< II Królewska 20 >
1 W one dni zachorował Ezechyjasz aż na śmierć, i przyszedł do niego Izajasz prorok, syn Amosowy, i rzekł mu: Tak mówi Pan: Rozpraw dom twój; bo umrzesz, a nie będziesz żył.
൧ആ കാലത്ത് ഹിസ്കീയാവിന് മാരകമായ രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽവന്ന് അവനോട്: “നിന്റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; ‘നീ മരിച്ചുപോകും, ജീവിച്ചിരിക്കയില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്ന് പറഞ്ഞു.
2 Tedy obrócił Ezechyjasz twarz swoję do ściany, i modlił się Panu, mówiąc:
൨അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്റെ നേരെ തിരിച്ച് യഹോവയോട് പ്രാർത്ഥിച്ചു:
3 Proszę, o Panie! wspomnij teraz, żem chodził przed tobą w prwadzie, i w sercu całem, czyniąc to, co dobrego jest w oczach twoich. I płakał Ezechyjasz płaczem wielkiem.
൩“അയ്യോ യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്ന് നിനക്ക് പ്രസാദമുള്ളത് ചെയ്തിരിക്കുന്നു എന്ന് ഓർക്കേണമേ” എന്ന് പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു.
4 Ale jeszcze Izajasz nie wyszedł był do pół sieni, gdy się słowo Pańskie stało do niego, mówiąc:
൪എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പെ അവന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:
5 Wróć się, a mów do Ezechyjasza, wodza ludu mego: Tak mówi Pan, Bóg Dawida, ojca twego: Wysłuchałem modlitwę twoję, a widziałem łzy twoje; oto Ja uzdrawiam cię, dnia trzeciego wnijdziesz do domu Pańskiego;
൫നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവിനോട് പറയേണ്ടത്: “നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്റെ പ്രാർത്ഥന കേട്ടു; നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും; മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
6 I przydam do dni twoich piętnaście lat, a z ręki króla Assyryjskiego wyrwę ciebie, i to miasto; i bronić będę tego miasta dla siebie, i dla Dawida, sługi mego.
൬ഞാൻ നിന്റെ ആയുസ്സിനോട് പതിനഞ്ച് സംവത്സരം കൂട്ടും; ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽനിന്ന് വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാൻ കാത്തുരക്ഷിക്കും”.
7 Przytem rzekł Izajasz: Przynieście bryłę fig suchych. Którą przyniósłszy włożyli na wrzód, i zgoił się.
൭പിന്നെ യെശയ്യാവ്: “ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അവർ അത് കൊണ്ടുവന്ന് ഹിസ്കീയാവിന്റെ പരുവിന്മേൽ ഇട്ടു; അവന് സൗഖ്യമായി.
8 I rzekł Ezechyjasz do Izajasza: Jaki znak tego, że mię uzdrowi Pan, a iż pójdę dnia trzeciego do domu Pańskiego?
൮ഹിസ്കീയാവ് യെശയ്യാവിനോട്: “യഹോവ എന്നെ സൗഖ്യമാക്കുകയും ഞാൻ മൂന്നാംദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത്?” എന്ന് ചോദിച്ചു.
9 Odpowiedział Izajasz: Toć będzie znakiem od Pana, iż uczyni Pan tę rzecz, którąć obiecał. Chceszże, żeby cień postąpił na dziesięć stopni, albo żeby się na wstecz nawrócił na dziesięć stopni?
൯അതിന് യെശയ്യാവ്: “യഹോവ അരുളിച്ചെയ്ത കാര്യം നിവർത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് നിനക്ക് അടയാളം ഇത് ആയിരിക്കും: സൂര്യ ഘടികാരത്തിലെ നിഴൽ പത്ത് പടി മുമ്പോട്ട് പോകണമോ? പത്ത് പടി പിന്നോക്കം തിരിയണമോ?” എന്ന് ചോദിച്ചു.
10 I rzekł Ezechyjasz: Snadniej może cień postąpić na dół na dziesięć stopni, tego nie chcę; ale niech się wróci cień na wstecz na dziesięć stopni.
൧൦അതിന് ഹിസ്കീയാവ്: “നിഴൽ പത്ത് പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അതുകൊണ്ട് നിഴൽ പത്ത് പടി പിന്നോക്കം തിരിയട്ടെ” എന്ന് പറഞ്ഞു.
11 Tedy wołał Izajasz prorok do Pana; i nawrócił cień po onych stponiach, któremi był postąpił na zegarze słonecznym Achazowym, na wstecz na dziesięć stopni.
൧൧അപ്പോൾ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു; അവൻ ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
12 Onegoż czasu posłał Berodach Baladan, syn Baladanowy, król Babiloński, list i dary do Ezechyjasza; bo zasłyszał, że był zaniemógł Ezechyjasz.
൧൨ആ കാലത്ത് ബലദാന്റെ മകനായ മെരോദാക്-ബലദാൻ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് രോഗിയായി കിടന്നിരുന്നു എന്ന് കേട്ടിട്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.
13 I wysłuchał ich Ezechyjasz i okazał im wszystkie skarbnice klejnotów swoich, srebro, i złoto, i rzeczy wonne, i olejki najwyborniejsze, i dom rynsztunków swoich, i wszystko, co się znajdowało w skarbach jego; nie było nic czego by im nie pokazał Ezechyjasz w domu swym, i we wszystkiem państwie swojem.
൧൩ഹിസ്കീയാവ് അവരുടെ വാക്കുകേട്ട്, തന്റെ ഭണ്ഡാരഗൃഹം മുഴുവനും - പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും-അങ്ങനെ തന്റെ ഭണ്ഡാരങ്ങളിൽ ഉള്ളതെല്ലാം അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
14 Przetoż przyszedł prorok Izajasz do króla Ezechyjasza, i rzekł mu: Coć powiedzieli ci mężowie, a skąd przyszli do ciebie? I odpowiedział Ezechyjasz: Z ziemi dalekiej przyszli z Babilonu.
൧൪എന്നാൽ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽവന്ന് അവനോട്: “ഈ പുരുഷന്മാർ എന്ത് പറഞ്ഞു? അവർ എവിടെനിന്ന് നിന്റെ അടുക്കൽ വന്നു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “അവർ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു” എന്ന് പറഞ്ഞു.
15 I rzekł: Cóż widzieli w domu twoim? Odpowiedział Ezechyjasz: Wszystko, cokolwiek jest w domu moim, widzieli: nie było nic, czegobym im nie pokazał w skarbach moich.
൧൫“അവർ രാജധാനിയിൽ എന്തെല്ലാം കണ്ടു?” എന്ന് ചോദിച്ചതിന് ഹിസ്കീയാവ്: “രാജധാനിയിലുള്ളതെല്ലാം അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല” എന്ന് പറഞ്ഞു.
16 Ale Izajasz rzekł do Ezechyjasza: Słuchaj słowa Pańskiego.
൧൬യെശയ്യാവ് ഹിസ്കീയാവിനോട് പറഞ്ഞത്: “യഹോവയുടെ വചനം കേൾക്കുക:
17 Oto przyjdą dni, w które zabiorą wszystko do Babilonu, cokolwiek jest w domu twoim, i cokolwiek schowali ojcowie twoi aż do dnia tego; nie zostanie ci nic, mówi Pan.
൧൭ഇപ്പോൾ രാജധാനിയിലുള്ളതും നിന്റെ പിതാക്കന്മാർ ഇതുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ട് പോകുന്ന കാലം വരുന്നു.
18 Ale i syny twoje, którzy wynijdą z ciebie, i które spłodzisz, pobiorą, i będą komornikami na dworze króla Babilońskiego.
൧൮നീ ജനിപ്പിക്കുന്നവരായ, നിന്നിൽ നിന്നുത്ഭവിക്കുന്ന, നിന്റെ പുത്രന്മാരിൽ ചിലരെയും അവർ ബദ്ധന്മാരായി കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
19 Tedy rzekł Ezechyjasz do Izajasza: Dobre jest słowo Pańskie, któreś mówił. Nadto rzekł: Zaiste dobre, jeźli tylko pokój i prawda będzie za dni moich.
൧൯അതിന് ഹിസ്കീയാവ് യെശയ്യാവിനോട്: “നീ പറഞ്ഞ യഹോവയുടെ വചനം നല്ലത്; എന്റെ ജീവകാലത്ത് സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ?” എന്ന് അവൻ പറഞ്ഞു.
20 Ale inne sprawy Ezechyjaszowe, i wszystka moc jego, i jako uczynił sadzawkę, i rury, którymi przywiódł wodę do miasta to zapisano w kronikach o królach Judzkich.
൨൦ഹിസ്കീയാവിന്റെ മറ്റ് വൃത്താന്തങ്ങളും അവന്റെ സകലപരാക്രമപ്രവൃത്തികളും അവൻ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്ത് വരുത്തിയതും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
21 I zasnął Ezechyjasz z ojcami swymi, a królował Manases, syn jego, miasto niego.
൨൧ഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന് പകരം രാജാവായി.