< Izajasza 34 >

1 Przystąpcie, narody! ku słuchaniu, a wy ludzie pilnie uważajcie! Niech słucha ziemia, i pełność jej, okrąg ziemi, i wszystko, co się rodzi na niej.
രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക; ജനതകളേ, ശ്രദ്ധിക്കുക! ഭൂമിയും അതിലുള്ള സമസ്തവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ!
2 Bo rozgniewanie Pańskie jest na wszystkie narody, a popędliwość jego na wszystko wojsko ich; wytraci je jako przeklęte, a poda je na zabicie.
യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും അവിടത്തെ ക്രോധം അവരുടെ സകലസൈന്യങ്ങളോടും ആകുന്നു. അവിടന്ന് അവരെ സമ്പൂർണമായി നശിപ്പിക്കും, അവിടന്ന് അവരെ കൊലയ്ക്കായി വിട്ടുകൊടുത്തിരിക്കുന്നു.
3 I będą wyrzuceni pobici ich, a z trupów ich smród wynijdzie, a krew ich z gór popłynie.
അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും, അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും.
4 I niszczeć będzie wszystko wojsko niebieskie, a niebiosa jako księgi zwinione będą, i wszystko wojsko ich opadnie, jako opada liść z winnej macicy, i jako opada niedojrzały owoc z figowego drzewa.
ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും, ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും; മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും.
5 Albowiem opojony jest na niebie miecz mój; oto zstąpi na Edomczyków, i na sąd ludu przeklętego odemnie.
എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ; ഇതാ, അത് ന്യായവിധിക്കായി ഏദോമിന്മേൽ, നാശത്തിനായി ഞാൻ നിയമിച്ചിരിക്കുന്ന ജനതയുടെമേൽത്തന്നെ പതിക്കും.
6 Miecz Pański pełny będzie krwi, utłuści się w łoju i we krwi baranków i kozłów, w łoju nerek baranich; bo ofiara Pańska będzie w Bocra, a porażka wielka w ziemi Edomskiej.
യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, അതിൽ കൊഴുപ്പു പൊതിഞ്ഞിരിക്കുന്നു— ചെമ്മരിയാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടുംതന്നെ. യഹോവയ്ക്ക് ബൊസ്രായിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവുമുണ്ട്.
7 Zstąpią z nimi i jednorożce, i byki z wołami, i opojona będzie krwią ziemia ich, a proch ich będzie opojony tukiem.
കാട്ടുകാളകൾ അവയോടൊപ്പം വീഴും, കാളക്കിടാങ്ങളും മൂരികളും വീണുപോകും. അങ്ങനെ അവരുടെ ദേശം രക്തം വീണു നനയും, അതിലെ പൊടി മൃഗക്കൊഴുപ്പുകൊണ്ട് കുതിരും.
8 Albowiem to dzień pomsty Pańskiej będzie, i rok odpłaty, aby się pomszczono Syonu.
കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും സീയോനുവേണ്ടി പ്രതികാരംചെയ്യുന്ന ഒരു വർഷവും ആകുന്നു.
9 I obrócą się potoki jej w smołę, a proch jej w siarkę, a ziemia jej obróci się w smołę gorejącą;
ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും, അവളുടെ മണ്ണ് കത്തുന്ന ഗന്ധകമായി മാറും നിലം ജ്വലിക്കുന്ന കീലായും തീരും!
10 Ani w nocy ani we dnie nie zagaśnie, na wieki będzie występował dym jej; od narodu do narodu pustą zostanie; na wieki wieczne nie będzie, ktoby szedł przez nią.
രാത്രിയും പകലും അത് അണയാതിരിക്കും; അതിന്റെ പുക നിരന്തരം ഉയർന്നുകൊണ്ടിരിക്കും. തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരിക്കലും ആരും അതുവഴി കടന്നുപോകുകയില്ല.
11 Ale ją pelikan i bąk posiędą, a sowa i kruk mieszkać w niej będą; i rozciągnie po niej sznur spustoszenia, i wagi próżności.
മൂങ്ങയും നത്തും അതു കൈവശമാക്കും; കൂമനും മലങ്കാക്കയും അതിൽ കൂടുകെട്ടും. ദൈവം ഏദോമിന്റെമേൽ സംഭ്രമത്തിന്റെ അളവുനൂലും ശൂന്യതയുടെ തൂക്കുകട്ടയും പിടിക്കും.
12 Szlachty jej na królestwo wzywać będą, ale nie będzie tam żadnego; bo wszyscy książęta jej wniwecz się obrócą.
അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല, അവളുടെ എല്ലാ ഭരണാധിപന്മാരും ഇല്ലാതെയാകും.
13 I urosną na pałacach ich ciernie, pokrzywy i oset na zamkach ich; i będzie przybytkiem smoków, a mieszkaniem strusiów.
അവളുടെ അരമനകളിൽ മുള്ളും കോട്ടകളിൽ ചൊറിയണവും ഞെരിഞ്ഞിലും വളരും. അവൾ കുറുനരികളുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമായി മാറും.
14 Tam się będą potykały dzikie zwierzęta z koczkodanami, i pokusa jedna drugiej ozywać się będzie; tam leżeć będzie jędza, a znajdzie sobie odpocznienie.
അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും, കാട്ടാടുകൾതമ്മിൽ പോർവിളി നടത്തും; നിശാജന്തുക്കൾ അവിടെ കിടക്കുകയും അവയ്ക്കുവേണ്ടി വിശ്രമസ്ഥാനം കണ്ടെത്തുകയും ചെയ്യും.
15 Tam sobie sęp gniazdo uczyni, zniesie jajka, i wylęże, a schowa pod cień swój; tamże się zlecą kanie jedna do drugiej.
അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും, അവൾ അതു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ ചിറകിൻനിഴലിൽ ചേർക്കും; ഇരപിടിയൻപക്ഷികളും അവിടെ ഒരുമിച്ചുകൂടും ഓരോന്നും അതിന്റെ ഇണകളോടൊപ്പംതന്നെ.
16 Szukajcież w księgach Pańskich, a czytajcie; ani jedno z tych nie uchybi, a jedno bez drugiego nie będzie; albowiem usta Pańskie to rozkazały, a duch jego sam zgromadzi je.
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക: ഈ ജീവികളിൽ ഒന്നും നഷ്ടപ്പെട്ടുപോകുകയില്ല, ഒന്നിനും ഇണയില്ലാതെ വരികയുമില്ല. കാരണം അവിടത്തെ വായാണ് കൽപ്പന നൽകിയിരിക്കുന്നത്, അവിടത്തെ ആത്മാവാണ് അവയെ ഒരുമിച്ചു ചേർക്കുന്നത്.
17 Bo im on los rzucił, a ręka jego onę im sznurem rozmierzyła; aż na wieki dziedzicznie ją posiądą, od narodu do narodu mieszkać w niej będą.
അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും അവിടത്തെ കരം അളവുനൂൽ പിടിച്ച് അവർക്കായി വിഭജിക്കയും ചെയ്തിരിക്കുന്നു. അവർ അവയെ എന്നേക്കുമായി കൈവശമാക്കുകയും തലമുറതലമുറയായി അതിൽ പാർക്കുകയും ചെയ്യും.

< Izajasza 34 >