< Yohannis 6 >
1 Wantoota kanneen booddee Yesuus Galaana Galiilaa isa Galaana Xibeeriyaas jedhamu gama ceʼe;
കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി.
2 namoonni baayʼeenis sababii mallattoo inni warra dhukkubsatan fayyisuudhaan hojjete arganiif isa duukaa buʼan.
രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു.
3 Yesuusis barattoota isaa wajjin gaaratti ol baʼee taaʼe.
യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു.
4 Yeroo sana Ayyaanni Yihuudootaa, Faasiikaan dhiʼaatee ture.
യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു.
5 Yesuus yommuu ol ilaaletti tuuta guddaa gara isaa dhufaa jiru tokko arge; Fiiliphoosiinis, “Namoota kanneeniif buddeena isaan nyaatan eessaa bitanna?” jedhe.
യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു.
6 Kanas Fiiliphoosin qoruudhaaf jedhee gaafate; inni mataan isaa waan gochuu qabu beeka tureetii.
അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു.
7 Fiiliphoos immoo, “Akka tokkoon tokkoon isaanii waanuma xinnoo illee argataniif buddeena gaʼu bituuf diinaarii dhibba lama fudhata” jedhee deebiseef.
“ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന് അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു.
8 Barattoota isaa keessaa tokko Indiriiyaas, obboleessi Simoon Phexros akkana jedheen;
മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു,
9 “Gurbaan buddeena garbuu shanii fi qurxummii lama qabu tokko kunoo ti; garuu nama akkana baayʼatu kanaaf kun maali?”
“ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?”
10 Yesuusis, “Namoota teessisaa” jedhe. Iddoo sanas marga baayʼeetu ture; namoonnis ni tataaʼan; dhiira gara kuma shantu achi ture.
“ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു.
11 Yesuusis ergasii buddeena fuudhee, galata galchee warra tataaʼaniif hamma isaan barbaadan qoqqoode. Qurxummii sana illee akkasuma godhe.
തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു.
12 Innis yommuu isaan hundi nyaatanii quufanitti barattoota isaatiin, “Hurraaʼaa hambifame walitti qabaa. Wanni tokko iyyuu hin badin” jedhe.
എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു, “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.”
13 Kanaafuu isaan hurraaʼaa buddeena garbuu shananii kan namoonni nyaatanii hambisan walitti qabanii gundoo kudha lama guutan.
അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്ന് ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു.
14 Namoonnis yommuu mallattoo Yesuus hojjete arganitti, “Kun dhugumaanuu Raajii gara addunyaa dhufuuf jiru” jedhan.
യേശു ചെയ്ത അത്ഭുതചിഹ്നം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്നു പറഞ്ഞു.
15 Yesuusis akka namoonni sun dhufanii humnaan qabanii mootii isa gochuu yaadan hubatee ammas kophaa isaa gara tulluu deeme.
അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി.
16 Yommuu galgalaaʼetti barattoonni isaa gara galaanaatti gad buʼan;
സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി.
17 achittis bidiruu yaabbatanii galaana irra gama Qifirnaahomitti qajeelan. Yeroon sun dukkana ture; Yesuus amma iyyuu gara isaanii hin dhufne ture.
അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല.
18 Bubbeen jabaan isaa waan bubbisaa tureef bishaanichi ni raafame.
പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു.
19 Isaanis erga gara kiiloo meetira shanii yookaan jaʼaa mooqanii booddee utuu Yesuus galaana irra deemaa, bidiruu sanattis dhiʼaachaa jiruu argan; ni sodaatanis.
അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു.
20 Inni garuu, “Anumaatii hin sodaatinaa” jedheen.
യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”
21 Isaanis bidiruutti ol isa fudhachuu barbaadan; bidiruun sunis yommusuma lafa isaan dhaqaa turan sana gaʼe.
അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.
22 Guyyaa itti aanutti namoonni galaanicha gamatti hafanii turan akka bidiruun tokko qofti achi ture, akka Yesuus barattoota isaa wajjin bidiruu hin yaabbatinii fi akka isaan kophaa isaanii deeman hubatan.
ഒരു വള്ളംമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും യേശു അതിൽ കയറിയിരുന്നില്ല, ശിഷ്യന്മാർ തനിച്ചാണു പോയതെന്നും തടാകത്തിന്റെ അക്കരെ ഉണ്ടായിരുന്ന ജനക്കൂട്ടം പിറ്റേന്നാൾ മനസ്സിലാക്കി.
23 Bidiruuwwan biraa Xibeeriyaasii kaʼanii iddoo itti Gooftaan galata galchee isaanis itti buddeena nyaatan sana bira gaʼan.
തിബെര്യാസിൽനിന്ന്, ചില വള്ളങ്ങൾ കർത്താവ് സ്തോത്രംചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തേക്കു വന്നുചേർന്നു.
24 Namoonni sunis yommuu akka Yesuusii fi barattoonni isaa achi hin jirre baranitti bidiruuwwan yaabbatanii Yesuusin barbaaduuf Qifirnaahom dhaqan.
യേശുവോ ശിഷ്യന്മാരോ അവിടെ ഇല്ലെന്നു മനസ്സിലാക്കിയ ജനസമൂഹം യേശുവിനെ അന്വേഷിച്ചു വള്ളങ്ങളിൽ കയറി കഫാർനഹൂമിലേക്കു യാത്രയായി.
25 Namoonni yommuu galaanicha gamatti isa arganitti, “Yaa Barsiisaa, ati yoom as dhufte?” jedhanii isa gaafatan.
തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്നു ചോദിച്ചു.
26 Yesuusis akkana jedhee deebise; “Ani dhuguman, dhuguman isinitti hima; isin waan mallattoo argitaniif utuu hin taʼin, waan buddeena nyaattanii quuftaniif na barbaaddu.
യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്.
27 Nyaata jireenya bara baraatiif taʼu kan Ilmi Namaa isinii kennuuf dadhabaa malee nyaata baduuf hin dadhabinaa. Waaqni Abbaan chaappaa isaa kan mirkaneessu Ilma irratti rukuteeraatii.” (aiōnios )
നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.” (aiōnios )
28 Isaanis, “Nu akka hojii Waaqaa hojjennuuf maal gochuu qabna?” jedhanii isa gaafatan.
അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?”
29 Yesuusis, “Isa inni ergetti amanuun keessan kun hojii Waaqaa ti” jedhee deebiseef.
“ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു.
30 Kanaafuu isaan akkana jedhanii isa gaafatan; “Akka nu isa arginee si amannuuf, mallattoo maalii argisiifta? Maal hojjettas?
അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്?
31 ‘Akka isaan nyaataniif samii irraa buddeena isaaniif kenne’ jedhamee akkuma barreeffame, abbootiin keenya gammoojjii keessatti mannaa nyaatan.”
ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.”
32 Yesuusis akkana jedheen; “Ani dhuguman isinitti hima; kan samii irraa buddeena isinii kenne Musee miti; kan samii irraa buddeena dhugaa isiniif kennu garuu Abbaa koo ti.
യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്.
33 Buddeenni Waaqaa isa samii irraa gad buʼee addunyaaf jireenya kennu sanaatii.”
ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.”
34 Isaanis, “Yaa Gooftaa, yeroo hunda buddeena kana nuu kenni” jedhaniin.
“കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു.
35 Yesuusis akkana isaaniin jedhe; “Buddeenni jireenyaa ana. Namni gara koo dhufu gonkumaa hin beelaʼu; kan anatti amanus gonkumaa hin dheebotu.
അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.
36 Akkuma ani isinitti hime isin na argitaniirtu; garuu amma iyyuu hin amantan.
എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ.
37 Kan Abbaan naa kennu hundi gara koo ni dhufa; anis kan gara koo dhufu gonkumaa alatti hin ariʼu.
പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല.
38 Ani fedhii isa na erge sanaa guutuuf malee, fedhii koo guutachuuf samii irraa gad hin buuneetii.
ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്.
39 Fedhiin isa na ergees akka ani warra inni natti kenne hunda guyyaa dhumaatti duʼaa kaasuuf malee akka ani isaan keessaa tokko illee balleessuuf miti.
എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു.
40 Fedhiin Abbaa kootiis akka namni Ilma ilaalee isatti amanu hundi jireenya bara baraa qabaatuuf; anis guyyaa dhumaatti duʼaa isa nan kaasa.” (aiōnios )
പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.” (aiōnios )
41 Kana irratti Yihuudoonni sababii inni, “Ani buddeena samii irraa gad buʼee dha” jedheef isatti guungumuu jalqaban.
“ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്,
42 Isaanis, “Kun Yesuus ilma Yoosef, isa nu abbaa fi haadha isaa beeknu sana mitii? Yoos inni akkamitti, ‘Ani samii irraa gad buʼeera’ jedha ree?” jedhan.
“ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു.
43 Yesuus immoo akkana jedhee deebiseef; “Walitti hin guunguminaa.
യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ.
44 Abbaan na erge sun isa harkisuu baannaan namni kam iyyuu gara koo dhufuu hin dandaʼu; anis guyyaa dhumaatti duʼaa isa nan kaasa.
എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.
45 Raajota keessatti, ‘Isaan hundi warra Waaqa irraa baratan ni taʼu’jedhamee barreeffameera. Namni Abbaa irraa dhagaʼee fi kan isa irraa barate hundi gara koo ni dhufa.
‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’” എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും.
46 Isa Waaqa biraa dhufe sana malee namni tokko iyyuu Abbaa hin argine; isa qofatu Abbaa arge.
ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു.
47 Ani dhuguman isinitti hima; kan amanu jireenya bara baraa qaba. (aiōnios )
“സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്. (aiōnios )
48 Buddeenni jireenyaa ana.
ഞാൻ ആകുന്നു ജീവന്റെ അപ്പം.
49 Abbootiin keessan gammoojjii keessatti mannaa nyaatan; taʼus ni duʼan.
നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു.
50 Buddeenni samii irraa gad buʼe garuu isa kana; namni isa nyaatu gonkumaa hin duʼu.
എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ!
51 Buddeenni jiraataan samii irraa buʼe ana. Namni kam iyyuu yoo buddeena kana irraa nyaate bara baraan ni jiraata. Buddeenni ani jireenya addunyaatiif kennus foon koo ti.” (aiōn )
ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.” (aiōn )
52 Yihuudoonnis, “Namichi kun akkamitti akka nu nyaannuuf foon isaa nuu kennuu dandaʼa?” jedhanii wal falman.
അപ്പോൾ യെഹൂദനേതാക്കന്മാർ പരസ്പരം രൂക്ഷമായി തർക്കിച്ചുതുടങ്ങി: “നമുക്കു ഭക്ഷിക്കാൻ തന്റെ മാംസം തരാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയും?”
53 Yesuus immoo akkana jedheen; “Ani dhuguman isinitti hima; isin foon Ilma Namaa nyaachuu baannaan, dhiiga isaas dhuguu baannaan ofii keessaniin jireenya hin qabdan.
യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല.
54 Namni foon koo nyaatuu fi dhiiga koo dhugu jireenya bara baraa qaba. Anis guyyaa dhumaatti duʼaa isa nan kaasa. (aiōnios )
എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും. (aiōnios )
55 Foon koo nyaata dhugaatii; dhiigni koos dhugaatii dhugaa ti.
എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു.
56 Namni foon koo nyaatuu fi dhiiga koo dhugu hundi na keessa jiraata; anis isa keessa nan jiraadha.
എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും.
57 Akkuma Abbaan jiraataan na ergee anis sababii Abbaatiin jiraadhu sana, namni na nyaatus sababii kootiin ni jiraata.
ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും.
58 Buddeenni samii irraa buʼe isa kana; innis kan akka mannaa Abbootiin keessan nyaatanii duʼan sanaa miti; namni buddeena kana nyaatu bara baraan ni jiraata.” (aiōn )
ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.” (aiōn )
59 Innis Qifirnaahomitti utuu mana sagadaa keessatti barsiisaa jiruu waan kana dubbate.
കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്.
60 Barattoota isaa keessaa baayʼeen yommuu waan kana dhagaʼanitti, “Barsiisni kun cimaa dha; eenyutu fudhachuu dandaʼa?” jedhan.
ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
61 Yesuusis akka barattoonni isaa waaʼee waan kanaa guunguman hubatee akkana jedheen; “Kun isin gufachiisaa ree?
ശിഷ്യന്മാർ ഇതെക്കുറിച്ചു പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയിട്ട് യേശു അവരോടു പറഞ്ഞത്: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ?
62 Yoos yoo utuu Ilmi Namaa iddoo dur turetti ol baʼuu argitan akkam taʼinna ree?
മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്കു കാണാൻ കഴിഞ്ഞെങ്കിലോ?
63 Kan jireenya kennu Hafuura; foon faayidaa hin qabu. Dubbiin ani isinitti dubbadhe Hafuura; jireenyas.
ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
64 Isin keessas warri hin amanne tokko tokko jiru.” Yesuus jalqabumaa kaasee isaan keessaa eenyu akka hin amaninii fi eenyu akka dabarsee isa kennu ni beeka tureetii.
എങ്കിലും വിശ്വസിക്കാത്ത ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.” അവരിൽ ആരാണു വിശ്വസിക്കാത്തതെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നും ആദ്യംമുതൽ യേശു അറിഞ്ഞിരുന്നു.
65 Innis ittuma fufee, “Sababiin ani, ‘Yoo Abbaa biraa isaaf kenname malee namni kam iyyuu gara koo dhufuu hin dandaʼu’ isiniin jedheefis kanuma” jedhe.
അവിടന്ന് തുടർന്നു: “ഇതുകൊണ്ടാണ് പിതാവ് വരം നൽകിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.”
66 Yeroo kanaa jalqabee barattoota isaa keessaa baayʼeen duubatti deebiʼan; ergasiis isa wajjin hin deemne.
അപ്പോൾമുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല.
67 Yesuusis warra Kudha Lamaaniin, “Isinis deemuu barbaadduu?” jedhee gaafate.
“നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?” യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോട് ചോദിച്ചു.
68 Simoon Phexrosis akkana jedhee deebise; “Yaa Gooftaa, gara eenyuu deemna? Ati dubbii jireenya bara baraa qabdaa. (aiōnios )
അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ. (aiōnios )
69 Nu akka ati Qulqullicha Waaqaa taate amanneerra; beekneerras.”
അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.”
70 Yesuusis deebisee, “Anumatu Kudha Lamaan keessan filate mitii? Taʼus isin keessaa inni tokko diiyaabiloosii dha!” jedhe.
അപ്പോൾ യേശു, “നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ പിശാചാണ്” എന്നു പറഞ്ഞു.
71 Innis waaʼee Yihuudaa ilma Simoon Keeriyotichaa dubbate; Yihuudaan warra Kudha Lamaan keessaa tokko taʼus Yesuusin dabarsee kennuuf tureetii!
(ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദായെ ഉദ്ദേശിച്ചാണ് അദ്ദേഹമിതു പറഞ്ഞത്. അയാൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനെങ്കിലും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനുള്ളവനായിരുന്നു.)