< Jozuego 17 >

1 Padł też los pokoleniu Manasesowemu (bo on jest pierworodny Józefów.) Machyrowi pierworodnemu Manasesowemu, ojcu Galaada, przeto, że był mężem walecznym, i dostał mu się Galaad i Basan.
യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിന് ഓഹരിയായി കിട്ടിയ ദേശങ്ങൾ; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്റെ അപ്പനും ആയ മാഖീർ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.
2 Dostało się też innym synom Manasesowym według domów ich, synom Abiezer, i synom Helek, i synom Esryjel, i synom Sychem, i synom Hefer, i synom Semida. Cić są synowie Manasesowi, syna Józefowego, mężczyzny według domów ich.
മനശ്ശെയുടെ മറ്റ് പുത്രന്മാരായ അബീയേസെർ, ഹേലെക്, അസ്രീയേൽ, ശേഖെം, ഹേഫെർ, ശെമീദാവ് എന്നിവർക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവർ യോസേഫിന്റെ മകനായ മനശ്ശെയുടെ ആൺ മക്കൾ ആയിരുന്നു.
3 Ale Salfaad, syn Heferów, syna Galaadowego, syna Machyrowego, syna Manasesowego, nie miał synów, jedno córki, a te imiona córek jego: Machla, i Noa, Hegla, Melcha, i Tersa.
എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ ശെലോഫെഹാദിന് പുത്രന്മാർ ഇല്ലായിരുന്നു; അവന് മഹ്ല, നോവ, ഹോഗ്ല, മിൽക്ക, തിർസ എന്നീ പുത്രിമാർ മാത്രമേ ഉണ്ടായിരുന്നുള്ളു.
4 Te przyszedłszy przed Eleazara kapłana, i przed Jozuego, syna Nunowego, i przed książęta, rzekły: Pan rozkazał Mojżeszowi, aby nam dał dziedzictwo w pośród braci naszych; i dał im Jozue według rozkazania Pańskiego dziedzictwo w pośrodku braci ojca ich.
അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും അടുത്ത് ചെന്ന്: “സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്ക് തരുവാൻ യഹോവ മോശെയോട് കല്പിച്ചിട്ടുണ്ട്” എന്ന് പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്ക് ഒരു അവകാശം കൊടുത്തു.
5 I przypadło sznurów na Manasesa dziesięć, oprócz ziemi Galaad i Basan, które były za Jordanem.
ഇങ്ങനെ മനശ്ശെയുടെ പുത്രിമാർക്ക് അവന്റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെ ഗോത്രത്തിന് യോർദ്ദാന്‍ നദിക്കക്കരെ ഗിലെയാദ്‌ദേശവും ബാശാനും കൂടാതെ പത്ത് ഓഹരികൾകൂടി കിട്ടി.
6 Albowiem córki Manasesowe otrzymały dziedzictwo między syny jego, a ziemia Galaad dostała się drugim synom Manasesowym.
മനശ്ശെയുടെ പുത്രന്മാർക്ക് ഗിലെയാദ്‌ദേശവും കിട്ടി.
7 I była granica Manasesowa od Aser do Machmatat, które jest przeciwko Sychem, a idzie granica ta po prawej stronie do mieszkających w En Tafua.
മനശ്ശെയുടെ അതിരോ, ആശേർമുതൽ ശെഖേമിന് കിഴക്കുള്ള മിഖ്മെഥാത്ത്‌വരെ ആയിരുന്നു. അത് തെക്കോട്ട് തിരിഞ്ഞ് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടു കിടക്കുന്നു.
8 (Manasesowa była ziemia Tafua; ale Tafua przy granicy Manasesowej była synów Efraimowych.)
തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യർക്ക് ഉള്ളതായിരുന്നു.
9 I bieży ta granica do potoku Kana na południe tegoż potoku; a miasta Efraimitów są między miasty Manasesowemi; ale granica Manasesowa idzie od północy onego potoku, a kończy się u morza.
പിന്നെ ആ അതിർ കാനാ തോടിന്റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങൾ മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിർ തോട്ടിന്റെ വടക്കുവശത്തുകൂടി ചെന്ന് മെഡിറ്റെറേനിയന്‍ സമുദ്രത്തിൽ അവസാനിക്കുന്നു.
10 Na południe był dział Efraimów, a na północy Manasesów, a morze jest granica jego; a w pokoleniu Aser schodzą się na północy, a w Isaschar na wschód słońca.
൧൦തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവരുടെ അതിർ ആകുന്നു;
11 I dostało się Manasesowi w pokoleniu Isaschar i w Aser, Betsan i miasteczka jego, i Jeblaam i miasteczka jego; przytem mieszkający w Dor i miasteczka ich, także mieszkający w Endor i miasteczka ich; i mieszkający też w Tanach i miasteczka ich, i mieszkający w Magiedda i miasteczka ich; trzy powiaty.
൧൧അത് വടക്ക് ആശേരിന്റെയും കിഴക്ക് യിസ്സാഖാരിന്റെയും അവകാശഭൂമിയോട് ചേർന്നിരിക്കുന്നു. യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്റെ നഗരങ്ങളും യിബ്ളെയാമും അതിന്റെ നഗരങ്ങളും ദോർനിവാസികളും അതിന്റെ നഗരങ്ങളും ഏൻ-ദോർനിവാസികളും അതിന്റെ നഗരങ്ങളും താനാക്ക് നിവാസികളും അതിന്റെ നഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്റെ നഗരങ്ങളും ഉണ്ടായിരുന്നു; ഇവ മൂന്ന് മലമ്പ്രദേശങ്ങൾ ആകുന്നു.
12 Ale nie mogli synowi Manasesowi wypędzić z onych miast obywateli; przetoż począł Chananejczyk mieszkać w onej ziemi.
൧൨എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാൻ കഴിഞ്ഞില്ല; കനാന്യർ ആ ദേശത്ത് തന്നേ പാർത്തു.
13 A gdy się zmocnili synowie Izraelscy, uczynili Chananejczyka hołdownikiem: ale go nie wygnali do szczętu.
൧൩എന്നാൽ യിസ്രായേൽ മക്കൾ ബലവാന്മാരായി തീർന്നപ്പോൾ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
14 Tedy rzekli synowie Józefowi do Jozuego, mówiąc: Przeczżeś nam dał w dziedzictwo los jeden, i sznur jeden? a myśmy lud wielki i dotąd błogosławił nam Pan.
൧൪അനന്തരം യോസേഫിന്റെ മക്കൾ യോശുവയോട്: “യഹോവ ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങൾ ഒരു വലിയ ജനമായി തീർന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങൾക്ക് തന്നത് എന്ത്?” എന്ന് ചോദിച്ചു.
15 I rzekł do nich Jozue: Jeźliś jest ludem wielkiem, idźże do lasu, a wysiecz sobie tam miejsca w ziemi Ferezejskiej, i Refaimskiej, jeźlić ciasna góra Efraimowa.
൧൫യോശുവ അവരോട്: “നിങ്ങൾ വലിയൊരു ജനം എങ്കിൽ എഫ്രയീംപർവ്വതം നിങ്ങൾക്ക് വിസ്താരം പോരാത്തതുകൊണ്ട് പെരിസ്യരുടെയും മല്ലന്മാരുടെയും വനപ്രദേശത്ത് ചെന്ന് കാടുവെട്ടി സ്ഥലം എടുത്തു കൊൾവീൻ” എന്ന് പറഞ്ഞു.
16 Któremu odpowiedzieli synowie Józefowi: Nie dosyć nam na tej górze; do tego wozy żelazne są u wszystkich Chananejczyków, którzy mieszkają w ziemi nadolnej, i u tych, którzy mieszkają w Betsan i w miasteczkach jego, także u tych, którzy mieszkają w dolinie Jezreel.
൧൬അപ്പോൾ അവർ: “മലനാട് ഞങ്ങൾക്കു പോരാ; ബേത്ത്-ശെയാനിലും അതിന്റെ നഗരങ്ങളിലും യിസ്രയേൽ താഴ്‌വരയിലും പാർക്കുന്ന കനാന്യർക്ക് ഇരിമ്പുരഥങ്ങൾ ഉണ്ട്” എന്ന് പറഞ്ഞു.
17 RZekł tedy Jozue do domu Józefowego, do Efraima i do Manasesa, mówiąc: Ludeś ty wielki, i moc twoja wielka, nie będziesz miał tylko losu jednego.
൧൭യോശുവ യോസേഫിന്റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: “നിങ്ങൾ വലിയോരു ജനം തന്നേ; മഹാശക്തിയും ഉണ്ട്; നിങ്ങൾക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.
18 Ale górę będziesz miał; a iż tam jest las, tedy go wyrąbiesz, i będziesz miał granice jego; bo wypędzisz Chananejczyka, choć ma wozy żelazne i choć jest potężny.
൧൮മലനാടും നിങ്ങൾക്കുള്ളതാകുന്നു; അത് കാടാകുന്നു എങ്കിലും നിങ്ങൾ അത് വെട്ടിത്തെളിക്കേണം അതിന്റെ അതിർത്തിപ്രദേശങ്ങൾ വരെ വെട്ടിത്തെളിച്ച് സ്വന്തമാക്കണം; കനാന്യർ ഇരിമ്പുരഥങ്ങൾ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങൾ അവരെ നീക്കിക്കളയും”.

< Jozuego 17 >