< Wyjścia 7 >
1 I rzekł Pan do Mojżesza: Oto, postanowiłem cię za Boga Faraonowi, a Aaron, brat twój, będzie prorokiem twoim.
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകൻ ആയിരിക്കും.
2 Ty powiesz wszystko, coć rozkażę: ale Aaron, brat twój, będzie mówił do Faraona, aby wypuścił syny Izraelskie z ziemi swej.
ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ സംസാരിക്കണം; ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു ഫറവോനോട് നിന്റെ സഹോദരനായ അഹരോൻ പറയണം.
3 A Ja zatwardzę serce Faraonowe, i rozmnożę znaki moje i cuda moje w ziemi Egipskiej.
എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും: ഈജിപ്റ്റിൽ ഞാൻ എന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കും.
4 I nie usłucha was Farao; lecz Ja włożę rękę moję na Egipt, i wyprowadzę wojska moje, lud mój, syny Izraelskie, z ziemi Egipskiej w sądziech wielkich.
എന്നാൽ ഫറവോൻ നിന്റെ വാക്കു കേൾക്കുകയില്ല. ഞാൻ ഈജിപ്റ്റിന്മേൽ കൈവെച്ച് മഹാശിക്ഷാവിധികളോടെ എന്റെ ഗണങ്ങളെ, എന്റെ ജനമായ ഇസ്രായേൽമക്കളെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും.
5 A poznają Egipczanie, żem Ja Pan, gdy wyciągnę rękę moję na Egipt, i wywiodę syny Izraelskie z pośrodku ich.
ഈജിപ്റ്റിനെതിരേ കൈനീട്ടി ഇസ്രായേൽമക്കളെ അവരുടെ മധ്യേനിന്നു വിടുവിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.”
6 Uczynił tedy Mojżesz i Aaron, jako im przykazał Pan, tak uczynili.
മോശയും അഹരോനും യഹോവ തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചു.
7 A Mojżesz miał osiemdziesiąt lat, a Aaron osiemdziesiąt i trzy lata, gdy mówili do Faraona.
അവർ ഫറവോനോടു സംസാരിക്കുന്ന കാലത്ത് മോശയ്ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു.
8 Rzekł tedy Pan do Mojżesza, i do Aarona, mówiąc:
യഹോവ മോശയോടും അഹരോനോടും,
9 Gdy wam rzecze Farao, mówiąc: Uczyńcie jaki cud, tedy rzeczesz do Aarona: Weźmij laskę twoję, a porzuć przed Faraonem, a obróci się w węża.
“‘നിങ്ങൾ ഒരു അത്ഭുതം കാണിക്കുക’ എന്നു ഫറവോൻ നിങ്ങളോടു പറയുമ്പോൾ, ‘നിന്റെ വടിയെടുത്ത് ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പാകെ നിലത്തിടുക’ എന്ന് അഹരോനോടു പറയണം, അതൊരു പാമ്പായിത്തീരും” എന്ന് അരുളിച്ചെയ്തു.
10 I przyszedł Mojżesz z Aaronem do Faraona, i uczynili tak, jako rozkazał Pan; i porzucił Aaron laskę swoję przed Faraonem, i przed sługami jego, która się obróciła w węża.
അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു.
11 Wezwał też Farao mędrców i czarowników, i uczynili i ci czarownicy Egipscy przez czary swe także.
ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു.
12 I porzucił każdy laskę swą, a obróciły się w węże; ale pożarła laska Aaronowa laski ich.
ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
13 I zatwardziało serce Faraonowe, i nie usłuchał ich, jako powiedział Pan.
എങ്കിലും അയാൾ അവരുടെ വാക്കു കേട്ടില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായി.
14 Zatem rzekł Pan do Mojżesza: Ociężało serce Faraonowe; nie chce puścić ludu tego.
അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഫറവോന്റെ ഹൃദയം കഠിനമാണ്, ജനത്തെ വിട്ടയയ്ക്കാൻ അവനു മനസ്സില്ല.
15 Idź do Faraona rano, oto, wynijdzie nad wodę, tedy staniesz przeciwko niemu nad brzegiem rzeki, a laskę, która się była obróciła w węża, weźmiesz w rękę twoję,
രാവിലെ ഫറവോൻ വെള്ളത്തിന്റെ അടുത്തേക്കു പോകുമ്പോൾ നീ അവന്റെ അടുക്കൽ എത്തണം. അവനെ എതിരേൽക്കാൻ നൈലിന്റെ തീരത്തു കാത്തുനിൽക്കണം. പാമ്പായിത്തീർന്ന വടി കൈയിൽ എടുക്കുകയും വേണം.
16 I rzeczesz do niego: Pan Bóg Hebrejczyków posłał mię do ciebie, mówiąc: Wypuść lud mój, aby mi służyli na puszczy, a oto, nie usłuchałeś dotąd.
പിന്നെ അവനോട് ഇങ്ങനെ പറയുക: ‘എബ്രായരുടെ ദൈവമായ യഹോവ താങ്കളോട് ഇങ്ങനെ പറയാൻ എന്നെ അയച്ചിരിക്കുന്നു: മരുഭൂമിയിൽ എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്നാൽ താങ്കൾ ഇതുവരെയും അതു കേട്ടില്ല.
17 Przetoż tak mówi Pan: Po tem poznasz, żem ja Pan; oto, ja uderzę laską, która jest w ręce mojej, na wody, które są w rzece, a obrócą się w krew.
യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ്: ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും. എന്റെ കൈയിലിരിക്കുന്ന വടികൊണ്ടു ഞാൻ നൈലിനെ അടിക്കുകയും അതു രക്തമായിത്തീരുകയും ചെയ്യും.
18 A ryby, które są w rzece, pozdychają, i zśmierdnie się rzeka, i spracują się Egipczanie, szukając dla napoju wód z rzeki.
നൈലിലെ മത്സ്യങ്ങൾ ചത്തൊടുങ്ങും, നദിയിൽനിന്ന് ദുർഗന്ധം വമിക്കും. ഈജിപ്റ്റുകാർക്ക് അതിലെ വെള്ളം കുടിക്കാൻ സാധിക്കാതെവരും.’”
19 Tedy rzekł Pan do Mojżesza: Mów do Aarona: Weźmij laskę twoję, a wyciągnij rękę twą na wody Egipskie, na rzeki ich, na strugi ich, i na jeziora ich, i na wszelkie zgromadzenie wód ich; i obrócą się w krew, i będzie krew po wszystkiej ziemi Egipskiej, tak w naczyniach drewnianych, jako w kamiennych.
യഹോവ മോശയോട് അരുളിച്ചെയ്തു: “‘നിന്റെ വടിയെടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ—നദികളുടെയും തോടുകളുടെയുംമേൽ, കുളങ്ങളുടെയും എല്ലാ സംഭരണികളുടെയുംമേൽ—നിന്റെ കൈനീട്ടുക എന്ന് അഹരോനോടു പറയുക. അവ രക്തമായി മാറും.’ ഈജിപ്റ്റിൽ എല്ലായിടത്തും, മരത്തൊട്ടികളിലും കൽഭരണികളിലുംപോലും, രക്തം ഉണ്ടായിരിക്കും.”
20 I uczynili tak Mojżesz i Aaron, jako rozkazał Pan; i podniósłszy laskę uderzył wody, które były w rzece, przed oczyma Faraonowemi, i przed oczyma sług jego; i obróciły się wszystkie wody, które były w rzece, w krew.
യഹോവ കൽപ്പിച്ചതുപോലെതന്നെ മോശയും അഹരോനും ചെയ്തു. ഫറവോന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ അഹരോൻ തന്റെ വടി ഉയർത്തി നൈൽനദിയിലെ വെള്ളത്തിൽ അടിച്ചു. വെള്ളം മുഴുവൻ രക്തമായിത്തീർന്നു.
21 A ryby, które były w rzece, pozdychały, i zśmierdła się rzeka, że nie mogli Egipczanie pić wody z rzeki; i była krew po wszystkiej ziemi Egipskiej.
നൈലിലെ മീൻ എല്ലാം ചത്തു, ഈജിപ്റ്റുകാർക്ക് ആ നദിയിലെ വെള്ളം കുടിക്കാൻ വയ്യാത്തവണ്ണം അതിൽനിന്ന് നാറ്റം വമിച്ചു. ഈജിപ്റ്റിൽ എല്ലായിടത്തും രക്തം കാണപ്പെട്ടു.
22 I uczynili także czarownicy Egipscy czarami swemi; i zatwardziało serce Faraonowe, i nie usłuchał ich, jako był powiedział Pan.
ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല.
23 A odwróciwszy się Farao, poszedł do domu swego, a nie przyłożył serca swego i do tego.
പിന്നെയോ, അയാൾ തിരിഞ്ഞു തന്റെ കൊട്ടാരത്തിലേക്കു കയറിപ്പോയി, ഇതൊന്നും അവൻ ഗൗനിച്ചതേയില്ല.
24 I kopali wszyscy Egipczanie około rzeki, szukając wody, aby pili; bo nie mogli pić wody z rzeki.
ഈജിപ്റ്റുകാർക്കു നൈലിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവരെല്ലാവരും കുടിവെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
25 I wypełniło się siedem dni, jako zaraził Pan rzekę.
യഹോവ നൈൽനദിയെ അടിച്ചതിനുശേഷം ഏഴുദിവസം കഴിഞ്ഞിരുന്നു.