< Wyjścia 31 >
1 Potem rzekł Pan do Mojżesza, mówiąc:
൧യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2 Otom wezwał z imienia Besaleela, syna Urowego, syna Churowego z pokolenia Judy.
൨“ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേര് ചൊല്ലി വിളിച്ചിരിക്കുന്നു.
3 I napełniłem go Duchem Bożym, mądrością, i rozumem, i umiejętnością we wszelakiem rzemiośle.
൩അവൻ കൗശലപ്പണികൾ ചെയ്യുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടുള്ള പണി ചെയ്യുവാനും രത്നം വെട്ടി പതിക്കുവാനും
4 Ku dowcipnemu wymyślaniu, cokolwiek może być urobione ze złota, i z srebra, i z miedzi.
൪മരത്തിൽ കൊത്തുപണികൾ ചെയ്യുവാനും സകലവിധമായ ശില്പവേലകൾ ചെയ്യുവാനും ഞാൻ അവനെ
5 Do rzezania kamienia na osadzenie, i na wyrobienie drzewa ku wystawieniu każdej roboty.
൫ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട് നിറച്ചിരിക്കുന്നു.
6 A oto, Ja przydałem mu Acholijaba, syna Achysamechowego z pokolenia Dan, a w serce każdego dowcipnego dałem mądrość, aby zrobili wszystko com ci przykazał.
൬ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ നിയോഗിക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോട് കല്പിച്ചതെല്ലാം അവർ ഉണ്ടാക്കും.
7 Namiot zgromadzenia, i skrzynię świadectwa, i ubłagalnią, która ma być nad nią, i wszystkie naczynia namiotu.
൭സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളെല്ലാം
8 Stół także i naczynia jego, i świecznik czysty ze wszystkiem naczyniem jego, i ołtarz do kadzenia.
൮മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളെല്ലാം
9 Także ołtarz do całopalenia ze wszystkiem naczyniem jego, i wannę ze stolcem jej.
൯ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളെല്ലം തൊട്ടിയും അതിന്റെ കാലുകളും വിശേഷവസ്ത്രങ്ങളും
10 Także szaty do służby, i szaty święte Aaronowi kapłanowi, i szaty synom jego ku sprawowaniu kapłaństwa.
൧൦പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട്
11 I olejek pomazywania, i kadzenie wonne do świątnicy; według wszystkiego, jakom ci rozkazał, uczynią.
൧൧അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗ്ഗവും ഞാൻ നിന്നോട് കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും”.
12 Potem rzekł Pan do Mojżesza, mówiąc:
൧൨യഹോവ പിന്നെയും മോശെയോട്: “നീ യിസ്രായേൽ മക്കളോട് ഇപ്രകാരം പറയണം: നിങ്ങൾ എന്റെ ശബ്ബത്ത് ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നറിയേണ്ടതിന് അത് തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.
13 Ty też powiedz synom Izraelskim, mówiąc: Przecię sabbatów moich przestrzegać będziecie; bo ten znak jest między mną i między wami w narodziech waszych, abyście wiedzieli, żem Ja Pan, który was poświęcam.
൧൩അതുകൊണ്ട് നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അത് നിങ്ങൾക്ക് വിശുദ്ധം ആകുന്നു.
14 Przetoż przestrzegajcie sabbatu, święty bowiem jest wam. Kto by go zgwałcił, śmiercią umrze; bo każdy, coby weń robotę odprawował, wytracona będzie dusza jego, z pośrodku ludu swego.
൧൪അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കണം. ആരെങ്കിലും അന്ന് വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഛേദിച്ചുകളയണം.
15 Przez sześć dni odprawowana będzie robota; ale w dzień siódmy sabbat jest, odpocznienie święte Panu; każdy, kto by robił robotę w dzień sabbatu, śmiercią umrze.
൧൫ആറ് ദിവസം വേല ചെയ്യണം; എന്നാൽ ഏഴാം ദിവസം പൂർണ്ണവിശ്രമത്തിനുള്ള ശബ്ബത്താണ്; അത് യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കണം.
16 Przetoż będą strzec synowie Izraelscy sabbatu, zachowując sabbat w narodziech swych ustawą wieczną.
൧൬ആകയാൽ യിസ്രായേൽ മക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായി ആചരിക്കേണ്ടതിന് ശബ്ബത്തിനെ പ്രമാണിക്കണം.
17 Między mną i między syny Izraelskimi znakiem jest wiecznym; bo w sześciu dniach uczynił Pan niebo i ziemię, a dnia siódmego przestał i odpoczął.
൧൭അത് എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറ് ദിവസംകൊണ്ടാണ് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവിടുന്ന് സ്വസ്ഥമായിരുന്ന് വിശ്രമിച്ചു”.
18 I dał Pan Mojżeszowi dokonawszy mowy z nim na górze Synaj dwie tablice świadectwa, tablice kamienne, pisane palcem Bożym.
൧൮ദൈവം സീനായി പർവ്വതത്തിൽവച്ച് മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.