< Ezechiela 29 >
1 Roku dziesątego, dziesątego miesiąca, dwunastego dnia tegoż miesiąca stało się słowo Pańskie do mnie mówiąc:
൧ബാബിലോന്യ പ്രവാസത്തിന്റെ പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
2 Synu człowieczy! obróć twarz swoję przeciwko Faraonowi, królowi Egipskiemu, a prorokuj przeciw niemu i przeciwko wszystkiemu Egiptowi;
൨“മനുഷ്യപുത്രാ, നീ ഈജിപ്റ്റ് രാജാവായ ഫറവോന്റെനേരെ മുഖംതിരിച്ച് അവനും എല്ലാ ഈജിപ്റ്റിനും എതിരായി പ്രവചിച്ചു പറയേണ്ടത് എന്തെന്നാൽ:
3 Mów, a rzecz: Tak mówi panujący Pan: Otom Ja przeciwko tobie o Faraonie, królu Egipski, wielorybie wielki, który leżysz w pośrodku rzek twoich, i mówisz: Mojać jest rzeka, i jam ją sobie uczynił;
൩യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റ് രാജാവായ ഫറവോനേ, തന്റെ നദികളുടെ നടുവിൽ കിടന്ന്: ‘ഈ നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ എനിക്കായിട്ട് ഉണ്ടാക്കിയിരിക്കുന്നു’ എന്നു പറയുന്ന മഹാസത്വമേ, ഞാൻ നിനക്ക് വിരോധമായിരിക്കുന്നു.
4 Przetoż włożę wędę w czeluści twoje, i uczynię, że powięzną ryby rzek twoich na łuskach twych, i wywlekę cię z pośrodku rzek twoich i wszystkie ryby rzek twoich, które na łuskach twoich powięzną;
൪ഞാൻ നിന്റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി, നിന്റെ നദികളിലെ മത്സ്യങ്ങളെ നിന്റെ ചെതുമ്പലിൽ പറ്റുമാറാക്കും; നിന്നെ നിന്റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്റെ നദികളിലെ മത്സ്യം എല്ലാം നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കും.
5 I zostawię cię na puszczy, ciebie i wszystkie ryby rzek twoich: polężesz na polu, i nie będziesz zebrany ani zgromadzony; dam cię bestyjom ziemskim i ptastwu niebieskiemu ku pożarciu;
൫ഞാൻ നിന്നെയും നിന്റെ നദികളിലെ മത്സ്യങ്ങളെ എല്ലാം മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കുകയോ ചെയ്യുകയില്ല; ഞാൻ നിന്നെ കാട്ടുമൃഗങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും ഇരയായി കൊടുക്കും.
6 I dowiedzą się wszyscy mieszkający w Egipcie, żem Ja Pan, przeto żeście laską trzcinianą domowi Izraelskiemu.
൬ഈജിപ്റ്റ്നിവാസികൾ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് ഞാൻ യഹോവ എന്ന് അവരെല്ലം അറിയും.
7 Gdy się ciebie ręką chwytają, łamiesz się i rozcinasz im wszystko ramię; a gdy się podpierają tobą, kruszysz się, choć im nadstawiasz wszystkich biódr.
൭അവർ നിന്നെ കയ്യിൽ പിടിച്ചപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ തോൾ എല്ലാം കീറിക്കളഞ്ഞു; അവർ ഊന്നിയപ്പോൾ തന്നെ നീ ഒടിഞ്ഞ് അവരുടെ നടുവെല്ലാം കുലുങ്ങുമാറാക്കി”.
8 Dlategoż tak mówi panujący Pan: Oto Ja przywiodę na cię miecz, i wygładzę z ciebie człowieka i bydlę;
൮അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെനേരെ വാൾ വരുത്തി നിന്നിൽനിന്ന് മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.
9 A ziemia Egipska będzie pustynią i spustoszeniem, i dowiedzą się, żem Ja Pan, dlatego, żeś mówił: Rzeka moja, i jam ją uczynił;
൯ഈജിപ്റ്റ് പാഴും ശൂന്യവുമായിത്തീരും; ഞാൻ യഹോവ എന്ന് അവർ അറിയും; ‘നദി എനിക്കുള്ളതാകുന്നു; ഞാൻ അതിനെ ഉണ്ടാക്കിയിരിക്കുന്നു’ എന്ന് അവൻ പറഞ്ഞുവല്ലോ.
10 Przetoż oto Ja będę przeciwko tobie i przeciwko rzece twojej, i podam ziemię Egipską w spustoszenie, i we srogie poburzenie, od wieży Sewene aż do granic Murzyńskich.
൧൦അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നദികൾക്കും വിരോധമായിരുന്ന് ഈജിപ്റ്റിലെ സെവേനെഗോപുരം മുതൽ കൂശിന്റെ അതിർത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.
11 Nie przejdzie przez nią noga człowiecza, i noga bydlęca nie przejdzie przez nią, ani w niej będą mieszkać przez czterdzieści lat.
൧൧മനുഷ്യന്റെ കാൽ അതിൽകൂടി കടന്നുപോകുകയില്ല; മൃഗത്തിന്റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പതു സംവത്സരത്തേക്ക് അതിൽ നിവാസികൾ ഇല്ലാതെയിരിക്കും.
12 A tak uczynię ziemię Egipską pustnią nad inne ziemie spustoszone, a miasta jej nad inne miasta spustoszone, będą spustoszone przez czterdzieści lat: gdyż rozproszę Egipczan między narody, i rozwieję ich po ziemiach.
൧൨ഞാൻ ഈജിപ്റ്റിനെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങൾ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്ക് ശൂന്യമായിരിക്കും; ഞാൻ ഈജിപ്റ്റ്നിവാസികളെ ജനതകളുടെ ഇടയിൽ ഛിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും”.
13 A wszakże tak mówi panujący Pan: Gdy się skończy czterdzieści lat, zgromadzę Egipczan z narodów, do których rozproszeni będą.
൧൩യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാല്പതു സംവത്സരം കഴിഞ്ഞിട്ട് ഞാൻ ഈജിപ്റ്റ്നിവാസികളെ അവർ ചിതറിപ്പോയിരിക്കുന്ന ജനതകളിൽനിന്ന് ശേഖരിക്കും.
14 I przywrócę zasię więźniów Egipskich, i przywiodę ich do ziemi Patros, do ziemi mieszkania ich, i będą tam królestwem podłem.
൧൪ഞാൻ ഈജിപ്റ്റിന്റെ പ്രവാസം മാറ്റി, അവരെ അവരുടെ ജന്മദേശമായ പത്രോസ് ദേശത്തേക്ക് മടക്കിവരുത്തും; അവിടെ അവർ ഒരു എളിയരാജ്യമായിരിക്കും.
15 Między innemi królestwami będzie najpodlejszen, a nie wyniesie się więcej nad inne narody, i umniejszę ich, aby nie panowali nad narodami.
൧൫അത് രാജ്യങ്ങളിൽവച്ച് ഏറ്റവും എളിയരാജ്യമായിരിക്കും; ഇനി ജനതകൾക്കു മേലായി അത് തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജനതകളുടെമേൽ വാഴാത്തവിധം ഞാൻ അവരെ കുറച്ചുകളയും.
16 I nie będzie więcej domowi Izraelskiemu ufnością, któraby mi na pamięć przywodziła nieprawość, gdyby się oglądali na nie; i dowiedzą się, żem Ja panujący Pan.
൧൬യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോൾ, അവരവരുടെ അകൃത്യം ഓർമ്മിപ്പിക്കുന്ന ഒരു ശരണമായി അവർ ഇരിക്കുകയില്ല; ഞാൻ യഹോവയായ കർത്താവ് എന്ന് അവർ അറിയും”.
17 Potem stało się dwudziestego i siódmego roku, pierwszego miesiąca, pierwszego dnia tegoż miesiąca, stało się słowo Pańskie do mnie, mówiąc:
൧൭ബാബിലോന്യ പ്രവാസത്തിന്റെ ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:
18 Synu człowieczy! Nabuchodonozor, król Babiloński, przyniewolił gwałtem wojsko swe do służby ciężkiej przeciwko Tyrowi; każda głowa obłysiała, i każde ramię obnażone, a przecie nie ma zapłaty on, ani wojsko jego z Tyru za onę służbę, którą podejmo wał, walcząc przeciwko jemu.
൧൮“മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ സോരിന്റെ നേരെ തന്റെ സൈന്യത്തെക്കൊണ്ട് കഠിനവേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി, എല്ലാചുമലും തോലുരിഞ്ഞുപോയി; എങ്കിലും സോരിനു വിരോധമായി ചെയ്തവേലയ്ക്കു അവനോ അവന്റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല”.
19 Przetoż tak mówi panujący Pan: Oto Ja daję Nabuchodonozorowi, królowi Babilońskiemu, ziemię Egipską, aby zabrał dostatki jej, i rozszarpał łupy jej, i rozchwycił korzyści jej, aby miało zapłatę wojsko jego.
൧൯അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈജിപ്റ്റിനെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവൻ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ട് കവർച്ച ചെയ്യും; അത് അവന്റെ സൈന്യത്തിനു പ്രതിഫലമായിരിക്കും.
20 Za pracę ich, którą dla mnie podjęli, dam im ziemię Egipską, przeto, że mnie pracowali, mówi panujący Pan.
൨൦ഞാൻ അവന്, അവൻ ചെയ്തവേലയ്ക്കു പ്രതിഫലമായി ഈജിപ്റ്റിനെ കൊടുക്കുന്നു; അവർ എനിക്കായിട്ടല്ലയോ പ്രവർത്തിച്ചത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
21 Dnia onego uczynię, że wyrośnie róg domu Izraelskiego, tobie też usta twoje otworzę w pośrodku ich; i dowiedzą się, żem Ja Pan.
൨൧“അന്നാളിൽ ഞാൻ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പ് മുളയ്ക്കുമാറാക്കി, അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാൻ യഹോവ എന്ന് അവർ അറിയും”.