< ଦ୍ୱିତୀୟ ଶାମୁୟେଲ 1 >
1 ଶାଉଲଙ୍କ ମୃତ୍ୟୁୁ ପରେ, ଦାଉଦ ଅମାଲେକୀୟମାନଙ୍କୁ ବଧ କରି ଫେରି ସିକ୍ଲଗ୍ ନଗରରେ ଦୁଇ ଦିନ ରହିଲେ।
൧ശൌലിന്റെ മരണശേഷം, ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗ് പട്ടണത്തില്‍ രണ്ടു ദിവസം പാർക്കുകയും ചെയ്തശേഷം
2 ତୃତୀୟ ଦିନରେ ଶାଉଲଙ୍କ ଛାଉଣି ଭିତରୁ ଜଣେ ଲୋକ ଆପଣା ବସ୍ତ୍ର ଚିରି ଓ ମସ୍ତକରେ ମାଟି ଦେଇ ଆସିଲା; ପୁଣି ସେ ଦାଉଦଙ୍କ ନିକଟରେ ଉପସ୍ଥିତ ହୁଅନ୍ତେ, ଭୂମିରେ ପଡ଼ି ପ୍ରଣାମ କଲା।
൨മൂന്നാംദിവസം ഒരു പുരുഷൻ തന്റെ വസ്ത്രങ്ങൾ കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ശൌലിന്റെ പാളയത്തിൽനിന്ന് വന്നു, അവൻ ദാവീദിന്റെ അടുക്കൽ എത്തിയപ്പോൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.
3 ତହିଁରେ ଦାଉଦ ତାହାକୁ କହିଲେ, “ତୁମ୍ଭେ କେଉଁଠାରୁ ଆସିଅଛ?” ତହୁଁ ସେ କହିଲା, “ମୁଁ ଇସ୍ରାଏଲ ଛାଉଣିରୁ ପଳାଇ ଆସିଲି।”
൩ദാവീദ് അവനോട്: “നീ എവിടെ നിന്നു വരുന്നു” എന്ന് ചോദിച്ചതിന്: “ഞാൻ യിസ്രായേൽ സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ടുപോരുകയാകുന്നു” എന്ന് അവൻ പറഞ്ഞു.
4 ତହିଁରେ ଦାଉଦ ତାହାକୁ କହିଲେ, “କଥା କଅଣ, ମୋତେ କହିଲ?” ତହୁଁ ସେ ଉତ୍ତର କଲା, “ଲୋକମାନେ ଯୁଦ୍ଧରୁ ପଳାଇଲେ, ପୁଣି ଅନେକ ଲୋକ ପତିତ ହେଲେ ଓ ମଲେ, ଆଉ ଶାଉଲ ଓ ତାଙ୍କର ପୁତ୍ର ଯୋନାଥନ ମଧ୍ୟ ମଲେ।”
൪ദാവീദ് അവനോട് ചോദിച്ചത്: “കാര്യം എന്തായി? ദയവായി എന്നോട് പറയുക”. അതിന് അവൻ: “ജനം യുദ്ധത്തിൽ തോറ്റോടി; ജനത്തിൽ അനേകം പേർ മുറിവേറ്റു മരിച്ചുവീണു; ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടു” എന്ന് ഉത്തരം പറഞ്ഞു.
5 ତହିଁରେ ଦାଉଦ ସେହି ଯୁବାକୁ କହିଲେ, “ଶାଉଲ ଓ ତାଙ୍କର ପୁତ୍ର ଯୋନାଥନ ମଲେ ବୋଲି ତୁମ୍ଭେ କିପରି ଜାଣିଲ?”
൫വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട് ദാവീദ്: “ശൌലും അവന്റെ മകനായ യോനാഥാനും കൊല്ലപ്പെട്ടത് നീ എങ്ങനെ അറിഞ്ഞ്” എന്നു ചോദിച്ചതിന്
6 ତହିଁରେ ସେହି ଯୁବା ତାଙ୍କୁ କହିଲା, “ମୁଁ ଅଚାନକ ଗିଲ୍ବୋୟ ପର୍ବତରେ ଉପସ୍ଥିତ ହୁଅନ୍ତେ, ଶାଉଲ ଆପଣା ବର୍ଚ୍ଛା ଉପରେ ଆଉଜି ପଡ଼ିଅଛନ୍ତି; ରଥ ଓ ଅଶ୍ୱାରୋହୀମାନେ ତାଙ୍କ ପଛେ ଲାଗି ରହିଅଛନ୍ତି।
൬വാർത്ത കൊണ്ടുവന്ന യൗവനക്കാരൻ പറഞ്ഞത്: “ഞാൻ യദൃശ്ചയാ ഗിൽബോവപർവ്വതത്തിലേക്കു ചെന്നപ്പോൾ ശൌല്‍ തന്റെ കുന്തത്തിന്മേൽ ചാരി നില്ക്കുന്നതും രഥങ്ങളും കുതിരപ്പടയും അവനെ തുടർന്നടുക്കുന്നതും കണ്ടു;
7 ଶାଉଲ ପଛକୁ ଅନାନ୍ତେ, ମୋତେ ଦେଖି ଡାକିଲେ। ତହିଁରେ ମୁଁ ଉତ୍ତର କଲି, ‘ଏଠାରେ ମୁଁ ଅଛି।’
൭അവൻ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു: ‘അടിയൻ ഇതാ’ എന്ന് ഞാൻ ഉത്തരം പറഞ്ഞു.
8 ତେଣୁ ସେ ମୋତେ କହିଲେ, ‘ତୁମ୍ଭେ କିଏ?’ ମୁଁ ଉତ୍ତର କଲି, ‘ମୁଁ ଜଣେ ଅମାଲେକୀୟ ଲୋକ।’
൮‘നീ ആര്?’ എന്ന് അവൻ എന്നോട് ചോദിച്ചതിന്: ‘ഞാൻ ഒരു അമാലേക്യൻ’ എന്ന് ഉത്തരം പറഞ്ഞു.
9 ତେବେ ସେ ମୋତେ କହିଲେ, ‘ବିନୟ କରୁଅଛି, ମୋʼ ଉପରେ ଠିଆ ହୋଇ ମୋତେ ବଧ କର, ମୋତେ ବଡ଼ କଷ୍ଟ ହେଉଅଛି; କାରଣ ଏପର୍ଯ୍ୟନ୍ତ ମୋʼ ଠାରେ ପ୍ରାଣ ସମ୍ପୂର୍ଣ୍ଣ ରହିଅଛି।’
൯അവൻ പിന്നെയും എന്നോട്: ‘ദയവായി എന്റെ അടുത്തുവന്ന് എന്നെ കൊല്ലണം; എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്കുകകൊണ്ട് എനിക്ക് പരിഭ്രമം പിടിച്ചിരിക്കുന്നു’ എന്ന് പറഞ്ഞു.
10 ତହିଁରେ ମୁଁ ତାଙ୍କ ଉପରେ ଠିଆ ହୋଇ ତାଙ୍କୁ ବଧ କଲି; କାରଣ ସେ ପତନ ହେଲା ଉତ୍ତାରେ ସେ ଆଉ ବଞ୍ଚିବେ ନାହିଁ ବୋଲି ମୁଁ ଜାଣିଲି; ପୁଣି ମୁଁ ତାଙ୍କ ମସ୍ତକର ମୁକୁଟ ଓ ବାହୁର ବାଜୁ ନେଇ ଏଠାକୁ ମୋʼ ସ୍ୱାମୀଙ୍କ କତିକି ଆଣିଅଛି।”
൧൦അതുകൊണ്ട് ഞാൻ അടുത്തുചെന്ന് അവനെ കൊന്നു; അവന്റെ വീഴ്ചയുടെ ശേഷം അവൻ ജീവിക്കുകയില്ല എന്ന് ഞാൻ അറിഞ്ഞിരുന്നു; അവന്റെ തലയിലെ കിരീടവും ഭുജത്തിലെ കാപ്പും ഞാൻ എടുത്ത് ഇവിടെ എന്റെ യജമാനന്റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു”.
11 ଏଥିରେ ଦାଉଦ ଦୁଖଃ ସକାଶୁ ଆପଣା ବସ୍ତ୍ର ଧରି ଚିରିଲେ ଓ ତାଙ୍କ ସଙ୍ଗୀ ଲୋକମାନେ ମଧ୍ୟ ସେହିପରି କଲେ;
൧൧ഉടനെ ദാവീദ് തന്റെ വസ്ത്രം വലിച്ചുകീറി; കൂടെയുള്ളവരും അങ്ങനെ തന്നെ ചെയ്തു.
12 ପୁଣି ଶାଉଲ ଓ ତାଙ୍କର ପୁତ୍ର ଯୋନାଥନ ଓ ସଦାପ୍ରଭୁଙ୍କ ଲୋକମାନେ ଓ ଇସ୍ରାଏଲ ବଂଶ ଖଡ୍ଗରେ ପତିତ ହେବାରୁ ଦାଉଦ ଓ ତାଙ୍କ ସଙ୍ଗୀମାନେ ସେମାନଙ୍କ ନିମନ୍ତେ ବିଳାପ ଓ ରୋଦନ କଲେ ଓ ସନ୍ଧ୍ୟା ପର୍ଯ୍ୟନ୍ତ ଉପବାସ କଲେ।
൧൨അവർ ശൌലിനെയും അവന്റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവർ വാളാൽ തോറ്റുകൊല്ലപ്പെട്ടതുകൊണ്ട് വിലപിച്ചും കരഞ്ഞും സന്ധ്യവരെ ഉപവസിച്ചു.
13 ଏଉତ୍ତାରେ ଦାଉଦ ସେହି ଯୁବାକୁ କହିଲେ, “ତୁମ୍ଭେ କେଉଁ ସ୍ଥାନର ଲୋକ?” ସେ ଉତ୍ତର କଲା, “ମୁଁ ଜଣେ ବିଦେଶୀ ଅମାଲେକୀୟ ଲୋକର ପୁତ୍ର।”
൧൩ദാവീദ് വാർത്ത കൊണ്ടുവന്ന യൗവനക്കാരനോട്: “നീ എവിടുത്തുകാരൻ” എന്ന് ചോദിച്ചതിന്: “ഞാൻ ഒരു അന്യജാതിക്കാരന്റെ മകൻ, ഒരു അമാലേക്യൻ” എന്ന് ഉത്തരം പറഞ്ഞു.
14 ତହୁଁ ଦାଉଦ ତାହାକୁ କହିଲେ, “ତୁମ୍ଭେ ଯେ ସଦାପ୍ରଭୁଙ୍କ ଅଭିଷିକ୍ତଙ୍କୁ ନାଶ କରିବା ପାଇଁ ଆପଣା ହସ୍ତ ବଢ଼ାଇବାକୁ ଭୟ ନ କଲ, ଏ କିପରି?”
൧൪ദാവീദ് അവനോട്: “യഹോവയുടെ അഭിഷിക്തനെ കൊല്ലേണ്ടതിന് നിന്റെ കയ്യോങ്ങുവാൻ നിനക്ക് ഭയം തോന്നാഞ്ഞത് എങ്ങനെ” എന്ന് പറഞ്ഞു.
15 ଏଥିରେ ଦାଉଦ ଯୁବାମାନଙ୍କ ମଧ୍ୟରୁ ଜଣକୁ ଡାକି କହିଲେ, “ପାଖକୁ ଯାଇ ତାକୁ ଆକ୍ରମଣ କର।” ତହିଁରେ ସେ ତାକୁ ଆଘାତ କରନ୍ତେ, ସେ ଅମାଲେକୀୟ ମଲା।
൧൫പിന്നെ ദാവീദ് യൗവനക്കാരിൽ ഒരുവനെ വിളിച്ചു: “ചെന്ന് അവനെ വെട്ടിക്കളയുക” എന്നു പറഞ്ഞു.
16 ପୁଣି ଦାଉଦ ମୃତ ଅମାଲେକୀୟକୁ କହିଲେ, “ତୁମ୍ଭ ରକ୍ତ ତୁମ୍ଭ ମସ୍ତକରେ ବର୍ତ୍ତୁ; କାରଣ ତୁମ୍ଭର ମୁଖ ତୁମ୍ଭ ବିରୁଦ୍ଧରେ ସାକ୍ଷ୍ୟ ଦେଇ କହିଅଛି, ମୁଁ ସଦାପ୍ରଭୁଙ୍କ ଅଭିଷିକ୍ତଙ୍କୁ ବଧ କରିଅଛି।”
൧൬അവൻ അവനെ വെട്ടിക്കൊന്നു. ദാവീദ് അവനോട്: “നിന്റെ രക്തം നിന്റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് നിന്റെ വായ്കൊണ്ടുതന്നെ നിനക്ക് എതിരായി സാക്ഷ്യം പറഞ്ഞുവല്ലോ” എന്നു പറഞ്ഞു.
17 ଏଥିଉତ୍ତାରେ ଦାଉଦ ଶାଉଲ ଓ ତାଙ୍କ ପୁତ୍ର ଯୋନାଥନଙ୍କ ମୃତ୍ୟୁୁରେ ବିଳାପ କଲେ;
൧൭അതിനുശേഷം ദാവീദ് ശൌലിനെയും അവന്റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം പാടി.
18 ପୁଣି ଯିହୁଦା-ସନ୍ତାନମାନଙ୍କୁ ସେହି ଧନୁର୍ଗୀତ ଶିଖାଇବାକୁ ଆଜ୍ଞା ଦେଲେ; ଦେଖ, ତାହା ଯାଶେର୍ ପୁସ୍ତକରେ ଲେଖାଅଛି।
൧൮അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം പഠിപ്പിക്കുവാൻ കല്പിച്ചു; അത് ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:
19 “ହେ ଇସ୍ରାଏଲ, ତୁମ୍ଭର ଭୂଷଣ ସ୍ୱରୂପ, ତୁମ୍ଭ ଉଚ୍ଚସ୍ଥଳୀରେ ହତ ହେଲେ! ବୀରମାନେ କିପରି ପତିତ ହେଲେ!
൧൯“യിസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാർ പട്ടുപോയത് എങ്ങനെ!
20 ଗାଥ୍ରେ ଏହା ନ ଜଣାଅ, ଅସ୍କିଲୋନର ଦାଣ୍ଡରେ ଏହା ପ୍ରଚାର ନ କର; କଲେ ପଲେଷ୍ଟୀୟ କନ୍ୟାମାନେ ଆନନ୍ଦ କରିବେ ଓ ଅସୁନ୍ନତମାନଙ୍କ କନ୍ୟାଗଣ ଜୟଧ୍ୱନି କରିବେ।
൨൦ഗത്തിൽ അത് പ്രസിദ്ധമാക്കരുതേ; അസ്കലോൻ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാർ സന്തോഷിക്കരുതേ; അഗ്രചർമ്മികളുടെ കന്യകമാർ ഉല്ലസിക്കരുതേ.
21 ହେ ଗିଲ୍ବୋୟ ପର୍ବତଗଣ, ତୁମ୍ଭମାନଙ୍କ ଉପରେ କାକର କି ବୃଷ୍ଟି ନ ପଡ଼ୁ କିଅବା ଉପହାରଜନକ କ୍ଷେତ୍ର ନ ହେଉ; କାରଣ ସେଠାରେ ବୀରମାନଙ୍କର ଢାଲ ମଳିନ ହେଲା, ଶାଉଲଙ୍କର ଢାଲ ତୈଳରେ ଅନଭିଷିକ୍ତ ରହିଲା।
൨൧ഗിൽബോവപർവ്വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങൾ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൌലിന്റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.
22 ହତ ଲୋକମାନଙ୍କ ରକ୍ତରୁ, ବୀରମାନଙ୍କ ମେଦରୁ ଯୋନାଥନଙ୍କ ଧନୁ ଫେରେ ନାହିଁ ଓ ଶାଉଲଙ୍କର ଖଡ୍ଗ ଖାଲି ହୋଇ ଫେରେ ନାହିଁ।
൨൨കൊല്ലപ്പെട്ടവരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്റെ വില്ല് പിന്തിരിഞ്ഞില്ല; ശൌലിന്റെ വാൾ വെറുതെ മടങ്ങിവന്നതുമില്ല.
23 ଶାଉଲ ଓ ଯୋନାଥନ ଜୀବଦ୍ଦଶାରେ ପରସ୍ପର ପ୍ରିୟ ଓ ତୁଷ୍ଟିଜନକ ଥିଲେ, ମରଣ ସମୟରେ ହେଁ ସେମାନେ ଭିନ୍ନ ହେଲେ ନାହିଁ; ସେମାନେ ଉତ୍କ୍ରୋଶ ପକ୍ଷୀଠାରୁ ବେଗବାନ, ସେମାନେ ସିଂହଠାରୁ ବଳବାନ ଥିଲେ।
൨൩ശൌലും യോനാഥാനും അവരുടെ ജീവകാലത്ത് പ്രീതിയും പ്രിയവും ഉള്ളവരായിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല. അവർ കഴുകന്മാരിലും വേഗതയുള്ളവർ, സിംഹങ്ങളിലും ശക്തിശാലികൾ.
24 ହେ ଇସ୍ରାଏଲର କନ୍ୟାଗଣ, ଶାଉଲଙ୍କ ପାଇଁ ରୋଦନ କର, ସେ ତୁମ୍ଭମାନଙ୍କୁ ସିନ୍ଦୂର ବର୍ଣ୍ଣ ବସ୍ତ୍ରରେ ସୁନ୍ଦର ରୂପେ ବସ୍ତ୍ରାନ୍ୱିତ କଲେ, ସେ ତୁମ୍ଭମାନଙ୍କ ବସ୍ତ୍ର ଉପରେ ସ୍ୱର୍ଣ୍ଣ-ଅଳଙ୍କାର ମଣ୍ଡିଲେ।
൨൪യിസ്രായേൽപുത്രിമാരേ, ശൌലിനെച്ചൊല്ലി കരയുവിൻ അവൻ നിങ്ങളെ ആഡംബരപൂർണ്ണമായ കടുംചുവപ്പ് വസ്ത്രം ധരിപ്പിച്ചു നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.
25 ବୀରମାନେ ଯୁଦ୍ଧ ମଧ୍ୟରେ କିପରି ମରିଅଛନ୍ତି। ଯୋନାଥନ ତୁମ୍ଭ ଉଚ୍ଚସ୍ଥଳୀରେ ହତ ହେଲେ।
൨൫യുദ്ധമദ്ധ്യേ വീരന്മാർ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ കൊല്ലപ്പെട്ടുവല്ലോ.
26 ହେ ମୋହର ଭାଇ ଯୋନାଥନ, ମୁଁ ତୁମ୍ଭ ଲାଗି ବ୍ୟାକୁଳ ହେଉଅଛି; ତୁମ୍ଭେ ମୋହର ଅତି ତୁଷ୍ଟିଜନକ ଥିଲ; ମୋʼ ପ୍ରତି ତୁମ୍ଭର ପ୍ରେମ ଆଶ୍ଚର୍ଯ୍ୟ, ତାହା ସ୍ତ୍ରୀମାନଙ୍କ ପ୍ରେମରୁ ବଳିଗଲା।
൨൬എന്റെ സഹോദരാ, യോനാഥാനേ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു; എന്നോടുള്ള നിൻസ്നേഹം വിസ്മയനീയം, നാരിയുടെ പ്രേമത്തിലും വിസ്മയനീയം.
27 ବୀରମାନେ କିପରି ପତିତ ହେଲେ ଓ ଯୁଦ୍ଧାସ୍ତ୍ରସକଳ ବିନଷ୍ଟ ହେଲା।”
൨൭യുദ്ധവീരന്മാർ കൊല്ലപ്പെട്ടത് എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”.