< یوشع 15 >
و قرعه به جهت سبط بنی یهودا، به حسب قبایل ایشان، به طرف جنوب بهسر حد ادوم، یعنی صحرای صین به اقصای تیمان رسید. | ۱ 1 |
യെഹൂദാഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശഭൂമി തെക്കേ ദേശത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ഏദോം ദേശംവരെയും സീൻമരുഭൂമിവരെയും വ്യാപിച്ചുകിടന്നു.
و حد جنوبی ایشان از آخر بحرالملح، از خلیجی که متوجه به سمت جنوب است، بود. | ۲ 2 |
അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ തെക്കേ അറ്റത്തുള്ള ഉൾക്കടലിൽ തുടങ്ങി;
و به طرف جنوب، فراز عکربیم بیرون آمده، به صین گذشت، و به جنوب قادش برنیع برآمده، به حصرون گذشت، و به اداربرآمده، به سوی قرقع برگشت. | ۳ 3 |
അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി;
و از عصمون گذشته، به وادی مصر بیرون آمد، و انتهای این حدتا به دریا بود. این حد جنوبی شما خواهد بود. | ۴ 4 |
വീണ്ടും അസ്മോനിലേക്കു കടന്ന് ഈജിപ്റ്റിന്റെ തോടുമായി യോജിച്ചു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇതാണ് അവരുടെ തെക്കേ അതിര്.
وحد شرقی، بحرالملح تا آخر اردن بود، و حدطرف شمال، از خلیج دریا تا آخر اردن بود. | ۵ 5 |
കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു. വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി,
واین حد تا بیت حجله برآمده، به طرف شمالی بیت عربه گذشت، و این حد نزد سنگ بهن پسر روبین برآمد. | ۶ 6 |
ബേത്-ഹൊഗ്ലായിൽ ചെന്ന് ബേത്-അരാബയുടെ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കിടക്കുന്നു.
و این حد از وادی عخور نزد دبیر برآمد، و به طرف شمال به سوی جلجال که مقابل فرازادمیم است، که در جنوب وادی است، متوجه میشود، و این حد نزد آبهای عین شمس گذشت، و انتهایش نزد عین روجل بود. | ۷ 7 |
പിന്നെ ആ അതിര് ആഖോർതാഴ്വരമുതൽ ദെബീരിൽ കയറി, വടക്കോട്ടു തിരിഞ്ഞ്, മലയിടുക്കിന് തെക്കുള്ള അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗിൽഗാലിൽ എത്തുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയിലേക്കു കടന്ന് ഏൻ-രോഗേലിൽ എത്തുന്നു.
و این حد ازوادی پسر هنوم بهجانب یبوسی، به طرف جنوب که همان اورشلیم باشد، برآمد. پس این حد به سوی قله کوهی که به طرف مغرب مقابل وادی هنوم، و به طرف شمال به آخر وادی رفائیم است، گذشت. | ۸ 8 |
പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു.
و این حد از قله کوه به چشمه آبهای نفتوح کشیده شد، و نزد شهرهای کوه عفرون بیرون آمد، و تا بعله که قریه یعاریم باشد، کشیده شد. | ۹ 9 |
മലമുകളിൽനിന്ന് അത് നെപ്തോഹയിലെ നീരുറവയിലേക്ക് തിരിഞ്ഞ് എഫ്രോൻ മലയിലെ പട്ടണങ്ങളിൽ എത്തുന്നു; അവിടെനിന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്ക് ഇറങ്ങുന്നു.
و این حد از بعله به طرف مغرب به کوه سعیر برگشت، و به طرف شمال از جانب کوه یعاریم که کسالون باشد گذشت، و نزد بیت شمس بزیر آمده، از تمنه گذشت. | ۱۰ 10 |
പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു.
و این حد به سوی شمال از جانب عقرون بیرون آمد، و تا شکرون کشیده شد، و از کوه بعله گذشته، نزد یبنئیل بیرون آمد، و انتهای این حد دریا بود. | ۱۱ 11 |
പിന്നെ എക്രോന്റെ വടക്കേ ചരിവിൽ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ എത്തി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
و حد غربی دریای بزرگ و کناره آن بود، این است حدودبنی یهودا از هر طرف به حسب قبایل ایشان. | ۱۲ 12 |
പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രത്തിന്റെ തീരംതന്നെ. യെഹൂദാമക്കൾക്കു കുലംകുലമായി ലഭിച്ച അവകാശത്തിന്റെ അതിരുകൾ ഇവയാണ്.
و به کالیب بن یفنه به حسب آنچه خداوند به یوشع فرموده بود، در میان بنی یهودا قسمتی داد، یعنی قریه اربع پدر عناق که حبرون باشد. | ۱۳ 13 |
യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു)
وکالیب سه پسر عناق یعنی شیشی و اخیمان وتلمی اولاد عناق را از آنجا بیرون کرد. | ۱۴ 14 |
ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു.
و ازآنجا به ساکنان دبیر برآمد و اسم دبیر قبل از آن قریه سفر بود. | ۱۵ 15 |
അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു.
و کالیب گفت: «هرکه قریه سفررا بزند و آن را بگیرد، دختر خود عکسه را به زنی به او خواهم داد. | ۱۶ 16 |
അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു.
و عتنئیل پسر قناز برادرکالیب آن را گرفت، و دختر خود عکسه را به او به زنی داد. | ۱۷ 17 |
കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
و چون او نزد وی آمد او را ترغیب کرد که از پدر خود زمینی طلب نماید، و دختر ازالاغ خود پایین آمد، و کالیب وی را گفت: «چه میخواهی؟» | ۱۸ 18 |
അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
گفت: «مرا برکت ده. چونکه زمین جنوبی را به من دادهای، چشمه های آب نیزبه من بده. پس چشمه های بالا و چشمه های پایین را به او بخشید. | ۱۹ 19 |
അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
این است ملک سبط بنی یهودا به حسب قبایل ایشان. | ۲۰ 20 |
യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്:
و شهرهای انتهایی سبطبنی یهودا به سمت جنوب بر سرحد ادوم قبصئیل و عیدر و یاجور بود، | ۲۱ 21 |
യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു: കബ്സെയേൽ, ഏദെർ, യാഗൂർ,
و قینه و دیمونه وعدعده، | ۲۲ 22 |
കീനാ, ദിമോനാ, അദാദാ,
و قادش و حاصور و یتنان، | ۲۳ 23 |
കേദേശ്, ഹാസോർ, ഇത്നാൻ;
و زیف و طالم و بعلوت، | ۲۴ 24 |
സീഫ്, തേലെം, ബെയാലോത്ത്,
و حاصور حدته و قریوت حصرون که حاصور باشد. | ۲۵ 25 |
ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ;
امام و شماع ومولاده، | ۲۶ 26 |
അമാം, ശേമ, മോലാദാ
و حصرجده و حشمون و بیت فالط، | ۲۷ 27 |
ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്,
و حصر شوعال و بیرشبع و بزیوتیه، | ۲۸ 28 |
ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ,
و بعاله و عییم و عاصم، | ۲۹ 29 |
ബാലാ, ഇയ്യീം, ഏസെം;
و التولد و کسیل و حرمه، | ۳۰ 30 |
എൽതോലദ്, കെസീൽ, ഹോർമാ,
وصقلج و مدمنه و سنسنه، | ۳۱ 31 |
സിക്ലാഗ്, മദ്മന്ന, സൻസന്ന;
و لباوت و سلخیم و عین و رمون، جمیع این شهرها با دهات آنهابیست و نه میباشد. | ۳۲ 32 |
ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ.
و در هامون اشتاول وصرعه و اشنه، | ۳۳ 33 |
പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ: എസ്തായോൽ, സോരാ, അശ്നാ;
و زانوح و عین جنیم و تفوح وعینام، | ۳۴ 34 |
സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
و یرموت و عدلام و سوکوه و عزیقه، | ۳۵ 35 |
യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
و شعرایم و عدیتایم و الجدیره و جدیرتایم، چهارده شهر با دهات آنها. | ۳۶ 36 |
ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
صنان و حداشاه و مجدل جاد. | ۳۷ 37 |
സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
و دلعان و المصفه و یقتئیل. | ۳۸ 38 |
ദിലാൻ, മിസ്പാ, യൊക്തെയേൽ,
و لاخیش و بصقه وعجلون. | ۳۹ 39 |
ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
و کبون و لحمان و کتلیش. | ۴۰ 40 |
കബ്ബോൻ, ലഹ്മാസ്, കിത്ലീശ്;
وجدیروت و بیت داجون و نعمه و مقیده. شانزده شهر با دهات آنها. | ۴۱ 41 |
ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
و لبنه و عاتر و عاشان. | ۴۲ 42 |
ലിബ്നാ, ഏഥെർ, ആശാൻ;
و یفتاح و اشنه و نصیب. | ۴۳ 43 |
യിഫ്താഹ്, അശ്നാ, നെസീബ്;
و قعیله واکزیب و مریشه. نه شهر با دهات آنها. | ۴۴ 44 |
കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
وعقرون و قصبهها و دهات آن. | ۴۵ 45 |
എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും;
از عقرون تادریا، همه که به اطراف اشدود بود با دهات آنها. | ۴۶ 46 |
എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും,
و اشدود و قصبهها و دهات آن. و غزا وقصبهها و دهات آن تا وادی مصر، و تا دریای بزرگ و کنار آن. | ۴۷ 47 |
അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
و در کوهستان شامیر و یتیر و سوکوه. | ۴۸ 48 |
മലനാട്ടിൽ: ശമീർ, യത്ഥീർ, സോഖോ;
ودنه و قریه سنه که دبیر باشد. | ۴۹ 49 |
ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
و عناب و اشتموه و عانیم. | ۵۰ 50 |
അനാബ്, എസ്തെമോ, ആനീം,
و جوشن و حولون و جیلوه، یازده شهر با دهات آنها. | ۵۱ 51 |
ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
و اراب و دومه و اشعان. | ۵۲ 52 |
അരാബ്, രൂമാ, എശാൻ,
و یانوم و بیت تفوح و افیقه. | ۵۳ 53 |
യാനീം, ബേത്-തപ്പൂഹാ, അഫേക്കാ,
و حمطه و قریه اربع که حبرون باشد، و صیعور، نه شهر با دهات آنها. | ۵۴ 54 |
ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
و معون و کرمل و زیف و یوطه. | ۵۵ 55 |
മാവോൻ, കർമേൽ, സീഫ്, യുത്ത;
ویزرعیل و یقدعام و زانوح. | ۵۶ 56 |
യെസ്രീൽ, യോക്ദെയാം, സനോഹ,
و القاین و جبعه وتمنه، ده شهر با دهات آنها. | ۵۷ 57 |
കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
و حلحول و بیت صور و جدور. | ۵۸ 58 |
ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ,
ومعارات و بیت عنوت و التقون، شش شهر با دهات آنها. | ۵۹ 59 |
മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
و قریه بعل که قریه یعاریم باشد و الربه، دوشهر با دهات آنها. | ۶۰ 60 |
കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
و در بیابان بیت عربه و مدین و سکاکه. | ۶۱ 61 |
മരുഭൂമിയിൽ: ബേത്-അരാബ, മിദ്ദീൻ, സെഖാഖാ:
والنبشان و مدینه الملح و عین جدی، شش شهر بادهات آنها. | ۶۲ 62 |
നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
و اما یبوسیان که ساکن اورشلیم بودند، بنی یهودا نتوانستند ایشان را بیرون کنند. پس یبوسیان با بنی یهودا تا امروز در اورشلیم ساکنند. | ۶۳ 63 |
ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.