< Jonasza 2 >

1 I modlił się Jonasz Panu, Bogu swemu, we wnętrznościach onej ryby,
മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു.
2 I rzekł: Wołałem z ucisku swego do Pana, a ozwał mi się; z głębokości grobu wołałem, a wysłuchałeś głos mój. (Sheol h7585)
അവൻ പറഞ്ഞു: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവിടന്ന് എനിക്കുത്തരമരുളി. പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു; അവിടന്ന് എന്റെ അപേക്ഷ കേട്ടു. (Sheol h7585)
3 Boś mię wrzucił w głębokość w pośrodek morza, i rzeka ogarnęła mię; wszystkie nawałności twoje i powodzi twoje zwaliły się na mię.
ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്, സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു. വൻപ്രവാഹം എന്നെ വലയംചെയ്തു. അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും എന്റെ മുകളിലൂടെ കടന്നുപോയി.
4 Jużem był rzekł: Wygnanym jest od oczów twoich, wszakże jeszcze będę patrzał na kościół twój święty.
‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന് എന്നെ ആട്ടിപ്പായിച്ചിരുന്നു; എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു.
5 Ogarnęły mię wody aż do duszy, przepaść mię ogarnęła, rogożem obwiniona była głowa moja.
പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി, ആഴിയുടെ അഗാധത എന്നെ വലയംചെയ്തു, എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു.
6 Zstąpiłem aż do spodku gór, ziemia się zaworami swemi zawarła nademną na wieki; tyś jednak wywiódł z dołu żywot mój, o Panie, Boże mój!
സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി; അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു. എങ്കിലും, എന്റെ ദൈവമായ യഹോവേ, ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു.
7 Gdy ustawała we mnie dusza moja, wspomniałem na Pana; modlitwa moja przyszła do ciebie, do świętego kościoła twego.
“എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ ഞാൻ യഹോവയെ ഓർത്തു. അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ, എന്റെ പ്രാർഥന ഉയർന്നു.
8 Którzy pilnują marności nikczemnych, pozbawiają się miłosierdzia Bożego;
“മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു.
9 Ale ja z głosem dziękczynienia ofiarować ci będę, com ślubował, spełnię; od Pana jest obfite wybawienie.
ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും. രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.”
10 I rozkazał Pan onej rybie, a wyrzuciła Jonasza na brzeg.
തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.

< Jonasza 2 >