< II Kronik 14 >

1 A gdy zasnął Abijasz z ojcami swymi, a pochowano go w mieście Dawidowem, tedy królował Aza, syn jego, miasto niego. Za dni jego była w pokoju ziemia, przez dziesięć lat.
അബീയാവ് തന്റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ മരിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആസാ അവന് പകരം രാജാവായി. അവന്റെ കാലത്ത് ദേശത്ത് പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
2 I czynił Aza co było dobrego, i przyjemnego w oczach Pana, Boga swego.
ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദവും ഹിതവുമായത് ചെയ്തു.
3 Bo poburzył ołtarze obce, i wyżyny, i podruzgotał bałwany ich, i wyrąbał gaje ich;
അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ച് അശേരാപ്രതിഷ്ഠകൾ വെട്ടിക്കളഞ്ഞു,
4 A przykazał Judzie, aby szukali Pana, Boga ojców swych, i przestrzegali zakonu i przykazań jego.
യെഹൂദയോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
5 Zniósł też ze wszystkich miast Judzkich wyżyny, i słoneczne bałwany, a było w pokoju królestwo za czasu jego.
അവൻ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
6 Nadto pobudował miasta obronne w Judzie, przeto, iż była w pokoju ziemia i nie powstała wojna przeciwko niemu za onych lat; bo mu dał Pan odpocznienie.
യഹോവ അവന് വിശ്രമം നല്കിയതുകൊണ്ട് ദേശത്ത് സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന് യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
7 I rzekł do Judy: Pobudujmy te miasta, i otoczmy je murem i wieżami, bramami, i zaworami, póki ziemia jest w mocy naszej; bośmy szukali Pana, Boga naszego; szukaliśmy go, i sprawił nam odpocznienie zewsząd. Przetoż budowali, a szczęściło się im.
അവൻ യെഹൂദ്യരോട്: “നാം ഈ പട്ടണങ്ങൾ പണിത് അവക്ക് ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കുകയും അവൻ നാലുചുറ്റും നമുക്ക് വിശ്രമം നല്കയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ പട്ടണം പണികയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.
8 I miał Aza wojsko noszących tarcz i drzewce: z Judy trzykroć sto tysięcy, a z Benjamina noszących puklerz i ciągnących łuk dwa kroć sto tysięcy i ośmdziesiąt tysięcy. Ci wszyscy byli bardzo mężni.
ആസെക്ക് വൻപരിചയും കുന്തവും ധരിച്ച മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലക്കുവാനും പ്രാപ്തരായ രണ്ടുലക്ഷത്തി എൺപതിനായിരം ബെന്യാമീന്യരും സൈന്യത്തിൽ ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
9 Tedy wyciągnął przeciw nim Zara Etyjopczyk, mając wojska dziesięć kroć sto tysięcy, a wozów trzy sta, i przyciągnął aż do Maresy.
അനന്തരം എത്യോപ്യക്കാരൻ സേരഹ് പത്തുലക്ഷം പടയാളികളും മുന്നൂറു രഥങ്ങളും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ട് മാരേശാ വരെ വന്നു.
10 Wyciągnął też i Aza przeciw niemu, i uszykowali wojska w dolinie Sefata u Maresy.
൧൦ആസാ അവന്റെനേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ യുദ്ധത്തിനായി അണിനിരന്നു.
11 Tedy zawołał Aza do Pana, Boga swego, i rzekł: O Panie! ty nie potrzebujesz wielu, abyś ratował tego, który nie ma potęgi. Ratujże nas, o Panie, Boże nasz! gdyż na tobie spolegamy, a w imię twoje idziemy przeciwko temu mnóstwu. Tyś Pan, Bóg nasz; niech nie ma góry nad tobą człowiek śmiertelny.
൧൧ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: “യഹോവേ, ബലവാനും ബലഹീനനും തമ്മിൽ യുദ്ധം ഉണ്ടായാൽ സഹായിക്കുവാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന് നേരെ പുറപ്പെട്ടു വന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെനേരെ പ്രബലനാകരുതേ” എന്നു പറഞ്ഞു.
12 A tak poraził Pan Etyjopczyków przed Azą i przed Judą, tak iż uciekli Etyjopczycy.
൧൨അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ എത്യോപ്യരെ തോല്ക്കുമാറാക്കി; അവർ ഓടിപ്പോയി.
13 A gonił ich Aza i lud, który był z nim, aż do Gierary. I polegli Etyjopczycy, tak, że nie mogli wskórać: bo starci są przed obliczem Pańskiem i przed wojskiem jego. I nabrali łupów bardzo wiele.
൧൩ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടയാളികളും അവരെ ഗെരാർവരെ പിന്തുടർന്നു; എത്യോപ്യർ ആരും ജീവനോടെ ശേഷിച്ചില്ല; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ തകർന്നുപോയി; അവർ വളരെ കൊള്ളവസ്തുക്കൾ എടുത്തുകൊണ്ടുപോന്നു.
14 Nadto poburzyli wszystkie miasta około Gierary; albowiem przypadł strach Pański na nich, i splundrowali one wszystkie miasta; bo w nich była wielka korzyść.
൧൪അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെല്ലാം നശിപ്പിച്ചു; യഹോവയുടെ ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാ പട്ടണങ്ങളും കൊള്ളയടിച്ചു; അവയിൽ വളരെ കൊള്ളവസ്തുക്കൾ ഉണ്ടായിരുന്നു.
15 Także i obory trzód poburzyli; a zająwszy owiec i wielbłądów bardzo wiele, wrócili się do Jeruzalemu.
൧൫അവർ നാല്ക്കാലികളുടെ കൂടാരങ്ങളും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ച് യെരൂശലേമിലേക്ക് മടങ്ങിപ്പോന്നു.

< II Kronik 14 >