< Wyjścia 24 >

1 I rzekł do Mojżesza: Wstąp do Pana ty i Aaron, Nadab i Abiu, i siedmdziesiąt starszych Izraelskich, i pokłońcie się z daleka.
യഹോവ പിന്നെയും മോശെയോട് പറഞ്ഞു: “നീയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരും യഹോവയുടെ അടുക്കൽ കയറിവന്ന് ദൂരത്തുനിന്ന് നമസ്കരിക്കുവിൻ.
2 A sam tylko Mojżesz wstąpi do Pana; ale oni nie przybliżą się ani lud wstąpi z nim.
മോശെ മാത്രം യഹോവയുടെ അടുത്തുവരട്ടെ. മറ്റുള്ളവർ അടുത്തുവരരുത്; ജനം അവനോടുകൂടി കയറി വരുകയുമരുത്” എന്ന് കല്പിച്ചു.
3 Przyszedł tedy Mojżesz, i opowiedział ludowi wszystkie słowa Pańskie, i wszystkie sądy. I odpowiedział wszystek lud głosem jednym, mówiąc: Wszystkie słowa, które rzekł Pan, uczynimy.
അപ്പോൾ മോശെ വന്ന് യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. “യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങൾ ചെയ്യും” എന്ന് ജനമൊക്കെയും ഏകസ്വരത്തോടെ ഉത്തരം പറഞ്ഞു.
4 I napisał Mojżesz wszystkie słowa Pańskie: a wstawszy rano zbudował ołtarz pod górą, i dwanaście słupów według dwanaście pokolenia Izraelskiego.
മോശെ യഹോവയുടെ കല്പ്നകളെല്ലാം എഴുതി അതികാലത്ത് എഴുന്നേറ്റ് പർവ്വതത്തിന്റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് തൂണുകളും പണിതു.
5 I posłał młodzieńce z synów Izraelskich, którzy ofiarowali całopalenia; i ofiarowali za ofiary spokojne Panu, cielce.
പിന്നെ അവർ യിസ്രായേൽ മക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവർ ഹോമയാഗങ്ങൾ കഴിച്ച് യഹോവയ്ക്ക് സമാധാനയാഗങ്ങളായി കാളകളെയും അർപ്പിച്ചു.
6 Zatem wziął Mojżesz połowę krwi i wlał w czaszę, a połowę drugą wylał na ołtarz.
മോശെ രക്തത്തിൽ പകുതി എടുത്ത് പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.
7 I wziąwszy księgi przymierza, czytał w uszach ludu; którzy rzekli: Cokolwiek mówił Pan, uczyńmy, i posłuszni będziemy.
അവൻ നിയമപുസ്തകം എടുത്ത് ജനം കേൾക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്ന് അവർ പറഞ്ഞു.
8 Wziął też Mojżesz krew, i pokropił lud i rzekł: Oto, krew przymierza, które Pan postanowił z wami, na wszystkie te słowa.
അപ്പോൾ മോശെ രക്തം എടുത്ത് ജനത്തിന്മേൽ തളിച്ചു; “ഈ സകലവചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോട് ചെയ്തിരിക്കുന്ന നിയമത്തിന്റെ രക്തം ഇതാ” എന്ന് പറഞ്ഞു.
9 I wstąpił Mojżesz, i Aaron, Nadab, i Abiu, i siedemdziesiąt starszych Izraelskich;
അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപത് പേരുംകൂടി കയറിച്ചെന്നു.
10 I widzieli Boga Izraelskiego; a było pod nogami jego jako robota z kamienia szafirowego, a jako niebo gdy jest jasne.
൧൦അവർ യിസ്രായേലിന്റെ ദൈവത്തെ കണ്ടു; അവിടുത്തെ പാദങ്ങൾക്ക് കീഴെ നീലക്കല്ല് പാകിയ തളം പോലെയും ആകാശത്തിന്റെ സ്വച്ഛതപോലെയും ആയിരുന്നു.
11 A na książęta synów Izraelskich nie ściągnął Pan ręki swej: choć widzieli Boga, przecię jedli i pili.
൧൧യിസ്രായേൽ മക്കളുടെ പ്രമാണികൾക്ക് തൃക്കയ്യാൽ ഒന്നും ഭവിച്ചില്ല; അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു.
12 Rzekł tedy Pan do Mojżesza: Wstąp do mnie na górę, i bądź tam a dam ci tablice kamienne, i zakon, i przykazanie którem napisał, abyś ich nauczał.
൧൨പിന്നെ യഹോവ മോശെയോട്: “നീ എന്റെ അടുക്കൽ പർവ്വതത്തിൽ കയറിവന്ന് അവിടെ ഇരിയ്ക്കുക; ഞാൻ നിനക്ക് കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിന് ഞാൻ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും” എന്ന് അരുളിച്ചെയ്തു.
13 Wstał tedy Mojżesz i Jozue sługa jego; i wstąpił Mojżesz na górę Bożą.
൧൩അങ്ങനെ മോശെയും അവന്റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റ്, മോശെ ദൈവത്തിന്റെ പർവ്വതത്തിൽ കയറി.
14 A do starszych rzekł: Zostańcie tu, aż się wrócimy do was. A oto Aaron i Chur będą z wami; kto by miał sprawę jaką, niech idzie do nich.
൧൪അവൻ മൂപ്പന്മാരോട്: “ഞങ്ങൾ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിക്കുവിൻ; അഹരോനും ഹൂരും നിങ്ങളോടുകൂടി ഉണ്ടല്ലോ; ആർക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവൻ അവരുടെ അടുക്കൽ ചെല്ലട്ടെ” എന്ന് പറഞ്ഞു.
15 Tedy wstąpił Mojżesz na górę, a obłok zakrył górę.
൧൫അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി.
16 I mieszkała chwała Pańska na górze Synaj, a okrył ją obłok przez sześć dni; potem zawołał na Mojżesza dnia siódmego z pośrodku obłoku.
൧൬യഹോവയുടെ തേജസ്സും സീനായി പർവ്വതത്തിൽ ആവസിച്ചു. മേഘം ആറുദിവസം അതിനെ മൂടിയിരുന്നു; അവൻ ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് മോശെയെ വിളിച്ചു.
17 A pozór chwały Pańskiej był jako ogień pożerający na wierzchu góry przed oczyma synów Izraelskich.
൧൭യഹോവയുടെ തേജസ്സിന്റെ കാഴ്ച പർവ്വതത്തിന്റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽ മക്കൾക്ക് തോന്നി.
18 I wszedł Mojżesz w pośrodek obłoku, wstąpiwszy na górę; i był Mojżesz na górze czterdzieści dni i czterdzieści nocy.
൧൮മോശെയോ മേഘത്തിന്റെ നടുവിൽ പർവ്വതത്തിൽ കയറി. മോശെ നാല്പത് പകലും നാല്പത് രാവും പർവ്വതത്തിൽ ആയിരുന്നു.

< Wyjścia 24 >