< Powtórzonego 33 >
1 A toć jest błogosławieństwo, którem błogosławił Mojżesz, mąż Boży, synom Izraelskim przed śmiercią swoją.
൧ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ:
2 I rzekł: Pan z Synaj przyszedł, i pojawił się im z Seiru, objaśnił się z góry Faran, a przyszedł z dziesięcioma tysiącami świętych; z prawicy jego zakon ognisty dany im.
൨“യഹോവ സീനായിൽനിന്നു വന്നു, അവർക്ക് മീതെ സേയീരിൽനിന്ന് ഉദിച്ചു, പാരാൻ പർവ്വതത്തിൽനിന്ന് അവരുടെ മേൽ പ്രകാശിച്ചു. ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ നടുവിൽനിന്നു വന്നു; അവർക്കുവേണ്ടി അഗ്നിമയമായ ഒരു പ്രമാണം അവന്റെ വലങ്കയ്യിൽ ഉണ്ടായിരുന്നു.
3 Zaiste on miłuje lud; wszyscy święci jego są w rękach twych, i oni skupili się do nogi twej, aby co pojęli z słów twoich.
൩അതേ, അവൻ തന്റെ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാല്ക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു.
4 Zakon podał nam Mojżesz, dziedzictwo zebraniu Jakóbowemu.
൪യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു.
5 Bo był królem w Izraelu, gdy się zgromadzili przedniejsi z ludu, także pokolenia Izraelskie.
൫ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശുരൂനു രാജാവായിരുന്നു.
6 Niech żyje Ruben, a nie umiera; a niech będzie mężów jego poczet.
൬രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ”.
7 Potem też błogosławił Judzie, i rzekł: Wysłuchaj Panie głos Judy, a do ludu jego wprowadź go; ręka jego będzie walczyła zań, a ty go ratować będziesz przeciw nieprzyjaciołom jego.
൭യെഹൂദയ്ക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: “യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരണമേ. തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കണമേ”.
8 A do Lewiego rzekł: Tummim twoje, i Urim twoje było przy mężu świętym twoim, któregoś kusił w Massa, i z którymeś miał spór u wód Meryba.
൮ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: “നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവച്ചു പരീക്ഷിക്കുകയും മെരീബാ വെള്ളത്തിനരികിൽ മത്സരിക്കുകയും ചെയ്തവന്റെ പക്കൽ തന്നെ.
9 Tenci to jest, który rzekł ojcu swemu, i matce swej: Nie oglądam się na was: i braci swych nie znał, i o synach swych nie wiedział; albowiem oni strzegą słów twych, i przymierze twoje zachowują.
൯അവൻ അപ്പനെയും അമ്മയെയും കുറിച്ച്, ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്ന് ഓർമിച്ചതു ഇല്ല. നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊള്ളുകയും ചെയ്തു.
10 Będą uczyć sądów twoich Jakóba, a zakonu twego Izraela; kłaść będą kadzenie pod nozdrza twoje, a całopalenie na ołtarz twój.
൧൦അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.
11 Błogosławże, Panie, mocy jego, a sprawy rąk jego przyjmij wdzięcznie; zetrzyj biodra nieprzyjaciół jego, i tych którzy go nienawidzą, aby powstać nie mogli.
൧൧യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കണമേ. അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാത്തവിധം അവരുടെ അരക്കെട്ടുകളെ തകർത്തുകളയണമേ”.
12 A do Benjamina rzekł: Ten jest najmilszy Panu; będzie mieszkał przy nim bezpiecznie; bronić go będzie na każdy dzień, a między ramiony jego przebywać będzie.
൧൨ബെന്യാമീനെക്കുറിച്ച് അവൻ പറഞ്ഞത്: “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; യഹോവ അവനെ എല്ലായ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഭുജങ്ങളുടെ മദ്ധ്യത്തിൽ വസിക്കുന്നു”.
13 Do Józefa też rzekł: Błogosławiona od Pana ziemia jego z najlepszych rzeczy niebieskich, z rosy, i z źródeł z ziemi wynikających.
൧൩യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും
14 I dla rozkosznych urodzajów słonecznych, także dla rozkosznych dostałych urodzajów miesięcznych;
൧൪സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും
15 I dla rozkosznych gór starodawnych, i dla rozkosznych pagórków wiecznych;
൧൫പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
16 Także dla rozkosznych owoców ziemi, i obfitości jej, a dla życzliwości mieszkającego w krzu. Niech to błogosławieństwo przyjdzie na głowę Józefowę, i na wierzch głowy Nazarejczyka między bracią jego.
൧൬മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ.
17 Jako pierworodnego wołu ozdoba jego, a jako rogi jednorożcowe rogi jego, temi narody zbodzie na porząd aż do ostatnich granic ziemi; a teć są dziesięć tysięcy Efraimitów, a te tysiące Manasesytów.
൧൭അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ”.
18 A do Zabulona rzekł: Wesel się Zabulon w wyjściu swem, a ty Isaschar w namiotach twoich.
൧൮സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: “സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്കുക.
19 Ludu na górę przyzowią; tam ofiarować będą ofiary sprawiedliwości, ponieważ obfitość morską ssać będą, i zakryte skarby piasku.
൧൯അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും”.
20 A do Gada rzekł: Błogosławiony, który rozmnaża Gada! jako lew mieszkać będzie, a porwie ramię i głowę;
൨൦ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് ഭുജവും നെറുകയും പറിച്ചുകീറുന്നു.
21 Który sobie upatrzył na początku mieszkanie, a iż tam o dziale swoim przez zakonodawcę ubezpieczony jest; przetoż pójdzie z książęty ludu, sprawiedliwość Pańską wykona, i sądy jego z Izraelem.
൨൧അവൻ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടി വന്നു. യിസ്രായേലിൽ യഹോവയുടെ നീതിയും അവന്റെ വിധികളും നടത്തി”.
22 A do Dana rzekł: Dan jako szczenię lwie wyskakujące z Basan.
൨൨ദാനെക്കുറിച്ച് അവൻ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു”.
23 A do Neftalima rzekł: Neftali, nasycony przyjaźni i pełny błogosławieństwa Pańskiego, zachód i południe opanujesz.
൨൩നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക”.
24 A do Asera rzekł: Błogosławiony nad inne syny Aser, będzie przyjemny braciom swoim, i omoczy w oliwie nogę swoję.
൨൪ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ.
25 Żelazo i miedź pod obuwiem twojem; i póki będą trwać dni twoje, słynąć będzie moc twoja.
൨൫നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നില്ക്കട്ടെ”.
26 Nie masz tak prawego, jako Bóg, który jeździ po niebie ku ratunku twemu, i w wielmożności swej na obłokach.
൨൬യെശുരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല. നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.
27 Mieszkaniem twojem Bóg wieczny, a ze spodku ramiona wieczności. Ten wyrzuci przed tobą nieprzyjaciela, a rzeczeć: Wytrać go;
൨൭നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്കുക’ എന്ന് കല്പിച്ചിരിക്കുന്നു.
28 Aby mieszkał Izrael bezpiecznie sam, źródło Jakóbowe, w ziemi zboża i wina, którego też niebiosa kropić będą rosą.
൨൮ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിന്റെ വാസസ്ഥലങ്ങളില് ഉള്ളവര് തനിയെയും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.
29 Błogosławionyś ty, Izraelu! Któż podobny tobie? ludu zachowany przez Pana, który jest tarczą ratunku twego, a mieczem zacności twojej. Przeto obłudnieć się poddadzą nieprzyjaciele twoi, a ty wyniosłość ich deptać będziesz.
൨൯യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്ക് തുല്യൻ ആര്? യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും”.