< اول تواریخ 6 >
بني لاوي: جَرشون و قَهات و مَراري. | ۱ 1 |
ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി.
بني قَهات: عَمرام و يصهار و حَبرون و عُزّيئيل. | ۲ 2 |
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
وبني عَمرام: هارون و موسي و مريم. و بني هارون: ناداب و اَبِيهُو و اَليعازار و ايتامار. | ۳ 3 |
അമ്രാമിന്റെ മക്കൾ: അഹരോൻ, മോശ, മിര്യാം. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
و اَليعازار فينَحاس را آورد و فينَحاس ابيشوع را آورد. | ۴ 4 |
എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു. ഫീനെഹാസ് അബീശൂവയുടെ പിതാവും.
و ابيشوع بُقِّي را آورد و بُقِّي عُزّي را آورد. | ۵ 5 |
അബീശൂവ ബുക്കിയുടെ പിതാവും ബുക്കി ഉസ്സിയുടെ പിതാവും
و عُزّي زَرَحيا را آورد و زَرَحيا مَرايوت را آورد. | ۶ 6 |
ഉസ്സി സെരഹ്യാവിന്റെ പിതാവും സെരഹ്യാവ് മെരായോത്തിന്റെ പിതാവും
ومَرايوت اَمَريا را آورد و اَمَريا اخيطوب را آورد. | ۷ 7 |
മെരായോത്ത് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
و اخيطوب صادوق را آورد و صادوق اَخِيمَعص را آورد. | ۸ 8 |
അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് അഹീമാസിന്റെ പിതാവും
واَخِيمَعص عَزَريا را آورد و عَزَريا يوحانان را آورد. | ۹ 9 |
അഹീമാസ് അസര്യാവിന്റെ പിതാവും അസര്യാവ് യോഹാനാന്റെ പിതാവും
و يوحانان عَزَريا را آورد و او در خانه اي که سليمان در اورشليم بنا کرد، کاهن بود. | ۱۰ 10 |
യോഹാനാൻ അസര്യാവിന്റെ പിതാവും ആയിരുന്നു. ശലോമോൻ പണികഴിപ്പിച്ച ജെറുശലേം ദൈവാലയത്തിൽ പുരോഹിതനായി സേവനം അനുഷ്ഠിച്ചത് ഈ അസര്യാവാണ്.
و عَزَريا اَمَريا را آورد و اَمَريا اخيطوب را آورد. | ۱۱ 11 |
അസര്യാവ് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
و اَخيطوب صادوق را آورد و صادوق شَلّوم را آورد. | ۱۲ 12 |
അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് ശല്ലൂമിന്റെ പിതാവും
و شَلّوم حِلقيا را آورد و حِلقّيا عَزَريا را آورد | ۱۳ 13 |
ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും ഹിൽക്കിയാവ് അസര്യാവിന്റെ പിതാവും
و عَزَريا سَرايا را آورد و سرايا يهُوصاداق را آورد. | ۱۴ 14 |
അസര്യാവ് സെരായാവിന്റെ പിതാവും സെരായാവ് യെഹോസാദാക്കിന്റെ പിതാവും ആയിരുന്നു.
و يهُوصاداق به اسيري رفت هنگامي که خداوند يهودا و اورشليم را به دست نَبُوکَدنَصَّر اسير ساخت. | ۱۵ 15 |
യഹോവ നെബൂഖദ്നേസ്സർമൂലം യെഹൂദ്യയെയും ജെറുശലേമിനെയും പ്രവാസത്തിലേക്കു നയിച്ചപ്പോൾ യെഹോസാദാക്കും പ്രവാസിയായി അയയ്ക്കപ്പെട്ടു.
پسران لاوي: جرشوم و قَهات و مَراري. | ۱۶ 16 |
ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി.
و اينها است اسمهاي پسران جَرشُوم: لِبنِي و شِمعي. | ۱۷ 17 |
ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ലിബ്നി, ശിമെയി.
و پسران قَهات: عَمرام و يصهار و حبرون و عُزّيئيل. | ۱۸ 18 |
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
و پسران مَراري: مَحلي و موشي پس اينها قبايل لاويان بر حسب اجداد ايشان است. | ۱۹ 19 |
മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്:
از جَرشُوم پسرش لِبنِي، پسرش يحَت، پسرش زِمَّه. | ۲۰ 20 |
ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ,
پسرش يوآخ پسرش عِدُّو پسرش زارَح پسرش ياتراي. | ۲۱ 21 |
സിമ്മായുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഇദ്ദോ, ഇദ്ദോയുടെ മകൻ സേരഹ്, സേരഹിന്റെ മകൻ യെഥേരായി.
پسران قَهات، پسرش عَمِّيناداب پسرش قُورَح پسرش اَسّير. | ۲۲ 22 |
കെഹാത്തിന്റെ പിൻഗാമികൾ: കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്, കോരഹിന്റെ മകൻ അസ്സീർ,
پسرش اَلقانَه پسرش اَبيآ ساف پسرش اَسّير. | ۲۳ 23 |
അസ്സീറിന്റെ മകൻ എൽക്കാനാ, എൽക്കാനായുടെ മകൻ എബ്യാസാഫ്, എബ്യാസാഫിന്റെ മകൻ അസ്സീർ.
پسرش تَحَت پسرش اُوريئيل پسرش عُزّيا، پسرش شاؤل. | ۲۴ 24 |
അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ, ഊരിയേലിന്റെ മകൻ ഉസ്സീയാവ്, ഉസ്സീയാവിന്റെ മകൻ ശാവൂൽ.
و پسران اَلقانَه عماساي و اَخيمُوت. | ۲۵ 25 |
എൽക്കാനായുടെ പിൻഗാമികൾ: അമാസായി, അഹീമോത്ത്.
و امّا اَلقانَه. پسران اَلقانَه پسرش صوفاي پسرش نَحَت. | ۲۶ 26 |
അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി, സോഫായിയുടെ പുത്രൻ നഹത്ത്,
پسرش اَلِيآب پسرش يرُوحام پسرش اَلقانَه. | ۲۷ 27 |
നഹത്തിന്റെ പുത്രൻ എലീയാബ്, എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ മകൻ ശമുവേൽ.
و پسران سموئيل نخست زاده اش وَشنِي و دومش اَبِيا. | ۲۸ 28 |
ശമുവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
پسران مَراري مَحلي و پسرش لِبنِي پسرش شِمعي پسرش عُزَّه. | ۲۹ 29 |
മെരാരിയുടെ പിൻഗാമികൾ: മെരാരിയുടെ മകൻ മഹ്ലി, മഹ്ലിയുടെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ ശിമെയി, ശിമെയിയുടെ മകൻ ഉസ്സ,
پسرش شِمعِي پسرش هَجيا پسرش عَسايا. | ۳۰ 30 |
ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്, ഹഗ്ഗീയാവിന്റെ മകൻ അസായാവ്.
و اينانند که داود ايشان را بر خدمت سرود در خانه خداوند تعيين نمود بعد از آنکه تابوت مستقر شد. | ۳۱ 31 |
ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്.
و ايشان پيش مسکن خيمه اجتماع مشغول سراييدن مي شدند تا حيني که سليمان خانه خداوند را در اورشليم بنا کرد. پس بر حسب قانون خويش بر خدمت خود مواظب شدند. | ۳۲ 32 |
ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
پس آنهايي که با پسران خود معين شدند، اينانند: از بني قَهاتيان هِمانِ مغنّي ابن يوئيل بن سموئيل. | ۳۳ 33 |
തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കെഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ, ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു.
بن اَلقانَه بن يرُوحام بن اَليئيل بن نُوح، | ۳۴ 34 |
ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ, യെരോഹാം എലീയേലിന്റെ മകൻ, എലീയേൽ തോഹയുടെ മകൻ.
ابن صوف بن اَلقانَه بن مَهت بن عماساي، | ۳۵ 35 |
തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ, എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ.
ابن اَلقانَه بن يوئيل بن عَزَرياء بن صَفَنيا، | ۳۶ 36 |
അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ, യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ,
ابن تَحَت بن اَسّير بن اَبيآ ساف بن قُورح، | ۳۷ 37 |
സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ, അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ,
ابن يصهار بن قَهات بن لاوي بن اسرائيل. | ۳۸ 38 |
കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ, കെഹാത്ത് ലേവിയുടെ മകൻ, ലേവി ഇസ്രായേലിന്റെ മകൻ.
و برادرش آساف که به دست راست وي مي ايستاد. آساف بن بَرَکيا ابن شِمعِي، | ۳۹ 39 |
ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,
ابن ميکائيل بن بَعسِيا ابن مَلکِيا، | ۴۰ 40 |
ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ മകൻ, ബയശേയാവ് മൽക്കിയുടെ മകൻ,
ابن اَتنِي ابن زارَح بن عَدايا، | ۴۱ 41 |
മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ,
ابن اِيتان بن زِمَّه بن شِمعِي، | ۴۲ 42 |
അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ, സിമ്മാ ശിമെയിയുടെ മകൻ,
ابن يحت بن جَرشُوم بن لاوي. | ۴۳ 43 |
ശിമെയി യഹത്തിന്റെ മകൻ, യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ.
و به طرف چپ برادران ايشان که پسران مَراري بودند: اِيتان بن قيشي ابن عَبدِي ابن مَلّوک، | ۴۴ 44 |
അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ: ഏഥാൻ കീശിയുടെ മകൻ, കീശി അബ്ദിയുടെ മകൻ, അബ്ദി മല്ലൂക്കിന്റെ മകൻ,
ابن حَشَبيا ابن اَمَصيا ابن حِلقِيا، | ۴۵ 45 |
മല്ലൂക്ക് ഹശബ്യാവിന്റെ മകൻ, ഹശബ്യാവ് അമസ്യാവിന്റെ മകൻ, അമസ്യാവ് ഹിൽക്കിയാവിന്റെ മകൻ,
ابن اَمصِي ابن باني ابن شامَر، | ۴۶ 46 |
ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ, ബാനി ശെമെരിന്റെ മകൻ,
ابن مَحلِي ابن موشي ابن مَراري ابن لاوي. | ۴۷ 47 |
ശാമെർ മഹ്ലിയുടെ മകൻ, മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ, മെരാരി ലേവിയുടെ മകൻ.
و لاوياني که برادران ايشان بودند، به تمامي خدمت مسکن خانه خدا گماشته شدند. | ۴۸ 48 |
അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു.
و اما هارون و پسرانش بر مذبح قرباني سوختني و بر مذبح بخور به جهت تمامي عمل قدس الاقداس قرباني مي گذرانيدند تا به جهت اسرائيل موافق هر آنچه موسي بنده خدا امر فرموده بود، کفاره نمايند. | ۴۹ 49 |
എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
و اينانند پسران هارون: پسرش اَلعازار، پسرش فينَحاس، پسرش اَبِيشُوع. | ۵۰ 50 |
അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു: അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഫീനെഹാസിന്റെ മകൻ അബീശൂവ,
پسرش بُقي، پسرش عُزّي، پسرش زَرَحيا، | ۵۱ 51 |
അബീശൂവയുടെ മകൻ ബുക്കി, ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്,
پسرش مَرايوت پسرش اَمَريا پسرش اَخيطوب، | ۵۲ 52 |
സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്, അമര്യാവിന്റെ മകൻ അഹീതൂബ്,
پسرش صادوق، پسرش اَخِيمَعص. | ۵۳ 53 |
അഹീതൂബിന്റെ മകൻ സാദോക്ക്, സാദോക്കിന്റെ മകൻ അഹീമാസ്.
و مسکن هاي ايشان بر حسب موضع ها و حدود ايشان اينها است: از پسران هارون به جهت قبايل قَهاتيان زيرا قرعه اوّل از آنِ ايشان بود. | ۵۴ 54 |
ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
پس حَبرُون در زمين يهودا با حوالي آن به هر طرفش به ايشان داده شد. | ۵۵ 55 |
യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു.
و اما زمينهاي آن شهر دهاتش را به کاليب بن يفُنَّه دادند. | ۵۶ 56 |
(എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്).
به پسران هارون به جهت شهرهاي ملجا حَبرُون و لِبنَه و حوالي آن، و يتّير و اَشتَموع و حوالي آن را دادند. | ۵۷ 57 |
അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ,
و حِيلين و حوالي آن را و دَبير و حوالي آن را، | ۵۸ 58 |
ഹീലേൻ, ദെബീർ,
و عاشان و حوالي آن را و بيت شمس و حوالي آن را، | ۵۹ 59 |
ആശാൻ, യൂത്ത്, ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
و از بسط بنيامين جَبَع و حوالي آن را و عَلَّمَت و حوالي آن را و عَناتوت و حوالي آن را. پس جميع شهرهاي ايشان بر حسب قبايل ايشان سيزده شهر بود. | ۶۰ 60 |
ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു. ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു.
و به پسران قَهات که از قبايل آن سبط باقي ماندند، ده شهر از نصف سبط يعني از نصف مَنَّسي به قرعه داده شد. | ۶۱ 61 |
കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
و به بني جَرشُوم بر حسب قبايل ايشان از بسط يسّاکار و از سبط اَشير و از سبط نَفتالي و از سبط مَنَّسي درباشان سيزده شهر. | ۶۲ 62 |
യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
و به پسران مَراري بر حسب قبايل ايشان از بسط رؤبين و از سبط جاد و از سبط زبولون دوازده شهر به قرعه داده شد. | ۶۳ 63 |
രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി.
پس بني اسرائيل اين شهرها را با حوالي آنها به لاويان دادند. | ۶۴ 64 |
അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
و از بسط بني يهودا و از بسط بني شَمعون و از بسط بني بنيامين اين شهرها را که اسم آنها مذکور است به قرعه دادند. | ۶۵ 65 |
യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന നഗരങ്ങൾ അവർക്കു കൊടുത്തു.
و بعضي از قبايل بني قَهات شهرهاي حدود خود را از سبط افرايم داشتند. | ۶۶ 66 |
ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്.
پس شکيم را با حوالي آن در کوهستان افرام و جازَر را با حوالي آن به جهت شهرهاي ملجا به ايشان دادند. | ۶۷ 67 |
എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും
و يقمَعام را با حوالي آن و بيت حُورُون را با حوالي آن. | ۶۸ 68 |
യോക്മെയാമും ബേത്-ഹോരോനും
و اَيلُون را با حوالي آن و جَتّ رِمُّون را با حوالي آن. | ۶۹ 69 |
അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി.
و از نصف سبط مَنَّسي، عانير را با حوالي آن، و بِلعام را با حوالي آن، به قبايل باقي مانده بقي قَهات دادند. | ۷۰ 70 |
ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
و به پسران جَرشُوم از قبايل نصف سبط مَنَّسي، جُولان را در باشان با حوالي آن و عَشتارُوت را با حوالي آن. | ۷۱ 71 |
ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു: മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
و از سبط يسّاکار قادِش را با حوالي آن و دَبَرَه را با حوالي آن. | ۷۲ 72 |
യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും
و راموت را با حوالي آن و عانيم را با حوالي آن. | ۷۳ 73 |
രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
و از بسط اَشير مَشآل را با حوالي آن عَبدُون را با حوالي آن. | ۷۴ 74 |
ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും
و حُقُوق را با حوالي آن و رَحُوب را با حوالي آن. | ۷۵ 75 |
ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
و از سبط نَفتالي قادِش را در جَلِيل با حوالي آن و حَمّون را با حوالي آن و قِريتايم را با حوالي آن. | ۷۶ 76 |
നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
و به پسران مَراري که از لاويان باقي مانده بودند، از سبط زبولون رِمّون را با حوالي آن و تابور را با حوالي آن. | ۷۷ 77 |
മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു: സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
و از آن طرف اُردُن در برابر اريحا به جانب شرقي اُردُن از سبط رؤبين، باصَر را در بيابان با حوالي آن و يهصَه را با حوالي آن. | ۷۸ 78 |
യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും
و قديموت را با حوالي آن و مَيفَعَه را با حوالي آن. | ۷۹ 79 |
കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
و از سبط جاد راموت را در جِلعاد با حوالي آن و مَحَنايم را با حوالي آن. | ۸۰ 80 |
ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും
و حَشبون را با حوالي آن و يعزير را با حوالي آن. | ۸۱ 81 |
ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.