< ପ୍ରଥମ ରାଜାବଳୀ 11 >

1 ଶଲୋମନ ରାଜା ଫାରୋର କନ୍ୟା ଛଡ଼ା ମୋୟାବୀୟ, ଅମ୍ମୋନୀୟ, ଇଦୋମୀୟ, ସୀଦୋନୀୟ ଓ ହିତ୍ତୀୟ ଅନେକ ବିଦେଶୀୟା ସ୍ତ୍ରୀମାନଙ୍କୁ ପ୍ରେମ କଲେ;
ശലോമോൻരാജാവ് വിദേശികളായ അനേകം സ്ത്രീകളെ സ്നേഹിച്ചിരുന്നു. ഫറവോന്റെ മകളെക്കൂടാതെ മോവാബ്യരും അമ്മോന്യരും ഏദോമ്യരും സീദോന്യരും ഹിത്യരുമായ അനേകം സ്ത്രീകളെയും അദ്ദേഹം സ്നേഹിച്ചു.
2 ଏହି ଗୋଷ୍ଠୀୟମାନଙ୍କ ବିଷୟରେ ସଦାପ୍ରଭୁ ଇସ୍ରାଏଲ-ସନ୍ତାନଗଣକୁ କହିଥିଲେ, “ତୁମ୍ଭେମାନେ ସେମାନଙ୍କ ମଧ୍ୟକୁ ଯିବ ନାହିଁ, କିଅବା ସେମାନେ ତୁମ୍ଭମାନଙ୍କ ମଧ୍ୟକୁ ଆସିବେ ନାହିଁ; କାରଣ ସେମାନେ ନିଶ୍ଚୟ ଆପଣା ଆପଣା ଦେବଗଣ ପ୍ରତି ତୁମ୍ଭମାନଙ୍କ ମନକୁ ବିପଥଗାମୀ କରିବେ;” ଶଲୋମନ ଏମାନଙ୍କ ପ୍ରତି ପ୍ରେମରେ ଆସକ୍ତ ହେଲେ।
“നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും,” എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു.
3 ଏଣୁ ତାଙ୍କର ସାତ ଶହ ରାଜପତ୍ନୀ ଓ ତିନି ଶହ ଉପପତ୍ନୀ ହେଲେ; ଆଉ ତାଙ୍କର ପତ୍ନୀମାନେ ତାଙ୍କର ମନକୁ ବିପଥଗାମୀ କଲେ।
അദ്ദേഹത്തിന്, രാജ്ഞിമാരായ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചുകളഞ്ഞു.
4 କାରଣ ଶଲୋମନ ବୃଦ୍ଧ ହୁଅନ୍ତେ ଏପରି ଘଟିଲା ଯେ, ତାଙ୍କର ପତ୍ନୀମାନେ ବିଦେଶୀୟ ଦେବତାଗଣ ପ୍ରତି ତାଙ୍କର ମନକୁ ବିପଥଗାମୀ କଲେ; ପୁଣି, ତାଙ୍କର ପିତା ଦାଉଦଙ୍କର ଅନ୍ତଃକରଣ ପରି ତାଙ୍କର ଅନ୍ତଃକରଣ ସଦାପ୍ରଭୁ ପରମେଶ୍ୱରଙ୍କ ପ୍ରତି ସିଦ୍ଧ ନୋହିଲା।
ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
5 ମାତ୍ର ଶଲୋମନ ସୀଦୋନୀୟମାନଙ୍କ ଦେବୀ ଅଷ୍ଟାରୋତ୍‍ର ଓ ଅମ୍ମୋନୀୟମାନଙ୍କ ମିଲ୍‍କମ୍‍ ନାମକ ଘୃଣାଯୋଗ୍ୟ ଦେବତାର ପଶ୍ଚାତ୍‍ଗାମୀ ହେଲେ।
സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനെയും അദ്ദേഹം സേവിച്ചു.
6 ପୁଣି, ସଦାପ୍ରଭୁଙ୍କ ଦୃଷ୍ଟିରେ ଯାହା ମନ୍ଦ, ତାହା ଶଲୋମନ କଲେ ଓ ଆପଣା ପିତା ଦାଉଦଙ୍କ ପରି ସମ୍ପୂର୍ଣ୍ଣ ରୂପେ ସଦାପ୍ରଭୁଙ୍କର ପଶ୍ଚାତ୍‍ଗାମୀ ନୋହିଲେ।
അങ്ങനെ, ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അദ്ദേഹം യഹോവയെ പരിപൂർണമായി അനുസരിച്ചില്ല.
7 ତହୁଁ ଶଲୋମନ ଯିରୂଶାଲମ ସମ୍ମୁଖସ୍ଥ ପର୍ବତରେ ମୋୟାବର ଘୃଣାଯୋଗ୍ୟ କମୋଶ ନିମନ୍ତେ ଓ ଅମ୍ମୋନ-ସନ୍ତାନଗଣର ମୋଲକ୍‍ ନାମକ ଘୃଣାଯୋଗ୍ୟ ଦେବତା ନିମନ୍ତେ ଉଚ୍ଚସ୍ଥଳୀ ନିର୍ମାଣ କଲେ।
ശലോമോൻ ജെറുശലേമിനു കിഴക്കുഭാഗത്തുള്ള ഒരു മലയിൽ മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനുംവേണ്ടി ഓരോ പൂജാഗിരി പണിയിച്ചു.
8 ଏହିରୂପେ ତାଙ୍କର ଯେଉଁ ବିଦେଶୀୟା ପତ୍ନୀମାନେ ଆପଣା ଆପଣା ଦେବଗଣ ଉଦ୍ଦେଶ୍ୟରେ ଧୂପ ଜ୍ୱଳାଇଲେ ଓ ବଳିଦାନ କଲେ, ସେହି ସମସ୍ତଙ୍କ ପାଇଁ ସେ ସେହିପରି କଲେ।
തന്റെ വിദേശീയരായ എല്ലാ ഭാര്യമാർക്കുവേണ്ടിയും ശലോമോൻ ഇപ്രകാരം ചെയ്തുകൊടുത്തു. അവർ അവിടെ തങ്ങളുടെ ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും ബലികൾ അർപ്പിക്കുകയും ചെയ്തുപോന്നു.
9 ଏହେତୁ ସଦାପ୍ରଭୁ ଶଲୋମନଙ୍କ ପ୍ରତି କ୍ରୁଦ୍ଧ ହେଲେ, କାରଣ ତାଙ୍କର ଅନ୍ତଃକରଣ ସଦାପ୍ରଭୁ ଇସ୍ରାଏଲର ପରମେଶ୍ୱରଙ୍କଠାରୁ ବିମୁଖ ହୋଇଥିଲା; ସଦାପ୍ରଭୁ ତାଙ୍କୁ ଦୁଇ ଥର ଦର୍ଶନ ଦେଇଥିଲେ
തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനായ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽനിന്ന് തന്റെ ഹൃദയം വ്യതിചലിച്ചതുമൂലം യഹോവ ശലോമോനോടു കോപിച്ചു.
10 ଓ ସେହି ବିଷୟରେ ଆଜ୍ଞା କରି ଅନ୍ୟ ଦେବଗଣର ପଶ୍ଚାତ୍‍ଗାମୀ ହେବାକୁ ନିଷେଧ କରିଥିଲେ; ମାତ୍ର ସଦାପ୍ରଭୁ ଯାହା ଆଜ୍ଞା କଲେ, ତାହା ସେ ପ୍ରତିପାଳନ କଲେ ନାହିଁ।
അന്യദേവന്മാരെ അനുഗമിക്കരുതെന്ന് യഹോവ ശലോമോനോട് കൽപ്പിച്ചിരുന്നു; എങ്കിലും അദ്ദേഹം യഹോവയുടെ കൽപ്പന അനുസരിച്ചില്ല.
11 ଏହେତୁ ସଦାପ୍ରଭୁ ଶଲୋମନଙ୍କୁ କହିଲେ, “ତୁମ୍ଭ ଦ୍ୱାରା ଏହିପରି ହେବାରୁ ଓ ଆମ୍ଭେ ତୁମ୍ଭକୁ ଆପଣାର ଯେଉଁ ନିୟମ ଓ ବିଧି ଆଜ୍ଞା କଲୁ, ତାହା ତୁମ୍ଭେ ପାଳନ ନ କରିବାରୁ ଆମ୍ଭେ ନିଶ୍ଚୟ ତୁମ୍ଭଠାରୁ ରାଜ୍ୟ ଚିରି ନେଇ ତୁମ୍ଭ ଦାସକୁ ଦେବା।
അതുകൊണ്ട്, യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നിന്റെ മനോഗതം ഇവ്വിധമാകുകയാലും ഞാൻ നിന്നോടു കൽപ്പിച്ച എന്റെ ഉടമ്പടിയും ഉത്തരവുകളും നീ പാലിക്കാതെയിരിക്കുകയാലും ഞാൻ തീർച്ചയായും രാജ്യം നിന്റെ പക്കൽനിന്ന് പറിച്ചെടുത്ത് നിന്റെ ഭൃത്യന്മാരിൽ ഒരുവനു നൽകും.
12 ତଥାପି ତୁମ୍ଭ ପିତା ଦାଉଦଙ୍କ ସକାଶୁ ଆମ୍ଭେ ତୁମ୍ଭ ସମୟରେ ଏହା କରିବା ନାହିଁ; ମାତ୍ର ଆମ୍ଭେ ତୁମ୍ଭ ପୁତ୍ର ହସ୍ତରୁ ତାହା ଚିରି ନେବା।
എങ്കിലും, നിന്റെ പിതാവായ ദാവീദിനെ വിചാരിച്ച്, ഞാൻ നിന്റെ ആയുഷ്കാലത്ത് ഇതു പ്രവർത്തിക്കുകയില്ല; നിന്റെ പുത്രന്റെ കൈയിൽനിന്ന് ഞാൻ രാജ്യം പറിച്ചെടുത്തുകളയും.
13 ତଥାପି ସମୁଦାୟ ରାଜ୍ୟ ଚିରି ନେବା ନାହିଁ; ମାତ୍ର ଆମ୍ଭ ଦାସ ଦାଉଦ ସକାଶୁ ଓ ଆମ୍ଭର ମନୋନୀତ ଯିରୂଶାଲମ ସକାଶୁ ଆମ୍ଭେ ତୁମ୍ଭ ପୁତ୍ରକୁ ଏକ ଗୋଷ୍ଠୀ ଦେବା।”
പക്ഷേ, രാജ്യംമുഴുവനായും ഞാൻ അവനിൽനിന്നു നീക്കിക്കളയുകയില്ല; എന്റെ ദാസനായ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്ത ജെറുശലേമിനെയും വിചാരിച്ച് ഒരു ഗോത്രത്തെ നിന്റെ പുത്രനു നൽകും.”
14 ଏଥିଉତ୍ତାରେ ସଦାପ୍ରଭୁ ଇଦୋମୀୟ ହଦଦ୍‍କୁ ଶଲୋମନଙ୍କର ବିପକ୍ଷ କରି ଉତ୍ପନ୍ନ କଲେ; ସେ ଇଦୋମୀୟ ରାଜବଂଶଜ ଥିଲେ।
ഏദോം രാജകുടുംബത്തിലെ അംഗവും ഏദോമ്യനുമായ ഹദദിനെ യഹോവ ശലോമോനെതിരായി എഴുന്നേൽപ്പിച്ചു.
15 ଯେତେବେଳେ ଦାଉଦ ଇଦୋମରେ ଥିଲେ ଓ ଯୋୟାବ ସେନାପତି ହତ ଲୋକମାନଙ୍କୁ କବର ଦେବା ପାଇଁ ଯାଇ ଇଦୋମର ପ୍ରତ୍ୟେକ ପୁରୁଷକୁ ଆଘାତ କରିଥିଲା;
ദാവീദ് ഏദോമ്യരുമായി യുദ്ധത്തിലേർപ്പെട്ടിരുന്നകാലത്ത് വധിക്കപ്പെട്ടവരെ മറവുചെയ്യാൻ സൈന്യാധിപനായ യോവാബ് നിയോഗിക്കപ്പെട്ടിരുന്നു. അയാൾ ഏദോമിലെ പുരുഷന്മാരെയെല്ലാം വധിച്ചിരുന്നു.
16 ସେତେବେଳେ ଯୋୟାବ ଓ ସମଗ୍ର ଇସ୍ରାଏଲ ଇଦୋମର ପ୍ରତ୍ୟେକ ପୁରୁଷକୁ ଉଚ୍ଛିନ୍ନ ନ କରିବା ପର୍ଯ୍ୟନ୍ତ ଛଅ ମାସ କାଳ ସେଠାରେ ରହିଥିଲେ;
ഏദോമിലെ പുരുഷന്മാരെയെല്ലാം സംഹരിച്ചുതീരുന്നതുവരെ, യോവാബും ഇസ്രായേൽസൈന്യവും ആറുമാസം അവിടെത്താമസിച്ചു.
17 ସେସମୟରେ ହଦଦ୍‍ ଓ ତାହା ସଙ୍ଗେ ତାହା ପିତାର ଦାସ କେତେକ ଇଦୋମୀୟ ଲୋକ ମିସରକୁ ପଳାଇ ଯାଇଥିଲେ; ସେତେବେଳେ ହଦଦ୍‍ ସାନ ବାଳକ ଥିଲା।
എന്നാൽ, ബാലനായ ഹദദ് തന്റെ പിതാവിന്റെ സേവകന്മാരായ ചില ഏദോമ്യരായ ഉദ്യോഗസ്ഥന്മാരോടൊപ്പം ഈജിപ്റ്റിലേക്കു പലായനംചെയ്തു.
18 ସେମାନେ ମିଦୀୟନଠାରୁ ଉଠି ପାରଣକୁ ଆସିଲେ; ପୁଣି, ପାରଣରୁ ସଙ୍ଗରେ ଲୋକ ନେଇ ମିସରରେ ମିସରର ରାଜା ଫାରୋ ନିକଟରେ ଉପସ୍ଥିତ ହେଲେ; ସେ ତାହାକୁ ଗୃହ ଦେଇ ତାହା ପାଇଁ ଖାଦ୍ୟସାମଗ୍ରୀ ନିରୂପଣ କରି ତାହାକୁ ଭୂମି ଦେଲା।
അവർ മിദ്യാനിൽനിന്നു പുറപ്പെട്ട് പാരാനിൽ എത്തിച്ചേർന്നു. പാറാനിൽനിന്നു ചില അനുയായികളെയുംകൂട്ടി ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലെത്തി. അദ്ദേഹം, ഹദദിന് ഒരു ഭവനവും ഭക്ഷണത്തിനുള്ള വകയും ഒരു നിലവും ദാനംചെയ്തു.
19 ପୁଣି, ହଦଦ୍‍ ଫାରୋ ଦୃଷ୍ଟିରେ ଅତିଶୟ ଅନୁଗ୍ରହ ପାଇଲା, ତେଣୁ ସେ ଆପଣା ଭାର୍ଯ୍ୟା ତହପନେଷ୍‍ ରାଣୀର ଭଗିନୀକୁ ତାହା ସଙ୍ଗେ ବିବାହ ଦେଲା;
ഫറവോന് ഹദദിനോട് വളരെ പ്രീതി തോന്നി. അദ്ദേഹം തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അയാൾക്കു വിവാഹംചെയ്തുകൊടുത്തു.
20 ଏଉତ୍ତାରେ ତହପନେଷ୍‍ର ଭଗିନୀ ତାହାର ଔରସରେ ଗନୁବତ୍‍ ନାମକ ପୁତ୍ର ପ୍ରସବ କଲା, ତହିଁରେ ତହପନେଷ୍‍ ଫାରୋର ଗୃହରେ ତାହାର ସ୍ତନ୍ୟତ୍ୟାଗ କରାଇଲା; ଆଉ ଗନୁବତ୍‍ ଫାରୋର ଗୃହରେ ଫାରୋର ପୁତ୍ରମାନଙ୍କ ସଙ୍ଗରେ ରହିଲା।
തഹ്പെനേസിന്റെ സഹോദരി ഹദദിന് ഗെനൂബത്ത് എന്ന പുത്രന് ജന്മംനൽകി. ആ കുട്ടിയെ തഹ്പെനേസ് രാജകൊട്ടാരത്തിൽ വളർത്തി. ഗെനൂബത്ത് അവിടെ ഫറവോന്റെ പുത്രന്മാരോടൊപ്പം വളർന്നു.
21 ଏଥିଉତ୍ତାରେ ଦାଉଦ ଆପଣା ପିତୃଲୋକଙ୍କ ସହିତ ଶୟନ କରିଅଛି ଓ ସେନାପତି ଯୋୟାବ ମରିଅଛି, ଏହି ସମାଚାର ହଦଦ୍‍ ମିସରରେ ଶୁଣନ୍ତେ ଫାରୋକୁ କହିଲା, “ମୋତେ ପ୍ରସ୍ଥାନ କରିବାକୁ ଅନୁମତି ଦେଉନ୍ତୁ, ମୁଁ ସ୍ୱଦେଶକୁ ଯିବି।”
ഹദദ് ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു എന്നും അദ്ദേഹത്തിന്റെ സൈന്യാധിപനായ യോവാബ് മരിച്ചുപോയെന്നുമുള്ള വാർത്ത കേട്ടു. അപ്പോൾ, ഹദദ് ഫറവോനോട്: “എന്റെ സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകുന്നതിന് എന്നെ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
22 ତହିଁରେ ଫାରୋ ତାହାକୁ କହିଲା, “ମାତ୍ର ମୋʼ ସଙ୍ଗେ ଥାଇ ତୁମ୍ଭର କି ଅଭାବ ହେଲା ଯେ, ଦେଖ, ତୁମ୍ଭେ ସ୍ୱଦେଶକୁ ଯିବା ପାଇଁ ବାଞ୍ଛା କରୁଅଛ?” ଏଥିରେ ସେ ଉତ୍ତର କଲା, “କିଛି ନାହିଁ; ତଥାପି କୌଣସିମତେ ପ୍ରସ୍ଥାନ କରିବା ପାଇଁ ମୋତେ ଅନୁମତି ଦେଉନ୍ତୁ।”
“നിന്റെ സ്വന്തംനാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കത്തക്കവിധം നിനക്കിവിടെ എന്തിനാണ് കുറവുള്ളത്?” എന്നു ഫറവോൻ ചോദിച്ചു. “ഒന്നിനുമില്ല, എങ്കിലും എന്നെ തിരികെപ്പോകാൻമാത്രം അനുവദിച്ചാലും!” എന്നു ഹദദ് മറുപടി പറഞ്ഞു.
23 ଆହୁରି ପରମେଶ୍ୱର ଇଲୀୟାଦାର ପୁତ୍ର ରଷୋଣକୁ ଶଲୋମନଙ୍କର ଅନ୍ୟ ଏକ ବିପକ୍ଷ କରି ଉତ୍ପନ୍ନ କଲେ, ସେ ଲୋକ ଆପଣା ପ୍ରଭୁ ସୋବାର ରାଜା ହଦଦେଷର ନିକଟରୁ ପଳାଇ ଯାଇଥିଲା;
എല്യാദാവിന്റെ പുത്രനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും ദൈവം ശലോമോനെതിരായി എഴുന്നേൽപ്പിച്ചു. സോബാരാജാവും തന്റെ യജമാനനുമായ ഹദദേസറിന്റെ അടുക്കൽനിന്ന് ഓടിപ്പോയ ആളായിരുന്നു രെസോൻ.
24 ଯେଉଁ ସମୟରେ ଦାଉଦ ସୋବାର ଲୋକମାନଙ୍କୁ ବଧ କଲେ, ସେସମୟରେ ସେ ଆପଣା ନିକଟରେ ଲୋକମାନଙ୍କୁ ସଂଗ୍ରହ କରି ଏକ ଦଳପତି ହୋଇଥିଲା; ତହିଁ ଉତ୍ତାରେ ସେମାନେ ଦମ୍ମେଶକକୁ ଯାଇ ସେଠାରେ ବାସ କରି ଦମ୍ମେଶକରେ ରାଜ୍ୟ କଲେ।
അയാൾ വിപ്ളവകാരികളുടെ ഒരു സംഘത്തെ രൂപവൽക്കരിച്ച് അതിന്റെ നേതാവായിത്തീർന്നു. ദാവീദ് സോബാസൈന്യത്തെ സംഹരിച്ചശേഷമാണിതു സംഭവിച്ചത്. അവർ ദമസ്കോസിലേക്കു കടക്കുകയും അവിടെ അനുയായികൾ രെസോനെ രാജാവാക്കുകയും ചെയ്തു.
25 ଆଉ ସେ ହଦଦ୍‍ର କୃତ ମନ୍ଦ କର୍ମ ଛଡ଼ା ଶଲୋମନଙ୍କର ଯାବଜ୍ଜୀବନ ଇସ୍ରାଏଲର ବିପକ୍ଷ ହୋଇଥିଲା; ସେ ଇସ୍ରାଏଲକୁ ଘୃଣା କରି ଅରାମ ଉପରେ ରାଜ୍ୟ କଲା।
ശലോമോന്റെ ജീവിതകാലംമുഴുവനും രെസോൻ ഇസ്രായേലുമായി ശത്രുതയിലായിരുന്നു. ഹദദും ഇസ്രായേലിനെതിരായി ഉപദ്രവങ്ങൾ ചെയ്തു. രെസോൻ ഇസ്രായേലിനോടു ശത്രുതപുലർത്തുകയും അരാമിൽ രാജാവായി തുടരുകയും ചെയ്തുവന്നു.
26 ପୁଣି, ସରେଦା ନିବାସୀ ଇଫ୍ରୟିମୀୟ ନବାଟର ପୁତ୍ର ଶଲୋମନଙ୍କର ଦାସ ଯାରବୀୟାମ ମଧ୍ୟ ରାଜାଙ୍କର ପ୍ରତିକୂଳରେ ଆପଣା ହସ୍ତ ଉଠାଇଲେ; ତାଙ୍କର ମାତାର ନାମ ସରୁୟା, ସେ ଏକ ବିଧବା ସ୍ତ୍ରୀ ଥିଲା।
നെബാത്തിന്റെ മകനും ശലോമോന്റെ ഉദ്യോഗസ്ഥരിൽ ഒരുവനുമായ യൊരോബെയാമും ശലോമോനെതിരേ വിപ്ളവം ഉണ്ടാക്കി. അദ്ദേഹം സെരേദായിൽനിന്നുള്ള ഒരു എഫ്രയീമ്യൻ ആയിരുന്നു. സെരൂയ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
27 ରାଜାଙ୍କ ପ୍ରତିକୂଳରେ ତାଙ୍କର ହସ୍ତ ଉଠାଇବାର କାରଣ ଏହି; ଶଲୋମନ ମିଲ୍ଲୋ ଦୃଢ଼ କରୁଥିଲେ ଓ ଆପଣା ପିତା ଦାଉଦଙ୍କ ନଗରର ଭଗ୍ନ ସ୍ଥାନ ପୁନଃନିର୍ମାଣ କରୁଥିଲେ।
അദ്ദേഹം ശലോമോനെതിരേ വിപ്ളവത്തിനു തിരിഞ്ഞതിന്റെ കാരണം ഇതായിരുന്നു: ശലോമോൻ മുകൾത്തട്ടുകൾ നിർമിച്ച് തന്റെ പിതാവായ ദാവീദിന്റെ നഗരത്തിന്റെ കേടുപാടുകൾ തീർത്തു.
28 ସେସମୟରେ ଯାରବୀୟାମ ମହାବିକ୍ରମଶାଳୀ ପୁରୁଷ ଥିଲେ; ଏଣୁ ଶଲୋମନ ସେହି ଯୁବା ଲୋକଙ୍କୁ ପରିଶ୍ରମୀ ଦେଖି ଯୋଷେଫ ବଂଶୀୟ ଲୋକମାନଙ୍କ ସମୁଦାୟ କର୍ମଭାର ତାଙ୍କ ଉପରେ ଅର୍ପଣ କଲେ।
യൊരോബെയാം അതിസമർഥനായ ഒരു യുവാവായിരുന്നു. അദ്ദേഹം അധ്വാനിയും പരിശ്രമശാലിയുമാണെന്നും തന്റെ ജോലികൾ എത്ര ഭംഗിയായി നിർവഹിക്കുന്നു എന്നും കണ്ടപ്പോൾ യോസേഫിന്റെ ഗോത്രങ്ങളിൽനിന്നുള്ള ജോലിക്കാരുടെടെ മുഴുവൻ ചുമതലയും ശലോമോൻ അദ്ദേഹത്തെ ഏൽപ്പിച്ചു.
29 ଘଟଣାକ୍ରମେ ସେହି ସମୟରେ ଯାରବୀୟାମ ଯିରୂଶାଲମର ବାହାରକୁ ଯାʼନ୍ତେ, ପଥରେ ଶୀଲୋନୀୟ ଅହୀୟ ଭବିଷ୍ୟଦ୍‍ବକ୍ତା ତାଙ୍କର ଦେଖା ପାଇଲା; ଅହୀୟ ଆପଣାକୁ ନୂତନ ବସ୍ତ୍ରରେ ଆଚ୍ଛାଦନ କରିଥିଲା ଓ କ୍ଷେତ୍ରରେ କେବଳ ସେ ଦୁହେଁ ଥିଲେ।
അക്കാലത്ത്, ഒരിക്കൽ യൊരോബെയാം ജെറുശലേമിൽനിന്നു പുറത്തേക്കു പോകുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ അദ്ദേഹത്തെ വഴിയിൽവെച്ചു കണ്ടുമുട്ടി. അഹീയാപ്രവാചകൻ ഒരു പുതിയ അങ്കിയാണു ധരിച്ചിരുന്നത്. അവരിരുവരുംമാത്രമേ നഗരത്തിനു വെളിയിൽ ആ ഗ്രാമപ്രദേശത്ത് ഉണ്ടായിരുന്നുള്ളൂ.
30 ତହିଁରେ ଅହୀୟ ଆପଣା ଦେହର ନୂତନ ବସ୍ତ୍ର ଧରି ବାରଖଣ୍ଡ କରି ଚିରିଲା।
അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു കീറി അതിനെ പന്ത്രണ്ടു കഷണങ്ങളാക്കി.
31 ଆଉ ଯାରବୀୟାମଙ୍କୁ କହିଲା, “ତୁମ୍ଭେ ଆପଣା ପାଇଁ ଦଶ ଖଣ୍ଡ ନିଅ; କାରଣ ସଦାପ୍ରଭୁ ଇସ୍ରାଏଲର ପରମେଶ୍ୱର ଏହି କଥା କହନ୍ତି, ‘ଦେଖ, ଆମ୍ଭେ ଶଲୋମନର ହସ୍ତରୁ ରାଜ୍ୟ ଚିରି ନେବା ଓ ତୁମ୍ଭକୁ ଦଶ ଗୋଷ୍ଠୀ ଦେବା।
പിന്നെ അദ്ദേഹം യൊരോബെയാമിനോടു പറഞ്ഞതു: “പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളുക: കാരണം ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ്: ‘നോക്കുക! ഞാൻ ശലോമോന്റെ കൈയിൽനിന്ന് രാജ്യം വേർപെടുത്താൻ പോകുന്നു. പത്തു ഗോത്രം ഞാൻ നിനക്കു തരുന്നു.
32 ମାତ୍ର ଆମ୍ଭ ଦାସ ଦାଉଦ ସକାଶୁ ଓ ଇସ୍ରାଏଲର ସମସ୍ତ ଗୋଷ୍ଠୀ ମଧ୍ୟରୁ ଆମ୍ଭର ମନୋନୀତ ନଗର ଯିରୂଶାଲମ ସକାଶୁ ସେ ଏକ ଗୋଷ୍ଠୀ ପାଇବ।
എന്നാൽ എന്റെ ദാസനായ ദാവീദിനെ ഓർത്തും ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ജെറുശലേം നഗരത്തെക്കരുതിയും ഒരു ഗോത്രം അവനു നൽകും.
33 ଯେହେତୁ ସେମାନେ ଆମ୍ଭକୁ ପରିତ୍ୟାଗ କରି ସୀଦୋନୀୟମାନଙ୍କ ଅଷ୍ଟାରୋତ୍‍ ଦେବୀକି ଓ ମୋୟାବର କମୋଶ ଦେବକୁ ଓ ଅମ୍ମୋନ-ସନ୍ତାନଗଣର ମିଲ୍‍କମ୍‍ ଦେବକୁ ପ୍ରଣାମ କରିଅଛନ୍ତି; ପୁଣି, ଆପଣା ପିତା ଦାଉଦ ଯେପରି ଆମ୍ଭ ଦୃଷ୍ଟିରେ ନ୍ୟାୟ ବ୍ୟବହାର କଲା ଓ ଆମ୍ଭର ବିଧି ଓ ଆମ୍ଭର ଶାସନ ପାଳନ କଲା, ସେପରି କରିବାକୁ ସେମାନେ ଆମ୍ଭ ପଥରେ ଚାଲି ନାହାନ୍ତି।
അവർ എന്നെ ഉപേക്ഷിച്ചു; സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മോലെക്കിനെയും ആരാധിച്ചു; അവർ എന്നെ അനുസരിച്ചു ജീവിച്ചില്ല; എന്റെ ദൃഷ്ടിയിൽ നീതിയായുള്ളത് അവർ ചെയ്തില്ല; ശലോമോന്റെ പിതാവായ ദാവീദ് എന്റെ ഉത്തരവുകളും നിയമങ്ങളും പ്രമാണിച്ചതുപോലെ അവർ പ്രമാണിച്ചതുമില്ല; അതിനാൽ ഞാനിതു ചെയ്യും.
34 ତଥାପି ଆମ୍ଭେ ସମୁଦାୟ ରାଜ୍ୟ ତାହା ହସ୍ତରୁ ନେବା ନାହିଁ, ମାତ୍ର ଆମ୍ଭ ମନୋନୀତ ଦାସ ଯେଉଁ ଦାଉଦ ଆମ୍ଭର ଆଜ୍ଞା ଓ ଆମ୍ଭର ବିଧିସକଳ ପାଳନ କଲା, ତାହା ସକାଶୁ ତାହାକୁ ଯାବଜ୍ଜୀବନ ଅଧିପତି କରି ରଖିବା;
“‘എന്നാൽ രാജ്യംമുഴുവനും ശലോമോന്റെ കൈയിൽനിന്നു ഞാൻ എടുത്തുകളയുകയില്ല. ഞാൻ തെരഞ്ഞെടുത്തവനും എന്റെ കൽപ്പനകളും ഉത്തരവുകളും പ്രമാണിച്ചവനുമായ എന്റെ ദാസനായ ദാവീദിനെ കരുതി അവന്റെ ആയുഷ്കാലം മുഴുവൻ ഞാൻ അവനെ ഭരണം നടത്താൻ അനുവദിക്കും.
35 ମାତ୍ର ଆମ୍ଭେ ତାହାର ପୁତ୍ର ହସ୍ତରୁ ରାଜ୍ୟ ନେବା ଓ ତାହା, ଅର୍ଥାତ୍‍, ଦଶ ଗୋଷ୍ଠୀ ତୁମ୍ଭକୁ ଦେବା।
അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജ്യം എടുത്തുകളയുകയും പത്തു ഗോത്രങ്ങൾ ഞാൻ നിനക്കു നൽകുകയും ചെയ്യും.
36 ଆଉ ଆମ୍ଭେ ଆପଣା ନାମ ସ୍ଥାପନ କରିବା ପାଇଁ ଯେଉଁ ନଗର ମନୋନୀତ କରିଅଛୁ, ସେହି ଯିରୂଶାଲମରେ ଯେପରି ଆମ୍ଭ ଦାସ ଦାଉଦର ପ୍ରଦୀପ ଆମ୍ଭ ସମ୍ମୁଖରେ ସର୍ବଦା ରହିବ, ଏଥିପାଇଁ ତାହାର ପୁତ୍ରକୁ ଏକ ଗୋଷ୍ଠୀ ଦେବା।
എങ്കിലും, എന്റെ നാമം സ്ഥാപിക്കാൻവേണ്ടി ഞാൻ തെരഞ്ഞെടുത്ത നഗരമായ ജെറുശലേമിൽ എന്റെമുമ്പാകെ, എന്റെ ദാസനായ ദാവീദിന് ഒരു വിളക്ക് എന്നേക്കും ഉണ്ടായിരിക്കുന്നതിനായി ഞാൻ ഒരു ഗോത്രം അവന്റെ പുത്രനു നൽകും.
37 ପୁଣି, ଆମ୍ଭେ ତୁମ୍ଭକୁ ଗ୍ରହଣ କରିବା, ତହିଁରେ ତୁମ୍ଭେ ଆପଣା ପ୍ରାଣର ସମସ୍ତ ବାଞ୍ଛାନୁସାରେ ରାଜ୍ୟ କରି ଇସ୍ରାଏଲ ଉପରେ ରାଜା ହେବ।
ഞാൻ നിന്നെ തെരഞ്ഞെടുക്കും. നിന്റെ ഹൃദയാഭിലാഷംപോലെ നീ ഭരണംനടത്തും; നീ ഇസ്രായേലിനു രാജാവായിരിക്കും.
38 ଆଉ ଯେବେ ତୁମ୍ଭେ ଆମ୍ଭ ଦାସ ଦାଉଦ ପରି ଆମ୍ଭର ସମସ୍ତ ଆଦେଶରେ ମନୋଯୋଗ କରିବ, ଆମ୍ଭ ବିଧି ଓ ଆଜ୍ଞା ପାଳନ କରିବା ପାଇଁ ଆମ୍ଭ ପଥରେ ଚାଲିବ ଓ ଆମ୍ଭ ଦୃଷ୍ଟିରେ ନ୍ୟାୟ ବ୍ୟବହାର କରିବ, ତେବେ ଆମ୍ଭେ ତୁମ୍ଭର ସହବର୍ତ୍ତୀ ହେବା ଓ ଆମ୍ଭେ ଯେପରି ଦାଉଦ ପାଇଁ କଲୁ, ସେପରି ତୁମ୍ଭ ପାଇଁ ଏକ ଦୃଢ଼ ଗୃହ ନିର୍ମାଣ କରିବା ଓ ତୁମ୍ଭକୁ ଇସ୍ରାଏଲ ଦେବା।
ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ ചെയ്യുകയും, എന്നെ അനുസരിച്ച് ജീവിക്കുകയും എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചുകൊണ്ട് എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനുവേണ്ടി പണിതതുപോലെ നിനക്കുവേണ്ടിയും സ്ഥിരമായ ഒരു രാജവംശം പണിയും; ഞാൻ ഇസ്രായേലിനെ നിനക്കു നൽകുകയും ചെയ്യും.
39 ଆମ୍ଭେ ଏହି କର୍ମ ସକାଶୁ ଦାଉଦ-ବଂଶକୁ କ୍ଳେଶ ଦେବା, ମାତ୍ର ସଦାକାଳ ନୁହେଁ।’”
ഇതുമൂലം ഞാൻ ദാവീദിന്റെ സന്തതിയെ താഴ്ത്തും; എന്നാൽ അത് എന്നേക്കുമായിട്ടല്ലതാനും.’”
40 ଉକ୍ତ କାରଣରୁ ଶଲୋମନ ଯାରବୀୟାମଙ୍କୁ ବଧ କରିବାକୁ ଚେଷ୍ଟା କଲେ; ମାତ୍ର ଯାରବୀୟାମ ଉଠି ମିସରକୁ ମିସରୀୟ ରାଜା ଶୀଶକ୍‍ ନିକଟକୁ ପଳାଇଲେ ଓ ଶଲୋମନଙ୍କର ମରଣ ପର୍ଯ୍ୟନ୍ତ ମିସରରେ ରହିଲେ।
ഇക്കാരണത്താൽ, ശലോമോൻ യൊരോബെയാമിനെ കൊല്ലുന്നതിനു ശ്രമിച്ചു; പക്ഷേ, യൊരോബെയാം ഈജിപ്റ്റിൽ ശീശക്ക് രാജാവിന്റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ അദ്ദേഹം അവിടെ താമസിച്ചു.
41 ଶଲୋମନଙ୍କର ଅବଶିଷ୍ଟ ବିଷୟ ଓ ତାଙ୍କର ସମସ୍ତ କୃତ କର୍ମ ଓ ତାଙ୍କର ଜ୍ଞାନ କି ଶଲୋମନ ବିଷୟକ ପୁସ୍ତକରେ ଲିଖିତ ହୋଇ ନାହିଁ?
ശലോമോന്റെ ഭരണകാലത്തുണ്ടായ മറ്റുള്ള വൃത്താന്തങ്ങൾ, അതായത്, അദ്ദേഹം ചെയ്ത സമസ്തകാര്യങ്ങളും തന്റെ ജ്ഞാനവും അദ്ദേഹത്തിന്റെ ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
42 ଶଲୋମନ ଚାଳିଶ ବର୍ଷ ପର୍ଯ୍ୟନ୍ତ ଯିରୂଶାଲମରେ ସମୁଦାୟ ଇସ୍ରାଏଲ ଉପରେ ରାଜ୍ୟ କଲେ।
ശലോമോൻ ജെറുശലേമിൽ, സമസ്തഇസ്രായേലിനും രാജാവായി നാൽപ്പതുവർഷം ഭരണംനടത്തി.
43 ତହିଁ ଉତ୍ତାରେ ଶଲୋମନ ମୃତ୍ୟୁବରଣ କଲେ ପୁଣି ଆପଣା ପିତୃଲୋକଙ୍କର ସହିତ ଆପଣା ପିତା ଦାଉଦ-ନଗରରେ କବର ପାଇଲେ; ତହୁଁ ତାଙ୍କ ପୁତ୍ର ରିହବୀୟାମ ତାଙ୍କର ପଦରେ ରାଜ୍ୟ କଲେ।
പിന്നെ, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കി. അദ്ദേഹത്തിന്റെ മകനായ രെഹബെയാം അദ്ദേഹത്തിന്റെ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.

< ପ୍ରଥମ ରାଜାବଳୀ 11 >