< ମୋଶାଙ୍କ ଲିଖିତ ପ୍ରଥମ ପୁସ୍ତକ 36 >
1 ଏଷୌର ବଂଶାବଳୀ। ତାହାର ଅନ୍ୟତମ ନାମ ଇଦୋମ୍।
൧ഏദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാണിത്:
2 ଏଷୌ କିଣାନୀୟମାନଙ୍କର ଦୁଇ କନ୍ୟାକୁ, ଅର୍ଥାତ୍, ହିତ୍ତୀୟ ଏଲୋନ୍ର କନ୍ୟା ଆଦାକୁ ଓ ଅନାର କନ୍ୟା ହିବ୍ବୀୟ ସିବୀୟୋନ୍ର ପୌତ୍ରୀ ଅହଲୀବାମାକୁ,
൨ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും
3 ତଦ୍ଭିନ୍ନ ନବାୟୋତ୍ର ଭଗିନୀକୁ, ଅର୍ଥାତ୍, ଇଶ୍ମାୟେଲର କନ୍ୟା ବାସମତ୍କୁ ବିବାହ କଲା।
൩യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി സ്വീകരിച്ചു.
4 ଏଥିଉତ୍ତାରେ ଏଷୌର ଔରସରେ ଆଦା ଇଲୀଫସ୍କୁ ଓ ବାସମତ୍ ରୁୟେଲକୁ ପ୍ରସବ କଲେ।
൪ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു;
5 ଆଉ ଅହଲୀବାମା, ଯିୟୂଶ୍, ଯାଲମ୍ ଓ କୋରହକୁ ପ୍ରସବ କଲା; ଏଷୌର ଏହି ସମସ୍ତ ସନ୍ତାନ କିଣାନ ଦେଶରେ ଜନ୍ମିଥିଲେ।
൫ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിനു കനാൻദേശത്തുവച്ചു ജനിച്ച പുത്രന്മാർ.
6 ଏଥିଉତ୍ତାରେ ଏଷୌ ଆପଣା ଭାର୍ଯ୍ୟାଗଣ ଓ ପୁତ୍ରକନ୍ୟାଗଣ ଓ ଗୃହସ୍ଥିତ ଅନ୍ୟାନ୍ୟ ସମସ୍ତ ଲୋକଙ୍କୁ, ପୁଣି, ଆପଣାର ସମସ୍ତ ପଶ୍ୱାଦି ଓ କିଣାନ ଦେଶରେ ଉପାର୍ଜ୍ଜିତ ସମସ୍ତ ସମ୍ପତ୍ତି ଘେନି ଆପଣା ଭ୍ରାତା ଯାକୁବ ନିକଟରୁ ଅନ୍ୟ ଦେଶକୁ ପ୍ରସ୍ଥାନ କଲା।
൬എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെ എല്ലാവരേയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയുംകൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്ക് പോയി.
7 ଯେହେତୁ ସେମାନଙ୍କର ସମ୍ପତ୍ତି ପ୍ରଚୁର ଥିବାରୁ ସେମାନେ ଏକତ୍ର ବାସ କରି ପାରିଲେ ନାହିଁ, ପୁଣି, ସେମାନଙ୍କର ପଶ୍ୱାଦି ସକାଶୁ ସେହି ପ୍ରବାସ ସ୍ଥାନରେ ନିର୍ବାହ ଚଳିଲା ନାହିଁ।
൭അവർക്ക് ഒന്നിച്ച് പാർക്കുവാൻ കഴിയാത്തവിധം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകൾ നിമിത്തം അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടായിരുന്നു.
8 ଏହିରୂପେ ଏଷୌ ସେୟୀର ପର୍ବତରେ ବାସ କଲା; ସେହି ଏଷୌର ଅନ୍ୟତମ ନାମ ଇଦୋମ୍।
൮അങ്ങനെ ഏദോം എന്നും പേരുള്ള ഏശാവ് സേയീർപർവ്വതത്തിൽ പാർത്തു.
9 ଆଉ ସେୟୀର ପର୍ବତସ୍ଥ ଇଦୋମୀୟମାନଙ୍କର ପୂର୍ବପୁରୁଷ ଏଷୌର ବଂଶାବଳୀ।
൯സേയീർപർവ്വതത്തിലുള്ള ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം:
10 ଏଷୌର ସନ୍ତାନମାନଙ୍କର ନାମ ଏହି। ଏଷୌର ଆଦା ନାମ୍ନୀ ଭାର୍ଯ୍ୟାର ପୁତ୍ର ଇଲୀଫସ୍ ଓ ବାସମତ୍ ନାମ୍ନୀ ଭାର୍ଯ୍ୟାର ପୁତ୍ର ରୁୟେଲ।
൧൦ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്, ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ.
11 ପୁଣି, ଇଲୀଫସ୍ର ପୁତ୍ର ତୈମନ୍ ଓ ଓମାର୍ ଓ ସଫୋ ଓ ଗୟିତମ୍ ଓ କନସ୍।
൧൧എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്.
12 ପୁଣି, ଏଷୌର ପୁତ୍ର ଇଲୀଫସ୍ର ତିମ୍ନା ନାମ୍ନୀ ଏକ ଉପପତ୍ନୀ ଥିଲା, ସେ ଇଲୀଫସ୍ ଦ୍ଵାରା ଅମାଲେକକୁ ପ୍ରସବ କଲା; ଏମାନେ ଏଷୌର ପତ୍ନୀ ଆଦାର ସନ୍ତାନ।
൧൨തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദായുടെ പുത്രന്മാർ.
13 ରୁୟେଲର ପୁତ୍ର ନହତ୍ ଓ ସେରହ ଓ ଶମ୍ମ ଓ ମିସା, ଏମାନେ ଏଷୌର ଭାର୍ଯ୍ୟା ବାସମତ୍ର ସନ୍ତାନ।
൧൩രെയൂവേലിന്‍റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാർ.
14 ପୁଣି, ସିବୀୟୋନ୍ର ପୌତ୍ରୀ ଅନାର କନ୍ୟା ଯେ ଅହଲୀବାମା, ଏଷୌର ଭାର୍ଯ୍ୟା ଥିଲା, ତାହାର ସନ୍ତାନ ଯିୟୂଶ୍ ଓ ଯାଲମ୍ ଓ କୋରହ।
൧൪സിബെയോന്‍റെ മകളായ അനായുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.
15 ଏଷୌର ସନ୍ତାନମାନଙ୍କ ରାଜାବଳୀ। ଏଷୌର ଜ୍ୟେଷ୍ଠ ପୁତ୍ର ଯେ ଇଲୀଫସ୍, ତାହାର ପୁତ୍ର ରାଜା ତୈମନ୍ ଓ ରାଜା ଓମାର୍ ଓ ରାଜା ସଫୋ ଓ ରାଜା କନସ୍
൧൫ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻപ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,
16 ଓ ରାଜା କୋରହ ଓ ରାଜା ଗୟିତମ୍ ଓ ରାଜା ଅମାଲେକ୍; ଇଦୋମ ଦେଶରେ ଇଲୀଫସ୍ ବଂଶୀୟ ଏହି ରାଜଗଣ ଆଦାର ସନ୍ତାନ ଥିଲେ।
൧൬കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്ത് എലീഫാസിൽ നിന്നുത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദായുടെ പുത്രന്മാർ.
17 ଏଷୌର ପୁତ୍ର ରୁୟେଲର ସନ୍ତାନ ରାଜା ନହତ୍ ଓ ରାଜା ସେରହ ଓ ରାଜା ଶମ୍ମ ଓ ରାଜା ମିସା; ଇଦୋମ ଦେଶରେ ରୁୟେଲ ବଂଶୀୟ ଏହି ରାଜାମାନେ ଏଷୌର ଭାର୍ଯ୍ୟା ବାସମତ୍ର ସନ୍ତାନ ଥିଲେ।
൧൭ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ ഏദോംദേശത്ത് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ.
18 ପୁଣି, ଏଷୌର ଭାର୍ଯ୍ୟା ଅହଲୀବାମାର ସନ୍ତାନ ରାଜା ଯିୟୂଶ୍ ଓ ରାଜା ଯାଲମ୍ ଓ ରାଜା କୋରହ; ଅନାର କନ୍ୟା ଯେ ଅହଲୀବାମା, ଏଷୌର ଭାର୍ଯ୍ୟା ଥିଲା, ଏମାନେ ତାହାର ସନ୍ତାନ।
൧൮ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനായുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമായിൽ നിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാർ.
19 ଏମାନେ ଏଷୌର, ଅର୍ଥାତ୍, ଇଦୋମର ସନ୍ତାନ ଓ ଏମାନେ ସେମାନଙ୍କର ରାଜା।
൧൯ഇവർ ഏദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.
20 (ପୂର୍ବକାଳର) ସେହି ଦେଶ ନିବାସୀ ହୋରୀୟ ସେୟୀରର ସନ୍ତାନ ଲୋଟନ୍ ଓ ଶୋବଲ୍ ଓ ସିବୀୟୋନ୍ ଓ ଅନା
൨൦ഹോര്യനായ സേയീരിന്റെ പുത്രന്മാരായിരുന്ന ദേശത്തിലെ പൂർവ്വനിവാസികൾ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ,
21 ଓ ଦିଶୋନ୍ ଓ ଏତ୍ସର ଓ ଦୀଶନ୍; ସେୟୀରର ଏହି ପୁତ୍ରଗଣ ଇଦୋମ ଦେଶର ହୋରୀୟ ବଂଶଜ ରାଜା ଥିଲେ।
൨൧അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ ഏദോംദേശത്ത് സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ.
22 ଲୋଟନ୍ର ପୁତ୍ର ହୋରି ଓ ହେମମ୍, ପୁଣି, ଲୋଟନ୍ର ତିମ୍ନା ନାମ୍ନୀ ଭଗିନୀ ଥିଲା।
൨൨ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ.
23 ପୁଣି, ଶୋବଲ୍ର ପୁତ୍ରଗଣ ଅବଲନ୍ ଓ ମାନହତ୍ ଓ ଏବଲ୍ ଓ ଶଫୋ ଓ ଓନମ୍।
൨൩ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
24 ପୁଣି, ସିବୀୟୋନ୍ର ପୁତ୍ର ଅୟା ଓ ଅନା; ଏହି ଅନା ଆପଣା ପିତା ସିବୀୟୋନ୍ର ଗଧ ଚରାଇବା ସମୟରେ ପ୍ରାନ୍ତରରେ ଉଷ୍ଣ ଜଳର ଝର ଆବିଷ୍କାର କଲା।
൨൪സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയ്ക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നെ.
25 ସେହି ଅନାର ପୁତ୍ର ଦିଶୋନ୍ ଓ କନ୍ୟା ଅହଲୀବାମା।
൨൫അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമായും ആയിരുന്നു.
26 ପୁଣି, ଦିଶୋନ୍ର ପୁତ୍ର ହିମ୍ଦନ୍ ଓ ଇଶବନ୍ ଓ ଯିତ୍ରନ୍ ଓ କରାନ୍।
൨൬ദീശാന്റെ പുത്രന്മാർ ആരെന്നാൽ: ഹെംദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
27 ଏତ୍ସରର ପୁତ୍ର ବିଲ୍ହନ୍ ଓ ସାବନ୍ ଓ ଆକନ୍।
൨൭ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
28 ପୁଣି, ଦୀଶନ୍ର ପୁତ୍ର ଊଷ୍ ଓ ଅରାନ୍।
൨൮ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു.
29 ହୋରୀୟ ବଂଶଜ ରାଜା ଏହି; ରାଜା ଲୋଟନ୍ ଓ ରାଜା ଶୋବଲ୍ ଓ ରାଜା ସିବୀୟୋନ୍ ଓ ରାଜା ଅନା
൨൯ഹോര്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻപ്രഭു, ശോബാൽപ്രഭു, സിബെയോൻപ്രഭു, അനാപ്രഭു,
30 ଓ ରାଜା ଦିଶୋନ୍ ଓ ରାଜା ଏତ୍ସର ଓ ରାଜା ଦୀଶନ୍। ଏମାନେ ସେୟୀର ଦେଶର ହୋରୀୟ ବଂଶଜ ରାଜା ଥିଲେ।
൩൦ദീശോൻപ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു; സേയീർദേശത്തിലെ വിവിധഭാഗങ്ങളിലെ വംശക്കാർ അവരുടെ പൂർവ്വപിതാക്കന്മാരായ പ്രഭുക്കന്മാരുടെ പേരിൽ അറിയപ്പെട്ടു.
31 ଆଉ, ଇସ୍ରାଏଲୀୟ ସନ୍ତାନମାନଙ୍କ ଉପରେ କୌଣସି ରାଜା ରାଜତ୍ୱ କରିବା ପୂର୍ବେ ଏହି ରାଜାମାନେ ଇଦୋମ ଦେଶରେ ରାଜ୍ୟ କଲେ।
൩൧യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുന്നതിനു മുമ്പ് ഏദോംദേശത്തു ഭരിച്ച രാജാക്കന്മാർ ആരെന്നാൽ:
32 ବିୟୋରର ବେଲା ନାମକ ପୁତ୍ର ଇଦୋମ୍ ଦେଶରେ ରାଜତ୍ୱ କଲା, ତାହାର ରାଜଧାନୀର ନାମ ଦିନ୍ହାବା।
൩൨ബെയോരിന്റെ പുത്രനായ ബേല ഏദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്നു പേര്.
33 ବେଲାର ମରଣ ଉତ୍ତାରେ, ତାହା ପଦରେ ବସ୍ରା ନିବାସୀ ସେରହର ପୁତ୍ର ଯୋବବ୍ ରାଜତ୍ୱ କଲା।
൩൩ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി.
34 ପୁଣି, ଯୋବବ୍ର ମରଣ ଉତ୍ତାରେ ତୈମନ୍ ଦେଶୀୟ ହୂଶମ୍ ତାହା ପଦରେ ରାଜତ୍ୱ କଲା।
൩൪യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി.
35 ହୂଶମ୍ର ମରଣ ଉତ୍ତାରେ, ବଦଦର ପୁତ୍ର ଯେ ହଦଦ୍ ମୋୟାବ କ୍ଷେତ୍ରରେ ମିଦୀୟନକୁ ଜୟ କଲା, ସେ ତାହା ପଦରେ ରାଜତ୍ୱ କଲା; ତାହାର ରାଜଧାନୀର ନାମ ଅବୀତ୍।
൩൫ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവച്ചു മിദ്യാനെ തോല്പിച്ച ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവന്റെ പട്ടണത്തിന് അവീത്ത് എന്നു പേര്.
36 ହଦଦ୍ର ମରଣ ଉତ୍ତାରେ ମସ୍ରେକା ନିବାସୀ ସମ୍ଳ ତାହା ପଦରେ ରାଜତ୍ୱ କଲା।
൩൬ഹദദ് മരിച്ചശേഷം മസ്രേക്കക്കാരൻ സമ്ലാ അവനു പകരം രാജാവായി.
37 ପୁଣି, ସମ୍ଳର ମରଣ ଉତ୍ତାରେ (ଫରାତ୍) ନଦୀର ନିକଟସ୍ଥ ରହୋବୋତ୍ ନିବାସୀ ଶୌଲ ତାହା ପଦରେ ରାଜତ୍ୱ କଲା।
൩൭സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന് പകരം രാജാവായി.
38 ଶୌଲର ମରଣ ଉତ୍ତାରେ, ଅକ୍ବୋରର ପୁତ୍ର ବାଲ୍ହାନନ୍ ତାହା ପଦରେ ରାଜତ୍ୱ କଲା।
൩൮ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി.
39 ପୁଣି, ଅକ୍ବୋରର ପୁତ୍ର ବାଲ୍ହାନନ୍ର ମରଣ ଉତ୍ତାରେ, ହଦର ତାହା ପଦରେ ରାଜତ୍ୱ କଲା; ତାହାର ରାଜଧାନୀର ନାମ ପାଉ ଓ ତାହାର ଭାର୍ଯ୍ୟାର ନାମ ମହେଟବେଲ ଥିଲା; ସେ ମଟ୍ରେଦର ପୁତ୍ରୀ ଓ ମେଷାହବର ପୌତ୍ରୀ।
൩൯അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവനു പകരം രാജാവായി. അവന്റെ പട്ടണത്തിന് പാവു എന്നു പേർ. അവന്റെ ഭാര്യക്ക് മെഹേതബേൽ എന്നു പേര്; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
40 ଏଷୌଠାରୁ ଉତ୍ପନ୍ନ, ପୁଣି, ଗୋଷ୍ଠୀ ଓ ସ୍ଥାନ ଓ ନାମ ଭେଦାନୁସାରେ ଯେଉଁ ଯେଉଁ ରାଜା ଥିଲେ, ସେମାନଙ୍କ ନାମାବଳୀ; ଯଥା, ରାଜା ତିମ୍ନା ଓ ରାଜା ଅଳ୍ବା ଓ ରାଜା ଯିଥେତ୍।
൪൦വംശങ്ങളായും കുലങ്ങളായും ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ഇവയാകുന്നു: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു, ഒഹൊലീബാമാപ്രഭു;
41 ଓ ରାଜା ଅହଲୀବାମା ଓ ରାଜା ଏଲା ଓ ରାଜା ପୀନୋନ୍
൪൧ഏലാപ്രഭു, പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു;
42 ଓ ରାଜା କନସ୍ ଓ ରାଜା ତୈମନ୍ ଓ ରାଜା ମିବ୍ସର୍
൪൨മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു;
43 ଓ ରାଜା ମଗ୍ଦୀୟେଲ ଓ ରାଜା ଈରମ୍; ଏମାନେ ଆପଣା ଆପଣା ଅଧିକୃତ ଦେଶରେ ବସତି ସ୍ଥାନାନୁସାରେ ଇଦୋମର ରାଜଗଣ ଥିଲେ। ଇଦୋମୀୟମାନଙ୍କ ଆଦିପୁରୁଷ ଏଷୌର ବୃତ୍ତାନ୍ତ ସମାପ୍ତ।
൪൩ഇവർ അവകാശമാക്കിയ ദേശത്തുള്ള വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഏദോമ്യപ്രഭുക്കന്മാർ ഇവർ ആകുന്നു; ഏദോമ്യരുടെ പിതാവ് ഏശാവ് തന്നെ.