< Psalm 11 >
1 I LIKI Ieowa, a menda komail indang ngen i: Piridalang pon omail nana dueta manpir amen?
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?
2 Pwe kilang, me doo sang Kot akan kaonopadar kasik katieu o pwilikidi ar kanang en kasik katieu pon sal o, pwen rir kasikiedi me melel ni mongiong arail.
ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
3 Pwe ma ur akan rongk pasang, da me aramas pung en wiada?
അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
4 Ieowa kotikot nan tanpas a saraui, mol en Ieowa mimi nanlang, silang i kin mamasani sili, kil en silang i kin sosong aramas akan.
യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
5 Ieowa kotin song me pung, ap kotin tataki me sapung o morsued.
യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
6 A pan kotin kamoredi ong me doo sang Kot akan liol, o kisiniai, o swepel, o a pan katinge kin irail melimel.
ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
7 Ieowa me pung o a kotin pok ong me pung. Silang i irerong ong me melel o.
യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.