< II Królewska 13 >
1 Roku dwudziestego i trzeciego Joaza, syna Ochozyjasza, króla Judzkiego, królował Joachaz, syn Jehu, nad Izraelem w Samaryi siedmnaście lat.
യെഹൂദാരാജാവായ അഹസ്യാവിന്റെ മകനായ യോവാശിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്റെ മകനായ യെഹോവാഹാസ് യിസ്രായേലിന്നു രാജാവായി ശമര്യയിൽ പതിനേഴു സംവത്സരം വാണു.
2 A czynił złe przed oczyma Pańskiemi; bo naśladował grzechów Jeroboama, syna Nabatowego, który przywiódł do grzechu Izraela, i nie odchylił się od nich.
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
3 I zapalił się gniew Pański przeciw Izraelowi, i podał je w rękę Hazaela, króla Syryjskiego, i w rękę Benadada, syna Hazaelowego, po wszystkie dni.
ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവൻ അവരെ അരാംരാജാവായ ഹസായേലിന്റെ കയ്യിലും ഹസായേലിന്റെ മകനായ ബെൻ-ഹദദിന്റെ കയ്യിലും നിരന്തരം വിട്ടുകൊടുത്തു.
4 Ale gdy się modlił Joachaz przed obliczem Pańskiem, wysłuchał go Pan; bo widział ściśnienie Izraela, że go był ucisnął król Syryjski.
എന്നാൽ യെഹോവാഹാസ് യഹോവയോടു കൃപെക്കായി അപേക്ഷിച്ചു; അരാംരാജാവു യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ടു അവന്റെ അപേക്ഷ കേട്ടു.
5 Przetoż dał Pan Izraelowi wybawiciela, a wyszli z ręki Syryjczyków, i mieszkali synowie Izraelscy w przybytkach swych, jako i przedtem.
യഹോവ യിസ്രായേലിന്നു ഒരു രക്ഷകനെ കൊടുത്തതുകൊണ്ടു അവർ അരാമ്യരുടെ അധികാരത്തിൽനിന്നു ഒഴിഞ്ഞുപോയി; യിസ്രായേൽമക്കൾ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാൻ സംഗതിവന്നു.
6 Wszakże nie odstąpili od grzechów domu Jeroboamowego, który przywiódł do grzechu Izraela, ale w nich chodzili; do tego jeszcze i gaj został w Samaryi.
എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്റെ പാപങ്ങളെ അവർ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു; അശേരാപ്രതിഷ്ഠെക്കു ശമര്യയിൽ നീക്കം വന്നില്ല.
7 Aczkolwiek nie zostawił Joachazowi z ludu, jedno pięćdziesiąt jezdnych, i dziesięć wozów, i dziesięć tysięcy pieszych, gdyż je był wytracił król Syryjski, i w proch je pomłócił.
അവൻ യെഹോവാഹാസിന്നു അമ്പതു കുതിരച്ചേവകരെയും പത്തു രഥങ്ങളെയും പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവു അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.
8 Ale inne sprawy Joachazowe, i wszystko, co czynił, i moc jego, azaż to nie jest napisane w kronikach o królach Izraelskich?
യെഹോവാഹാസിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
9 I zasnął Joachaz z ojcami swymi, i pochowano go w Samaryi, a królował Joaz, syn jego, miasto niego.
യെഹോവാഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്റെ മകനായ യോവാശ് അവന്നു പകരം രാജാവായി.
10 Roku trzydziestego i siódmego Joaza, króla Judzkiego, królował Joaz, syn Joachazowy, nad Izraelem w Samaryi szesnaście lat;
യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്റെ മകനായ യോവാശ് യിസ്രായേലിന്നു രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു.
11 I czynił złe przed oczyma Pańskiemi, nie uchylając się od żadnych grzechów Jeroboama, syna Nabatowego, który przywiódł do grzechu Izraela; ale w nich chodził.
അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബയാമിന്റെ സകലപാപങ്ങളെയും അവൻ വിട്ടുമാറാതെ അവയിൽ തന്നേ നടന്നു.
12 A inne sprawy Joazowe, i wszystko co czynił, i moc jego, jako walczył przeciwko Amazyjaszowi, królowi Judzkiemu, azaż to nie jest napisane w kronikach o królach Izraelskich?
യോവാശിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
13 I zasnął Joaz z ojcami swymi, a Jeroboam usiadł na stolicy jego. I pogrzebion jest Joaz w Samaryi z królami Izraelskimi.
യോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടു കൂടെ അടക്കം ചെയ്തു.
14 A Elizeusz wpadł w ciężką chorobę, w której też umarł. I przyszedł do niego Joaz, król Izraelski, i płakał nad nim, mówiąc: Ojcze mój, ojcze mój! wozie Izraelski, i jazdo jego.
ആ കാലത്തു എലീശാ മരണഹേതുകമായ രോഗംപിടിച്ചു കിടന്നു; അപ്പോൾ യിസ്രായേൽരാജാവായ യോവാശ് അവന്റെ അടുക്കൽ ചെന്നു അവന്റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്റെ പിതാവേ, എന്റെ പിതാവേ, യിസ്രായേലിന്റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.
15 Tedy mu rzekł Elizeusz: Wemij łuk i strzały; a wziąwszy przyniósł do niego łuk i strzały.
എലീശാ അവനോടു: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവൻ അമ്പും വില്ലും എടുത്തു.
16 I rzekł do króla Izraelskiego: Weźmij w rękę twoję łuk; i wziął go w rękę swoję; włożył też Elizeusz ręce swe na ręce królewskie.
അപ്പോൾ അവൻ യിസ്രായേൽരാജാവിനോടു നിന്റെ കൈ വില്ലിന്മേൽവെക്ക എന്നു പറഞ്ഞു. അവൻ കൈവെച്ചപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
17 I rzekł: Otwórz to okno na wschód słońca. A gdy otworzył, rzekł Elizeusz: Strzelże! i strzelił. I rzekł: Strzała zbawienia Pańskiego, a strzała wybawienia przeciw Syryjczykom; albowiem porazisz Syryjczyki w Afeku aż do szczętu.
കിഴക്കെ കിളിവാതിൽ തുറക്ക എന്നു അവൻ പറഞ്ഞു. അവൻ അതു തുറന്നപ്പോൾ: എയ്ക എന്നു എലീശാ പറഞ്ഞു. എയ്താറെ അവൻ: അതു യഹോവയുടെ ജയാസ്ത്രം, അരാമ്യർക്കു നേരെയുള്ള ജയാസ്ത്രം തന്നേ; നീ അഫേക്കിൽവെച്ചു അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കും എന്നു പറഞ്ഞു.
18 Rzekł powtóre: Weźmij strzały! i wziął. Tedy rzekł do króla Izraelskiego: Uderz w ziemię! i uderzył trzy kroć a potem przestał.
അമ്പു എടുക്ക എന്നു അവൻ പറഞ്ഞു. അവൻ എടുത്തു; നിലത്തടിക്ക എന്നു അവൻ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവൻ മൂന്നു പ്രാവശ്യം അടിച്ചുനിർത്തി.
19 Przetoż rozgniewał się nań mąż Boży, i rzekł: Miałeś uderzyć pięć albo sześć kroć, bobyś był poraził Syryjczyki aż do szczętu: a teraz tylko po trzy kroć porazisz Syryjczyki.
അപ്പോൾ ദൈവപുരുഷൻ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ചു അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നുപ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.
20 Potem umarł Elizeusz, i pogrzebiono go. A kupy swawolne Moabskie wtargnęły do ziemi roku drugiego.
എന്നാൽ എലീശാ മരിച്ചു; അവർ അവനെ അടക്കംചെയ്തു; പിറ്റെ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങൾ ദേശത്തെ ആക്രമിച്ചു.
21 I stało się, gdy chowano jednego człowieka, tedy ujrzawszy swawolną kupę, rzucili onego człowieka w grób Elizeuszowy, który gdy był wrzucony, a dotknął się kości Elizeuszowych, ożył i wstał na nogi swoje.
ചിലർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ ഒരു പടക്കൂട്ടത്തെ കണ്ടിട്ടു അയാളെ എലീശാവിന്റെ കല്ലറയിൽ ഇട്ടു; അവൻ അതിൽ വീണു എലീശയുടെ അസ്ഥികളെ തൊട്ടപ്പോൾ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.
22 A Hazael, król Syryjski, trapił lud Izraelski po wszystkie dni Joachazowe.
എന്നാൽ യെഹോവാഹാസിന്റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.
23 Ale ulitowawszy się ich Pan, zmiłował się nad nimi, i nawrócił się ku nim dla przymierza swego z Abrahamem, z Izaakiem, i z Jakóbem; i nie chciał ich wytracić, ani ich odrzucił od oblicza swego, aż do tego czasu.
യഹോവെക്കു അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്റെ നിയമംനിമിത്തം അവൻ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാൻ അവന്നു മനസ്സായില്ല; ഇതുവരെ തന്റെ സമ്മുഖത്തുനിന്നു അവരെ തള്ളിക്കളഞ്ഞതുമില്ല.
24 I umarł Hazael, król Syryjski, a królował Benadad, syn jego, miasto niego.
അരാംരാജാവായ ഹസായേൽ മരിച്ചപ്പോൾ അവന്റെ മകനായ ബെൻ-ഹദദ് അവന്നു പകരം രാജാവായി.
25 Przetoż znowu Joaz, syn Joachazowy, odebrał miasta z ręki Benadada, syna Hazaelowego, które był wziął z rąk Joachaza, ojca jego, przez wojnę; bo po trzy kroć poraził go Joaz, i przywrócił miasta Izraelowi.
യെഹോവാഹാസിന്റെ മകനായ യെഹോവാശ് തന്റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്റെ മകനായ ബെൻ-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.