< Izajasza 13 >
1 Brzemię Babilonu, które widział Izajasz, syn Amosowy.
ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെതിരേ കണ്ട ദർശനം:
2 Na górze wysokiej podnieście chorągiew, podwyżcie głos do nich, dajcie znać ręką, a niechaj wnijdą w bramy książęce.
മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുക, അവർ പ്രഭുക്കന്മാരുടെ കവാടങ്ങളിലേക്കു കടക്കാൻ അവരെ ശബ്ദം ഉയർത്തി കൈകാട്ടി വിളിക്കുക.
3 Jam przykazał poświęconym moim; przyzwałem też i mocarzów moich do wykonania gniewu mego, którzy się weselą z wywyższenia mego.
എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ, എന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരായ എന്റെ യോദ്ധാക്കളെ ഞാൻ ആഹ്വാനംചെയ്തിരിക്കുന്നു.
4 Głos zgrai na górach, jako ludu gęstego, głos i dźwięk królestw i narodów zgromadzonych: Pan zastępów spisuje wojsko na wojnę.
വലിയൊരു ജനസമൂഹത്തിന്റെ ആരവംപോലെ പർവതങ്ങളിലെ ഘോഷം കേൾക്കുക! രാജ്യങ്ങളും ജനതകളും ഒത്തൊരുമിച്ചുകൂടിയതുപോലുള്ള ഒരു മഹാഘോഷം ശ്രദ്ധിക്കുക! സൈന്യങ്ങളുടെ യഹോവ യുദ്ധത്തിനായി സൈന്യത്തെ അണിനിരത്തുന്നു.
5 Ciągną z ziemi dalekiej, od kończyn niebios, mianowicie Pan i naczynia popędliwości jego, aby zburzył wszystkę ziemię.
അവർ ദൂരദേശത്തുനിന്ന്, ആകാശത്തിന്റെ അതിരുകളിൽനിന്നുതന്നെ വരുന്നു— യഹോവയും അവിടത്തെ ക്രോധംചൊരിയുന്ന ആയുധങ്ങളും ദേശത്തെ മുഴുവനും നശിപ്പിക്കുന്നതിനായിത്തന്നെ വരുന്നു.
6 Kwilcie! albowiem blisko jest dzień Pański, który przyjdzie jako spustoszenie od Wszechmocnego.
വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്നുള്ള സംഹാരംപോലെ അതു വരും.
7 Dlatego wszelkie ręce osłabieją, a wszelkie serce człowiecze stopnieje.
അതിനാൽ എല്ലാ കൈകളും തളരും, ഏതു മനുഷ്യന്റെ ഹൃദയവും ഉരുകിപ്പോകും.
8 I będą przestraszeni, uciski i trapienia ogarną ich, jako rodząca boleć będą. Każdy nad bliźnim swoim zdumieje się, oblicza ich płomieniowi podobne będą.
അവർ ഭയവിഹ്വലരാകും, സങ്കടവും വേദനയും അവരെ പിടികൂടും; പ്രസവവേദനയിൽ ആയിരിക്കുന്ന സ്ത്രീയെപ്പോലെ അവർ വേദനപ്പെടും. ജ്വലിക്കുന്ന മുഖത്തോടെ അവർ അന്ധാളിച്ച് പരസ്പരം തുറിച്ചുനോക്കും.
9 Oto dzień Pański srogi idzie w zapalczywości i popędliwości gniewu, aby obrócił tę ziemię w pustynię, a grzeszników jej aby z niej wygładził.
ഇതാ, യഹോവയുടെ ദിവസം വരുന്നു— ക്രൂരതനിറഞ്ഞ, ക്രോധവും ഭയാനക കോപവും നിറഞ്ഞ ഒരു ദിവസം— ദേശത്തെ ശൂന്യമാക്കുന്നതിനും അതിലുള്ള പാപികളെ ഉന്മൂലനംചെയ്യുന്നതിനുംതന്നെ.
10 Bo gwiazdy niebieskie i planety ich nie dopuszczą świecić światłu swemu; zaćmi się słońce, gdy wschodzić będzie, a miesiąc nie wyda światła swego.
ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും പ്രകാശം കൊടുക്കുകയില്ല. സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും, ചന്ദ്രൻ അതിന്റെ പ്രകാശം ചൊരിയുകയുമില്ല.
11 I nawiedzę na okręgu ziemskim złość, a na niezbożnych nieprawości ich; i uczynię koniec pysze hardych, a hardość okrutników zniżę.
ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും. നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും, നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.
12 Męża droższym uczynię nad szczere złoto, a człowieka nad złoto z Ofir.
ഞാൻ മനുഷ്യരെ തങ്കത്തെക്കാളും അവരെ ഓഫീർ തങ്കത്തെക്കാളും ദുർല്ലഭരാക്കും.
13 Dlatego zatrząsnę niebem, a poruszy się ziemia z miejsca swego w rozgniewaniu Pana zastępów, i w dzień popędliwego gniewu jego.
അങ്ങനെ ഞാൻ ആകാശത്തെ നടുക്കും; സൈന്യങ്ങളുടെ യഹോവയുടെ കോപത്താൽ, അവിടത്തെ ഉഗ്രകോപത്തിന്റെ നാളിൽ ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകും.
14 I będzie jako łani przepłoszona, i jako trzoda, której nie ma kto zgromadzić; każdy się do ludu swego obróci, i każdy do ziemi swojej uciecze.
വേട്ടയാടപ്പെട്ട കലമാൻപോലെയും ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെയും അവർ ഓരോരുത്തനും തങ്ങളുടെ ജനത്തിന്റെ അടുക്കലേക്കു മടങ്ങും, അവർ സ്വന്തം നാട്ടിലേക്കുതന്നെ ഓടിപ്പോകും.
15 Ktokolwiek znaleziony będzie, przebity będzie; a każdy, którzy się kolwiek do nich przyłączy, od miecza polęże.
കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും.
16 Nadto i dziatki ich roztrącane będą przed oczyma ich; domy ich splundrowane będą, a żony ich pogwałcone będą.
അവരുടെ ശിശുക്കളെപ്പോലും അവരുടെ കൺമുമ്പിൽവെച്ച് അടിച്ചുതകർക്കും; അവരുടെ വീടുകൾ കൊള്ളചെയ്യപ്പെടുകയും ഭാര്യമാർ അതിക്രമത്തിന് ഇരയാകുകയും ചെയ്യും.
17 Oto Ja pobudzę przeciwko nim Medów, którzy o srebro nie będą dbali, a w złocie nie będą się kochali;
ഇതാ, ഞാൻ മേദ്യരെ അവർക്കെതിരായി ഉണർത്തും, അവർ വെള്ളി വിലയുള്ളതായി കരുതുന്നില്ല, സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
18 Ale z łuków dziatki postrzelają, a nad płodem żywota nie zmiłują się, oko ich synom nie przepuści.
അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും; ശിശുക്കളോട് അവർ കാരുണ്യം കാണിക്കുകയോ കുട്ടികളോട് അവർക്ക് അനുകമ്പതോന്നുകയോ ഇല്ല.
19 I będzie Babilon, który był ozdobą królestw i sławą zacności Chaldejczyków, jako podwrócenie od Boga Sodomy i Gomory.
രാജ്യങ്ങളുടെ ചൂഡാമണിയും ബാബേല്യരുടെ അഭിമാനവും മഹത്ത്വവുമായ ബാബേൽപട്ടണത്തെ, സൊദോമിനെയും ഗൊമോറായെയും തകർത്തതുപോലെ ദൈവം തകർത്തെറിയും.
20 Nie będą się w nim osadzać na wieki, ani mieszkać od narodu aż do narodu; ani tam rozbije namiotu Arabczyk, ani tam pasterze z stadami odpoczywać będą.
തലമുറതലമുറയായി അതു നിർജനമായും പാർക്കാൻ ആളില്ലാതെയും കിടക്കും; ദേശാന്തരികൾ അവിടെ കൂടാരമടിക്കുകയില്ല, ഇടയന്മാർ തങ്ങളുടെ കൂട്ടത്തെ അവിടെ കിടത്തുകയുമില്ല.
21 Ale tam zwierz odpoczywać będzie, a domy ich bestyjami napełnione będą; i będą tam mieszkać sowy, a pokusy tam skakać będą.
വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും, അവരുടെ വീടുകളിൽ കുറുനരികൾ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും, കാട്ടാടുകൾ അവിടെ നൃത്തംചെയ്യും.
22 I będą się sobie ozywać straszne potwory na pałacach ich, a smoki na zamkach rozkosznych. A blisko tego że przyjdzie czas jego, a dni jego nie odwloką się.
അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും അവരുടെ മണിമേടകളിൽ കുറുനരികളും ഓരിയിടും. അവളുടെ സമയം അടുത്തിരിക്കുന്നു, അതിനുള്ള നാളുകൾ നീണ്ടുപോകുകയുമില്ല.