< ایوب 37 >
“ഇതിങ്കൽ എന്റെ ഹൃദയം വിറയ്ക്കുന്നു; അതു സ്വസ്ഥാനത്തു കുതിച്ചുചാടുന്നു.
گوش دهید و غرش صدای خدا را بشنوید. | 2 |
അവിടത്തെ ശബ്ദത്തിന്റെ ഗർജനവും അവിടത്തെ വായിൽനിന്നുള്ള മുഴക്കവും ശ്രദ്ധിക്കുക.
او برق خود را به سراسر آسمان میفرستد. | 3 |
അവിടത്തെ മിന്നൽപ്പിണരുകളെ ആകാശത്തിൻകീഴിലെല്ലാം അഴിച്ചുവിടുന്നു, അതിനെയും ഭൂമിയുടെ അറുതിയോളം അയയ്ക്കുകയും ചെയ്യുന്നു.
سپس غرش صدای او شنیده میشود، غرش مهیب رعد به گوش میرسد و باز برق، آسمان را روشن میکند. | 4 |
അവയ്ക്കു പിന്നാലെ ഒരു ഗർജനശബ്ദം ഉയരുന്നു; തന്റെ മഹത്തായ നാദത്തോടെ അവിടന്ന് ഇടിമുഴക്കുന്നു; തന്റെ ശബ്ദം മുഴങ്ങുമ്പോഴും അവിടന്നു മിന്നൽപ്പിണരിനെ തടഞ്ഞുവെക്കുന്നില്ല.
صدای او در رعد باشکوه است. ما نمیتوانیم عظمت قدرت او را درک کنیم. | 5 |
ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു; നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു.
وقتی او برف و باران شدید بر زمین میفرستد، | 6 |
മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു.
مردم از کار کردن باز میمانند و متوجه قدرت او میشوند، | 7 |
സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്, അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.
حیوانات وحشی به پناهگاه خود میشتابند و در لانههای خویش پنهان میمانند. | 8 |
മൃഗങ്ങളെല്ലാം അവയുടെ ഒളിവിടങ്ങളിലേക്കു മടങ്ങുന്നു; ഓരോന്നും അതിന്റെ ഗുഹയിൽ കിടക്കുന്നു.
از جنوب طوفان میآید و از شمال سرما. | 9 |
കൊടുങ്കാറ്റ് അതിന്റെ പള്ളിയറയിൽനിന്നു വരുന്നു; വടക്കൻകാറ്റിൽനിന്നു ശൈത്യവും.
خدا بر آبها میدمد، به طوری که حتی وسیعترین دریاها نیز یخ میبندد. | 10 |
ദൈവത്തിന്റെ നിശ്വാസത്താൽ മഞ്ഞുകട്ട ഉളവാകുന്നു; ആഴിയുടെ പരപ്പ് ദ്രവിച്ചുറഞ്ഞു കട്ടിയാകുന്നു.
او ابرها را از رطوبت، سنگین میکند و برق خود را بهوسیلۀ آنها پراکنده میسازد. | 11 |
ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു; അവയിലൂടെ അവിടന്നു മിന്നൽപ്പിണർ ചിതറിക്കുന്നു.
آنها به دستور او به حرکت در میآیند و احکام او را در سراسر زمین به جا میآورند. | 12 |
ഭൂമുഖത്തെങ്ങും അവിടന്നു കൽപ്പിക്കുന്നതൊക്കെയും നിറവേറ്റുന്നതിന് അവിടത്തെ നിർദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.
او ابرها را برای مجازات مردم و یا برای سیراب کردن زمین و نشان دادن رحمتش به ایشان، میفرستد. | 13 |
അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു, അല്ലായെങ്കിൽ ഭൂമിയെ നനയ്ക്കുകയും അവിടത്തെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
ای ایوب، گوش بده و دربارهٔ اعمال شگفتآور خدا تأمل و تفکر کن. | 14 |
“ഇയ്യോബേ, ഇതു ശ്രദ്ധിക്കുക; ഒന്നു നിൽക്കുക, ദൈവത്തിന്റെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുക.
آیا تو میدانی که خدا چگونه تمام طبیعت را اداره نموده، برق را از ابرها ساطع میکند؟ | 15 |
ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും തന്റെ മിന്നൽപ്പിണരിനെ എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നും താങ്കൾക്കറിയാമോ?
آیا تو میدانی چگونه ابرها در هوا معلق میمانند؟ آیا تو عظمت این کار خدا را میتوانی درک کنی؟ | 16 |
മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും ജ്ഞാനപൂർണനായവന്റെ അത്ഭുതങ്ങളെപ്പറ്റിയും നീ അറിയുന്നുണ്ടോ?
آیا وقتی زمین زیر وزش باد گرم جنوب قرار دارد و لباسهایت از گرما به تنت چسبیده است، | 17 |
തെക്കൻകാറ്റിനാൽ ഭൂമി ശാന്തമായിരിക്കുമ്പോൾപ്പോലും വസ്ത്രത്തിനുള്ളിൽ വിയർത്തൊലിക്കുന്ന നിനക്കു
تو میتوانی به خدا کمک کنی تا وضع آسمان را که مانند فلز سخت است تغییر دهد؟ | 18 |
വെങ്കലക്കണ്ണാടി വാർത്തെടുക്കുമ്പോലെ ആകാശത്തെ വിരിക്കുന്നവന്റെ പങ്കാളിയാകാൻ നിനക്കു കഴിയുമോ?
آیا تو میتوانی به ما بگویی چگونه باید با خدا مواجه شد؟ ما با این فکر تاریکمان نمیدانیم چگونه با او سخن گوییم. | 19 |
“അവിടത്തോട് എന്തു പറയണമെന്നു ഞങ്ങളെ ഉപദേശിക്കുക, ഞങ്ങളിൽ ബാധിച്ചിരിക്കുന്ന അന്ധകാരംനിമിത്തം പരാതി തയ്യാറാക്കാൻപോലും ഞങ്ങൾക്കു കഴിയുന്നില്ല.
من با چه جرأتی با خدا صحبت کنم؟ چرا خود را به کشتن دهم؟ | 20 |
എനിക്കു സംസാരിക്കണം എന്ന് അവിടത്തോടു ബോധിപ്പിക്കണമോ? അങ്ങനെ സ്വയം വിഴുങ്ങപ്പെടാൻ ആഗ്രഹിക്കുന്നവരുണ്ടോ?
همانطور که در یک روز آفتابی بیابر، نمیتوانیم به تابش خورشید نگاه کنیم، | 21 |
കാറ്റടിച്ച് മേഘമൊഴിഞ്ഞ സ്വച്ഛമായ ആകാശത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കാൻ ആർക്കും കഴിയുകയില്ല.
همچنان نیز نمیتوانیم به جلال پرشکوه خدا که از آسمان با درخشندگی خیرهکنندهای بر ما نمایان میشود خیره شویم. | 22 |
ഉത്തരദിക്കിൽനിന്നും സൗവർണശോഭയിൽ അവിടന്ന് ആഗമിക്കുന്നു; ദൈവം ഭയജനകമായ തേജസ്സിലേറി വരുന്നു.
ما نمیتوانیم به قدرت خدای قادر مطلق پی ببریم. او نسبت به ما عادل و رحیم است و بر کسی ظلم نمیکند، | 23 |
സർവശക്തൻ നമുക്ക് അപ്രാപ്യൻ, അവിടന്നു ശക്തിയിൽ അത്യുന്നതൻ; അവിടന്നു ന്യായവും മഹത്തായ നീതിയും ഉള്ളവൻ ആയതിനാൽ ആരെയും അടിച്ചമർത്തുന്നില്ല.
و تحت تأثیر داناترین مردم جهان نیز قرار نمیگیرد، از این جهت ترس و احترام او در دل همهٔ مردم جا دارد. | 24 |
അതിനാൽ മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടന്ന് ആദരിക്കുന്നില്ല.”