< Sakarias 5 >

1 Sidan lyfte eg atter upp augo mine og fekk sjå ein fjukande bokrull,
ഞാൻ വീണ്ടും തലപൊക്കി നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുൾ കണ്ടു.
2 og han sagde til meg: «Kva ser du?» Eg svara: «Eg ser ein fjukande bokrull, som er tjuge alner lang og ti alner breid.»
അവൻ എന്നോട്: “നീ എന്ത് കാണുന്നു?” എന്നു ചോദിച്ചതിന്: “പാറിപ്പോകുന്ന ഒരു ചുരുൾ ഞാൻ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്” എന്നു ഞാൻ ഉത്തരം പറഞ്ഞു.
3 Då sagde han til meg: «Dette er forbanningi som gjeng ut yver heile landet; for i samhøve med henne skal kvar den som stel verta reinska burt her ifrå, og i samhøve med henne skal kvar den som sver verta reinska burt her ifrå.
അവൻ എന്നോട് പറഞ്ഞത്: “ഇതു സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും; സത്യം ചെയ്യുന്നവൻ എല്ലാം അതുപോലെ ഇവിടെനിന്ന് പാറിപ്പോകും.
4 Eg hev sendt henne ut, segjer Herren, allhers drott, og ho skal ganga inn i huset til tjuven og inn i huset til den som gjer rang eid ved mitt namn, og ho skal setja seg fast der i huset og øydeleggja det, både tre og stein.»
‘ഞാൻ ആ ശാപത്തെ പുറപ്പെടുവിച്ചിട്ട് അത് കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അത് അവന്റെ വീട്ടിനകത്തു താമസിച്ച്, വീടിനെ തടിയോടും കല്ലോടുംകൂടി നശിപ്പിച്ചുകളയും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്”.
5 Sidan kom han fram den engelen som tala med meg, og sagde til meg: «Lyft upp augo dine og sjå kva det er som kjem fram der!»
അനന്തരം എന്നോട് സംസാരിക്കുന്ന ദൂതൻ പുറത്തുവന്ന് എന്നോട്: “നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക” എന്നു പറഞ്ഞു.
6 Eg spurde: «Kva er det?» Han svara: «Det er skjeppa som kjem fram.» Og han sagde: «Soleis ser det ut med deim i heile landet.»
“അതെന്ത്” എന്നു ഞാൻ ചോദിച്ചതിന്: “പുറപ്പെടുന്നതായ ഒരു ഏഫാ” എന്ന് അവൻ പറഞ്ഞു; “അത് സർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം” എന്നും അവൻ പറഞ്ഞു.
7 Sjå, då vart eit rundt blylok lyft upp, og der var ei kvinna som sat i skjeppa.
പിന്നെ ഞാൻ വട്ടത്തിലുള്ള ഒരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
8 Då sagde han: «Dette er gudløysa.» Og so tok han og slengde henne ned i skjeppa og slo blyloket yver opningi.
“ഇതു ദുഷ്ടതയാകുന്നു” എന്നു പറഞ്ഞ് ദൂതൻ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.
9 Då eg sidan lyfte upp augo mine, fekk eg sjå tvo kvinnor som kom fram, og vinden fyllte vengjerne deira - for dei hadde vengjer som storkevenger - og dei tok og lyfte skjeppa upp millom himmel og jord.
ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോൾ, രണ്ടു സ്ത്രീകൾ പുറത്തു വരുന്നത് കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവർക്ക് പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവർ ഭൂമിക്കും ആകാശത്തിനും മദ്ധ്യത്തിൽ ഏഫായെ പൊക്കിക്കൊണ്ടുപോയി.
10 Då spurde eg engelen som tala med meg: «Kvar skal dei av med skjeppa?»
൧൦എന്നോട് സംസാരിക്കുന്ന ദൂതനോട്: “അവർ ഏഫായെ എവിടേക്ക് കൊണ്ടുപോകുന്നു?” എന്നു ഞാൻ ചോദിച്ചു.
11 Han svara: «Dei skal byggja eit hus åt henne i Sinearlandet, og når det er ferdigt, skal ho setjast ned der på sin stad.»
൧൧അതിന് അവൻ: “ശിനാർദേശത്ത് അവർ അവൾക്ക് ഒരു വീടു പണിയുവാൻ പോകുന്നു; അത് തീർന്നാൽ അവളെ സ്വസ്ഥാനത്തു പാർപ്പിക്കും” എന്ന് എന്നോട് പറഞ്ഞു.

< Sakarias 5 >