< Amosa 9 >
1 Widziałem Pana stojącego na ołtarzu, który rzekł: Uderz w gałkę, aż zadrżą podwoje, a rozetnij je wszystkie od wierzchu ich, a ostatek mieczem pobiję; żaden z nich nie uciecze, i nie będzie z nich nikt, coby tego uszedł.
൧യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നത് ഞാൻ കണ്ടു; അവിടുന്ന് അരുളിച്ചെയ്തതെന്തെന്നാൽ: “ഉത്തരങ്ങൾ കുലുങ്ങുമാറ് നീ മകുടത്തെ അടിക്കുക; അവ എല്ലാവരുടെയും തലമേൽ വീഴുവാൻ തക്കവിധം തകർത്തുകളയുക; അവരുടെ സന്തതിയെ ഞാൻ വാൾകൊണ്ട് കൊല്ലും; അവരിൽ ആരും ഓടിപ്പോകുകയില്ല. അവരിൽ ആരും വഴുതിപ്പോകുകയുമില്ല.
2 Choćby się zakopali w ziemię, i stamtądby ich ręka moja wzięła; choćby wstąpili aż do nieba, i stamtądby ich stargnął. (Sheol )
൨അവർ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്ന് എന്റെ കൈ അവരെ പിടിക്കും; അവർ ആകാശത്തിലേക്ക് കയറിപ്പോയാലും അവിടെനിന്ന് ഞാൻ അവരെ ഇറക്കും. (Sheol )
3 A choćby się skryli na wierzchu Karmelu, wyszpieguję i wezmę ich stamtąd; a choćby się skryli przed oczyma mojemi na dnie morskiem, przykażę wężowi, aby ich i stamtąd wykąsał;
൩അവർ കർമ്മേലിന്റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാൻ അവരെ തിരഞ്ഞ് അവിടെനിന്ന് പിടിച്ചുകൊണ്ടുവരും; അവർ എന്റെ ദൃഷ്ടിയിൽനിന്ന് സമുദ്രത്തിന്റെ അടിയിൽ മറഞ്ഞിരുന്നാലും ഞാൻ അവിടെ സർപ്പത്തോടു കല്പിച്ചിട്ട് അത് അവരെ കടിക്കും.
4 A choćby poszli w niewolę przed nieprzyjaciółmi swymi, i tam przykażę mieczowi, aby ich pomordował; obrócę zaiste przeciwko nim oko swe na złe, a nie na dobre.
൪അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ട് അത് അവരെ കൊല്ലും. നന്മയ്ക്കായിട്ടല്ല തിന്മയ്ക്കായിട്ടു തന്നെ ഞാൻ അവരുടെ മേൽ ദൃഷ്ടിവക്കും”.
5 Bo panujący Pan zastępów, gdy się dotknie ziemi, rozpływa się, a płaczą wszyscy mieszkający na niej, i wzbiera wszystka jako rzeka, a zatopiona bywa jako rzeką Egipską.
൫സൈന്യങ്ങളുടെ യഹോവയായ കർത്താവ് ദേശത്തെ തൊടുന്നു; അത് ഉരുകിപ്പോകുന്നു; അതിൽ പാർക്കുന്നവർ എല്ലാവരും വിലപിക്കും; അത് മുഴുവനും നീലനദിപോലെ പൊങ്ങുകയും ഈജിപ്റ്റിലെ നദിപോലെ താഴുകയും ചെയ്യും.
6 Który na niebiesiech zbudował pałace swoje, a zastęp swój na ziemi uszykował; który może zawołać wody morskie, a wylać je na oblicze ziemi; Pan jest imię jego.
൬അവിടുന്ന് ആകാശത്തിൽ തന്റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്റെ മണ്ഡപത്തിന് അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവിടുത്തെ നാമം.
7 Izali nie jesteście podobni synom Murzyńskim przedemną, o synowie Izraelscy? mówi Pan; izalim Izraela nie wywiódł z ziemi Egipskiej jako Filistyńczyków z Kaftor, i Syryjczyków z Kir?
൭“യിസ്രായേൽ മക്കളേ നിങ്ങൾ എനിക്ക് കൂശ്യരെപ്പോലെ അല്ലയോ” എന്ന് യഹോവയുടെ അരുളപ്പാട്; “ഞാൻ യിസ്രായേലിനെ ഈജിപ്റ്റിൽനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീരിൽനിന്നും കൊണ്ടുവന്നില്ലയോ?”
8 Oto oczy panującego Pana przeciwko temu królestwu grzeszącemu, abym je wygładził z oblicza ziemi; wszakże nie wygładzę do szczętu domu Jakóbowemu, mówi Pan.
൮“യഹോവയായ കർത്താവിന്റെ ദൃഷ്ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാൻ അതിനെ ഭൂതലത്തിൽനിന്ന് നശിപ്പിക്കും; എങ്കിലും ഞാൻ യാക്കോബ് ഗൃഹത്തെ മുഴുവനും നശിപ്പിക്കുകയില്ല” എന്ന് യഹോവയുടെ അരുളപ്പാട്.
9 Bom oto Ja rozkazał, a rozmiecę między wszystkie narody dom Izraelski jako miotana bywa pszenica na przetaku, tak, iż nie przepadnie i kamyk na ziemię.
൯“അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാൻ യിസ്രായേൽഗൃഹത്തെ സകലജനതകളുടെയും ഇടയിൽ അരിക്കുവാൻ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.
10 Wszyscy grzesznicy z ludu mojego od miecza pomrą, którzy mówią: Nie przybliży się do nas, ani nas zachwyci to złe.
൧൦‘അനർത്ഥം ഞങ്ങളെ പിന്തുടർന്നെത്തുകയില്ല, എത്തിപ്പിടിക്കുകയുമില്ല’ എന്നു പറയുന്നവരായി എന്റെ ജനത്തിലുള്ള സകലപാപികളും വാൾകൊണ്ടു മരിക്കും.
11 Dnia onego wystawię upadły przybytek Dawidowy, a zagrodzę rozerwanie jego, i obaliny jego naprawię, a pobuduję go, jako za dni dawnych;
൧൧“അവർ ഏദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്റെ നാമം വിളിക്കപ്പെടുന്ന സകലജനതകളുടെയും ദേശത്തെ കൈവശമാക്കേണ്ടതിന്
12 Aby posiedli ostatki Edomczyków i wszystkie narody nad którymi wzywano imienia mojego, mówi Pan, który to czyni.
൧൨ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാൻ ആ നാളിൽ ഉയർത്തുകയും അതിന്റെ പിളർപ്പുകളെ അടയ്ക്കുകയും അതിന്റെ ഇടിവുകളെ തീർക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണിയുകയും ചെയ്യും” എന്നാകുന്നു ഇത് അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാട്.
13 Oto dni idą, mówi Pan, że oracz żeńcę zajmie, a ten, co tłoczy winne jagody, rozsiewającego nasienie; a góry moszczem kropić będą, a wszystkie pagórki się rozpłyną.
൧൩“ഉഴുന്നവൻ കൊയ്യുന്നവന്റെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതയ്ക്കുന്നവന്റെയും മുമ്പിലെത്തുകയും പർവ്വതങ്ങൾ പുതുവീഞ്ഞ് പൊഴിക്കുകയും എല്ലാ കുന്നുകളും ഉരുകിപ്പോകുകയും ചെയ്യുന്ന നാളുകൾ വരും” എന്ന് യഹോവയുടെ അരുളപ്പാട്.
14 I nawrócę zaś z więzienia lud mój Izraelski, i pobudują miasta spustoszone, a mieszkać w nich będą; sądzić też będą winnice, i wino z nich pić będą; sadów też naszczepią, i owoc ich jeść będą.
൧൪“അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും; ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിത് പാർക്കുകയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞ് കുടിക്കുകയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കുകയും ചെയ്യും.
15 A tak ich wszczepię w ziemi ich, że nie będą więcej wykorzenieni z ziemi swojej, którąm im dał, mówi Pan, Bóg twój.
൧൫ഞാൻ അവരെ അവരുടെ ദേശത്ത് നടും; ഞാൻ അവർക്ക് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഇനി പറിച്ചുകളയുകയുമില്ല” എന്ന് നിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.