< Ozeasza 10 >
1 Izrael jest macicą próżną, owoc przynosi sobie; czem więcej miewał owocu swego, tem więcej nabudował ołtarzów; a czem obfitsza jest ziemia jego, tem więcej nastawiał obrazów.
൧യിസ്രായേൽ പടർന്നു പന്തലിച്ചിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവൻ ഫലം കായിക്കുന്നു; തന്റെ ഫലം വർദ്ധിച്ചപ്പോൾ അവൻ ബലിപീഠങ്ങളും വർദ്ധിപ്പിച്ചു; തന്റെ ദേശത്തിന് സമൃദ്ധി ഉണ്ടായപ്പോൾ അവൻ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളും ഉണ്ടാക്കി.
2 Rozdziela się serce ich, przetoż winnymi są; on pokruszy ołtarze ich, i obrazy ich popsuje.
൨അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോൾ അവർ കുറ്റക്കാരായിത്തീരും; അവൻ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയുകയും അവരുടെ വിഗ്രഹസ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.
3 Ponieważ mówią: Nie mamy króla, nawet nie boimy się Pana, a król nam co uczyni?
൩ഇപ്പോൾ അവർ: “നമുക്ക് രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്ത് ചെയ്യും?” എന്ന് പറയും.
4 Mówią słowa, przysięgając kłamliwie, gdy czynią przymierze; i wzrośnie sąd jako jad na zagonach polnych.
൪അവർ വ്യർത്ഥവാക്കുകൾ സംസാരിച്ച്, ഉടമ്പടി ചെയ്യുമ്പോൾ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ദൈവത്തിന്റെ ന്യായവിധി വയലിലെ ഉഴവുചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.
5 Dla jałowic Bet Aweńskich zatrwożą się obywatele Samaryjscy, gdy kwilić będą nad nim, lud jego, i popije go, (którzy się więc radowali z niego) przeto, że sława jego odchodzi od niego.
൫ശമര്യാ നിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടുത്തെ ജനം അതിനെക്കുറിച്ച് ദുഃഖിക്കുന്നു; അവരുടെ പൂജാരികൾ മഹത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ച് ഭയപ്പെട്ട് വിറയ്ക്കുന്നു.
6 Nawet i sam do Assyryi zaprowadzony będzie za dar królowi Jareb; zawstydzi się Efraim, i zasroma się Izrael za radę swoję.
൬ആ വിഗ്രഹത്തെയും യുദ്ധതല്പരനായ രാജാവിന് സമ്മാനമായി അശ്ശൂരിലേക്ക് കൊണ്ടുപോകും; എഫ്രയീം ലജ്ജിക്കും; യിസ്രായേൽ സ്വന്തം തടി വിഗ്രഹങ്ങളെ കുറിച്ച് ലജ്ജിക്കും.
7 Wycięty będzie król Samaryjski, jako piana na wierzchu wody.
൭ശമര്യയുടെ കാര്യമോ, അതിന്റെ രാജാവ് വെള്ളത്തിലെ ചുള്ളിക്കമ്പ് പോലെ നശിച്ചുപോകും.
8 I będą wyżyny Awenu wytracone, grzech Izraelski; ciernie i oset wyrośnie na ołtarzach ich; a rzekną górom: Przykryjcie nas; a pagórkom: Upadnijcie na nas.
൮യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികൾ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവർ മലകളോട്: “ഞങ്ങളുടെമേൽ വീഴുവിൻ” എന്ന് പറയും.
9 Ode dni Gabaa grzeszyłeś, Izraelu! tam się ostali, nie zachwyciła ich w Gabaa bitwa przeciwko synom nieprawości podniesiona.
൯യിസ്രായേലേ, ഗിബെയയുടെ കാലം മുതൽ നീ പാപം ചെയ്തിരിക്കുന്നു; അവർ ഇന്നും അതേ അവസ്ഥയിൽ തുടരുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പോരാട്ടം അവരെ കീഴടക്കിയില്ല;
10 Przetoż ich pokarzę według upodobania mego; bo się zbiorą na nich narody, aby byli karani dla dwojakich nieprawości swoich.
൧൦ഞാൻ ഇച്ഛിക്കുമ്പോൾ അവരെ ശിക്ഷിക്കും; അവരുടെ രണ്ട് അകൃത്യങ്ങൾ നിമിത്തം ഞാൻ അവരെ ശിക്ഷിക്കുമ്പോൾ ജനത അവർക്കെതിരെ കൂടിവരും.
11 Bo Efraim jest jako jałowica wyuczona, kocha się w młóceniu, chociażem Ja następował na cudny kark jej, abym do jazdy używał Efraima, Juda aby orał, a Jakób aby włóczył.
൧൧എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിക്കുവാൻ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാൻ അതിന്റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.
12 I mówiłem: Siejcie sobie ku sprawiedliwości; żnijcie ku miłosierdziu, orzcie sobie nowinę; bo czas jest szukać Pana, aż przyjdzie, i spuści na was sprawiedliwość jako deszcz.
൧൨നീതിയിൽ വിതയ്ക്കുവിൻ; ദയക്കൊത്തവണ്ണം കൊയ്യുവിൻ; നിങ്ങളുടെ തരിശുനിലം ഉഴുവിൻ; യഹോവ വന്ന് നിങ്ങളുടെമേൽ നീതി വർഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിക്കുവാനുള്ള കാലം ഇതാകുന്നു.
13 Aleście orali niepobożność, żęliście nieprawość, jedliście owoc kłamstwa; albowiem ufasz w drodze swej i w mnóstwie mocarzów twoich.
൧൩നിങ്ങൾ ദുഷ്ടത ഉഴുത്, നീതികേട് കൊയ്ത്, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നിങ്ങൾ സ്വന്ത വഴിയിലും നിങ്ങളുടെ വീരന്മാരുടെ സംഖ്യാബലത്തിലും ആശ്രയിച്ചിരിക്കുന്നു.
14 Dlategoż powstanie rozruch między ludem twoim, a wszystkie zamki twoje poburzone będą, tak jako poburzył Salman Bet Arbel w dzień bitwy; matki z synami roztrącone będą.
൧൪അതുകൊണ്ട് നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിങ്ങളുടെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടി തകർത്തുകളഞ്ഞുവല്ലോ.
15 Oto tak wam uczyni Betel dla wielkiej złości waszej; król Izraelski na świtaniu do szczętu zgładzony będzie.
൧൫അങ്ങനെ തന്നെ ബേഥേലേ! നിങ്ങളുടെ മഹാദുഷ്ടതനിമിത്തം നിങ്ങൾക്ക് ഇത് സംഭവിക്കും; പുലർച്ചയ്ക്ക് യിസ്രായേൽ രാജാവ് അശേഷം നശിച്ചുപോകും.