< ପ୍ରଥମ ବଂଶାବଳୀ 28 >

1 ଏଥିଉତ୍ତାରେ ଦାଉଦ ଇସ୍ରାଏଲର ସମଗ୍ର ଅଧିପତିଙ୍କୁ, ବଂଶାଧିପତିଗଣଙ୍କୁ ଓ ପାଳିକ୍ରମେ ରାଜାଙ୍କର ସେବାକାରୀ ଦଳର ଅଧ୍ୟକ୍ଷମାନଙ୍କୁ, ପୁଣି, ସହସ୍ରପତି ଓ ଶତପତିମାନଙ୍କୁ, ଆଉ ରାଜାଙ୍କର ଓ ରାଜପୁତ୍ରମାନଙ୍କର ସକଳ ସମ୍ପତ୍ତି ଓ ଅଧିକାରର ଅଧ୍ୟକ୍ଷମାନଙ୍କୁ ଓ ନପୁଂସକଗଣକୁ ଓ ବୀରମାନଙ୍କୁ ଓ ମହାବିକ୍ରମଶାଳୀ ଲୋକଙ୍କୁ ଯିରୂଶାଲମରେ ଏକତ୍ର କଲେ।
അതിനുശേഷം ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുമായ ഗോത്രപ്രഭുക്കന്മാരെയും രാജാവിന് ശുശ്രൂഷചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്റെയും അവന്റെ പുത്രന്മാരുടെയും സകലവസ്തുവകകൾക്കും മൃഗസമൂഹങ്ങൾക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകലപരാക്രമശാലികളേയും യെരൂശലേമിൽ കൂട്ടിവരുത്തി.
2 ତହୁଁ ଦାଉଦ ରାଜା ଆପଣା ପାଦରେ ଠିଆ ହୋଇ କହିଲେ, “ହେ ମୋହର ଭ୍ରାତୃଗଣ, ମୋହର ଲୋକମାନେ, ମୋହର କଥା ଶୁଣ; ସଦାପ୍ରଭୁଙ୍କ ନିୟମ-ସିନ୍ଦୁକ ନିମନ୍ତେ ଓ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ପାଦପୀଠ ନିମନ୍ତେ ଏକ ବିଶ୍ରାମର ଗୃହ ନିର୍ମାଣ କରିବା ମୋହର ମନସ୍ଥ ଥିଲା ଓ ମୁଁ ନିର୍ମାଣାର୍ଥେ ଆୟୋଜନ କରିଥିଲି।
ദാവീദ്‌ രാജാവ് എഴുന്നേറ്റുനിന്ന് പറഞ്ഞത് എന്തെന്നാൽ: “എന്റെ സഹോദരന്മാരും എന്റെ ജനവുമായുള്ളോരേ, എന്റെ വാക്കു കേൾക്കുവിൻ; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിയുവാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു”.
3 ମାତ୍ର ପରମେଶ୍ୱର ମୋତେ କହିଲେ, ‘ତୁମ୍ଭେ ଆମ୍ଭ ନାମ ଉଦ୍ଦେଶ୍ୟରେ ଗୃହ ନିର୍ମାଣ କରିବ ନାହିଁ, କାରଣ ତୁମ୍ଭେ ଯୁଦ୍ଧକାରୀ ଓ ରକ୍ତପାତ କରିଅଛ।’
എന്നാൽ ദൈവം എന്നോട്: “നീ എന്റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു” എന്നു കല്പിച്ചു.
4 ଯାହାହେଉ, ସଦାପ୍ରଭୁ ଇସ୍ରାଏଲର ପରମେଶ୍ୱର ମୋହର ସମୁଦାୟ ପିତୃବଂଶ ମଧ୍ୟରୁ ମୋତେ ଇସ୍ରାଏଲ ଉପରେ ନିତ୍ୟ ରାଜା ହେବା ପାଇଁ ମନୋନୀତ କରିଅଛନ୍ତି; କାରଣ ସେ ଅଗ୍ରଣୀ ହେବା ପାଇଁ ଯିହୁଦାକୁ ଓ ଯିହୁଦା ବଂଶ ମଧ୍ୟରୁ ମୋʼ ପିତୃବଂଶକୁ ମନୋନୀତ କରିଅଛନ୍ତି; ସେ ମୋʼ ପିତାଙ୍କ ପୁତ୍ରଗଣ ମଧ୍ୟରୁ ମୋତେ ସମୁଦାୟ ଇସ୍ରାଏଲ ଉପରେ ରାଜା କରିବା ପାଇଁ ମୋʼ ଠାରେ ସନ୍ତୁଷ୍ଟ ହେଲେ;
എങ്കിലും ഞാൻ എന്നേക്കും യിസ്രായേലിന് രാജാവായിരിക്കുവാൻ യിസ്രായേലിന്റെ ദൈവമായ യഹോവ എന്റെ സർവ്വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിക്കുവാൻ യെഹൂദയെയും യെഹൂദാഗൃഹത്തിൽ എന്റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്റെ അപ്പന്റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാൻ ദൈവത്തിനു പ്രസാദം തോന്നി.
5 ସଦାପ୍ରଭୁ ମୋତେ ଅନେକ ପୁତ୍ର ଦେଇଅଛନ୍ତି, ମାତ୍ର ମୋହର ସବୁ ପୁତ୍ର ମଧ୍ୟରୁ ଇସ୍ରାଏଲ ଉପରେ ସଦାପ୍ରଭୁଙ୍କ ରାଜ୍ୟର ସିଂହାସନରେ ବସିବା ପାଇଁ ସେ ମୋʼ ପୁତ୍ର ଶଲୋମନକୁ ମନୋନୀତ କରିଅଛନ୍ତି।
എന്റെ സകലപുത്രന്മാരിലും നിന്ന് (യഹോവ എനിക്ക് വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ) അവൻ എന്റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുവാൻ തിരഞ്ഞെടുത്തിരിക്കുന്നു”.
6 ଆଉ, ସେ ମୋତେ କହିଅଛନ୍ତି, ‘ତୁମ୍ଭ ପୁତ୍ର ଶଲୋମନ ଆମ୍ଭର ଗୃହ ଓ ଆମ୍ଭର ପ୍ରାଙ୍ଗଣସବୁ ନିର୍ମାଣ କରିବ; କାରଣ ଆମ୍ଭେ ତାହାକୁ ଆମ୍ଭର ପୁତ୍ର ହେବା ପାଇଁ ମନୋନୀତ କରିଅଛୁ ଓ ଆମ୍ଭେ ତାହାର ପିତା ହେବା।
ദൈവം എന്നോട്: “നിന്റെ മകനായ ശലോമോൻ എന്റെ ആലയവും എന്റെ പ്രാകാരങ്ങളും പണിയും; ഞാൻ അവനെ എനിക്ക് പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവന് പിതാവായിരിക്കും.
7 ଆଉ, ଆଜିର ନ୍ୟାୟ ଯଦି ସେ ଆମ୍ଭର ଆଜ୍ଞା ଓ ଶାସନସବୁ ପାଳନ କରିବାକୁ ଦୃଢ଼ଚିତ୍ତ ହେବ, ତେବେ ଆମ୍ଭେ ତାହାର ରାଜ୍ୟ ଚିରକାଳ ସ୍ଥିର କରିବା।’
അവൻ ഇന്ന് ചെയ്യുന്നതുപോലെ എന്റെ കല്പനകളും വിധികളും ആചരിക്കുവാൻ സ്ഥിരത കാണിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കും സ്ഥിരമാക്കും” എന്നു അരുളിച്ചെയ്തിരിക്കുന്നു.
8 ଏହେତୁ ଏବେ ସଦାପ୍ରଭୁଙ୍କ ସମାଜ ଓ ସମଗ୍ର ଇସ୍ରାଏଲ ସାକ୍ଷାତରେ ଓ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ କର୍ଣ୍ଣଗୋଚରରେ ସଦାପ୍ରଭୁ ତୁମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କ ସକଳ ଆଜ୍ଞା ମନୋଯୋଗ କରି ଅନ୍ୱେଷଣ କର; ତହିଁରେ ତୁମ୍ଭେମାନେ ଏହି ଉତ୍ତମ ଦେଶ ଅଧିକାର କରିବ ଓ ତୁମ୍ଭମାନଙ୍କ ଉତ୍ତାରେ ଚିରକାଳ ତୁମ୍ଭମାନଙ୍କ ସନ୍ତାନଗଣର ଅଧିକାରାର୍ଥେ ତାହା ଛାଡ଼ିକରି ଯିବ।
ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാൺകയും നമ്മുടെ ദൈവം കേൾക്കുകയും ഞാൻ പറയുന്നത്: “നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും, അത് നിങ്ങളുടെ മക്കൾക്ക് ശാശ്വതാവകാശമായി വെച്ചേക്കുകയും ചെയ്യേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കുകയും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുവിൻ.
9 ଆଉ, ହେ ମୋହର ପୁତ୍ର ଶଲୋମନ, ତୁମ୍ଭେ ଆପଣା ପିତାର ପରମେଶ୍ୱରଙ୍କୁ ଜ୍ଞାତ ହୁଅ ଓ ସିଦ୍ଧ ଅନ୍ତଃକରଣରେ ଓ ଇଚ୍ଛୁକ ମନରେ ତାହାଙ୍କର ସେବା କର; କାରଣ ସଦାପ୍ରଭୁ ସମସ୍ତ ଅନ୍ତଃକରଣ ଅନୁସନ୍ଧାନ କରନ୍ତି ଓ ଚିନ୍ତାର ସକଳ କଳ୍ପନା ବୁଝନ୍ତି; ଯଦି ତୁମ୍ଭେ ତାହାଙ୍କର ଅନ୍ୱେଷଣ କରିବ, ତେବେ ତୁମ୍ଭେ ତାହାଙ୍କର ଉଦ୍ଦେଶ୍ୟ ପାଇବ; ମାତ୍ର ଯଦି ତୁମ୍ଭେ ତାହାଙ୍କୁ ତ୍ୟାଗ କରିବ, ତେବେ ସେ ତୁମ୍ଭକୁ ଚିରକାଳ ଦୂର କରିବେ।
നീയോ എന്റെ മകനേ, ശാലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുകയും, പൂർണ്ണഹൃദയത്തോടും നല്ലമനസ്സോടും കൂടെ സേവിക്കയും ചെയ്ക; യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.
10 ଏବେ ସାବଧାନ ହୁଅ; କାରଣ ପବିତ୍ର ଆବାସ ନିମନ୍ତେ ଗୋଟିଏ ଗୃହ ନିର୍ମାଣ କରିବାକୁ ସଦାପ୍ରଭୁ ତୁମ୍ଭକୁ ମନୋନୀତ କରିଅଛନ୍ତି; ବଳବାନ ହୁଅ ଓ ତାହା କର।”
൧൦ആകയാൽ സൂക്ഷിച്ചുകൊൾക; വിശുദ്ധമന്ദിരമായൊരു ആലയം പണിയുവാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അത് നടത്തികൊൾക”.
11 ତେବେ ଦାଉଦ ଆପଣା ପୁତ୍ର ଶଲୋମନଙ୍କୁ ମନ୍ଦିର-ବରଣ୍ଡାର ଓ ତହିଁ ଗୃହର ଓ ତହିଁ ଭଣ୍ଡାରର ଓ ତହିଁ ଉପର କୋଠରି ଓ ତହିଁ ଭିତର କୋଠରିର ଓ ପାପାଚ୍ଛାଦନ ସ୍ଥାନର ନମୁନା ଦେଲେ;
൧൧പിന്നെ ദാവീദ് തന്റെ മകനായ ശലോമോന് ദൈവാലയത്തിന്റെ മണ്ഡപം, അതിന്റെ ഭവനങ്ങൾ, കലവറകൾ, മുകളിലത്തെമുറികൾ, അകത്തെ മുറികൾ, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.
12 ଆହୁରି, ସେ ଆତ୍ମାଙ୍କ ଦ୍ୱାରା ସଦାପ୍ରଭୁଙ୍କ ଗୃହର ପ୍ରାଙ୍ଗଣ ନିମନ୍ତେ ଓ ଚତୁର୍ଦ୍ଦିଗସ୍ଥିତ ସମସ୍ତ କୋଠରି ନିମନ୍ତେ ଓ ପରମେଶ୍ୱରଙ୍କ ଗୃହର ଭଣ୍ଡାର ନିମନ୍ତେ ଓ ପବିତ୍ରୀକୃତ ବସ୍ତୁସବୁର ଭଣ୍ଡାର ନିମନ୍ତେ ପ୍ରାପ୍ତ ସମସ୍ତ ନମୁନା ଦେଲେ;
൧൨യഹോവയുടെ ആലയം, പ്രാകാരങ്ങൾ, ചുറ്റുമുള്ള എല്ലാഅറകൾ, ദൈവാലയത്തിന്റെ കലവറകൾ, നിവേദിത വസ്തുക്കളുടെ മുറികൾ,
13 ମଧ୍ୟ ଯାଜକ ଓ ଲେବୀୟମାନଙ୍କ ପାଳି ନିମନ୍ତେ ଓ ସଦାପ୍ରଭୁଙ୍କ ଗୃହର ସେବାର୍ଥକ ସମସ୍ତ କାର୍ଯ୍ୟ ନିମନ୍ତେ ଓ ସଦାପ୍ରଭୁଙ୍କ ଗୃହରେ ସେବାର୍ଥକ ସମସ୍ତ ପାତ୍ର ନିମନ୍ତେ;
൧൩പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ, യഹോവയുടെ ആലയത്തിലെ സകലശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള സകലപാത്രങ്ങൾ എന്നിവയെയെല്ലാം കുറിച്ച് തന്റെ മനസ്സിൽ ദൈവത്തിന്റെ ആത്മാവ് നല്‍കിയിരുന്ന മാതൃകയുടെ വിവരവും അവന് കൊടുത്തു.
14 ଯଥା, ପ୍ରତ୍ୟେକ ପ୍ରକାର ସେବାର୍ଥକ ସମସ୍ତ ପାତ୍ର, ଅର୍ଥାତ୍‍, ସ୍ୱର୍ଣ୍ଣମୟ ପାତ୍ର ନିମନ୍ତେ ସୁନା; ପ୍ରତ୍ୟେକ ପ୍ରକାର ସେବାର୍ଥକ ସମସ୍ତ ପାତ୍ର, ଅର୍ଥାତ୍‍, ରୌପ୍ୟମୟ ପାତ୍ର ନିମନ୍ତେ ରୂପା ତୌଲି ଦେଲେ;
൧൪ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക്, പൊന്നുകൊണ്ടുള്ള ഉപകരണങ്ങൾക്ക്, തൂക്കപ്രകാരം പൊന്നും ഓരോ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങൾക്ക് വെള്ളികൊണ്ടുള്ള ഉപകരണങ്ങൾക്ക് തൂക്കപ്രകാരം വെള്ളിയും
15 ମଧ୍ୟ ସ୍ୱର୍ଣ୍ଣମୟ ଦୀପବୃକ୍ଷସକଳ ନିମନ୍ତେ ଓ ତହିଁର ପ୍ରଦୀପ ନିମନ୍ତେ ତୌଲି ଦେଲେ, ଅର୍ଥାତ୍‍, ପ୍ରତ୍ୟେକ ଦୀପବୃକ୍ଷ ଓ ତହିଁର ପ୍ରଦୀପ ନିମନ୍ତେ ସୁନା ତୌଲି ଦେଲେ; ପୁଣି, ରୌପ୍ୟମୟ ଦୀପବୃକ୍ଷସକଳ, ଅର୍ଥାତ୍‍, ପ୍ରତ୍ୟେକ ଦୀପବୃକ୍ଷର ବ୍ୟବହାରାନୁସାରେ ପ୍ରତ୍ୟେକ ଦୀପବୃକ୍ଷ ଓ ତହିଁର ପ୍ରଦୀପ ନିମନ୍ତେ ରୂପା ତୌଲି ଦେଲେ;
൧൫പൊൻവിളക്കുതണ്ടുകൾക്കും അവയുടെ സ്വർണ്ണദീപങ്ങൾക്കും ആവശ്യമുള്ളതിന് അനുസരിച്ച് ഓരോ വിളക്കുതണ്ടിനും അതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം പൊന്നും, വെള്ളികൊണ്ടുള്ള വിളക്കുതണ്ടുകൾക്ക് ഓരോ തണ്ടിന്റെയും ഉപയോഗത്തിന് അനുസരിച്ച് ഓരോ തണ്ടിനും അതതിന്റെ ദീപങ്ങൾക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.
16 ଆଉ, ଦର୍ଶନୀୟ ରୁଟିର ମେଜସକଳ ମଧ୍ୟରୁ ପ୍ରତ୍ୟେକ ସ୍ୱର୍ଣ୍ଣମୟ ମେଜ ନିମନ୍ତେ ସୁନା ଓ ରୌପ୍ୟମୟ ମେଜସକଳ ନିମନ୍ତେ ରୂପା ତୌଲି ଦେଲେ;
൧൬കാഴ്ചയപ്പത്തിന്റെ മേശകൾക്ക് ഓരോ മേശയ്ക്ക് ആവശ്യമുള്ള പൊന്നും വെള്ളികൊണ്ടുള്ള മേശകൾക്ക് ആവശ്യമുള്ള വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
17 ଆଉ, ତ୍ରିଶୂଳ ଓ କୁଣ୍ଡ ଓ ପାତ୍ରସକଳ ନିମନ୍ତେ ନିର୍ମଳ ସ୍ୱର୍ଣ୍ଣ; ପୁଣି, ସ୍ୱର୍ଣ୍ଣମୟ ତାଟିଆ ମଧ୍ୟରୁ ପ୍ରତ୍ୟେକ ତାଟିଆର ପରିମାଣ ଓ ରୌପ୍ୟମୟ ତାଟିଆ ମଧ୍ୟରୁ ପ୍ରତ୍ୟେକ ତାଟିଆର ପରିମାଣ;
൧൭മുപ്പല്ലികൾക്കും കലശങ്ങൾക്കും കുടങ്ങൾക്കും ആവശ്യമുള്ള പൊന്നും പൊൻകിണ്ടികൾക്ക് ഓരോ കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള പൊന്നും ഓരോ വെള്ളിക്കിണ്ടിക്ക് തൂക്കപ്രകാരം ആവശ്യമുള്ള വെള്ളിയും കൊടുത്തു.
18 ଆଉ, ଧୂପବେଦି ନିମନ୍ତେ ନିର୍ମଳ ସ୍ୱର୍ଣ୍ଣର ପରିମାଣ; ଆଉ ରଥ, ଅର୍ଥାତ୍‍, ସଦାପ୍ରଭୁଙ୍କ ନିୟମ-ସିନ୍ଦୁକ ଆଚ୍ଛାଦନକାରୀ ବିସ୍ତୃତପକ୍ଷ କିରୂବମାନଙ୍କ ନମୁନା ନିମନ୍ତେ ସ୍ୱର୍ଣ୍ଣ ଦେଲେ।
൧൮ധൂപപീഠത്തിന് തൂക്കപ്രകാരം ആവശ്യമുള്ള ശുദ്ധീകരിച്ച പൊന്നും, ചിറകുവിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്ക് ആവശ്യമുള്ള പൊന്നും കൊടുത്തു.
19 ଦାଉଦ କହିଲେ, “ଏହିସବୁ, ଅର୍ଥାତ୍‍, ଏହି ନମୁନାର ସମସ୍ତ କର୍ମ ସଦାପ୍ରଭୁଙ୍କ ହସ୍ତ-ଲିଖନରେ ଆମ୍ଭକୁ ବୁଝାଇ ଦିଆଯାଇଅଛି।”
൧൯“ഇവയെല്ലാം, ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്ക് വേണ്ടി തന്റെ കൈകൊണ്ട് എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു” എന്നു ദാവീദ് പറഞ്ഞു.
20 ଏଉତ୍ତାରେ ଦାଉଦ ଆପଣା ପୁତ୍ର ଶଲୋମନଙ୍କୁ କହିଲେ, “ବଳବାନ ଓ ସାହସିକ ହୁଅ ଓ ଏହି କର୍ମ କର; ଭୟ ନ କର, ଅବା ନିରାଶ ନ ହୁଅ; କାରଣ ଆମ୍ଭର ପରମେଶ୍ୱର, ସଦାପ୍ରଭୁ ପରମେଶ୍ୱର ତୁମ୍ଭର ସହବର୍ତ୍ତୀ ଅଛନ୍ତି; ସଦାପ୍ରଭୁଙ୍କ ଗୃହର ସେବାର୍ଥକ ସକଳ କର୍ମ ସମାପ୍ତ ନ ହେବା ପର୍ଯ୍ୟନ୍ତ ସେ ତୁମ୍ଭ ପ୍ରତି ନିରସ୍ତ ହେବେ ନାହିଁ, କି ତୁମ୍ଭକୁ ତ୍ୟାଗ କରିବେ ନାହିଁ।
൨൦പിന്നെയും ദാവീദ് തന്റെ മകനായ ശലോമോനോട് പറഞ്ഞത്: “ബലപ്പെട്ട് ധൈര്യത്തോടെ പ്രവർത്തിച്ചുകൊൾക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്റെ ദൈവം തന്നേ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കുള്ള എല്ലാവേലയും നീ പൂർത്തിയാക്കുന്നതുവരെ അവൻ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.
21 ଆଉ ଦେଖ, ପରମେଶ୍ୱରଙ୍କ ଗୃହର ସମସ୍ତ ସେବା ନିମନ୍ତେ ଯାଜକ ଓ ଲେବୀୟମାନଙ୍କର ପାଳି ଅଛି; ଆଉ ସର୍ବପ୍ରକାର ସେବା ନିମନ୍ତେ ସର୍ବପ୍ରକାର କାର୍ଯ୍ୟରେ ଇଚ୍ଛୁକ ଓ ନିପୁଣ ଲୋକେ ତୁମ୍ଭ ନିକଟରେ ରହିବେ; ମଧ୍ୟ ସେନାପତିଗଣ ଓ ସମସ୍ତ ଲୋକ ସମ୍ପୂର୍ଣ୍ଣ ରୂପେ ତୁମ୍ଭର ଆଜ୍ଞାଧୀନ ହେବେ।”
൨൧ഇതാ, ദൈവാലയത്തിലെ സകലശുശ്രൂഷയ്ക്കും വേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകൾ ഉണ്ടല്ലോ; ഓരോ ശുശ്രൂഷയ്ക്കും മനസ്സും സാമർത്ഥ്യവും ഉള്ളവരും എല്ലാവേലയ്ക്കായിട്ടും നിന്നോട് കൂടെ ഉണ്ട്; പ്രഭുക്കന്മാരും സർവ്വജനവും നിന്റെ കല്‍പ്പനക്കൊക്കെയും വിധേയരായിരിക്കും”.

< ପ୍ରଥମ ବଂଶାବଳୀ 28 >