< ଦ୍ବିତୀୟ ବଂଶାବଳୀ 29 >
1 ହିଜକୀୟ ରାଜ୍ୟ କରିବାକୁ ଆରମ୍ଭ କରିବା ସମୟରେ ପଚିଶ ବର୍ଷ ବୟସ୍କ ହୋଇଥିଲେ; ଆଉ, ସେ ଯିରୂଶାଲମରେ ଅଣତିରିଶ ବର୍ଷ ରାଜ୍ୟ କଲେ; ତାଙ୍କ ମାତାଙ୍କର ନାମ ଅବୀୟ, ଯେ ଜିଖରୀୟର କନ୍ୟା ଥିଲେ।
൧യെഹിസ്കീയാവ് ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ചതുടങ്ങി; ഇരുപത്തൊമ്പത് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മ അബീയാ സെഖര്യാവിന്റെ മകൾ ആയിരുന്നു.
2 ପୁଣି, ସେ ଆପଣା ପୂର୍ବପୁରୁଷ ଦାଉଦଙ୍କର ସମସ୍ତ କ୍ରିୟାନୁସାରେ ସଦାପ୍ରଭୁଙ୍କ ଦୃଷ୍ଟିରେ ଯଥାର୍ଥ କର୍ମ କଲେ।
൨അവൻ തന്റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു.
3 ସେ ଆପଣା ରାଜତ୍ଵର ପ୍ରଥମ ବର୍ଷର ପ୍ରଥମ ମାସରେ ସଦାପ୍ରଭୁଙ୍କ ଗୃହର କବାଟସବୁ ଫିଟାଇ ସେସବୁର ମରାମତି କଲେ।
൩അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്ന് കേടുപാടുകൾ തീർത്തു.
4 ପୁଣି, ସେ ଯାଜକ ଓ ଲେବୀୟମାନଙ୍କୁ ଆଣି ପୂର୍ବଦିଗ ଛକରେ ଏକତ୍ର କରି ସେମାନଙ୍କୁ କହିଲେ,
൪അവൻ പുരോഹിതന്മാരെയും ലേവ്യരെയും ദൈവാലയത്തിന്റെ കിഴക്കുള്ള വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി അവരോട് പറഞ്ഞതെന്തെന്നാൽ:
5 “ହେ ଲେବୀୟମାନେ, ତୁମ୍ଭେମାନେ ମୋʼ କଥା ଶୁଣ; ଏବେ ଆପଣାମାନଙ୍କୁ ପବିତ୍ର କର ଓ ସଦାପ୍ରଭୁ ତୁମ୍ଭମାନଙ୍କ ପିତୃଗଣର ପରମେଶ୍ୱରଙ୍କ ଗୃହ ପବିତ୍ର କରି ସେହି ପବିତ୍ର ସ୍ଥାନରୁ ଅଶୁଚିତା ଦୂର କର।
൫“ലേവ്യരേ, എന്റെ വാക്കു കേൾക്കുവിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ച് വിശുദ്ധമന്ദിരത്തിൽ നിന്ന് മലിനത നീക്കിക്കളവിൻ.
6 କାରଣ ଆମ୍ଭମାନଙ୍କ ପୂର୍ବପୁରୁଷମାନେ ସତ୍ୟ-ଲଙ୍ଘନ କରି ସଦାପ୍ରଭୁ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ଦୃଷ୍ଟିରେ କୁକର୍ମ କରିଅଛନ୍ତି ଓ ତାହାଙ୍କୁ ପରିତ୍ୟାଗ କରି ସଦାପ୍ରଭୁଙ୍କ ଆବାସରୁ ବିମୁଖ ହୋଇ ତାହାଙ୍କ ପ୍ରତି ଆପଣା ପିଠି ଦେଖାଇଅଛନ୍ତି।
൬നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്ത്, നമ്മുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായത് പ്രവർത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ തിരുനിവാസത്തിൽ നിന്ന് മുഖംതിരിച്ച് അതിന് പുറം കാട്ടുകയും ചെയ്തുവല്ലോ.
7 ଆହୁରି, ସେମାନେ ବାରଣ୍ଡାର କବାଟସବୁ ବନ୍ଦ କରି ପ୍ରଦୀପସବୁ ଲିଭାଇ ଦେଇଅଛନ୍ତି ଓ ସେହି ପବିତ୍ର ସ୍ଥାନରେ ଇସ୍ରାଏଲର ପରମେଶ୍ୱରଙ୍କ ଉଦ୍ଦେଶ୍ୟରେ ଧୂପ ଜ୍ୱଳାଇ ନାହାନ୍ତି, କିଅବା ହୋମବଳି ଉତ୍ସର୍ଗ କରି ନାହାନ୍ତି।
൭അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ച്, വിളക്കുകൾ കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന് ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
8 ଏହେତୁ ଯିହୁଦା ଓ ଯିରୂଶାଲମ ଉପରେ ସଦାପ୍ରଭୁଙ୍କ କୋପ ଉପସ୍ଥିତ ହେଲା, ପୁଣି ତୁମ୍ଭେମାନେ ସ୍ୱଚକ୍ଷୁରେ ଦେଖୁଅଛ ଯେ, ସେ ସେମାନଙ୍କୁ ଏଣେତେଣେ ଚାଳିତ ହେବା ପାଇଁ, ଆଶଙ୍କାର ଓ ଶୀସ୍ର ବିଷୟ କରିବା ପାଇଁ ସମର୍ପଣ କରିଅଛନ୍ତି।
൮അതുകൊണ്ട് യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ വന്നു; നിങ്ങൾ സ്വന്തകണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിനും അമ്പരപ്പിനും, പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.
9 କାରଣ ଦେଖ, ତହିଁ ସକାଶୁ ଆମ୍ଭମାନଙ୍କ ପିତୃଗଣ ଖଡ୍ଗରେ ପଡ଼ିଅଛନ୍ତି ଓ ଆମ୍ଭମାନଙ୍କ ପୁତ୍ରକନ୍ୟା ଓ ଆମ୍ଭମାନଙ୍କ ଭାର୍ଯ୍ୟାଗଣ ବନ୍ଦୀ ହୋଇଅଛନ୍ତି।
൯ഇതു നിമിത്തം നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും നമ്മുടെ പുത്രന്മാരും പുത്രിമാരും ഭാര്യമാരും പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു.
10 ଏହେତୁ ସଦାପ୍ରଭୁ ଇସ୍ରାଏଲର ପରମେଶ୍ୱରଙ୍କ ପ୍ରଚଣ୍ଡ କ୍ରୋଧ ଯେପରି ଆମ୍ଭମାନଙ୍କ ଉପରୁ ନିବୃତ୍ତ ହେବ, ଏଥିପାଇଁ ତାହାଙ୍କ ସଙ୍ଗେ ଏକ ନିୟମ କରିବାକୁ ମୋʼ ମନରେ ଅଛି।
൧൦ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന് അവനോട് ഒരു ഉടമ്പടി ചെയ്‌വാൻ എനിക്ക് താല്പര്യം ഉണ്ട്.
11 ହେ ମୋହର ପୁତ୍ରମାନେ, ଏବେ ହେଳା କର ନାହିଁ; କାରଣ ସଦାପ୍ରଭୁଙ୍କ ସମ୍ମୁଖରେ ଠିଆ ହେବା ପାଇଁ, ତାହାଙ୍କର ପରିଚର୍ଯ୍ୟା କରିବା ପାଇଁ ଓ ତୁମ୍ଭେମାନେ ଯେପରି ତାହାଙ୍କର ପରିଚାରକ ହେବ ଓ ଧୂପ ଜ୍ୱଳାଇବ, ଏଥିପାଇଁ ସେ ତୁମ୍ଭମାନଙ୍କୁ ମନୋନୀତ କରିଅଛନ୍ତି।”
൧൧എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുത്; തന്റെ സന്നിധിയിൽ നില്പാനും, തന്നെ സേവിക്കാനും, തനിക്ക് ശുശ്രൂഷക്കാരായി ധൂപം അർപ്പിക്കുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ”.
12 ଏଥିରେ କହାତୀୟ ସନ୍ତାନଗଣ ମଧ୍ୟରୁ ଅମାସୟର ପୁତ୍ର ମାହତ୍ ଓ ଅସରୀୟର ପୁତ୍ର ଯୋୟେଲ, ଆଉ ମରାରି-ସନ୍ତାନଗଣ ମଧ୍ୟରୁ ଅବ୍ଦିର ପୁତ୍ର କୀଶ୍ ଓ ଯିହଲିଲେଲର ପୁତ୍ର ଅସରୀୟ, ପୁଣି ଗେର୍ଶୋନୀୟମାନଙ୍କ ମଧ୍ୟରୁ ସିମ୍ମର ପୁତ୍ର ଯୋୟାହ ଓ ଯୋୟାହର ପୁତ୍ର ଏଦନ,
൧൨അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ, മെരാര്യരിൽ അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസര്യാവ്; ഗേർശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്,
13 ଆଉ, ଇଲୀଶାଫନ୍ର ସନ୍ତାନମାନଙ୍କ ମଧ୍ୟରୁ ଶିମ୍ରି ଓ ଯିୟୀୟେଲ୍ ଓ ଆସଫର ସନ୍ତାନମାନଙ୍କ ମଧ୍ୟରୁ ଜିଖରୀୟ ଓ ମତ୍ତନୀୟ
൧൩യോവാഹിന്റെ മകൻ ഏദെൻ; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖര്യാവ്, മത്ഥന്യാവ്;
14 ଓ ହେମନର ସନ୍ତାନମାନଙ୍କ ମଧ୍ୟରୁ ଯିହୀୟେଲ ଓ ଶିମୀୟି ଓ ଯିଦୂଥୂନ୍ର ସନ୍ତାନମାନଙ୍କ ମଧ୍ୟରୁ ଶମୟୀୟ ଓ ଉଷୀୟେଲ, ଏହିସବୁ ଲେବୀୟ ଲୋକ ଉଠିଲେ।
൧൪ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.
15 ପୁଣି, ସେମାନେ ଆପଣା ଭ୍ରାତୃଗଣକୁ ଏକତ୍ର କରି ଆପଣା ଆପଣାକୁ ପବିତ୍ର କଲେ ଓ ରାଜାଜ୍ଞାନୁସାରେ ସଦାପ୍ରଭୁଙ୍କ ବାକ୍ୟମତେ ସଦାପ୍ରଭୁଙ୍କ ଗୃହ ଶୁଚି କରିବାକୁ ଭିତରକୁ ଗଲେ।
൧൫തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ച് കൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ച് യഹോവയുടെ ആലയം വെടിപ്പാക്കുവാൻ വന്നു.
16 ପୁଣି, ଯାଜକମାନେ ସଦାପ୍ରଭୁଙ୍କ ଗୃହର ଅନ୍ତର୍ଭାଗକୁ ଶୁଚି କରିବା ପାଇଁ ଗଲେ, ପୁଣି ସଦାପ୍ରଭୁଙ୍କ ମନ୍ଦିରରେ ଯେସବୁ ଅଶୁଚି ବସ୍ତୁ ପାଇଲେ, ତାହା ବାହାର କରି ସଦାପ୍ରଭୁଙ୍କ ଗୃହର ପ୍ରାଙ୍ଗଣକୁ ଆଣିଲେ ଆଉ, ଲେବୀୟମାନେ ତାହା ସଂଗ୍ରହ କରି ବାହାରକୁ କିଦ୍ରୋଣ ନଦୀକୁ ବହି ନେଇଗଲେ।
൧൬പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു; ആലയത്തിൽ കണ്ട മാലിന്യമെല്ലാം പുറത്ത്, യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അത് കൊണ്ട് പോയി കിദ്രോൻതോട്ടിൽ ഇട്ടു.
17 ସେମାନେ ପ୍ରଥମ ମାସର ପ୍ରଥମ ଦିନରେ ପବିତ୍ର କରିବାକୁ ଆରମ୍ଭ କଲେ ଓ ମାସର ଅଷ୍ଟମ ଦିନରେ ସେମାନେ ସଦାପ୍ରଭୁଙ୍କ ବାରଣ୍ଡାକୁ ଆସିଲେ; ପୁଣି ଆଠ ଦିନ ମଧ୍ୟରେ ସେମାନେ ସଦାପ୍ରଭୁଙ୍କ ଗୃହ ପବିତ୍ର କଲେ; ଆଉ ସେମାନେ ପ୍ରଥମ ମାସର ଷୋଡ଼ଶ ଦିନରେ ସମାପ୍ତ କଲେ।
൧൭ഒന്നാം മാസം ഒന്നാം തീയതി, അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തീയതി അവർ യഹോവയുടെ മണ്ഡപത്തിൽ എത്തി; ഇങ്ങനെ അവർ എട്ട് ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി വേല തീർത്തു,
18 ତହୁଁ ସେମାନେ ରାଜଗୃହ ଭିତରକୁ ହିଜକୀୟ ରାଜାଙ୍କ ନିକଟକୁ ଯାଇ କହିଲେ, “ଆମ୍ଭେମାନେ ସଦାପ୍ରଭୁଙ୍କର ସମୁଦାୟ ଗୃହ ଓ ହୋମବଳିର ଯଜ୍ଞବେଦି ଓ ତହିଁର ପାତ୍ରସକଳ, ଦର୍ଶନୀୟ ରୁଟିର ମେଜ ଓ ତହିଁର ପାତ୍ରସକଳ ଶୁଚି କରିଅଛୁ।
൧൮യെഹിസ്കീയാ രാജാവിന്റെ അടുക്കൽ അകത്ത് ചെന്ന്, “ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും, കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങളും വെടിപ്പാക്കി,
19 ଆହୁରି, ଆହସ୍ ରାଜା ଆପଣା ରାଜତ୍ୱ ସମୟରେ ସତ୍ୟ-ଲଙ୍ଘନ କରି ଯେ ଯେ ପାତ୍ର ପକାଇ ଦେଇଥିଲେ, ତାହାସବୁ ଆମ୍ଭେମାନେ ପ୍ରସ୍ତୁତ କରି ପବିତ୍ର କରିଅଛୁ; ଆଉ ଦେଖନ୍ତୁ, ତାହାସବୁ ସଦାପ୍ରଭୁଙ୍କ ଯଜ୍ଞବେଦି ସମ୍ମୁଖରେ ଅଛି।”
൧൯ആഹാസ് രാജാവ് തന്റെ ഭരണകാലത്ത് തന്റെ ലംഘനത്തിൽ നീക്കിക്കളഞ്ഞ ഉപകരണങ്ങൾ എല്ലാം നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന്റെ മുമ്പിൽ ഉണ്ട്” എന്ന് പറഞ്ഞു.
20 ତହିଁ ଉତ୍ତାରେ ହିଜକୀୟ ରାଜା ପ୍ରତ୍ୟୁଷରେ ଉଠି ନଗରର ଅଧିପତିମାନଙ୍କୁ ଏକତ୍ର କରି ସଦାପ୍ରଭୁଙ୍କ ଗୃହକୁ ଗଲେ।
൨൦യെഹിസ്കീയാ രാജാവ് അതിരാവിലെ എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിൽ ചെന്നു.
21 ପୁଣି, ସେମାନେ ରାଜ୍ୟ ନିମନ୍ତେ ଓ ଧର୍ମଧାମ ନିମନ୍ତେ ଓ ଯିହୁଦା ନିମନ୍ତେ ପାପାର୍ଥକ ବଳି ରୂପେ ସାତ ବୃଷ ଓ ସାତ ମେଷ ଓ ସାତ ମେଷଶାବକ ଓ ସାତ ଛାଗ ଆଣିଲେ। ତହିଁରେ ସେ ହାରୋଣ-ସନ୍ତାନ ଯାଜକମାନଙ୍କୁ ସଦାପ୍ରଭୁଙ୍କ ଯଜ୍ଞବେଦିରେ ତାହାସବୁ ଉତ୍ସର୍ଗ କରିବାକୁ ଆଜ୍ଞା କଲେ।
൨൧അവർ രാജത്വത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദാരാജ്യത്തിനും വേണ്ടി ഏഴ് കാളകളെയും ഏഴ് ആട്ടുകൊറ്റന്മാരെയും ഏഴ് കുഞ്ഞാടുകളെയും ഏഴു വെള്ളാട്ടുകൊറ്റനെയും പാപയാഗത്തിനായി കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗം കഴിക്കുവാൻ അവൻ അഹരോന്റെ തലമുറക്കരോട് പുരോഹിതന്മാരോട് കല്പിച്ചു.
22 ତେଣୁ ବୃଷସବୁ ବଧ କରାଯାʼନ୍ତେ, ଯାଜକମାନେ ରକ୍ତ ଗ୍ରହଣ କରି ବେଦି ଉପରେ ସେଚନ କଲେ; ପୁଣି ମେଷ ବଧ କରାଯାʼନ୍ତେ, ସେମାନେ ଯଜ୍ଞବେଦି ଉପରେ ରକ୍ତ ସେଚନ କଲେ; ଆହୁରି, ମେଷଶାବକ ବଧ କରାଯାʼନ୍ତେ, ସେମାନେ ଯଜ୍ଞବେଦି ଉପରେ ରକ୍ତ ସେଚନ କଲେ।
൨൨അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; അതുപോലെ ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു.
23 ଏଉତ୍ତାରେ ସେମାନେ ପାପାର୍ଥକ ବଳିରୂପ ଛାଗସକଳ ରାଜା ଓ ସମାଜ ସାକ୍ଷାତରେ ନିକଟକୁ ଆଣିଲେ; ତହିଁରେ ସେମାନେ ସେମାନଙ୍କ ଉପରେ ହସ୍ତାର୍ପଣ କଲେ;
൨൩പിന്നെ അവർ പാപയാഗത്തിനുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈവച്ചു.
24 ତହୁଁ ସମଗ୍ର ଇସ୍ରାଏଲ ନିମନ୍ତେ ପ୍ରାୟଶ୍ଚିତ୍ତ କରିବାକୁ ଯାଜକମାନେ ସେସବୁ ବଧ କରି ଯଜ୍ଞବେଦି ଉପରେ ସେମାନଙ୍କ ରକ୍ତ ଦ୍ୱାରା ପାପାର୍ଥକ ବଳି କଲେ; କାରଣ ସମଗ୍ର ଇସ୍ରାଏଲ ନିମନ୍ତେ ହୋମବଳି ଓ ପାପାର୍ଥକ ବଳି ଉତ୍ସର୍ଗ କରିବାକୁ ରାଜା ଆଜ୍ଞା ଦେଇଥିଲେ।
൨൪പുരോഹിതന്മാർ അവയെ അറുത്ത് യിസ്രായേൽ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി പ്രായശ്ചിത്തമായി അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അർപ്പിച്ചു; എല്ലാ യിസ്രായേലിനുംവേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കണം എന്ന് രാജാവ് കല്പിച്ചിരുന്നു.
25 ଆଉ, ସେ ଦାଉଦଙ୍କର ଓ ରାଜାଙ୍କର ଦର୍ଶକ ଗାଦ୍ର ଓ ନାଥନ ଭବିଷ୍ୟଦ୍ବକ୍ତାଙ୍କର ଆଜ୍ଞାନୁସାରେ କରତାଳ ଓ ନେବଲ ଓ ବୀଣାଧାରୀ ଲେବୀୟମାନଙ୍କୁ ସଦାପ୍ରଭୁଙ୍କ ଗୃହରେ ସ୍ଥାପନ କଲେ; କାରଣ ସଦାପ୍ରଭୁ ଆପଣା ଭବିଷ୍ୟଦ୍ବକ୍ତାମାନଙ୍କ ଦ୍ୱାରା ଏହି ଆଜ୍ଞା କରିଥିଲେ।
൨൫അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർ മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
26 ଏହେତୁ ଲେବୀୟମାନେ ଦାଉଦଙ୍କର ବାଦ୍ୟଯନ୍ତ୍ର ଓ ଯାଜକମାନେ ତୂରୀ ନେଇ ଠିଆ ହେଲେ।
൨൬ലേവ്യർ, ദാവീദിന്റെ വാദ്യോപകരണങ്ങളോടും, പുരോഹിതന്മാർ കാഹളങ്ങളോടുംകൂടെ നിന്നു.
27 ଏଉତ୍ତାରେ ଯଜ୍ଞବେଦି ଉପରେ ହୋମବଳି ଉତ୍ସର୍ଗ କରିବାକୁ ହିଜକୀୟ ଆଜ୍ଞା କଲେ। ଯେତେବେଳେ ହୋମବଳି ଆରମ୍ଭ ହେଲା, ସେତେବେଳେ ତୂରୀ ଓ ଇସ୍ରାଏଲର ରାଜା ଦାଉଦଙ୍କର ବାଦ୍ୟଯନ୍ତ୍ର ସହିତ ସଦାପ୍ରଭୁଙ୍କ ଗୀତ ମଧ୍ୟ ଆରମ୍ଭ ହେଲା।
൨൭പിന്നെ യെഹിസ്കീയാവ് യാഗപീഠത്തിന്മേൽ ഹോമയാഗം കഴിക്കുവാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾ തന്നേ അവർ കാഹളങ്ങളോടും യിസ്രായേൽ രാജാവായ ദാവീദിന്റെ വാദ്യോപകരണങ്ങളോടും കൂടെ യഹോവയ്ക്ക് പാട്ടുപാടുവാൻ തുടങ്ങി.
28 ତହିଁରେ ସମଗ୍ର ସମାଜ ପ୍ରଣାମ କଲେ ଓ ଗାୟକମାନେ ଗାନ କଲେ ଓ ତୂରୀବାଦକମାନେ ତୂରୀ ବଜାଇଲେ; ହୋମବଳିଦାନର ସମାପ୍ତି ପର୍ଯ୍ୟନ୍ତ ଏସବୁ ହେଲା।
൨൮ഉടനെ സർവ്വസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇങ്ങനെ ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
29 ପୁଣି, ସେମାନେ ବଳିଦାନ ସମାପ୍ତ କରନ୍ତେ, ରାଜା ଓ ତାଙ୍କ ସଙ୍ଗେ ଉପସ୍ଥିତ ଲୋକ ସମସ୍ତେ ମୁହଁ ମାଡ଼ି ପଡ଼ି ପ୍ରଣାମ କଲେ।
൨൯യാഗം കഴിച്ചു തീർന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
30 ଆହୁରି, ହିଜକୀୟ ରାଜା ଓ ଅଧିପତିମାନେ ଦାଉଦଙ୍କର ଓ ଆସଫ ଦର୍ଶକର ବାକ୍ୟରେ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ପ୍ରଶଂସା ଗାନ କରିବାକୁ ଲେବୀୟମାନଙ୍କୁ ଆଜ୍ଞା କଲେ ତହୁଁ ସେମାନେ ଆନନ୍ଦରେ ପ୍ରଶଂସା ଗାନ କଲେ ଓ ମସ୍ତକ ନତ କରି ପ୍ରଣାମ କଲେ।
൩൦പിന്നെ യെഹിസ്കീയാ രാജാവും പ്രഭുക്കന്മാരും ലേവ്യരോട്, ദാവീദിന്റെയും ആസാഫ് ദർശകന്റെയും വചനങ്ങളാൽ യഹോവയ്ക്ക് സ്തോത്രം ചെയ്‌വാൻ കല്പിച്ചു. അവർ സന്തോഷത്തോടെ സ്തോത്രം ചെയ്ത് കുമ്പിട്ട് ആരാധിച്ചു.
31 ସେତେବେଳେ ହିଜକୀୟ ଉତ୍ତର କରି କହିଲେ, “ଏବେ ତୁମ୍ଭେମାନେ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ଆପଣାମାନଙ୍କୁ ପ୍ରତିଷ୍ଠା କରିଅଛ, ନିକଟକୁ ଆସ ଓ ସଦାପ୍ରଭୁଙ୍କ ଗୃହକୁ ବଳି ଓ ପ୍ରଶଂସାର୍ଥକ ଉପହାର ଆଣ।” ତହିଁରେ ସମାଜ ବଳି ଓ ପ୍ରଶଂସାର୍ଥକ ଉପହାର ଆଣିଲେ ଓ ଯେତେ ଲୋକର ମନରେ ପ୍ରବୃତ୍ତି ଜନ୍ମିଲା, ସେମାନେ ହୋମବଳି ଆଣିଲେ।
൩൧“നിങ്ങൾ ഇപ്പോൾ യഹോവയ്ക്ക് നിങ്ങളെത്തന്നെ നിവേദിച്ചിരിക്കുന്നു; അടുത്തുവന്ന് യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ” എന്ന് യെഹിസ്കീയാവ് പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; നല്ല മനസ്സുള്ള എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.
32 ସମାଜ ଯେଉଁ ହୋମବଳି ଆଣିଲେ, ତହିଁର ସଂଖ୍ୟା, ଯଥା, ସତୁରି ବୃଷ ଓ ଏକ ଶହ ମେଷ ଓ ଦୁଇ ଶହ ମେଷଶାବକ, ଏହିସବୁ ସଦାପ୍ରଭୁଙ୍କ ଉଦ୍ଦେଶ୍ୟରେ ହୋମାର୍ଥକ ବଳି।
൩൨സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം: കാളകൾ എഴുപത്, ആട്ടുകൊറ്റൻമാർ നൂറ്, കുഞ്ഞാടുകൾ ഇരുനൂറ്; ഇവയൊക്കെയും യഹോവയ്ക്ക് ദഹനയാഗത്തിനായിരുന്നു.
33 ପୁଣି ଛଅ ଶହ ବୃଷ ଓ ତିନି ସହସ୍ର ମେଷ ପବିତ୍ରୀକୃତ ହେଲେ।
൩൩നിവേദിത വസ്തുക്കൾ, അറുനൂറു കാളകളും മൂവായിരം ആടുകളും ആയിരുന്നു.
34 ମାତ୍ର ଯାଜକମାନେ ଅଳ୍ପସଂଖ୍ୟକ ଥିବାରୁ ସେମାନେ ହୋମାର୍ଥକ ସକଳ ପଶୁର ଚର୍ମ କାଢ଼ି ପାରିଲେ ନାହିଁ। ଏଣୁ କାର୍ଯ୍ୟ ସମାପ୍ତ ନ ହେବା ପର୍ଯ୍ୟନ୍ତ ଓ ଯାଜକମାନେ ଆପଣାମାନଙ୍କୁ ପବିତ୍ର ନ କରିବା ପର୍ଯ୍ୟନ୍ତ ସେମାନଙ୍କ ଭ୍ରାତା ଲେବୀୟମାନେ ସେମାନଙ୍କର ସାହାଯ୍ୟ କଲେ; କାରଣ ଲେବୀୟମାନେ ଆପଣାମାନଙ୍କୁ ପବିତ୍ର କରିବା ପାଇଁ ଯାଜକମାନଙ୍କ ଅପେକ୍ଷା ଅଧିକ ସିଦ୍ଧମନା ଥିଲେ।
൩൪പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലാം തോലുരിപ്പാൻ അവർക്ക് കഴിഞ്ഞില്ല; അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും മറ്റ് പുരോഹിതന്മാരെല്ലാം തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം വിശ്വസ്തരായിരുന്നു.
35 ଆହୁରି ହୋମବଳି, ମଙ୍ଗଳାର୍ଥକ ବଳିର ମେଦ ଓ ପ୍ରତ୍ୟେକ ହୋମବଳିର ପେୟ-ନୈବେଦ୍ୟ ପ୍ରଚୁର ହୋଇଥିଲା। ଏହିରୂପେ ସଦାପ୍ରଭୁଙ୍କ ଗୃହର ସେବାକାର୍ଯ୍ୟ ସୁଧାରାମତେ ସ୍ଥାପିତ ହେଲା।
൩൫ഹോമയാഗങ്ങൾ, സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
36 ଆଉ, ପରମେଶ୍ୱର ଲୋକମାନଙ୍କ ନିମନ୍ତେ ଏହାସବୁ ପ୍ରସ୍ତୁତ କରିଥିବାରୁ ହିଜକୀୟ ଓ ସମସ୍ତ ଲୋକ ଆନନ୍ଦ କଲେ; କାରଣ ଏହି କାର୍ଯ୍ୟ ଅକସ୍ମାତ୍ ସାଧିତ ହେଲା।
൩൬ദൈവം ജനത്തിന് മനസ്സൊരുക്കം നൽകിയതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; ഈ കാര്യങ്ങൾ എല്ലാം വളരെ വേഗത്തിലാണല്ലോ നടന്നത്.