനോ നിങ്ങൾ ഞങ്ങളെ വിളിച്ചുവരുത്തിയത്” എന്ന് പറഞ്ഞു.
16 Płakała tedy żona Samsonowa nań, mówiąc: Zaprawdę mię masz w nienawiści, a nie miłujesz mię; zadałeś zagadkę synom ludu mego, a nie chcesz mi jej oznajmić. I rzekł do niej: Otom jej ojcu memu i matce mojej nie oznajmił, a tobie bym miał oznajmić?
൧൬ശിംശോന്റെ ഭാര്യ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ട്: “നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്റെ സ്വജനത്തിലെ യൗവനക്കാരോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അത് പറഞ്ഞുതന്നില്ലല്ലോ” എന്ന് പറഞ്ഞു. അവൻ അവളോട്: “എന്റെ അപ്പനോടും അമ്മയോടും ഞാൻ അത് പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്ക് പറഞ്ഞുതരുമോ?” എന്ന് പറഞ്ഞു.
17 I płakała nań przez one siedem dni, póki mieli wesele. Stało się tedy dnia siódmego, że jej oznajmił, bo mu się uprzykrzała. A ona powiedziała onę zagadkę synom ludu swego.
൧൭വിരുന്നിന്റെ ഏഴ് ദിവസവും അവൾ അവന്റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; അവൾ അവനെ അസഹ്യപ്പെടുത്തുകകൊണ്ട്, ഏഴാം ദിവസം അവൻ അവൾക്കും, അവൾ ആ യൗവനക്കാർക്കും ഉത്തരം പറഞ്ഞു കൊടുത്തു.
18 Przetoż rzekli do niego mężowie onego miasta siódmego dnia przed zachodem słońca: Cóż słodszego nad miód, a co mocniejszego nad lwa? którym on odpowiedział: Byście byli nie orali jałowicą moją, nie zgadlibyście byli zagadki mojej.
൧൮ഏഴാം ദിവസം സൂര്യൻ അസ്തമിക്കുംമുമ്പെ പട്ടണക്കാർ അവനോട്: “തേനിനെക്കാൾ മധുരമുള്ളത് എന്ത്? സിംഹത്തെക്കാൾ ബലമുള്ളത് എന്ത് എന്ന പറഞ്ഞു. അതിന് അവൻ അവരോട്” നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലായിരുന്നുവെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു എന്ന് പറഞ്ഞു.
19 I przypadł nań Duch Pański, a szedłszy do Aszkalonu, zabił z nich trzydzieści mężów a wziąwszy łupy z nich, dał szaty odmienne onym, którzy zgadli zagadkę, i rozgniewawszy się bardzo poszedł do domu ojca swego.
൧൯പിന്നെ, യഹോവയുടെ ആത്മാവ് അവന്റെമേൽ ശക്തമായി വന്നു; അവൻ അസ്കലോന്‍ പട്ടണത്തിലേക്ക് ചെന്ന് മുപ്പത് പേരെ കൊന്ന്, അവരുടെ ഉടുപ്പൂരി ഉത്തരം പറഞ്ഞവർക്ക് കൊടുത്തു. അവന്റെ കോപം ജ്വലിച്ചു; അവൻ തന്റെ അപ്പന്റെ വീട്ടിലേക്ക് മടങ്ങിപ്പോയി.
20 I dostała się żona Samsonowa towarzyszowi jego, z którym miał towarzystwo.
൨൦ശിംശോന്റെ ഭാര്യ അവന്റെ കൂട്ടുകാരനായിരുന്ന തോഴന് ഭാര്യയായിയ്തീർന്നു.