< 2 Mootota 14 >

1 Bara mootummaa Yooʼaash ilma Yooʼaahaaz mooticha Israaʼel keessa waggaa lammaffaatti Amasiyaa ilmi Iyooʼas mootii Yihuudaa taʼee bulchuu jalqabe.
യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് രാജാവായി.
2 Inni yeroo mootii taʼetti nama waggaa digdamii shan ture; innis Yerusaalem keessa taaʼee waggaa digdamii sagal ni bulche. Maqaan haadha isaa Yoʼaadaan ture; isheenis nama Yerusaalem turte.
അവൻ വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തഞ്ച് വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. യെരൂശലേംകാരിയായ അവന്റെ അമ്മക്ക് യെഹോവദ്ദാൻ എന്ന് പേരായിരുന്നു.
3 Innis waan fuula Waaqayyoo duratti qajeelaa taʼe ni hojjete. Garuu akka abbaa isaa Daawititti miti. Inni waan hunda keessatti fakkeenya abbaa isaa Yooʼaash duukaa buʼe.
അവൻ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. തന്റെ പിതാവായ ദാവീദിനെപ്പോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ അവൻ ചെയ്തു.
4 Taʼus iddoowwan sagadaa kanneen gaarran irraa hin diigamne ture; namoonni ittuma fufanii aarsaa dhiʼeessaa, ixaanas achitti aarsaa turan.
എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.
5 Inni erga jabeessee harka isaatti mootummaa qabatee booddee qondaaltota abbaa isaa mooticha ajjeesan sana fixe.
രാജത്വം അവന് സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
6 Taʼus inni akka waan Kitaaba Seera Musee keessatti barreeffame kan Waaqayyo, “Abbootiin sababii ijoollee isaaniitiif ajjeefamuu hin qaban yookaan ijoolleen sababii abbootii isaaniitiif ajjeefamuu hin qaban; tokkoon tokkoon namaa sababii cubbuu ofii isaatiif duʼa” jedhee ajaje sanaatti ilmaan warra nama ajjeesan sanaa hin fixne.
എന്നാൽ ‘പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം’ എന്നുള്ള യഹോവയുടെ കൽപ്പന മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
7 Namni Sulula Soogiddaa keessatti Edoomota kuma kudhan moʼatee waraanaan Seelaa qabate kan maqaa isheen hamma harʼaatti ittiin waamamtu, Yoqtiʼeel jedhee moggaases isuma.
അവൻ ഉപ്പുതാഴ്വരയിൽവച്ച് പതിനായിരം ഏദോമ്യരെ കൊന്നു; സേല പട്ടണം യുദ്ധം ചെയ്ത് പിടിച്ച് അതിന് യൊക്തെയേൽ എന്ന് പേർവിളിച്ചു; ആ പേര് ഇന്നുവരെയും നിലനിൽക്കുന്നു.
8 Amasiyaanis, “Kottu mee waraana keessatti wal ilaallaa” jedhee qoosee gara Yooʼaash ilma Yehooʼaahaaz, ilma Yehuu, mooticha Israaʼelitti ergamoota erge.
ആ കാലത്ത് അമസ്യാവ് യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽ രാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്ന് നോക്കാം” എന്ന് പറയിച്ചു.
9 Yooʼaash mootichi Israaʼel garuu akkana jedhee Amasiyaa mooticha Yihuudaatiif deebii kenne; “Sokorruun Libaanoon keessaa tokko ergaa ergee birbirsaa Libaanooniin, ‘Intala kee ilma kootti heerumsiisi’ jedhe. Ergasii bineensi bosona Libaanoon keessaa tokko dhufee sokorruu sana irra miilaan deeme.
അതിന് യിസ്രായേൽ രാജാവായ യെഹോവാശ് യെഹൂദാ രാജാവായ അമസ്യാവിന് മറുപടി പറഞ്ഞയച്ചത്: “ലെബാനോനിലെ മുൾപ്പടർപ്പ് ദേവദാരുവിനോട്, ‘നിന്റെ മകളെ എന്റെ മകന് ഭാര്യയായി തരുക’ എന്ന് ആളയച്ച് പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകുന്ന വഴിയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.
10 Ati dhugumaan Edoomin moʼattee amma of tuulaa jirta. Moʼannoo keetiin gammadi; amma garuu mana kee taaʼi! Ati maaliif rakkina barbaaddee ofii keetii fi Yihuudaattis kufaatii fidda?”
൧൦ഏദോമ്യരെ തോല്പിച്ചതുകൊണ്ട് നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ട് നിന്റെ വീട്ടിൽ ഇരുന്നുകൊള്ളുക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്?” എന്നാൽ അമസ്യാവ് അവന്റെ വാക്ക് കേട്ടില്ല.
11 Amasiyaa garuu dhagaʼuu dide; kanaafuu Yooʼaash mootichi Israaʼel kaʼee lola bane. Innii fi Amasiyaa mootichi Yihuudaa keessatti Beet Shemeshitti walitti baʼan.
൧൧ആകയാൽ യിസ്രായേൽ രാജാവായ യെഹോവാശ് യുദ്ധത്തിന് പുറപ്പെട്ടു. യെഹൂദയിലുള്ള ബേത്ത്-ശേമെശിൽവെച്ച് അവനും യെഹൂദാ രാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
12 Warri Yihuudaas warra Israaʼeliin moʼatamanii tokkoon tokkoon namaas gara mana ofii isaatti baqate.
൧൨യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തൻ അവനവന്റെ കൂടാരത്തിലേക്ക് ഓടിപ്പോയി.
13 Yooʼaash mootichi Israaʼel, Amasiyaa mooticha Yihuudaa ilma Iyooʼas ilma Ahaaziyaa sana Beet Shemeshitti qabe. Iyooʼasis gara Yerusaalem dhaqee Karra Efreemiitii jalqabee hamma Karra Goleetti dallaa Yerusaalem kan dhagaa sana diige; kutaan diigame kun dhundhuma dhibba afur lafa irra dheerata ture.
൧൩അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽ രാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ച് തടവുകാരനായി പിടിച്ച് യെരൂശലേമിലേക്ക് കൊണ്ടുവന്നു. യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറ് മുഴം അവൻ ഇടിച്ചുകളഞ്ഞു.
14 Innis warqee fi meetii hunda akkasumas miʼa mana qulqullummaa Waaqayyoo keessatti argamuu fi kan kuusaa qabeenya masaraa mootummaa keessaa jiru hunda fudhate; namoota boojiʼe illee fudhatee gara Samaariyaatti deebiʼe.
൧൪അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയും സകല ഉപകരണങ്ങളും എടുത്ത് തടവുകാരെയും പിടിച്ചുകൊണ്ട് ശമര്യയിലേക്ക് മടങ്ങിപ്പോയി.
15 Wantoonni bara mootummaa Yooʼaash keessa hojjetaman kanneen biraa, wanni inni hojjetee fi jabinni isaa, waraana inni Amasiyaa mooticha Yihuudaatiin loles dabalatee kitaaba seenaa mootota Israaʼel keessatti barreeffamaniiru mitii?
൧൫യെഹോവാശ് ചെയ്ത മറ്റ് വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാ രാജാവായ അമസ്യാവിനോട് യുദ്ധം ചെയ്തതും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
16 Yooʼaashis abbootii isaa wajjin boqotee mootota Israaʼel biratti Samaariyaa keessatti awwaalame. Ilmi isaa Yerobiʼaam iddoo isaa buʼee mootii taʼe.
൧൬യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടൊപ്പം അടക്കം ചെയ്തു; അവന്റെ മകനായ യൊരോബെയാം അവന് പകരം രാജാവായി.
17 Amasiyaa ilmi Yooʼaash mootichi Yihuudaa erga Yooʼaash ilmi Yehooʼaahaaz mootichi Israaʼel duʼee booddee waggaa kudha shan jiraate.
൧൭യിസ്രായേൽ രാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവ് പതിനഞ്ച് സംവത്സരം ജീവിച്ചിരുന്നു.
18 Wantoonni bara mootummaa Amasiyaa keessa hojjetaman kanneen biraa kitaaba seenaa mootota Yihuudaa keessatti barreeffamaniiru mitii?
൧൮അമസ്യാവിന്റെ മറ്റ് വൃത്താന്തങ്ങൾ യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
19 Isaan Yerusaalem keessatti isatti malatan; innis gara Laakkiishitti baqate; isaan immoo faanuma isaa Laakkiishitti namoota erganii achitti isa ajjeesan.
൧൯യെരൂശലേമിൽ അവന് വിരോധമായി ഒരു ഗൂഢാലോചന ഉണ്ടായതിനാൽ അവൻ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവെച്ച് അവനെ കൊന്നുകളഞ്ഞു.
20 Reeffi isaas fardatti feʼamee dhufee abbootii isaa biratti Yerusaalem keessatti Magaalaa Daawititti awwaalame.
൨൦അവന്റെ ജഡം കുതിരപ്പുറത്ത് കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
21 Ergasii warri Yihuudaa hundinuu Azaariyaa mucaa waggaa kudha jaʼaa fuudhanii iddoo abbaa Amasiyaa sana mootii godhatan.
൨൧യെഹൂദാജനം പതിനാറു വയസ്സ് പ്രായമുള്ള അസര്യാവിനെ കൊണ്ടുവന്ന് അവന്റെ അപ്പനായ അമസ്യാവിന് പകരം രാജാവാക്കി.
22 Namni erga Amasiyaa abbootii isaa wajjin boqotee booddee Eelaatin deebisee ijaaree warra Yihuudaatti kenne isa.
൨൨അമസ്യാരാജാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പട്ടണം പണിതതും അതിനെ യെഹൂദക്കായി വീണ്ടെടുത്തതും ഇവൻ തന്നേ.
23 Bara Amasiyaa ilma Yooʼaash mooticha Yihuudaa keessa waggaa kudha shanaffaatti Yerobiʼaam ilmi Iyooʼas mooticha Israaʼel Samaariyaa keessatti mootii taʼe; innis waggaa afurtamii tokko bulche.
൨൩യെഹൂദാ രാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽ രാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി. അവൻ ശമര്യയിൽ നാല്പത്തൊന്ന് സംവത്സരം വാണു.
24 Inni fuula Waaqayyoo duratti waan hamaa hojjete; cubbuu Yerobiʼaam ilma Nebaat kan inni akka warri Israaʼel hojjetan godhe sana irraas hin deebine.
൨൪അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു; യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
25 Namni akkuma dubbii Waaqayyo Waaqa Israaʼel kan inni karaa garbicha isaa Yoonaas ilma Amitaayi, raajicha Gat Heeferii dhufee sanaatiin dubbateetti daarii biyya Israaʼel Leeboo Hamaatii jalqabee hamma Galaana Arabbaatti iddootti deebise isa ture.
൨൫ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേൽദേശം വീണ്ടും സ്വാധീനമാക്കി.
26 Waaqayyo akka tokkoon tokkoon nama Israaʼel keessa jiraatuu, garbas taʼu birmaduun akka malee rakkachaa jiru arge; namni isaan gargaaru tokko iyyuu hin turre.
൨൬യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനമെന്നും, യിസ്രായേലിന് സഹായം ചെയ്യുവാൻ സ്വതന്ത്രനോ ദാസനോ ആയ ആരും ഇല്ല എന്നും യഹോവ കണ്ടിട്ട്,
27 Waaqayyos waan maqaa Israaʼel samii jalaa nan balleessa hin jedhiniif harka Yerobiʼaam ilma Yooʼaashiitiin isaan baase.
൨൭യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്ന് മായിച്ചുകളയും എന്ന് അരുളിച്ചെയ്യാതെ, യോവാശിന്റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.
28 Wantoonni bara mootummaa Yerobiʼaam keessa hojjetaman biraa, wanni inni hojjete hundi, jabinni loltummaa isaa, akka inni itti Damaasqoo fi Hamaati kanneen duraan Yihuudaa jala turan sana Israaʼeliif deebisee dabalatee kitaaba seenaa mootota Israaʼel keessatti barreeffamaniiru mitii?
൨൮യൊരോബെയാമിന്റെ മറ്റ് വൃത്താന്തങ്ങളും അവൻ ചെയ്ത സകലതും അവൻ യുദ്ധം ചെയ്തതും യെഹൂദയുടെ ഭാഗമായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന് വീണ്ടെടുത്തതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
29 Yerobiʼaam abbootii isaa mootota Israaʼel wajjin boqote; ilmi isaa Zakkaariyaas iddoo isaa buʼee mootii taʼe.
൨൯യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.

< 2 Mootota 14 >