< لوقا 2 >

و در آن ایام حکمی از اوغسطس قیصرصادر گشت که تمام ربع مسکون را اسم نویسی کنند. ۱ 1
ആ കാലത്ത്, റോമാസാമ്രാജ്യത്തിൽ ഒക്കെയും ജനസംഖ്യ കണക്ക് എടുക്കണം എന്ന് ഔഗുസ്തൊസ് കൈസർ ഒരു ആജ്ഞ കൊടുത്തു.
و این اسم نویسی اول شد، هنگامی که کیرینیوس والی سوریه بود. ۲ 2
കുറേന്യൊസ്, സിറിയയിലെ ഗവർണ്ണർ ആയിരിക്കുമ്പോൾ ആകുന്നു ഈ ഒന്നാമത്തെ കണക്കെടുപ്പ് ഉണ്ടാകുന്നത്.
پس همه مردم هر یک به شهر خود برای اسم نویسی می‌رفتند. ۳ 3
അതുകൊണ്ട് എല്ലാവരും ജനസംഖ്യ രേഖപ്പെടുത്തേണ്ടതിന് അവരവരുടെ പട്ടണങ്ങളിലേക്ക് യാത്രയായി.
و یوسف نیز از جلیل از بلده ناصره به یهودیه به شهر داود که بیت لحم نام داشت، رفت. زیرا که او از خاندان و آل داود بود. ۴ 4
അങ്ങനെ യോസഫും ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉൾപ്പെട്ടവൻ ആയിരുന്നതുകൊണ്ട്, തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗർഭിണിയായ ഭാര്യയോടും കൂടെ പേരു ചേർക്കേണ്ടതിന് ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,
تا نام او بامریم که نامزد او بود و نزدیک به زاییدن بود، ثبت گردد. ۵ 5
യെഹൂദ്യയിൽ ബേത്ത്ലേഹെം എന്ന ദാവീദിന്റെ പട്ടണത്തിലേക്ക് പോയി.
و وقتی که ایشان در آنجا بودند، هنگام وضع حمل او رسیده، ۶ 6
അവർ അവിടെ ആയിരുന്നപ്പോൾ അവൾക്ക് പ്രസവത്തിനുള്ള സമയം ആയി
پسر نخستین خود رازایید. و او را در قنداقه پیچیده، در آخورخوابانید. زیرا که برای ایشان در منزل جای نبود. ۷ 7
അവൾ ആദ്യജാതനായ മകനെ പ്രസവിച്ചു. വഴിയമ്പലത്തിൽ അവർക്ക് സ്ഥലം ഇല്ലാതിരുന്നതിനാൽ പുതപ്പ് കൊണ്ട് നല്ലവണ്ണം പൊതിഞ്ഞു പശുത്തൊട്ടിയിൽ കിടത്തി.
و در آن نواحی، شبانان در صحرا بسرمی بردند و در شب پاسبانی گله های خویش می‌کردند. ۸ 8
അന്ന്, സൂര്യൻ അസ്തമിച്ച് ഇരുൾ വ്യാപിച്ചപ്പോൾ, ആ പ്രദേശത്ത് ഇടയന്മാർ ആട്ടിൻകൂട്ടത്തിന് കാവലായി വെളിയിൽ താമസിച്ചിരുന്നു.
ناگاه فرشته خداوند بر ایشان ظاهرشد و کبریایی خداوند بر گرد ایشان تابید و بغایت ترسان گشتند. ۹ 9
പെട്ടെന്ന് കർത്താവിന്റെ ഒരു ദൂതൻ അവരുടെ അരികെ വന്നു, കർത്താവിന്റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവർ ഭയപരവശരായിത്തീർന്നു.
فرشته ایشان را گفت: «مترسید، زیرا اینک بشارت خوشی عظیم به شما می‌دهم که برای جمیع قوم خواهد بود. ۱۰ 10
൧൦ദൂതൻ അവരോട്: ഭയപ്പെടേണ്ടാ; സർവ്വജനത്തിനും ഉണ്ടാകുവാനുള്ള മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു.
که امروز برای شما در شهر داود، نجات‌دهنده‌ای که مسیح خداوند باشد متولد شد. ۱۱ 11
൧൧കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്ക് വേണ്ടി ജനിച്ചിരിക്കുന്നു.
و علامت برای شمااین است که طفلی در قنداقه پیچیده و در آخورخوابیده خواهید یافت.» ۱۲ 12
൧൨നിങ്ങൾക്ക് അടയാളമോ; പുതപ്പിനാൽ നല്ലവണ്ണം പൊതിയപ്പെട്ട് പശുത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും എന്നു പറഞ്ഞു.
در همان حال فوجی از لشکر آسمانی با فرشته حاضر شده، خدا راتسبیح‌کنان می‌گفتند: ۱۳ 13
൧൩പെട്ടെന്ന് സ്വർഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോട് ചേർന്ന് ദൈവത്തെ പുകഴ്ത്തി.
«خدا را در اعلی علیین جلال و بر زمین سلامتی و در میان مردم رضامندی باد.» ۱۴ 14
൧൪“അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നു പറഞ്ഞു.
و چون فرشتگان از نزد ایشان به آسمان رفتند، شبانان با یکدیگر گفتند: «الان به بیت لحم برویم و این چیزی را که واقع شده و خداوند آن را به ما اعلام نموده است ببینیم.» ۱۵ 15
൧൫ദൂതന്മാർ അവരെ വിട്ടു സ്വർഗ്ഗത്തിൽ പോയശേഷം ഇടയന്മാർ: ഇപ്പോൾ നാം ബേത്ത്-ലേഹേമിൽ ചെന്ന് കർത്താവ് നമ്മോടു അറിയിച്ച ഈ സംഭവം കാണണം എന്നു തമ്മിൽ പറഞ്ഞു.
پس به شتاب رفته، مریم و یوسف و آن طفل رادر آخور خوابیده یافتند. ۱۶ 16
൧൬അവർ വേഗത്തിൽ ചെന്ന്, മറിയയെയും യോസഫിനെയും പശുത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ട്.
چون این را دیدند، آن سخنی را که درباره طفل بدیشان گفته شده بود، شهرت دادند. ۱۷ 17
൧൭ഈ കുഞ്ഞിനെക്കുറിച്ച് മാലാഖമാർ തങ്ങളോട് പറഞ്ഞവാക്ക് മറ്റുള്ളവരെയെല്ലാം അറിയിച്ചു.
و هر‌که می‌شنید از آنچه شبانان بدیشان گفتند، تعجب می‌نمود. ۱۸ 18
൧൮ഇടയന്മാർ പറഞ്ഞത് കേട്ടവർ എല്ലാം ആശ്ചര്യപ്പെട്ടു.
امامریم در دل خود متفکر شده، این همه سخنان رانگاه می‌داشت. ۱۹ 19
൧൯മറിയ ഈ വാർത്ത ഒക്കെയും വില ഉള്ളതെന്ന് കരുതി ഹൃദയത്തിൽ സംഗ്രഹിച്ച് ധ്യാനിച്ചുകൊണ്ടിരുന്നു.
و شبانان خدا را تمجید وحمدکنان برگشتند، به‌سبب همه آن اموری که دیده و شنیده بودند چنانکه به ایشان گفته شده بود. ۲۰ 20
൨൦തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാർ കണ്ട്. അവർ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ട് മടങ്ങിപ്പോയി.
و چون روز هشتم، وقت ختنه طفل رسید، او را عیسی نام نهادند، چنانکه فرشته قبل از قرارگرفتن او در رحم، او را نامیده بود. ۲۱ 21
൨൧ശിശുവിനെ പരിച്ഛേദന ചെയ്യേണ്ട എട്ടാം ദിവസം, അവൻ ഗർഭത്തിൽ ഉല്പാദിക്കുന്നതിനു മുമ്പെ ദൂതൻ പറഞ്ഞിരുന്നതുപോലെ, അവന് യേശു എന്നു പേർവിളിച്ചു.
و چون ایام تطهیر ایشان برحسب شریعت موسی رسید، او رابه اورشلیم بردند تا به خداوند بگذرانند. ۲۲ 22
൨൨മോശെയുടെ ന്യായപ്രമാണം അനുസരിച്ചുള്ള അവളുടെ ശുദ്ധീകരണകാലം പൂർത്തിയായപ്പോൾ
چنانکه در شریعت خداوند مکتوب است که هر ذکوری که رحم را گشاید، مقدس خداوندخوانده شود. ۲۳ 23
൨൩കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന് വിശുദ്ധം ആയിരിക്കണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് പോലെ
و تا قربانی گذرانند، چنانکه درشریعت خداوند مقرر است، یعنی جفت فاخته‌ای یا دو جوجه کبوتر. ۲۴ 24
൨൪അവനെ കർത്താവിന് അർപ്പിക്കുവാനും, ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിക്കുവാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.
و اینک شخصی شمعون نام در اورشلیم بود که مرد صالح و متقی و منتظر تسلی اسرائیل بود و روح‌القدس بر وی بود. ۲۵ 25
൨൫യെരൂശലേമിൽ ശിമ്യോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; ഈ മനുഷ്യൻ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്റെമേൽ ഉണ്ടായിരുന്നു.
و از روح‌القدس بدو وحی رسیده بود که، تا مسیح خداوند را نبینی موت را نخواهی دید. ۲۶ 26
൨൬കർത്താവിന്റെ ക്രിസ്തുവിനെ കാണുംമുമ്പെ മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അവന് അരുളപ്പാട് ഉണ്ടായിരുന്നു.
پس به راهنمایی روح، به هیکل درآمد وچون والدینش آن طفل یعنی عیسی را آوردند تا رسوم شریعت را بجهت او بعمل آورند، ۲۷ 27
൨൭അവൻ ആത്മാവ് നയിച്ചതനുസരിച്ച് ദൈവാലയത്തിൽ ചെന്ന്. യേശു എന്ന പൈതലിന് വേണ്ടി ന്യായപ്രമാണം അനുസരിച്ചുള്ള അനുഷ്ഠാനങ്ങൾ ചെയ്‌വാൻ അമ്മയും അപ്പനും അവനെ അകത്ത് കൊണ്ടുചെന്നപ്പോൾ
او رادر آغوش خود کشیده و خدا را متبارک خوانده، گفت: ۲۸ 28
൨൮ശിമ്യോൻ അവനെ കയ്യിൽ എടുത്തു ദൈവത്തെ പുകഴ്ത്തി:
«الحال‌ای خداوند بنده خود را رخصت می‌دهی، به سلامتی برحسب کلام خود. ۲۹ 29
൨൯“ഇപ്പോൾ നാഥാ തിരുവചനത്തിൽ പറയുന്നതുപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കേണമേ.
زیراکه چشمان من نجات تو را دیده است، ۳۰ 30
൩൦ജാതികൾക്ക് വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി
که آن راپیش روی جمیع امت‌ها مهیا ساختی. ۳۱ 31
൩൧നീ സകലജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ
نوری که کشف حجاب برای امت‌ها کند و قوم تواسرائیل را جلال بود.» ۳۲ 32
൩൨എന്റെ കണ്ണ് കണ്ടുവല്ലോ” എന്നു പറഞ്ഞു.
و یوسف و مادرش ازآنچه درباره او گفته شد، تعجب نمودند. ۳۳ 33
൩൩ഇങ്ങനെ യേശു പൈതലിനെക്കുറിച്ചു പറഞ്ഞത് കൊണ്ട് അവന്റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.
پس شمعون ایشان را برکت داده، به مادرش مریم گفت: «اینک این طفل قرار داده شد، برای افتادن وبرخاستن بسیاری از آل اسرائیل و برای آیتی که به خلاف آن خواهند گفت. ۳۴ 34
൩൪പിന്നെ ശിമ്യോൻ അവരെ അനുഗ്രഹിച്ച് അവന്റെ അമ്മയായ മറിയയോടു: ഇവൻ യിസ്രായേലിൽ പലരേയും ദൈവത്തിൽ നിന്നു അകലുന്നവരും അടുക്കുന്നവരും ആക്കിത്തീർക്കും. അനേകരുടെ ഹൃദയങ്ങളിലെ വിചാരം വെളിപ്പെടുത്തും. എതിർക്കുന്നവർക്ക് അവൻ ഒരു അടയാളം ആയിരിക്കും.
و در قلب تو نیزشمشیری فرو خواهد رفت، تا افکار قلوب بسیاری مکشوف شود.» ۳۵ 35
൩൫നിന്റെ സ്വന്തപ്രാണനിൽക്കൂടി ഒരു വാൾ കടക്കുന്നത് പോലെ നിനക്ക് വലിയ പ്രയാസം ഉണ്ടാകും എന്നു പറഞ്ഞു.
و زنی نبیه بود، حنا نام، دختر فنوئیل ازسبط اشیر بسیار سالخورده، که از زمان بکارت هفت سال با شوهر بسر برده بود. ۳۶ 36
൩൬ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ വിവാഹ ശേഷം ഭർത്താവിനോടുകൂടെ ഏഴ് സംവത്സരം ജീവിച്ചു. എൺപത്തിനാല് സംവത്സരം വിധവയായി ജീവിച്ചു. ഇപ്പോൾ വളരെ വയസ്സു ചെന്ന്.
و قریب به هشتاد و چهار سال بود که او بیوه گشته ازهیکل جدا نمی شد، بلکه شبانه‌روز به روزه ومناجات در عبادت مشغول می‌بود. ۳۷ 37
൩൭ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തുവരുന്നു.
او درهمان ساعت در‌آمده، خدا را شکر نمود ودرباره او به همه منتظرین نجات در اورشلیم، تکلم نمود. ۳۸ 38
൩൮ആ സമയത്ത് അവളും അടുത്തുനിന്ന് ദൈവത്തെ സ്തുതിച്ച്, യെരൂശലേമിന്റെ വീണ്ടെടുപ്പിനായി കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ച് പ്രസ്താവിച്ചു.
و چون تمامی رسوم شریعت خداوند را به پایان برده بودند، به شهر خود ناصره جلیل مراجعت کردند. ۳۹ 39
൩൯കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചിരിക്കുന്നതൊക്കെയും നിവർത്തിച്ചശേഷം മറിയയും ജോസഫും ഗലീലയിൽ തങ്ങളുടെ പട്ടണമായ നസറെത്തിലേക്ക് മടങ്ങിപ്പോയി.
و طفل نمو کرده، به روح قوی می‌گشت و از حکمت پر شده، فیض خدا بروی می‌بود. ۴۰ 40
൪൦പൈതൽ വളർന്ന് ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.
و والدین او هر ساله بجهت عید فصح، به اورشلیم می‌رفتند. ۴۱ 41
൪൧അവന്റെ അമ്മയപ്പന്മാർ എല്ലാ വർഷവും പെസഹ പെരുന്നാളിന് യെരൂശലേമിലേക്കു പോകും.
و چون دوازده ساله شد، موافق رسم عید، به اورشلیم آمدند. ۴۲ 42
൪൨അവന് പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിന് പോയി.
وچون روزها را تمام کرده مراجعت می‌نمودند، آن طفل یعنی عیسی، در اورشلیم توقف نمودو یوسف و مادرش نمی دانستند. ۴۳ 43
൪൩പെരുന്നാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.
بلکه چون گمان می‌بردند که او در قافله است، سفریکروزه کردند و او را در میان خویشان وآشنایان خود می‌جستند. ۴۴ 44
൪൪അവരോടൊപ്പം യാത്ര ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ വിചാരിച്ചിട്ട് ഒരു ദിവസത്തെ യാത്രചെയ്തു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ അന്വേഷിച്ചു.
و چون او را نیافتند، در طلب او به اورشلیم برگشتند. ۴۵ 45
൪൫അവനെ കണ്ടില്ല അതുകൊണ്ട് അവർ അവനെ അന്വേഷിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
و بعد ازسه روز، او را در هیکل یافتند که در میان معلمان نشسته، سخنان ایشان را می‌شنود و ازایشان سوال همی کرد. ۴۶ 46
൪൬മൂന്നുദിവസം കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഗുരുക്കന്മാരുടെ ഇടയിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുന്നതും കണ്ട്.
و هر‌که سخن او رامی شنید، از فهم و جوابهای او متحیرمی گشت. ۴۷ 47
൪൭അവന്റെ വാക്ക് കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ട് അവർ അതിശയിച്ചു;
چون ایشان او را دیدند، مضطرب شدند. پس مادرش به وی گفت: «ای فرزند چرا با ماچنین کردی؟ اینک پدرت و من غمناک گشته تو را جستجو می‌کردیم.» ۴۸ 48
൪൮അമ്മ അവനോട്: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്ത്? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ട് നിന്നെ കണ്ടുപിടിക്കാൻ വളരെ വിഷമിച്ചു എന്നു പറഞ്ഞു.
او به ایشان گفت: «از بهر‌چه مرا طلب می‌کردید، مگرندانسته‌اید که باید من در امور پدر خود باشم؟» ۴۹ 49
൪൯അവൻ അവരോട്: എന്നെ എന്തിനാണ് അന്വേഷിച്ചത്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണം എന്നു നിങ്ങൾ അറിയുന്നില്ലയോ. എന്നു പറഞ്ഞു.
ولی آن سخنی را که بدیشان گفت، نفهمیدند. ۵۰ 50
൫൦അവൻ തങ്ങളോട് പറഞ്ഞവാക്ക് അവർക്ക് മനസ്സിലായില്ല.
پس با ایشان روانه شده، به ناصره آمد و مطیع ایشان می‌بود و مادر او تمامی این امور را درخاطر خود نگاه می‌داشت. ۵۱ 51
൫൧പിന്നെ അവൻ അവരോടുകൂടെ നസറെത്തിൽ വന്നു മാതാപിതാക്കളെ അനുസരിച്ചു ജീവിച്ചു. ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.
و عیسی درحکمت و قامت و رضامندی نزد خدا و مردم ترقی می‌کرد. ۵۲ 52
൫൨യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നു വന്നു.

< لوقا 2 >