< ارمیا 1 >
کلام ارمیا ابن حلقیا از کاهنانی که درعناتوت در زمین بنیامین بودند. | ۱ 1 |
ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഒരുവനായ ഹിൽക്കിയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.
که کلام خداوند در ایام یوشیا ابن آمون پادشاه یهودا درسال سیزدهم از سلطنت او بر وی نازل شد. | ۲ 2 |
യെഹൂദാരാജാവായ ആമോന്റെ മകനായ യോശിയാവിന്റെ ഭരണത്തിന്റെ പതിമ്മൂന്നാംവർഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
و درایام یهویاقیم بن یوشیا پادشاه یهودا تا آخر سال یازدهم صدقیا ابن یوشیا پادشاه یهودا نازل میشد تا زمانی که اورشلیم در ماه پنجم به اسیری برده شد. | ۳ 3 |
യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണകാലത്തും യെഹൂദാരാജാവായ യോശിയാവിന്റെതന്നെ മറ്റൊരു മകനായ സിദെക്കീയാവിന്റെ വാഴ്ചയുടെ പതിനൊന്നാം വർഷത്തിന്റെ അഞ്ചാംമാസത്തിൽ ജെറുശലേമ്യർ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുന്നതുവരെയും അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാട് ലഭിച്ചുകൊണ്ടിരുന്നു.
پس کلام خداوند بر من نازل شده، گفت: | ۴ 4 |
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, അത് ഇപ്രകാരമാണ്:
«قبل از آنکه تو را در شکم صورت بندم تو راشناختم و قبل از بیرون آمدنت از رحم تو راتقدیس نمودم و تو را نبی امتها قرار دادم.» | ۵ 5 |
“നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു; രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”
پس گفتم: «آهای خداوند یهوه اینک من تکلم کردن را نمی دانم چونکه طفل هستم.» | ۶ 6 |
അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.”
اماخداوند مرا گفت: «مگو من طفل هستم، زیرا هرجایی که تو را بفرستم خواهی رفت و بهرچه تورا امر فرمایم تکلم خواهی نمود. | ۷ 7 |
എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം.
از ایشان مترس زیرا خداوند میگوید: من با تو هستم و تورا رهایی خواهم داد.» | ۸ 8 |
നീ അവരെ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്നെ വിടുവിക്കുകയും ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
آنگاه خداوند دست خود را دراز کرده، دهان مرا لمس کرد و خداوندبه من گفت: «اینک کلام خود را در دهان تو نهادم. | ۹ 9 |
അതിനുശേഷം യഹോവ അവിടത്തെ കൈനീട്ടി എന്റെ അധരം സ്പർശിച്ചശേഷം എന്നോടു കൽപ്പിച്ചത്: “ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തന്നിരിക്കുന്നു.
بدان که تو را امروز بر امتها و ممالک مبعوث کردم تا از ریشه برکنی و منهدم سازی و هلاک کنی و خراب نمایی و بنا نمایی و غرس کنی.» | ۱۰ 10 |
ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.”
پس کلام خداوند بر من نازل شده، گفت: «ای ارمیا چه میبینی؟ گفتم: «شاخهای از درخت بادام میبینم.» | ۱۱ 11 |
പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?” “ബദാംവൃക്ഷത്തിന്റെ ഒരു കൊമ്പു ഞാൻ കാണുന്നു,” എന്നു ഞാൻ പറഞ്ഞു.
خداوند مرا گفت: «نیکو دیدی زیرا که من بر کلام خود دیده بانی میکنم تا آن رابه انجام رسانم.» | ۱۲ 12 |
അപ്പോൾ യഹോവ: “നീ കണ്ടതു ശരിതന്നെ. എന്റെ വചനം നിറവേറ്റപ്പെടുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
پس کلام خداوند بار دیگر به من رسیده، گفت: «چه چیز میبینی؟» گفتم: «دیگی جوشنده میبینم که رویش از طرف شمال است.» | ۱۳ 13 |
യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?” “ഞാൻ തിളയ്ക്കുന്ന ഒരു കലം കാണുന്നു, അത് ഉത്തരദിക്കിൽനിന്നു നമ്മുടെ വശത്തേക്കു ചരിഞ്ഞിരിക്കുന്നതായി കാണപ്പെടുന്നു,” എന്നു പറഞ്ഞു.
و خداوند مرا گفت: «بلایی از طرف شمال بر جمیع سکنه این زمین منبسط خواهدشد. | ۱۴ 14 |
അപ്പോൾ യഹോവ എന്നോട്, “ഉത്തരദിക്കിൽനിന്നു ദേശത്തിലെ എല്ലാ നിവാസികളുടെയുംമേൽ അനർഥം വരും.
زیرا خداوند میگوید اینک من جمیع قبایل ممالک شمالی را خواهم خواند و ایشان آمده، هر کس کرسی خود را در دهنه دروازه اورشلیم و بر تمامی حصارهایش گرداگرد و به ضد تمامی شهرهای یهودا برپا خواهد داشت. | ۱۵ 15 |
എന്തെന്നാൽ വടക്കുള്ള രാജ്യങ്ങളിലെ എല്ലാ ജനതകളെയും ഞാൻ വിളിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “ജെറുശലേമിന്റെ കവാടങ്ങളുടെ പ്രവേശനത്തിൽ അവരുടെ രാജാക്കന്മാർ വന്ന് തങ്ങളുടെ സിംഹാസനം സ്ഥാപിക്കും; അവളുടെ ചുറ്റുമുള്ള എല്ലാ മതിലുകൾക്കെതിരേയും യെഹൂദ്യയിലെ എല്ലാ പട്ടണങ്ങൾക്കെതിരേയും അവർ വരും.
و بر ایشان احکام خود را درباره همه شرارتشان جاری خواهم ساخت چونکه مرا ترک کردند و برای خدایان غیر بخورسوزانیدند واعمال دستهای خود را سجده نمودند. | ۱۶ 16 |
അവർ തങ്ങളുടെ ദുഷ്ടതനിമിത്തം എന്നെ ഉപേക്ഷിച്ച്, അന്യദേവതകൾക്കു ധൂപംകാട്ടുകയും അവരുടെ കൈകളുടെ നിർമിതിയെ ആരാധിക്കുകയും ചെയ്തതുമൂലം ഞാൻ എന്റെ ജനത്തിന്മേൽ ന്യായവിധി കൽപ്പിക്കും.
پس توکمر خود را ببند و برخاسته، هرآنچه را من به توامر فرمایم به ایشان بگو و از ایشان هراسان مباش، مبادا تو را پیش روی ایشان مشوش سازم. | ۱۷ 17 |
“ഇപ്പോൾ നീ അര കെട്ടി എഴുന്നേൽക്കുക! ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം അവരോടു സംസാരിക്കുക. ഞാൻ നിന്നെ അവരുടെമുമ്പിൽ പരിഭ്രാന്തനാക്കാതെയിരിക്കേണ്ടതിന്, നീ അവരെക്കണ്ട് ഭയപ്പെടരുത്.
زیرااینک من تو را امروز شهر حصاردار و ستون آهنین و حصارهای برنجین به ضد تمامی زمین برای پادشاهان یهودا و سروران و کاهنانش و قوم زمین ساختم. | ۱۸ 18 |
ഇതാ, ഞാൻ സകലദേശത്തിനും—യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും അവരുടെ പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും മുമ്പിൽ നിന്നെ ഇന്ന് ഉറപ്പുള്ളൊരു പട്ടണവും ഇരുമ്പുതൂണും വെങ്കലമതിലും ആക്കിയിരിക്കുന്നു.
و ایشان با تو جنگ خواهند کرداما بر تو غالب نخواهند آمد، زیرا خداوند می گوید: من با تو هستم و تو را رهایی خواهم داد.» | ۱۹ 19 |
അവൻ നിന്നോടു യുദ്ധംചെയ്യും, എങ്കിലും നിന്നെ ജയിക്കുകയില്ല. നിന്നെ മോചിപ്പിക്കുന്നതിന് ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.