< Rodzaju 35 >
1 Rzekł potem Bóg do Jakóba: Wstań, wstąp do Betela, a mieszkaj tam, i uczyń tam ołtarz Bogu, któryć się ukazał, gdyś uciekał przed obliczem Ezawa, brata twego.
ഈ സംഭവത്തിനുശേഷം ദൈവം യാക്കോബിനോട്: “നീ ബേഥേലിലേക്കുപോയി അവിടെ സ്ഥിരതാമസം തുടങ്ങുകയും നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് നീ ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുകയും വേണം” എന്ന് അരുളിച്ചെയ്തു.
2 Tedy rzekł Jakób do domowników swych, i do wszystkich, którzy z nim byli: Odrzućcie bogi cudze, którzy w pośrodku was są, a oczyśćcie się, i odmieńcie szaty wasze.
അതിൻപ്രകാരം യാക്കോബ് തന്റെ കുടുംബത്തിലുള്ളവരോടും കൂടെയുള്ള മറ്റെല്ലാവരോടുമായി, “നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും പുതിയ വസ്ത്രം ധരിക്കുകയുംചെയ്യുക.
3 A wstawszy pójdźmy do Betela, i uczynię tam ołtarz Bogu, który mię wysłuchał w dzień utrapienia mego, i był ze mną w drodze, którąm chodził.
നമുക്ക് ബേഥേലിലേക്കു പോകാം; എന്റെ കഷ്ടദിവസത്തിൽ എനിക്ക് ഉത്തരമരുളുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെയിരിക്കുകയും ചെയ്ത ദൈവത്തിനു ഞാൻ അവിടെ ഒരു യാഗപീഠം പണിയും” എന്നു പറഞ്ഞു.
4 A oddali Jakóbowi wszystkie bogi cudze, które mieli, i nausznice, które były na uszach ich, i zakopał je Jakób pod onym dębem, który był niedaleko Sychem.
അപ്പോൾ അവർ തങ്ങൾക്കുണ്ടായിരുന്ന സകല അന്യദേവന്മാരെയും കർണാഭരണങ്ങളെയും യാക്കോബിനെ ഏൽപ്പിച്ചു; യാക്കോബ് അവ ശേഖേമിലെ കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു.
5 I wyszli stamtąd; a strach Boży padł na miasta, które były około nich, iż nie gonili synów Jakóbowych.
പിന്നെ അവർ യാത്രപുറപ്പെട്ടു; അവർക്കു ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്മേലും ദൈവത്തെക്കുറിച്ചുള്ള ഭീതി പരന്നതുനിമിത്തം ആരും അവരെ പിൻതുടർന്നില്ല.
6 Przyszedł tedy Jakób do Luzy, która jest w ziemi Chananejskiej, ta jest Betel, sam i wszystek lud, który z nim był.
യാക്കോബും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നവർ എല്ലാവരും കനാൻദേശത്തിലെ ലൂസിൽ (അതായതു, ബേഥേലിൽ) എത്തിച്ചേർന്നു.
7 I zbudował tam ołtarz, a nazwał miejsce ono El Betel; bo mu się tam był Bóg ukazał, gdy uciekał przed obliczem brata swego.
അവിടെ അദ്ദേഹം ഒരു യാഗപീഠം പണിതു; അദ്ദേഹം തന്റെ സഹോദരന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായത് അവിടെവെച്ചായിരുന്നതുകൊണ്ട് ആ സ്ഥലത്തിന് അദ്ദേഹം ഏൽ-ബേഥേൽ എന്നു പേരിട്ടു.
8 Tedy umarła Debora, mamka Rebeki, i pogrzebiona jest przy Betel pod dębem, i nazwał imię onego miejsca, Allon Bachut.
ഇതിനുശേഷം റിബേക്കയുടെ പരിചാരികയായ ദെബോറാ മരിച്ചു, ബേഥേലിനു താഴെയുള്ള കരുവേലകത്തിന്റെ കീഴിൽ അവളെ അടക്കംചെയ്തു. അതുകൊണ്ട് ആ മരത്തിന് അല്ലോൻ-ബാഖൂത്ത് എന്നു പേരിട്ടു.
9 I ukazał się Bóg znowu Jakóbowi, gdy się wracał z Padan Syryjskiego, i błogosławił mu.
യാക്കോബ് പദ്ദൻ-അരാമിൽനിന്ന് മടങ്ങിയെത്തിയതിനുശേഷം ദൈവം വീണ്ടും അദ്ദേഹത്തിനു പ്രത്യക്ഷനാകുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.
10 I rzekł mu Bóg: Imię twoje jest Jakób; nie tylko będzie zwane imię twoje na potem Jakób, ale Izrael będzie imię twoje; i nazwał imię jego Izrael.
ദൈവം അദ്ദേഹത്തോട്: “നിന്റെ പേരു യാക്കോബ് എന്നാണ്; എന്നാൽ ഇനിയൊരിക്കലും നീ യാക്കോബ് എന്നു വിളിക്കപ്പെടുകയില്ല; നിന്റെ പേര് ഇസ്രായേൽ എന്നായിരിക്കും.” അങ്ങനെ ദൈവം അദ്ദേഹത്തിന് ഇസ്രായേൽ എന്നു പേരിട്ടു.
11 I rzekł mu Bóg: Jam jest Bóg wszechmogący, rozradzaj się, i rozmnażaj się; naród, i mnóstwo narodów będzie z ciebie, a królowie z biódr twoich wynijdą.
ദൈവം പിന്നെയും അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ സന്താനപുഷ്ടിയുള്ളവനായി എണ്ണത്തിൽ വർധിച്ചുവരിക. ഒരു ജനത, അതേ ജനതകളുടെ സമൂഹംതന്നെ നിന്നിൽനിന്ന് ഉത്ഭവിക്കും; നിന്റെ സന്തതികളിൽനിന്ന് രാജാക്കന്മാർ ഉത്ഭവിക്കും.
12 I ziemię, którąm dał Abrahamowi i Izaakowi, tobie ją dam, i nasieniu twemu po tobie dam tę ziemię.
ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരുന്നു; നിന്റെ കാലശേഷം ഈ ദേശം ഞാൻ നിന്റെ സന്തതികൾക്കു കൊടുക്കും” എന്ന് അരുളിച്ചെയ്തു.
13 I odszedł Bóg od niego z miejsca, na którem mówił z nim.
ഇതിനുശേഷം, അദ്ദേഹത്തോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം ആരോഹണംചെയ്തു.
14 Zatem postawił Jakób znak na miejscu onem, gdzie Bóg mówił z nim, a znak on był kamienny, i pokropił go pokropieniem, i polał go oliwą.
തന്നോടു ദൈവം സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നാട്ടി അതിന്മേൽ ഒരു പാനീയയാഗം പകർന്നു; അദ്ദേഹം അതിന്മേൽ എണ്ണയും ഒഴിച്ചു.
15 I nazwał Jakób imię miejsca onego, gdzie Bóg z nim mówił, Betel.
തന്നോടു ദൈവം സംഭാഷണം നടത്തിയ സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
16 Potem odeszli z Betel; i było jeszcze jakoby mila drogi do Efraty, i rodziła Rachel a ciężkie rodzenie miała.
പിന്നെ അവർ ബേഥേലിൽനിന്ന് മുന്നോട്ടു പ്രയാണംചെയ്തു. അവർ എഫ്രാത്തിൽ എത്താറായപ്പോൾ റാഹേലിനു പ്രസവസമയം അടുത്തു; അവൾ കഠിനവേദനയിലായി.
17 A gdy ciężko pracowała przy rodzeniu, rzekła baba do niej: Nie bój się; bo i tego syna będziesz miała.
പ്രസവവേദന അതികഠിനമായപ്പോൾ സൂതികർമിണി അവളോട്, “ഭയപ്പെടരുത്, നിനക്ക് ഇതാ, മറ്റൊരുമകൻ ജനിക്കുന്നു” എന്നു പറഞ്ഞു.
18 A stało się, gdy wychodziła dusza jej, ( bo tamże umarła ), nazwała imię jego Ben Oni; ale ojciec jego nazwał go Benjamin.
എന്നാൽ അവൾ മരിക്കുകയായിരുന്നു, ജീവൻ പോകുമ്പോൾ തന്റെ മകന് അവൾ ബെനോനി എന്നു പേരിട്ടു. അവന്റെ അപ്പനാകട്ടെ, അവന് ബെന്യാമീൻ എന്നു പേരുനൽകി.
19 A tak umarła Rachel, i pogrzebiona jest na drodze ku Efracie; tać jest Betlehem.
അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തിലേക്കുള്ള വഴിയരികെ (അതായതു, ബേത്ലഹേമിൽ) അവളെ സംസ്കരിച്ചു.
20 I postawił Jakób znak nad grobem jej; toć jest znak grobu Rachelinego aż po dziś dzień.
അവളുടെ ശവകുടീരത്തിനുമീതേയായി യാക്കോബ് ഒരു സ്തൂപം സ്ഥാപിച്ചു, അത് ഇന്നുവരെയും റാഹേലിന്റെ കല്ലറയുടെ ചിഹ്നമായിരിക്കുന്നു.
21 I poszedł stamtąd Izrael, i rozbił namiot swój za wieżą Heder.
ഇസ്രായേൽ വീണ്ടും യാത്രചെയ്ത് മിഗ്ദൽ-ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.
22 Stało się tedy, gdy mieszkał Izrael w onej krainie, że szedł Ruben, i spał z Balą, założnicą ojca swego, i usłyszał to Izrael. A było synów Jakóbowych dwanaście.
ഇസ്രായേൽ ആ ദേശത്തു താമസിച്ചിരുന്നകാലത്ത് രൂബേൻ ചെന്ന് അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടൊപ്പം കിടക്കപങ്കിട്ടു; അതേപ്പറ്റി ഇസ്രായേൽ കേട്ടു. യാക്കോബിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു:
23 Synowie Lii: pierworodny Jakóbów Ruben, i Symeon, i Lewi, i Judas, i Isaszar, i Zabulon.
ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതനായ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
24 Synowie Racheli: Józef i Benjamin.
റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും,
25 A synowie Bali, służebnicy Rachelinej: Dan i Neftali.
റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും,
26 Synowie też Zelfy, służebnicy Lii: Gad i Aser. Ci są synowie Jakóbowi, którzy mu się urodzili w Padanie Syryjskim.
ലേയയുടെ ദാസിയായ സിൽപ്പയുടെ പുത്രന്മാർ: ഗാദും ആശേരും. ഇവരായിരുന്നു യാക്കോബിനു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.
27 I przyszedł Jakób do Izaaka, ojca swego, do Mamre, do miasta Arba, to jest Hebron, gdzie mieszkał Abraham i Izaak.
യാക്കോബ് കിര്യത്ത്-അർബക്കു സമീപമുള്ള മമ്രേയിൽ, അതായത്, അബ്രാഹാമും യിസ്ഹാക്കും താമസിച്ചിരുന്ന ഹെബ്രോനിൽ, തന്റെ ഭവനത്തിൽ, പിതാവിന്റെ അടുക്കൽ എത്തി.
28 A było dni Izaakowych sto lat, i osiemdziesiąt lat.
യിസ്ഹാക്ക് നൂറ്റി എൺപതുവർഷം ജീവിച്ചിരുന്നു.
29 I dokonał Izaak, i umarł, i przyłączony jest do ludu swego, stary i pełen dni; a pogrzebli go Ezaw, i Jakób, synowie jego.
പിന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. അങ്ങനെ അദ്ദേഹം കാലസമ്പൂർണനായി മരിച്ച് തന്റെ ജനത്തോടു ചേർന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ ഏശാവും യാക്കോബുംകൂടി അദ്ദേഹത്തെ അടക്കംചെയ്തു.