< Izajasza 39 >
1 Onego czasu posłał Merodach Baladan, syn Baladanowy, król Babiloński, list i dary do Ezechyjasza; bo zasłyszał, że zachorowawszy zaś ozdrowiał.
൧അക്കാലത്ത് ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.
2 I weselił się z tego Ezechyjasz, i ukazał im skarbnicę klejnotów swoich srebra i złota, i rzeczy wonnych, i olejki najwyborniejsze, także i dom rynsztunków swoich, i cokolwiek się znajdowało w skarbach jego: nie było nic, czegoby im nie ukazał Ezechyjasz w domu swym, i we wszystkiem państwie swojem.
൨ഹിസ്കീയാവ് അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല മുഴുവനും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
3 Wtem przyszedł Izajasz prorok do króla Ezechyjasza, i rzekł mu: Coć powiedzieli ci mężowie, i skąd przyszli do ciebie? I odpowiedział Ezechyjasz: Z ziemi dalekiej przyszli do mnie, z Babilonu.
൩അപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു” എന്നു ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്റെ അടുക്കൽ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
4 Nadto rzekł: Cóż widzieli w domu twoim? Odpowiedział Ezechyjasz: Wszystko, co jest w domu moim, widzieli; niemasz nic, czegobym im nie ukazał w skarbach moich.
൪“അവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു” എന്നു ചോദിച്ചതിന് ഹിസ്കീയാവ്: “എന്റെ രാജധാനിയിൽ ഉള്ള സകലവും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്ന് ഉത്തരം പറഞ്ഞു”.
5 Tedy rzekł Izajasz do Ezechyjasza: Słuchaj słowa Pana zastępów:
൫അപ്പോൾ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞത്: “സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊള്ളുക:
6 Oto przyjdą te dni, w które zabiorą wszystko do Babilonu, cokolwiek jest w domu twoim, i cokolwiek zachowali ojcowie twoi aż do dnia tego; nie zostanie nic, mówi Pan;
൬‘നിന്റെ രാജധാനിയിൽ ഉള്ള സകലവും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!
7 Ale i synów twoich, którzy wyjdą z ciebie, których spłodzisz, pobiorą, i będą komornikami na dworze króla Babilińskiego.
൭നീ ജനിപ്പിച്ചവരായി നിന്നിൽനിന്ന് ഉത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും’ എന്നു യഹോവ അരുളിച്ചെയ്യുന്നു”.
8 Tedy rzekł Ezechyjasz do Izajasza: Dobre jest słowo Pańskie, któreś mówił; (i dołożył: Dobre, ) przeto, że pokój i prawda będzie za dni moich.
൮അതിന് ഹിസ്കീയാവ് യെശയ്യാവോട്: “നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത്” എന്നു പറഞ്ഞു; “എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ” എന്നും അവൻ പറഞ്ഞു.